ഉള്ളിക്ക് കിലോയ്ക്ക് 500 രൂപയെങ്കിലും ആവണം പക്ഷേ 300 രൂപയെങ്കിലും കർഷകന് കിട്ടുമെന്ന് ഉറപ്പാക്കണം. അരിക്ക് കിലോയ്ക്ക് 200 രൂപയെങ്കിലും വരണം ,140 രൂപയെങ്കിലും കർഷകനു കിട്ടണം. ഭക്ഷ്യവസ്തുക്കൾക്ക് മാത്രം വിലകൂടരുത് എന്നു പറയുന്നത് കർഷകരോടും കാർഷിക വൃത്തിയോടുമുള്ള നിന്ദയല്ലേ ?
മദ്യം തുടങ്ങി ആഡംബര വാഹനങ്ങൾക്കും ഇന്ധനത്തിനുമൊക്കെ എത്ര മടങ്ങു വില കൂടിയാലും ആർക്കും പരാതിയില്ല.ഉള്ളിക്കും അരിക്കുമൊക്കെ കിലോയ്യ്ക്ക് വില 500 രൂപയിൽ കവിയുന്ന കാലം സ്വപ്നം കാണുന്നത് തെറ്റാണോ ?
800 രൂപ ദിവസക്കൂലി വാങ്ങുന്ന ഒരു കൃഷിപ്പണിക്കാരൻ 500 രൂപയെങ്കിലും മദ്യത്തിനു ചിലവാക്കുന്നു. അതാവട്ടെ 53 രൂപ വിലയ്ക്കു വാങ്ങുന്ന 'ജവാൻ' എന്ന മദ്യം 500 രൂപയ്ക്ക് സർക്കാർ വിൽക്കുമ്പോൾ. അതായത് സർക്കാർ സാധാരണ മദ്യപാനികളെ പിഴിയുന്നു. എന്നാൽ ഉച്ചയൂണിനോ 50/60 രൂപ മാത്രം. 800 രൂപ കൂലി വാങ്ങുന്ന ആൾ 200 രൂപയെങ്കിലും ഉച്ചയൂണിനു ചിലവാക്കുന്ന സാഹചര്യം ഉണ്ടായെങ്കിൽ മാത്രമേ കൃഷിക്കാർ രക്ഷപെടൂ.
ഭക്ഷ്യ വസ്തുക്കൾക്ക് വില വർദ്ധിക്കട്ടെ. ബി പി എല്ലുകാർക്ക് എന്തായാലും സർക്കാർ സൗജന്യങ്ങൾ ഉണ്ടല്ലൊ !!കാർഷിക കേരളം , കാർഷിക ഭാരതം രക്ഷപെടുവാൻ മറ്റൊരു മാർഗ്ഗവുമില്ല. ജയ് കിസ്സാൻ, ജയ് ജവാൻ !!!