Advertisment

ഇന്ന് ജൂലൈ 23; ഓൾ ഇന്ത്യ റേഡിയോ സ്ഥാപിതമായ ദിനം, നടൻ  സൂര്യയുടെയും അഞ്ജു അരവിന്ദിന്റേയും ദിലീഷ് നായരുടേയും ജന്മദിനം ഇന്ന്, കോഴിക്കോട് സർവ്വകലാശാല പ്രവർത്തനമാരംഭിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project3e333

.
.     ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
.      **************

Advertisment

.                          ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅
.                       
1199   കർക്കടകം 8
അവിട്ടം  ദ്വിതീയ
2024  ജൂലായ് 23, ചൊവ്വ

ഇന്ന് ;

 *ഭാരതം : ദേശീയ പ്രക്ഷേപണ ദിനം !!!
[ National Broadcasting Day; 1927 ജൂലൈ 23 ന്, "ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡ് (ഐബിസി)" എന്ന പേരിൽ ഒരു സ്വകാര്യ കമ്പനിയായി ഓൾ ഇന്ത്യ റേഡിയോ സ്ഥാപിതമായി. പിന്നീട്, 1936 ജൂൺ 8-ന് ഐബിസി ഓൾ ഇന്ത്യ റേഡിയോ  ആയി രൂപാന്തരപ്പെട്ടു. 1956-ൽ, "ആകാശവാണി" എന്ന പേര് ഔദ്യോഗികമായി AIR-ന് സ്വീകരിച്ചു,  രവീന്ദ്രനാഥ ടാഗോറിന്റെ "ആകാശവാണി" എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് "ആകാശങ്ങളിൽ നിന്നുള്ള ശബ്ദം അല്ലെങ്കിൽ അറിയിപ്പ്" എന്ന് വിവർത്തനം ചെയ്യാവുന്ന നാമധേയം സ്വീകരിച്ചു.

*ലോക ഷോഗ്രൻസ് ദിനം !    
[World Sjogren’s Day; ഷോഗ്രൻസ്‌ സിൻഡ്രോം രോഗാവസ്ഥ കണ്ടുപിടിച്ച സ്വീഡിഷ്‌ (ophthalmologist) നേത്രചികിത്സകന്റെ ജന്മദിനം. ശരീരത്തിലെ ഈർപ്പം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികളെ ( ലാക്രിമലും ഉമിനീരും ) ബാധിക്കുന്ന ഒരു ദീർഘകാല സ്വയം രോഗപ്രതിരോധ രോഗമാണ് ഷോഗ്രൻസ്, പലപ്പോഴും ശ്വാസകോശം, വൃക്കകൾ, നാഡീവ്യൂഹം തുടങ്ങിയ മറ്റ് അവയവ വ്യവസ്ഥകളെ ഗുരുതരമായി ബാധിക്കുന്നു, സ്ത്രീകളെയാണ് ഇത്‌ കൂടുതലായി ബാധിക്കുന്നത്.

3fa07ac3-86be-40ba-a25c-4d4889e50cb2

* അന്തഃദേശീയ യഡ, യഡ, യഡ ഡേ !'
[ International Yada, Yada, Yada Day
അന്താരാഷ്ട്ര യാഡ, യാഡ, യാഡ ദിനത്തിൻ്റെ ചരിത്രം
താൽപ്പര്യമില്ലാത്തതും കൂടാതെ/അല്ലെങ്കിൽ അപ്രസക്തവുമായ വിശദാംശങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു മാർഗമായി "യദ യദാ യദ" എന്ന പ്രയോഗം വർഷങ്ങളായി ഉപയോഗിച്ചുവരുന്നു ]

* USA; 
^^^^^^^^^^^^
.* ദേശീയ പകിട്ടേറിയ മുത്തശ്ശി ദിനം !
[GORGEOUS GRANDMA DAY;ദേശീയ സുന്ദരിയായ മുത്തശ്ശി ദിനം ഒരു മുത്തശ്ശിയായി സന്തോഷിക്കുന്ന സ്ത്രീകളെ ആഘോഷിക്കുക മാത്രമല്ല. പേരക്കുട്ടികൾ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല, ഒരു നിശ്ചിത പ്രായത്തിലുള്ള എല്ലാ സ്ത്രീകളെയും തിരിച്ചറിയുക എന്നതാണ്.]

*ദേശീയ തളിക്കൽ ദിനം !
[Sprinkle Day !
എല്ലാവർഷവും ജൂലൈ 23 ന് ദേശീയ തളിക്കൽ ദിനം ആഘോഷിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, നമുക്കെല്ലാവർക്കും അറിയാവുന്നതും ഇഷ്ടപ്പെടുന്നതുമായ പഞ്ചസാരയുടെ വർണ്ണാഭമായ കഷണങ്ങളായ സ്പ്രിംഗിളുകളുടെ അസ്തിത്വം നൽകുന്ന സന്തോഷം ആഘോഷിക്കുന്നതിനാണ് ഈ ദിവസം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള പല കാര്യങ്ങൾക്കും സ്പ്രിംഗളുകൾ ഉപയോഗിക്കുന്നു, അതിൽ ഏറ്റവും സാധാരണമായത് ഐസ്ക്രീമിന് മുകളിലായിരിക്കും]

34aaa99a-1937-4ec6-bebe-8e713fc1c5b6

*ദേശീയ വാനില ഐസ്ക്രീം  ദിനം !
[ National Vanilla Ice Cream Day
ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ നിങ്ങളെ തണുപ്പിക്കാൻ കഴിയുന്ന ശീതീകരിച്ച ആനന്ദത്തിൻ്റെ സ്‌കൂപ്പുകൾ, അനന്തമായ രുചികളിലും ടോപ്പിങ്ങുകളിലും വരുന്നു.]

*Peanut Butter and Chocolate Day !

* എത്യോപ്യ-രസ്താഫറി :ഹെയ്ൽ
   സെലാസ്സി ജന്മദിനം !
* ഇൻഡോനേഷ്യ: ശിശു ദിനം !
* പപ്പുവ ന്യു ഗിനി: ദേശീയ ഓർമ്മ ദിനം!
* ഓമാനിൽ നവോത്ഥാന ദിനം!
* ഈജിപ്റ്റിൽ വിപ്ലവ ദിനം !
***********

ഇന്നത്തെ മൊഴിമുത്ത്
ശരീരത്തോടൊപ്പം നിഴലെന്നപോലെ, ശ്രമത്തോടൊപ്പം വിശ്രമമെന്ന പോലെ, ശബ്ദത്തോടൊപ്പം സ്തബ്ധതയെന്നപോലെ, സംഗീതത്തോടൊപ്പം സമാപ്തിയെന്നപോലെ, ഗതിയോടൊപ്പം പതനമെന്നപോലെ, ചേതനയോടൊപ്പം നിദ്രയെന്നപോലെ. മൃത്യുവിന്റെ ദൂതന്മാർ അവളെ അടുത്തുകൊണ്ടുവരുന്നു.[ - താരാശങ്കർ ബാനർജി ]       (ആരോഗ്യനികേതനം )
പ്രമുഖ വ്യവസായിയും ചിട്ടി, സിനിമാ നിർമ്മാണം, സ്കൂൾ, കോളേജുകൾ , എസ്‌ എൻ ഡി പി വിമത നേതാവ്‌ എന്നീ നിലകളിൽ  എല്ലാം അറിയപ്പെടുന്ന ഗോകുലം ഗോപാലന്റേയും (1944),

Screenshot 2024-07-23 062256

കഴിഞ്ഞ വർഷത്തെ ദേശീയ സിനിമാ പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ തമിഴ് നായക നടൻ  സൂര്യ  എന്ന പേരിൽ അറിയപ്പെടുന്ന   ശരവണൻ സൂര്യ ശിവകുമാറിന്റെയും  (1975),

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ സിനിമരംഗത്ത്‌ തുടക്കമിടുകയും 2014ല്‍ പുറത്തിറങ്ങിയ 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും  ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന്റെ സംഭാഷണം നിർവ്വഹിക്കുകയും ചെയ്തചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ദിലീഷ് നായരുടേയും (1981),

890adaa3-619b-486a-a860-8fc378692ebb

 മലയാളം, തമിഴ്, കന്നട തുടങ്ങിയ  ഭാഷകളില്‍  നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും ഒപ്പം ടെലിവിഷന്‍ സീരിയലുകളിലും സജീവ സാന്നിദ്ധ്യമായ അഞ്ജു അരവിന്ദിന്റേയും (1978),

തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളും  തിരക്കഥാകൃത്തും നിർമ്മാതാവുമായ കാർത്തിക്ക്‌ നരേന്റയും (1994),

ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടനും ഗായകനും സംഗീത സംവിധായകനുമായ  ഹിമേഷ് രേഷ്മിയയുടെയും(1973),

സൈറ വാസിം, മെഹർ വിജ്, ആമിർ ഖാൻ എന്നിവർ അഭിനയിച്ച 2017-ലെ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലെ "നച്ച്ഡി ഫിറ", "മെയിൻ കൗൺ ഹൂൺ" എന്നീ 2 സൂപ്പർഹിറ്റ് ട്രാക്കുകളിലൂടെ ശ്രദ്ധേയയാവുകയും 63-ാമത് ഫിലിംഫെയർ അവാർഡുകളിൽ പ്രസ്തുത ഗാനങ്ങൾക്ക്‌ മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഗായിക മേഘ്ന മിശ്രയുടേയും (2001),

1889 -  ഹാരിപോട്ടർ സിനിമയിൽ ഹാരിപോട്ടർ ആയി അഭിനയിച്ച ഡാനിയൽ റാഡ്ക്ലിഫ്‌ (1989) ന്റേയും,

 2007 ജനുവരി 7 മുതൽ ഉപ്രധാനമന്ത്രിയായും  2009 ഏപ്രിൽ 3 മുതൽ അബ്ദുല്ല അഹ്മദ് ബദാവിയുടെ പിൻഗാമിയായി മലേഷ്യയുടെ ആറാമത്തെ പ്രധാമന്ത്രിയായിരുന്ന നജീബ് തുൻ റസാഖ് എന്ന മൊഹമ്മദ് നജീബ് ബിൻ തുൻ  അബ്ദുൾ റസാഖിന്റേയും (1953),

918efc78-f84f-48f0-ad39-52b87ada15e2

ചരിത്രകാരൻ, പ്രക്ഷേപകൻ, ഡോക്യുമെന്ററി ഫിലിം മേക്കർ എന്നീനിലകളിൽ അറിയപ്പെടുന്ന മൈക്കിൾ ഡേവിഡ് വുഡിന്റെയും(1948),

ഒരു മുൻ വൈറ്റ്‌ഹൗസ്‌ ഇന്റേണും മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള 'അവിഹിത ബന്ധ'ത്തന്റെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തിയുമായ മോണിക്ക സാമില്ലെ ലെവിൻസ്കിയുടെയും(1973),

പ്രമുഖ ചെസ്‌ താരം ജൂഡിറ്റ്‌ പോൾഗാർ  ജൂഡിറ്റ്‌ പോൾഗാർന്റേയും(1976)

മുൻ ഇംഗ്ലണ്ട് അന്താരാഷ്ട്ര ക്രിക്കറ്ററും ബാറ്റിങ് കോച്ചും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളുമായിരുന്ന ഗ്രഹാം ഗൂച്ച് - ( ഗ്രഹാം അലൻ ഗൂച്ചിന്റേയും (1953)ജന്മദിനം !

ഇന്നത്തെ സ്മരണ !!!
ദേവകി ഗോപീദാസ് മ. (1918-1973)
മേക്കൊല്ല പരമേശ്വരന്‍പിള്ള മ. (1907-1991)
ഡോ.മുഹ്‌യിദ്ദീൻ ആലുവായ് മ. (1925-1996)
ഇ കെ ദിവാകരന്‍പോറ്റി മ. (1918-2005) 
പ്രൊഫ. എ. ശ്രീധരമേനോൻ മ. (1925-2010)
ക്യാപ്റ്റൻ ലക്ഷ്മി മ. (1914-2012 )
ഉഴവൂർ വിജയൻ മ. (1952-2017)
പി വരദരാജുലു നായിഡു മ. (1887-1957)
മെഹമൂദ്  മ. ( 1932-2004)
മുഹമ്മദ് സഹീർ ഷാ മ. (1914-2007)
യുള്ളിസസ് എസ്. ഗ്രാന്റ് മ ( 1822-1885)
സാലി റൈഡ്  മ. (1951 - 2012)

9960b8ba-ce70-4714-bbc4-91aeb764b11e

ശ്രീമൂലനഗരം വിജയൻ ജ. (1933-1992)
ചന്ദ്രശേഖർ ആസാദ് ജ(1906-1931) 
ബാൽ ഗംഗാധർ തിലക് ജ. (1856-1920)
താരാശങ്കർ ബാനർജി ജ. (1898-1971)
സിസ്റ്റർ നിർമ്മല ജോഷി ജ. (1934-2015)
ഡോ.ഹെൻറിക്‌ ഷോഗ്രൻസ്‌ ജ. (1899-1986)

പ്രധാന സ്മരണദിനങ്ങൾ
പ്രധാന ചരമദിനങ്ങൾ !!

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും , തിരു കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും,  ന്യൂന പക്ഷ കമ്മീഷണറായും , പതിനഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറിയിൽ അംഗമായും, കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗവുമായിരുന്ന ദേവകി ഗോപീദാസിനെയും (1918 - 23 ജൂലൈ 1973).,

പടയണിയും മുടിയേറ്റും പോലുള്ള അനുഷ്ഠാനങ്ങളിലെ ഭക്തിഗാനങ്ങളില്‍ പോലും ഹാസ്യരസം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ഹാസ്യചരിത്രം, ഹാസ്യദര്‍ശനം തുടങ്ങിയ രചനകളിലൂടെ പ്രസിദ്ധനാകുകയും ചെയ്ത മേക്കൊല്ല പരമേശ്വരന്‍പിള്ളയെയും ( 1907- ജൂലൈ 22, 1991)

അറബി സാഹിത്യകാരൻ, ഗ്രന്ഥകാരൻ, ഇസ്‌ലാമിക പണ്ഡിതൻ, പ്രഭാഷകൻ, പത്രാധിപർ, അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മുഹ്‌യിദ്ദീൻ ആലുവായെയും (1925,ജൂൺ 1-1996 ജൂലൈ  23 ),

Screenshot 2024-07-22 230208

രാഹുല്‍ സാംകൃത്യായന്‍,ഖലീല്‍ ജിബ്രാന്‍,വിക്ടര്‍ യൂഗൊ,ജ്യൂലിയസ് ഫ്യൂച്ചിക്,തര്‍ജനീവ്,ഹാള്‍‍കെയ്ന്‍ എന്നിവരുടെ പ്രകൃഷ്ട കൃതികളും പ്രേംചന്ദിന്റെ എല്ലാ നോവലുകളുമടക്കം 30 കൃതികള്‍  വിവര്‍ത്തനം ചെയ്തവിവര്‍ത്തന സാഹിത്യത്തിലെ കുലപതിയും    സ്വാതന്ത്ര്യ സമരസേനാനിയും , അദ്ധ്യാപകനും ആയിരുന്ന ഇ കെ ദിവാകരന്‍പോറ്റിയെയും (1918 എപ്രില്‍ 18- 2005 ജൂലൈ 23)

കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ, കേരളാ സർവ്വകലാശാലാ രജിസ്ട്രാർ , ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷൻ, കേരളചരിത്രം കേരള സംസ്കാരം കേരള ചരിത്ര ശില്പികൾ ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളിൽ) കേരള രാഷ്ട്രീയ ചരിത്രം 1885-1957 കേരളവും സ്വാതന്ത്ര്യ സമരവും സർ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും തുടങ്ങിയ കൃതികളുടെ രചയിതാവ്, എന്നിനിലകളിൽ സേവനമനുഷ്ഠിച്ച ചരിത്രകാരനും, അദ്ധ്യാപകനുമായിരുന്ന പ്രൊഫ. എ. ശ്രീധരമേനോനെയും (1925 ഡിസംബർ 18 - 2010 ജൂലൈ 23)

ചെറുപ്പത്തിൽ തന്നെ വിദേശോല്പന്നങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സജീവമാകുകയും, 1941ൽ ഡോക്റ്റർ ആയി സിംഗപ്പൂരിലേക്ക് പോകുകയും അവിടെയുള്ള ദരിദ്രർക്കായി ഒരു ക്ലിനിക്ക് തുടങ്ങുകയും, ഒപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇൻഡിപെൻഡന്റ്സ് ലീഗിൽ പ്രവർത്തിക്കുകയും, പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ നിർദ്ദേശപ്രകാരം സിംഗപ്പൂരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കുകയും ,സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും സജീവമാകുകയും  രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ ഉപാധ്യക്ഷയാകുകയും ,1984-ൽ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോൾ  സിഖുകാരുടെ സം‌രക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകൾക്കും കടകൾക്കും സം‌രക്ഷണം നൽകുകയും, 2002 -ൽ എ.പി.ജെ അബ്ദുൾകലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിൽക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്ന  ക്യാപ്റ്റൻ ലക്ഷ്മിയെയും (1914 ഒക്ടോബർ 24 - 2012 ജൂലൈ 23)

Screenshot 2024-07-22 230318

 കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി,. കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി. കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എൻസിപി തൊഴിലാളി വിഭാഗമായ ഐഎൻഎൽസി സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ.സി.പി.യുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകൾ വഹിച്ച ഉഴവൂർ വിജയനെയും. (1952 ഏപ്രിൽ 25 - 2017 ജൂലൈ 23),

ഒരു ഇന്ത്യൻ വൈദ്യശാസ്ത്രജ്ഞനും രാഷ്ട്രീയ പ്രവർത്തകനും മാധ്യമ പ്രവർത്തകനും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി. വരദരാജുലു നായിഡു എന്ന പെരുമാൾ വരദരാജുലു നായിഡുവിനേയും (4 ജൂൺ 1887- 23 ജൂലൈ 1957).

ഹിന്ദി സിനിമാരംഗത്ത് 300 ഓളം സിനിമയിൽ അഭിനയിച്ച അഭിനേതാവും, ഗായകനും, സംവിധായകനും നിർമ്മാതാവും ഹാസ്യകലാകാരനായി. അറിയപ്പെടുന്ന മെഹമൂദ് എന്ന മെഹമൂദ് അലിയെയും (29 സെപ്റ്റംബർ 1932 – 23 ജൂലൈ 2004), 

അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവും, രാജ്യത്തെ അവസാനത്തെ രാജാവുമായിരുന്ന മുഹമ്മദ് സഹീർ ഷായെയും (1914 ഒക്ടോബർ 15 - 2007 ജൂലൈ 23),

അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്ന യുള്ളിസസ് എസ്. ഗ്രാന്റിനെയും (ഏപ്രിൽ 27, 1822 – ജൂലൈ 23, 1885).

Screenshot 2024-07-22 230456

1983ൽ ചലഞ്ചറിലാണു സാലി ബഹിരാകാശയാത്ര നടത്തിയ അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രിക സാലി റൈഡിനെയും(26 മേയ് 1951 - 23 ജൂലൈ 2012).

*പ്രധാന ജന്മദിനങ്ങൾ!!

കെ.ടി. മുഹമ്മദിന്‍റെ സംഗമം നാടകത്തിലെ ഇബ്രാംഹിംകുട്ടി ഹാജിയാര്‍, കളരിയിലെ വെടിക്കെട്ടുക്കാരന്‍ അദ്രുമാന്‍, അത്താഴവിരുന്നിലെ ജനാബ് സി.കെ. മൗലവി തുടങ്ങിയ  ശ്രദ്ധേയ നാടക കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുകയും,  സംഗമം നാടകം അച്ഛനും ബാപ്പയും എന്ന പേരില്‍ സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ഹാജിയാരുടെ കഥാപാത്രത്തെ വെള്ളിത്തിരയിലും അവതരിപ്പിച്ചനടന്‍, നാടകകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായ ശ്രീമൂലനഗരം വിജയനെയും ( ജൂലൈ 23,1933-1992 മെയ് 21 ),

ഭഗത് സിംഗിന്റെ ഗുരുവും, ഭാരതത്തിൽ വിപ്ലവത്തിലൂടെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി രൂപികരിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവും സ്വാതന്ത്ര്യ ത്തിനു വേണ്ടി രക്തസാക്ഷി ആയ ചന്ദ്രശേഖർ സീതാറാം തിവാരി, എന്ന ചന്ദ്രശേഖർ ആസാദ് (ജൂലൈ 23, 1906  – ഫെബ്രുവരി 27, 1931  ) ,

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനും,  ഹോംറൂൾ പ്രസ്ഥാനം തുടങ്ങുകയും,  ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങൾ എന്ന ആശയം മുന്നോട്ട് വൈയ്ക്കുകയും ചെയ്ത ബാൽ ഗംഗാധർ തിലകനെയും(ജൂലൈ 23, 1856 – ഓഗസ്റ്റ് 1, 1920)

Screenshot 2024-07-22 230518

65 നോവലുകളും, 53 ചെറുകഥാസമാഹാരങ്ങളും, 12 നാടകങ്ങളും, 4 പ്രബന്ധ സമാഹാരങ്ങളും, 4 ആത്മകഥകളും, 2 യാത്രാവിവരണകൃതികളും രചിച്ചിട്ടുള്ള ഒപ്പം  രബീന്ദ്ര പുരസ്കാർ, കേന്ദ്രസാഹിത്യഅക്കാദമി അവാർഡ്, ജ്ഞാനപീഠം അവാർഡ്, പദ്മഭൂഷൺ എന്നിവ ലഭിച്ചിട്ടുള്ള  ഇന്ത്യൻ സാഹിത്യരംഗത്തെ അതിപ്രശസ്തനായ ഒരു നോവലിസ്റ്റും കഥാകാരനുമായിരുന്ന താരാശങ്കർ ബന്ദോപാധ്യായ അഥവാ താരാശങ്കർ ബാനർജിയേയും (23 ജൂലൈ 1898 -14 സെപ്റ്റംബർ 1971)

നോബൽ സമ്മാന ജേതാവായ മദർ തെരേസയുടെ പിൻഗാമിയായി മിഷനറീസ് ഓഫ് ചാരിറ്റിയുടെ തലപ്പത്തെത്തുകയും വിദേശത്തേക്ക് പ്രസ്ഥാനം വ്യാപിപ്പിക്കുകയും ചെയ്ത ഒരു ഇന്ത്യൻ മത സഹോദരിയായിരുന്നമരിയ നിർമല ജോഷിയേയും (23 ജൂലൈ 1934 - 23 ജൂൺ 2015)

ഷോഗ്രൻസ്‌ സിൻഡ്രോം രോഗാവസ്ഥ കണ്ടുപിടിച്ച സ്വീഡിഷ്‌ (ophthalmologist) നേത്രചികിത്സകനായ ഡോ.ഹെൻറിക്‌ ഷോഗ്രൻസിനേയും(23ജൂലൈ1899-1986) ഓർമ്മിക്കുന്നു !!!

ചരിത്രത്തിൽ ഇന്ന്…
811 - ബൈസന്റൈൻ ചക്രവർത്തി നികെഫോറോസ് I  ബൾഗേറിയൻ തലസ്ഥാനമായ പ്ലിസ്‌ക കൊള്ളയടിക്കുകയും ഖാൻ ക്രൂമിന്റെ ട്രഷറി പിടിച്ചെടുക്കുകയും ചെയ്യുന്നു.

1677 -  സ്‌കാനിയൻ യുദ്ധം: ഡെൻമാർക്ക്–നോർവേ സ്വീഡനിൽ നിന്ന് മാർസ്‌ട്രാൻഡ് തുറമുഖ നഗരം പിടിച്ചെടുത്തു.

1793 - പ്രഷ്യ, ജർമൻ നഗരമായ മൈന്റ്സ് കീഴടക്കി.

Screenshot 2024-07-22 230541

1840 - ആക്ട് ഓഫ് യൂണിയൻ പ്രകാരം കാനഡ പ്രവിശ്യ രൂപവത്കരിക്കപ്പെട്ടു.

1874 - അയേഴ്‌സ് ഡി ഒർനെലസ് ഇ വാസ്‌കോൺസെലോസ് ഇന്ത്യയിലെ ഗോവയിലെ പോർച്ചുഗീസ് കൊളോണിയൽ എൻക്ലേവിന്റെ ആർച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു.

1881 - ചിലിയും അർജന്റീനയും തമ്മിലുള്ള 1881-ലെ അതിർത്തി ഉടമ്പടി ബ്യൂണസ് ഐറിസിൽ ഒപ്പുവച്ചു

1903 - ഫോർഡ് മോട്ടോർ കമ്പനി അവരുടെ ആദ്യത്തെ കാർ വിറ്റു.

1921 - സ്ഥാപക നാഷണൽ കോൺഗ്രസിൽ വച്ച്‌ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP) സ്ഥാപിതമായി.

1927 -  ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയുടെ ആദ്യ സ്റ്റേഷൻ ബോംബെയിൽ സംപ്രേക്ഷണം ചെയ്യുന്നു.

1929 - ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് വിദേശി വാക്കുകളുടെ പ്രയോഗം നിരോധിച്ചു.

1942 - രണ്ടാം ലോകമഹായുദ്ധം:  ഹിറ്റ്ലർ ഓപ്പറേഷൻ എഡിൽവെയ്സ്    ഒപ്പുവച്ചു.

1967 - ഡിട്രോയിറ്റ് ലഹള: ഡെട്രോയിറ്റിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ചരിത്രത്തിലെ ഏറ്റവും മോശമായ കലാപങ്ങളിലൊന്ന്, ആഫ്രിക്കൻ അമേരിക്കൻ അന്തർ നഗരത്തിലെ 12-ആം സ്ട്രീറ്റിൽ ആരംഭിക്കുന്നു.  ഇത് ആത്യന്തികമായി 43 പേരെ കൊല്ലുകയും 342 പേർക്ക് പരിക്കേൽക്കുകയും 1,400 ഓളം കെട്ടിടങ്ങൾ കത്തിക്കുകയും ചെയ്തു.

1968 - കോഴിക്കോട്‌ സർവ്വകലാശാല മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് പ്രവർത്തനമാരംഭിച്ചു.

1970 - ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്  തന്റെ പിതാവിനെ അധികാരഭ്രഷ്ടനാക്കിയ ശേഷം  ഒമാന്റെ  സുൽത്താനായി ത്തീർന്നു

1972 - ആദ്യത്തെ ഭൗമ-വിഭവ ഉപഗ്രഹമായ ലാൻഡ്‌സാറ്റ് 1 യുണൈറ്റഡ് സ്റ്റേറ്റ്സ് വിക്ഷേപിച്ചു.

fbe11f6f-b3b8-4d3d-98e0-d481cfbfd962

1992 - ജോസഫ് റാറ്റ്‌സിംഗറുടെ നേതൃത്വത്തിലുള്ള വത്തിക്കാൻ കമ്മീഷൻ, സ്വവർഗരതിക്കാരുടെ അവിവാഹിതരായ ദമ്പതികളുടെ ചില അവകാശങ്ങൾ പരിമിതപ്പെടുത്തുന്നത് വംശത്തിന്റെയോ ലിംഗഭേദത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനത്തിന് തുല്യമല്ലെന്ന് സ്ഥാപിക്കുന്നു.

1992 - അബ്ഖാസിയ ജോർജിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1995 - ഹെയ്ൽ-ബോപ്പ് ധൂമകേതു കണ്ടെത്തി.

1997 - ഡിജിറ്റൽ എക്യുപ്‌മെൻ്റ് കോർപ്പറേഷൻ ചിപ്പ് മേക്കറായ ഇൻ്റലിനെതിരെ ആൻ്റിട്രസ്റ്റ് ചാർജുകൾ ഫയൽ ചെയ്തു .

1999 - ആദ്യത്തെ ഡിജിറ്റൽ ആനിമേഷൻ സിനിമയായ ടാർസൻ  പ്രദർശിപ്പിച്ചു. 

1999 - എഎൻഎ ഫ്ലൈറ്റ് 61 ജപ്പാനിലെ ടോക്കിയോയിൽ വെച്ച് യുജി നിഷിസാവ ഹൈജാക്ക് ചെയ്തു .

1999 - കൊളംബിയ STS -93- ൽ വിക്ഷേപിച്ചു , എലീൻ കോളിൻസ് ആദ്യത്തെ വനിതാ ബഹിരാകാശ ഷട്ടിൽ കമാൻഡറായി. ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയും ഷട്ടിൽ വഹിക്കുകയും വിന്യസിക്കുകയും ചെയ്തു .

2005 - ഈജിപ്തിലെ ഷാം എൽ ഷെയ്ഖിലെ നാമ ബേ ഏരിയയിൽ മൂന്ന് ബോംബുകൾ പൊട്ടിത്തെറിച്ച് 88 പേർ കൊല്ലപ്പെട്ടു.

2012 - 2012-ലെ സോളാർ കൊടുങ്കാറ്റ് അസാധാരണമാംവിധം വലിയ കൊറോണൽ മാസ് ഇജക്ഷനായിരുന്നു , അത് സൂര്യൻ പുറന്തള്ളുകയും ഒമ്പത് ദിവസം കൊണ്ട് ഭൂമിയെ നഷ്ടപ്പെടുത്തുകയും ചെയ്തു . ഇത് ബാധിച്ചാൽ, ലോകമെമ്പാടുമുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് 2.6 ട്രില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടം സംഭവിക്കുമായിരുന്നു.

2014 - ട്രാൻസ് ഏഷ്യ എയർവേയ്‌സ് ഫ്ലൈറ്റ് 222 പെൻഗു വിമാനത്താവളത്തിലേക്കുള്ള സമീപനത്തിനിടെ പെൻഗുവിലെ ഹക്സിക്ക് സമീപമുള്ള സിക്സി ഗ്രാമത്തിൽ തകർന്നു . വിമാനത്തിലുണ്ടായിരുന്ന 58 പേരിൽ 48 പേർ കൊല്ലപ്പെടുകയും നിലത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 Screenshot 2024-07-22 230551

2015 - കെപ്ലർ കെപ്ലർ -452ബി കണ്ടുപിടിച്ചതായി നാസ പ്രഖ്യാപിച്ചു .

2016 - TUTAP പവർ പ്രോജക്റ്റിന്റെ റൂട്ട് മാറ്റത്തിനെതിരെ പ്രതിഷേധക്കാർ, കൂടുതലും ഷിയാ ഹസാര ന്യൂനപക്ഷത്തിൽ നിന്നുള്ള പ്രതിഷേധക്കാർ മാർച്ച് ചെയ്യുമ്പോൾ ദേ മസാങ്ങിന്റെ പരിസരത്ത് കാബൂൾ ഇരട്ട ബോംബാക്രമണം നടന്നു. 80 പേർ കൊല്ലപ്പെടുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2018 - ഗ്രീസിലെ കിഴക്കൻ അറ്റിക്കയിലുണ്ടായ കാട്ടുതീയിൽ 102 പേർ മരിച്ചു. 2009 - ൽ ഓസ്‌ട്രേലിയയിൽ 180 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീയ്ക്ക് ശേഷം 21-ാം നൂറ്റാണ്ടിൽ ഗ്രീസിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ കാട്ടുതീയും ലോകത്തിലെ ഏറ്റവും മാരകമായ രണ്ടാമത്തെ കാട്ടുതീയും ആയിരുന്നു ഇത്.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment