Advertisment

ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവിദിനം: ഐശ്വര്യറായ് ബച്ചന്റെയും പദ്മിനി കോൽഹാപൂരിയുടെയും സത്യം ഓൺലൈനിന്റെ മുഖ്യപത്രാധിപർ വിൻസെന്റ് നെല്ലിക്കുന്നേലിന്റേയും ഭാ​ഗ്യലക്ഷ്മിയുടെയും ജന്മദിനം ഇന്ന്. കേരള ഹൈക്കോടതി നിലവിൽ വന്നതും അമേരിക്ക ഏറ്ററും വലിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതും ഇതേ ദിവസം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project november 1

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
  ' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം1200 
തുലാം 16
ചോതി  / അമാവസി
2024 / നവംബർ 1, 
വെള്ളി

Advertisment

ഇന്ന് ;

*മലയാള ഭാഷ ദിനം!ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർ നിർണ്ണയം ചെയ്തതിൻ്റെ ഓർമ്മ ദിനം കേരളപ്പിറവിദിനം ! [ആന്ധ്രപ്രദേശ്, കർണ്ണാടക, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും ചണ്ഡിഗഢ്, ലക്ഷദ്വീപ്, ആൻഡമാൻ, ഡൽഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും നിലവിൽ വന്ന ദിവസം, ആ സംസ്ഥാനങ്ങളെല്ലാം ഇന്ന ജന്മദിനം ആഘോഷിക്കുന്നു.]

publive-image

കേരള ഹൈക്കോടതി നിലവിൽ വന്നു (1956) !

*മലയാളം സർവ്വകലാശാല  നിലവിൽ വന്നിട്ട് 12 വർഷമായി !
*വയനാട് ജില്ല രൂപീകൃതമായത് ഇന്നാണ് !
*പത്തനംതിട്ട ജില്ല രൂപീകൃതമായതും ഇന്നുതന്നെയാണ് !

*എല്ലാ വിശുദ്ധരുടെയും പെരുന്നാൾ  !![ ഓൾ സെയിന്റ്‌സ് ഡേ, ഓൾ ഹാലോമാസ് ഡേ എന്നും അറിയപ്പെടുന്നു.അറിയപ്പെട്ടവരായാലും അറിയപ്പെടാത്തവരായാലും സഭയിലെ എല്ലാ വിശുദ്ധരുടെയും ബഹുമാനാർത്ഥം ആചരിയ്ക്കുന്ന ഒരു ക്രിസ്ത്യൻ ആഘോഷമാണ് ഹാലോമാസ്]publive-image

*ലോക വേഗൻ ദിനം ![World Vegan Day ; 
പക്ഷിമൃഗാദികളുടെ ഒരു ഉൽപ്പന്നവും കഴിക്കുകയൊ ഉപയോഗിക്കുകയൊ ചെയ്യാതെ വെറും പച്ചക്കറികൾ മാത്രം കഴിയ്ക്കുന്ന ഒരു പ്രസ്ഥാനമാണ് വേഗനിസം ആ വേഗനിസം ആരംഭിച്ചതിൻ്റെ അനുസ്മരണ ദിനമാണിന്ന് ."compassion towards animals" എന്നതാണീ 2024 ലെ ദിനവുമായി ബന്ധപ്പെട്ട തീം ]

*അന്താരാഷ്ട്ര പെറ്റ് ഗ്രൂമർ അഭിനന്ദന  ദിനം ![നമ്മുടെ വളർത്തുമൃഗങ്ങളെ ആരോഗ്യമുള്ള, അനുസരണശീലമുള്ള  മികച്ച മൃഗങ്ങളാക്കുന്നതിന് അവയെ പരിശീലിപ്പിയ്ക്കുന്ന വ്യക്തികളെ അനുസ്മരിയ്ക്കുന്നതിനുള്ള  ഒരു പ്രത്യേക ദിവസമാണിന്ന്.]

publive-image

*ഓട്ടിസ്റ്റിക്സ് സംസാരിക്കുന്ന  ദിവസം! [ഓട്ടിസത്തിൻ്റെ ന്യൂറോ ഡെവലപ്‌മെൻ്റൽ അവസ്ഥയുള്ള ആളുകൾക്ക്, ചുറ്റുമുള്ള ലോകവുമായി ഇടപഴകുന്നതിന് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും സാഹചര്യങ്ങളും ഒരുക്കുന്നവരെ  അനുസ്മരിയക്കുന്നതിന് ഒരു ദിവസം.!]

*ഫൗണ്ടൻ പേന ദിനം![നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളെ കുറിച്ച് എഴുതാനൊ വാക്കുകളെ കവിതകളാക്കി മാറ്റാനോ നിങ്ങൾക്ക് ഒരു കാലത്ത് ഒരു ഫൗണ്ടൻ പേനയുടെ ആവശ്യമുണ്ടായിരുന്നു. അതിൻ്റെ ആ ആവശ്യകതയുടെ ചാരുതയെ വീണ്ടും വീണ്ടും ഓർമ്മിപ്പിയ്ക്കുന്നതിന് ഒരു ദിനം.]

publive-image

*നാഷണൽ ബയോളജിക് കോർഡിനേറ്റർസ്  ദിനം![രോഗികളുടെ പരിചരണത്തിൽ നാഷണൽ ബയോളജിക് കോർഡിനേറ്റർമാർ എന്ന ഈ പ്രൊഫഷണലുകൾ വഹിക്കുന്ന പങ്ക് എടുത്തുകാണിക്കുന്നതിന് ഒരു ദിവസം. പൊതുവെ സങ്കീർണ്ണമായ ജൈവ മരുന്നുകൾ ലഭിയ്ക്കാം രോഗികളെ സഹായിക്കുന്നതിൽ ബയോളജിക്കൽ കോർഡിനേറ്റർമാർ അത്യന്താപേക്ഷിതമാണ്. അവർ ഡോക്ടർമാർ, ഫാർമസികൾ, ഇൻഷുറൻസ് കമ്പനികൾ, രോഗികൾ എന്നിവരുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നവരാണ്,]

*പ്രൈം മെറിഡിയൻ  ദിനം![ഭൂമിയെ കിഴക്കൻ, പടിഞ്ഞാറൻ അർദ്ധഗോളങ്ങളായി വിഭജിക്കുന്ന അദൃശ്യ രേഖയെ ഓർക്കുന്നതിന് ഒരു ദിവസം.ലോകമെമ്പാടുമുള്ള മനുഷ്യർക്ക് സ്വന്തം സ്ഥലത്തിരുന്ന് സമയവും ദൂരവും അളക്കാൻ ഈ ലൈൻ  സഹായിക്കുന്നതെങ്ങനെയെന്ന് ഓർക്കേണ്ട ദിവസമാണിന്ന്.]publive-image

*ദേശീയ ബ്രഷ്  ദിനം ![ദേശീയ ബ്രഷ് ദിനം കുടുംബങ്ങൾക്ക് പല്ലുകൾ പരിപാലിക്കാനുള്ള കാര്യകാരണങ്ങളുടെ ഓർമ്മപ്പെടുത്തലാണിന്ന്. ഹാലോവീൻ്റെ പിറ്റേന്ന് ആഘോഷിക്കുന്ന ഈ ദിനം പല്ല് തേക്കാൻ കുട്ടികളെയും മാതാപിതാക്കളെയും പ്രോത്സാഹിപ്പിക്കുന്നു.]

*ദേശീയ കുടുംബ സാക്ഷരതാ  ദിനം![വായനയിലൂടെയും പഠന പ്രവർത്തനങ്ങളിലൂടെയും കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഊർജ്ജസ്വലമായ ആഘോഷമാണ് ദേശീയ കുടുംബ സാക്ഷരതാ ദിനം.കുട്ടികളുടെ വിദ്യാഭ്യാസത്തിൽ കുടുംബങ്ങൾ വഹിക്കുന്ന പ്രധാന പങ്ക് ഈ ദിവസം എടുത്തുകാണിക്കുന്നു.]

publive-image

*ദേശീയ കറുവപ്പട്ട  ദിനം![ ലോകത്തിലെ പ്രിയപ്പെട്ടതും പുരാതനവുമായ ഈ സുഗന്ധവ്യഞ്ജനത്തെ ഓർക്കാനും വരും തലമുറയ്ക്ക് ഇതിനെ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകുകയും ചെയ്യുന്നതിന് ഒരു ദിവസം. ]

*ദേശീയ വിനാഗിരി ദിനം !വിനാഗിരി ദ്രാവകത്തിന് മനുഷ്യൻ്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ചറിയാൻ ഒരു ദിവസം

*മരിച്ചവരുടെ ദിവസം *
*ഗംബൂട്ട് ഫ്രൈഡേ!
*ദേശീയ കാൽസോൺ  ദിനം!
*രചയിതാക്കളുടെ ദിനം!
*ലവ് യുവർ ലോയർ ഡേ!
*ദേശീയ പാറ്റേ  ദിനം
*ദേശീയ ഡീപ് ഫ്രൈഡ് ക്ലാംസ്  ദിനം!
*ദേശീയ ജേഴ്സി  ദിനം!
*Movember (മൂവ്ബർ)!
* അൾ‍ജീരിയ: ദേശീയദിനം/പട്ടിണി വിരുദ്ധദിനം !

publive-image

World Vegan Month
Lung Cancer Awareness Month
National Novel Writing Month
National Children’s Month
National Adoption Month
National Peanut Butter Lovers Month
National Epilepsy Awareness Month
National Pomegranate Month
National Native American Heritage Month
Manatee Awareness Month
[These gentle giants of the sea need our care and understanding to thrive in their home - the tranquil waters of coastal habitats.]

publive-image

ഇന്നത്തെ മൊഴിമുത്ത്
''ഭാരതമെന്ന പേര്‍ കേട്ടാലഭിമാന  പൂരിതമാകണമന്തരംഗംകേരളമെന്നു കേട്ടാല്‍ തിളയ്‌ക്കണം  ചോര നമുക്ക് ഞരമ്പുകളില്‍''[  -മഹാകവി വള്ളത്തോൾ ]
ജന്മദിനം
ലോക പ്രശസ്ത ബോളിവുഡ്‌ നടി ഐശ്വര്യറായ് ബച്ചന്റെയും (1973),

1980കളിൽ ഹിന്ദി ചലചിത്രങ്ങളിൽ തിളങ്ങി നിന്ന നായിക പദ്മിനി കോൽഹാപൂരിയുടെയും (1965),

താരെ ജമീൻ പർ ഉൾപ്പടെ വിവിധ ഭാഷകളിലായി 45-ലധികം   ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയും നിർമ്മാതാവും എഴുത്തുകാരിയുമായ ടിസ്ക ചോപ്രയുടെയും (1973),publive-image

പ്രമുഖ മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാഡമി അംഗവും സത്യം ഓൺലൈനിന്റെ മുഖ്യ പത്രാധിപരും കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയയുടെ (കോം ഇന്ത്യ)  പ്രസിഡന്റുമായ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റേയും (1972),

നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾ‌ക്ക് ശബ്ദം നൽ‌കുകയും 1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം നേടുകയും  മൂന്നു തവണ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത  മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്മിയുടേയും (1962),publive-image

2012-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ദീപക് പറമ്പോളിൻ്റേയും (1988),

കവിത, വിവർത്തനസാഹിത്യം, ആത്മകഥ തുടങ്ങി നിരവധി കൃതികളുടെ രചയിതാവും സാംസ്കാരിക പ്രവർത്തകയും അദ്ധ്യപികയുമായ ഗീത മുന്നൂർക്കോടിന്റേയും (1959),

മികച്ച ആനിമേഷൻ ചിത്രത്തിനുള്ള    അക്കാദമി അവാർഡ് നേടുന്ന ആദ്യ വനിതയും   എഴുത്തുകാരിയും, ആനിമേഷൻ കഥ കലാകാരിയും സംവിധായികയുമായ ബ്രെണ്ട ചാപ്മാന്റെയും (1962) ജന്മദിനം !

publive-image

സ്മരണാഞ്ജലി !!!
കെ.എ ദാമോദരമേനോൻ മ. (1906-1980 )
പുത്തൻപറമ്പിൽ തൊമ്മച്ചൻ മ. (1836-1901)
ഇ.പി. ഗോപാലൻ മ. (1912-  2001)
വി കെ മാധവന്‍കുട്ടി മ. (1934-2005 )
പി.തോമസ്‌, മ. (1908-1996)
വിഭൂതിഭൂഷൻ ബന്ദോപാദ്ധ്യായ മ. (1894-1935)
എസ് അലി റാജ മ. (1922- 2007)
ഡെയിൽ  കാർനിഗെ മ. (1888 -1955)
ജൂനിയസ് ജയെവർദ്ധനെ മ. (1906-1996)
എസ്രാ പൌണ്ട് മ. (1885 -1972)
ഹെൻട്രിക് ടെർബ്രുഗ്ഘൻ മ. (1588-1629)

സിറോ മലബാർ സഭയിൽ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അൽമായനും കേരളത്തിലെ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ സ്ഥാപകനുമായ പുത്തൻപറമ്പിൽ തൊമ്മച്ചൻ (1836 ജൂലൈ 8 - 1901 നവംബർ 1)

publive-image

ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വിദേശത്തെ ഉദ്യോഗം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ സ്വാതന്ത്ര്യ സേനാനിയും, കെ.പി.സി.സി. പ്രസിഡന്റും,  മുൻ രാഷ്ട്രീയ നേതാവും, സംസ്ഥാന മന്ത്രിയും, മാതൃഭൂമി പത്രാധിപരും,, സാഹിത്യകാരനും ഐക്യകേരള പ്രസ്ഥാനശില്പികളിൽ പ്രമുഖനും ആയിരുന്ന  കെ.എ. ദാമോദര മേനോൻ(1906 ജൂൺ 10-1980 നവംമ്പർ 1)

മലബാർ ജില്ലാബോർഡംഗം, പാലക്കാട് ജില്ലാം കർഷകസംഗം പ്രസിഡന്റ്, ആഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷൻ ചെയർമാൻ എന്നീ നിലകളിൽ   പ്രവർത്തിച്ചിട്ടുള്ള കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.പി. ഗോപാലൻ (1912- 01 നവംബർ 2001),publive-image

മാതൃഭൂമി ദില്ലി ലേഖകന്‍ മാതൃഭൂമി ബ്യൂറോ ചീഫ്,  പത്രാധിപര്‍, ഏഷ്യാനെറ്റ് ഡയറക്ടര്‍,  ചീഫ് കറസ്പോണ്ടന്റ്റ്, തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ച പത്രകാരനും സാഹിത്യകാരനും ആയിരുന്ന വി കെ മാധവന്‍കുട്ടി(1934 ജനവരി 17 -  നവംബര്‍ 1,2005 )

പ്രശസ്തമായ  പഥേർ പാഞ്ചാലി അടക്കം ഒട്ടേറെ നോവലുകളും, ചെറുകഥകളും യാത്രാ വിവരണങ്ങളും എഴുതിയ ബംഗാളി എഴുത്തുകാരനും നോവലിസ്റ്റുമാണ് ബിഭൂതിഭൂഷൺ ബന്ദോപാധ്യായ (12സെപ്റ്റംബർ 1894-1നവംബർ 1950),publive-image

ആൻ, അന്ദാജ്, മദർ ഇൻഡ്യ, രേശ്മാ ഔർ ശേഹറ, തുടങ്ങിയ സിനിമകളിലുടെ ഹിന്ദി സിനിമാ ലോകത്തെ പ്രശസ്ത തിരകഥാകൃത്തും സംവിധായകനും ആയിരുന്ന എസ് അലി റാജ (1922 – 1 നവംബർ 2007),

വർണ്ണവിവേചനത്തിനെതിരായ യുഎൻ പ്രത്യേക സമിതിയിൽ വർണ്ണവിവേചന വിരുദ്ധ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞനായിരുന്ന ഇ. എസ്. റെഡ്ഡി (1 ജൂലൈ 1924 - 1 നവംബർ 2020)publive-image

തെളിഞ്ഞ പശ്ചാത്തലത്തിൽ കറുത്ത രൂപങ്ങളെ അവതരിപ്പിക്കുന്ന ഫ്ലൂട്ട് പ്ലെയേഴ്സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ കൂടാതെ നിരവധി മതാധിഷ്ഠിത ചിത്രങ്ങൾ വരച്ച ഡച്ച് ചിത്രകാരനായിരുന്ന   ഹെൻട്രിക് ടെർബ്രുഗ്ഘൻ(1588- നവംബർ 1, 1629)

ഇമേജിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത പെഴ്‌സോണ ആൻഡ് എക്‌സൾട്ടേഷൻസ് (1909), ഹോമേജ് റ്റു സെക്സ്റ്റസ് പ്രോപ്പർട്ടിയസ് (1918), കാന്റോസ് (1925-60)എന്നിവ
തുടങ്ങിയ  കൃതികളിലൂടെ ആധുനിക കവിതയുടെ വികാസത്തെ ഗണ്യമായി സ്വാധീനിക്കുകയും, ഭാഷകൾ പഠിച്ചെടുക്കുന്നതിൽ പ്രത്യേക വൈഭവം കാട്ടുകയും, 1908-ൽ യൂറോപ്പിലെത്തുകയും അനായാസം അംഗീകാരം നേടുകയും,രണ്ടാം ലോകയുദ്ധത്തിൽ ഇറ്റാലിയൻ ഏകാധിപതിയായ മുസ്സോളിനിക്കു പിന്തുണ നല്കിയതിന് യു.എസ്. ഗവൺമെന്റ്  അറസ്റ്റുചെയ്തെങ്കിലും മാനസികരോഗിയായതിനാൽ വിചാരണയ്ക്കു വിധേയനാക്കാതെ മനോരോഗ ചികിത്സാലയത്തിലാക്കിയ ഒരു അമേരിക്കൻ കവിയും വിമർശകനും വിവർത്തകനുമായിരുന്ന എസ്രാ പൌണ്ട് (30 ഒക്റ്റോബർ 1885 -1 നവംബർ 1972),publive-image

ഇന്നും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായ "എങ്ങനെ സ്നേഹിതരെ സ്വാധീനിച്ച്‌ നേടാം ?" (How to Win Friends and Influence People ? ) , വ്യാകുലതകൾ അവസാനിപ്പിച്ചു എങ്ങനെ ജീവിതമാരംഭിക്കാം ? ( How to Stop Worrying and Start Living :1948), അറിയപ്പെടാത്ത ലിങ്കൺ ( Lincoln the Unknown :1932) തുടങ്ങിയ കൃതികൾ രചിക്കുകയും സ്വയംപുരോഗതി, വില്പനതന്ത്രം , ഏകിഭൂത പരിപാലനം , പ്രസംഗകല, വ്യക്തിഗത കഴിവുകൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള പഠന പരിപാടികൾ വികസിപ്പിക്കുകയും ചെയ്ത പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനും, പ്രസംഗികനും ആയിരുന്ന ഡെയിൽ കാനിഗെ എന്ന് അറിയപ്പെട്ടിരുന്ന ഡെയിൽ ബ്രെക്കെൻറിഡ്ജ് കാർനിഗെ (നവംബർ 24,1888 - നവംബർ 1,1955)publive-image

 ശ്രീലങ്കൻ ദേശീയപ്രസ്ഥാനത്തിന്റെ നായകനും, ശ്രീലങ്കക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മന്ത്രിസഭകളിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും, പുതുതായി സൃഷ്ടിച്ച എക്സിക്യുട്ടീവ് പ്രസിഡണ്ട് സ്ഥാനമേറ്റെടുക്കുന്നതിനു മുൻപ് 1977 മുതൽ 1978 വരെ ശ്രീലങ്കൻ പ്രധാനമന്ത്രിയായും  പ്രവർത്തിച്ച ശ്രീലങ്കയിലാകെ ജെ.ആർ(JR) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ (സെപ്റ്റംബർ 17 1906 - നവംബർ 1, 1996),
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ

ആയതൻ ബാലഗോപാലൻ ജ. (1907-1989)
നരേന്ദ്ര ധാബോൽക്കർ ജ. (1945 - 2013)
ആൽഫ്രഡ്  വാഗ്നർജ' ജ .( 1880 –  1930)
എഡ്വേർഡ്‌ വാദി സൈദ്  (1935  - 2003) 

കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, കെ.പി.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, ചേവായൂർ നിയോജകമണ്ഡലത്തേ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനി. ആയതൻ ബാലഗോപാലൻ (01 നവംബർ 1907- 1989),publive-image

ദുർമന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന, അന്ധവിശ്വാസ ദുരാചാര നിർമാർജജന നിയമം (Anti-superstition and black magic bill) പാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരികയായിരുന്ന സമയത്ത് 2013 ൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ കബഡി ടീമംഗവും  സാമൂഹിക പ്രവർത്തകനു മായിരുന്ന നരേന്ദ്ര ധാബോൽക്കർ(1945 നവംബർ 1-20 ഓഗസ്റ്റ് 2013),

ഫലകചലനസിദ്ധാന്തം എന്ന എഫ്.ബി. ടെയ്‌ലറുടെ ആശയം സ്വതന്ത്രമായും പരിപൂർണ്ണമായും ആവിഷ്കരിച്ചജർമ്മൻക്കാരനായ ഒരു ധ്രുവ പര്യവേക്ഷകനും ഭൗമശാസ്ത്രജ്ഞനുമായ ആൽഫ്രഡ് ലോഥർ വാഗ്നർ(നവംബർ 1, 1880 – നവംബർ 1930)publive-image

പൗരസ്ത്യസമൂഹങ്ങളോടും സംസ്കാരങ്ങളോടുമുള്ള മേധാവിത്വപരമായ പാശ്ചാത്യനിലപാടിനെ വിമർശിക്കുന്ന "ഓറിയന്റലിസം" എന്ന കൃതിയുടേയും ആ സങ്കല്പത്തിന്റെ തന്നേയും പേരിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയും, പലസ്തീൻ-അമേരിക്കൻ ബുദ്ധിജീവി, വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനായ എഡ്വേർഡ്‌ വാദി സൈദ്  (1935 നവംബർ 1 - 2003 സെപ്റ്റംബർ 25) 

ചരിത്രത്തിൽ ഇന്ന്…
1512 - സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു.publive-image

1604 - വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.

1611 - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാൽപനിക നാടകം 'ദ്‌ ടെമ്പസ്റ്റ്‌' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.

1755 - പോർച്ചുഗലിലെ ലിസ്ബണിൽ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു.

publive-image

1844 - വാഷിങ്ങ്ടൻ ഡീസിയിൽ ചേർന്ന അന്താരാഷ്ട്ര മെറീഡിയൻ കോൺ‌ഫറൻസ്, ഗ്രീനിച്ച് മീൻ സമയത്തെ പൂജ്യം ഡിഗ്രി രേഖാംശം ആയി അംഗീകരിച്ചു.

1848 - കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ
ബെഞ്ചമിൻ ബെയ്ലി 'ജ്ഞാനനിക്ഷേപം' എന്ന മാസിക ആരംഭിച്ചു. ഇത് മലയാളത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമായി കരുതപ്പെടുന്നു. പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണവും ജ്ഞാന നിക്ഷേപമാണ്. ബെഞ്ചമിൻ ബെയ്ലി തന്നെ രൂപകൽപന ചെയ്ത പ്രസ്സിലായിരുന്നു ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിച്ചിരുന്നത്.publive-image

1894 - ഡിഫ്തീരിയക്കെതിരെ മരുന്നു കണ്ടു പിടിച്ചതായി പാരീസിലെ ഡോ. Raux പ്രഖ്യപിച്ചു.

1894 - നിക്കൊളോസ് 11 റഷ്യയിലെ tsar ആയി.

1911 - വിമാനത്തിൽ നിന്ന് ബോംബ് വർഷിക്കുന്ന രീതി ആദ്യമായി തുടങ്ങി.

1913 - ലാലാ ഹർദയാലും മറ്റും ചേർന്ന് ഗദ്ദാർ പാർട്ടി അമേരിക്കയിൽ വച്ച് രൂപീകരിച്ചുpublive-image

1931- കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അയിത്തോച്ചാടന സമരത്തിന്റെ ഭാഗമായി ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു.

1936- ഇറ്റലി- ജർമനി സൈനിക സഖ്യം 'Axis' നിലവിൽ വന്നു.

1937 - തിരുവിതാംകൂർ സർവ്വകലാശാല ആരംഭിച്ചു.

1952 - അമേരിക്ക ivy mike എന്ന് വിളിപ്പേരിട്ട ഏറ്ററും വലിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു.

1954 - Fulgencio Batista Cuba യിലെ ഭരണാധികാരിയും ഏകാധിപതിയുമായി.

1956- കേരള ഹൈക്കോടതി നിലവിൽ വന്നു.

1956 - മലയാള ഭാഷസംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ കേരളം ഇന്ത്യയിലെസംസ്ഥാനമായി നിലവിൽ വന്നു.publive-image

1956 - പഴയ നൈസാം സംസ്ഥാനത്തിൽ നിന്നും ആന്ധ്രാപ്രദേശും മൈസൂർ സംസ്ഥാനത്തിൽ നിന്നും കർണ്ണാടക സംസ്ഥാനവും രൂപം കൊണ്ടു.

1960 - ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി തുടങ്ങി.

1966 - ഹരിയാന സ്ഥാനം രൂപീകരിച്ചു.

1967- പ്രഥമ കേരള ലോട്ടറി വിതരണം ആരംഭിച്ചു.

1969 - സി. അച്യുതമേനോൻ മന്ത്രിസഭ അധികാരമേറ്റു.

1980 - കേരളത്തിലെ വയനാട്‌ ജില്ല രൂപവത്കരിച്ചു.

1982- പത്തനം തിട്ട ജില്ല നിലവിൽ വന്നു.

1986 - സ്വിസ്സർ‌ലാൻഡിലെ ബാസിൽ എന്ന സ്ഥലത്തെ കെമിക്കൽ ഫാൿടറിയിലെ തീപിടുത്തം ടൺ കണക്കിന് വിഷവസ്തുക്കൾ റൈൻ നദിയിൽ കലരാൻ ഇടയാക്കി.

1993 - യൂറോപ്യൻ രാജ്യങ്ങൾക്ക് യൂറൊ എന്ന പൊതു നാണയം ഉപയോഗിക്കാവുന്ന Maastritch treaty നിലവിൽ വന്നു.

1997 - ജയിംസ് കാമറൂൺ സംവിധാന ചെയ്ത നിരവധി Oscar നേടിയ Leonardo De Caprio (നായകൻ) Kite Winslet (നായിക) അഭിനയിച്ച the titanic എന്ന ചിത്രം റിലീസ് ചെയ്തു.

2000 - ചത്തിസ്ഗഢ് സംസ്ഥാനം നിലവിൽ വന്നു.

2003- പ്രഥമ ആഫ്രോ ഏഷ്യൻ ഗയിംസ് ഹൈദരബാദിൽ കൊടിയിറങ്ങി.

2006 - കേരള സർക്കാരിന്റെ ഹോസ്പിറ്റൽ കിയോസ് ക് പദ്ധതി മലപ്പുറത്തെ താഴെക്കാട് ഗ്രാമ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു.

2008- കേരള സർക്കാറിന്റെ കാൻസർ സുരക്ഷാ പദ്ധതി ആരംഭിച്ചു.

2012 - തിരൂർ ആസ്ഥാനമാക്കി മലയാളം സർവകാലാശാല നിലവിൽ വന്നു.
 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment