Advertisment

ഇന്ന് ജൂലൈ 21, ദേശീയ ജങ്ക് ഫുഡ് ദിനം ഇന്ന്, നടി ആനിയുടെയും കുടമാളൂര്‍ ജനാര്‍ദ്ദനന്റെയും ജന്മദിനം ഇന്ന്, ഡയൊക്ലീഷ്യന്‍ മാക്‌സിമിയനെ സീസറായി അവരോധിച്ചതും റഷ്യ - ടര്‍ക്കി യുദ്ധം അവസാനിച്ചതും ഇതെദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project788888888

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  

    **************

Advertisment

.                         ' JYOTHIRGAMAYA '

.                         ്്്്്്്്്്്്്്്്

.                         🌅ജ്യോതിർഗ്ഗമയ🌅

1199 കർക്കടകം 6

ഉത്രാടം  / പൗർണ്ണമി

2024  ജൂലൈ 21, ഞായർ

ഇന്ന് ;

ഗുരു പൂർണ്ണിമ/വ്യാസപൂർണ്ണിമ !

[വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്.മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്.]

നിയമപരമായ മദ്യപാന പ്രായ ദിനം

[ Legal Drinking Age Day ; ഉത്തരവാദിത്തമുള്ള മദ്യപാനവും സുബോധവും ആഘോഷിക്കുന്ന വാർഷിക അവധിയാണ് നിയമപരമായ മദ്യപാന ദിനം.  മദ്യപാനത്തെ ചുറ്റിപ്പറ്റിയുള്ള നിയമസാധുതകൾക്കുള്ള അംഗീകാരം മാത്രമല്ല ഈ അവസര ദിനം.  തീർച്ചയായും, മദ്യപാനത്തെക്കുറിച്ചുള്ള സമൂഹത്തിൻ്റെ മനോഭാവ മാറ്റത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.Screenshot 2024-07-21 062155

* അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോക്താക്കളുടെ അനുസ്മരണ ദിനം! 

[ മയക്കുമരുന്ന് ഉപയോഗം, മോശം നയം അല്ലെങ്കിൽ അന്യായമായ മയക്കുമരുന്ന് നിയമം എന്നിവയുടെ പ്രത്യക്ഷമായോ പരോക്ഷമായോ മരണമടഞ്ഞവരെ അനുസ്മരിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. പലപ്പോഴും, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ക്രിമിനൽവൽക്കരണവും കളങ്കപ്പെടുത്തലും കാരണം ആളുകളുടെ ജീവിതം വെട്ടിക്കുറയ്ക്കുന്നു.]

* ദേശീയ ഞാനെന്ന ഭാവ  ദിനം ! 

[ National Be Someone Day ;  ഒരു കുട്ടിയുടെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കാൻ കുറച്ച് മിനിറ്റുകൾ എടുക്കുക, കുറച്ച് നിമിഷങ്ങൾ പോലും എടുക്കുക എന്നതാണ് ദേശീയ ബി സംവൺ ഡേ എന്നതിൻ്റെ അർത്ഥം!കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുള്ള വസ്തുതകൾ പലർക്കും അറിയില്ല, എന്നാൽ ഈ സുപ്രധാന വസ്‌തുതകൾ പഠിക്കാനുള്ള മികച്ച അവസരമാണ് നാഷണൽ ബി സംവൺ ഡേ ] 

* ദേശീയ ജങ്ക് ഫുഡ് ഡേ! 

[ National Junk Food Day; രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണമാണിവ. പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതൽ ഉള്ളതിനാൽ ഉയർന്ന കലോറിമൂല്യം ഉള്ള എന്നാൽ അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളാണ് ജങ്ക് ഫുഡ് ]

സിംഗപ്പൂർ ; വംശീയ സൗഹാർദ്ദ ദിനം [1964-ലെ വംശീയ കലാപങ്ങളെ അനുസ്മരിക്കുകയും വംശീയ സൗഹാർദ്ദമുള്ള രാഷ്ട്രമെന്ന നിലയിൽ രാജ്യത്തിൻ്റെ വിജയത്തെ ആഘോഷിക്കുകയും ചെയ്യുന്നു.

109746674_2740751806153819_3185560460993274000_n

ഗുവാം ; ലിബറേഷൻ ഡേ ! 

[ രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ സൈന്യം ഗ്വാമിനെ ജാപ്പനീസ് അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ച ദിവസം അടയാളപ്പെടുത്തുന്നു.]

* ബെൽജിയൻ ദേശീയ ദിനം! Πബെൽജിയത്തിൻ്റെ സ്വാതന്ത്ര്യവും അവരുടെ ആദ്യ രാജാവായ ലിയോപോൾഡ് ഒന്നാമൻ്റെ കിരീടധാരണവും ആഘോഷിക്കുന്നു.]

* സിംഗപ്പുരിൽ റേഷ്യൽ ഹാർമണി ഡേ !

* ഗുവാം: വിമോചന ദിനം !

* സിംഗപൂർ: റേഷ്യൽ ഹാർമൊണി ഡേ !

* റഷ്യ കസൻക്കായ ( ഔർ ലേഡി ഓഫ്

   കസാന്റ ഗ്രീഷ്മോത്സവം)

* Australia : National Lamington Day !

* വിശുദ്ധ ഡാനിയൽ പ്രവാചകൻ

  [ റോമൻ കത്തോലിക്കാ മതം]

**************

ഇന്നത്തെ മൊഴിമുത്തുകൾ

 ്്്്്്്്്്്്്്്്്്്്

"ജൂൺ മാസത്തിൽ വിടർന്നുവന്ന,

ചെമ്പനീർപ്പൂവാണെന്റെ ഓമന.

ഈണത്തിൽ മധുരമായി പാടിയ,

രാഗമാണെന്റെ ഓമന."

"അയലത്തെ തോട്ടത്തിൽ ഒരു സുന്ദരിയെ കണ്ടതോടെ പ്രേമം ത്രികോണമിതിയെ ഓടിച്ചുവിട്ടു."

[ -റോബർട്ട് ബേൻസ്]

പതിമൂന്നാമത് ഗുജറാത്ത് നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനായ ശങ്കർസിങ് വഘേലയേയേയും ( 1940),

Screenshot 2024-07-21 062224

വിക്രമാദിത്യന്‍, കെഎല്‍ പത്ത്, മഹേഷിന്റെ പ്രതികാരം, എബി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍  ആലപിച്ച പിന്നണിഗായികയായ സൗമ്യ രാമകൃഷ്ണന്‍(1984)ന്റേയും,

പ്രശസ്തനായ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ കുടമാളൂർ ജനാർദ്ദനന്റെയും(1969),

ഇപ്പോൾ അമൃത ടിവിയിൽ ആനിസ് കിച്ചൻ  എന്ന പ്രോഗ്രാം നടത്തുന്ന  പ്രമുഖ ചലച്ചിത്രനടി   ആനി എന്ന ചിത്ര ഷാജി കൈലാസിന്റെയും (1975),

സി ഐ ഡി സീരിയലിലും സത്യ, ബ്ലാക് ഫ്രൈഡേ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത പ്രമുഖ നടനും ടെലിവിഷൻ നടനുമായ ആദിത്യ ശ്രീവാസ്തവയുടെയും(1968) ,

2003ല്‍ പുറത്തിറങ്ങിയ 'ബോയ്‌സ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയിൽ എത്തുകയും തുടര്‍ന്ന് തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യൻ ചലച്ചിത്ര നടൻ ഭരത്തിന്റേയും (1983),

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരകഥാകൃത്തുമായ സിൽവെസ്റ്റർ ഗാർഡനെസ്സിയോ സ്റ്റാലോണിന്റെയും   (1946),

സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചും അവയുടെ അന്തരീക്ഷത്തെ കുറിച്ചുമുള്ള പഠനത്തിലൂടെ പ്രശസ്തയായ   അമേരിക്കൻ - കനേഡിയൻ ജോതിശാസ്ത്രജ്ഞയും ഗോള ശാസ്ത്രജ്ഞയുമായ സാറ സീഗറിന്റെയും (1971)

,Screenshot 2024-07-21 062236

ഇന്ത്യൻ ഫുട്ബോൾ ടീമിലെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രതിരോധ നിരയിലെ പ്രമുഖൻ ചണ്ഡിഗഡിൽ ജനിച്ച സന്ദേശ്  ജിങ്കന്റെയും (1993),

ബ്രിട്ടണിലെ ഒരു പ്രശസ്ത പോപ്ഗായകനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യ സ്നേഹിയുമായ കാറ്റ് സ്റ്റീവൻസ്   എന്ന യൂസഫ് ഇസ്ലാമിന്റെയും (1948)ജന്മദിനം !!!

ഇന്നത്തെ സ്മരണ !!!

ചിത്രമെഴുത്ത് കെ.എം.വർഗീസ് മ. (1888-1962 )

ടി കെ പരീക്കുട്ടി മ. (1909-1969)

പി.ആർ ശ്യാമള മ. (1931-1990)

ഡോ. ടി കെ രാമചന്ദ്രൻ മ. (1949-2008)

പറവൂർ ശ്രീധരൻ തന്ത്രികൾ മ. (1925-2011) 

ശിവാജി ഗണേശൻ മ. (1927-2001)

റോബർട്ട് ബേൺസ്  മ. (1759-1796)

എല്ലൻ ടെറി‍‍ മ. (1847-1928)

ജോർജ്ജ്  ട്രെവെല്യൻ  മ. (1876-1962)

വോമേഷ് ചന്ദ്ര ബാനർജി  മ(1844-1906)

ഗംഗുബായ് ഹംഗൽ മ(1913-2009)

Screenshot 2024-07-21 062247

പി. കേശവദേവ് ജ. (1904-1983)

ടി.കെ. എം ബാവ മുസ്ലിയാർ ജ. (1931-2013)

അമർ സിംഗ് ചംകില ജ. (1961 -1988  )

ആനന്ദ് ബക്ഷി ജ. (1930-2002)

സബിത ചൗധരി  ജ. (1940-2017)

പോൾ റോയറ്റർ ജ. (1816-1899)

ഏണസ്റ്റ് ഹെമിങ്‌വേ ജ. (1899-1961),

മാർഷൽ മക്‌ലൂഹൻ ജ. (1911-1980), 

റോബിൻ വില്യംസ് ജ. (1951-2014) 

ഉമാശങ്കർ ജോഷി ജ.(1911-1988)

ചേതൻ പ്രതാപ് സിംഗ് ചൗഹാൻ ജ(1947-2020)

സ്മരണകൾ

*******

*പ്രധാനചരമദിനങ്ങൾ!!!

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ,  കൊച്ചി മഹാരാജാവ്, വട്ടശ്ശേരിൽ തിരുമേനി, ശ്രീനാരായണ ഗുരു, കെ.സി. മാമ്മൻ മാപ്പിള തുടങ്ങിയവരുടേതടക്കം 120-ഓളം ഛായാചിത്രങ്ങൾ വരയ്ക്കുകയും, അനേകം പാരിതോഷികങ്ങൾ കരസ്ഥമാക്കുകയുംമലയാളത്തിലാദ്യമായി ഗദ്യകവിത രചിക്കുകയും,  അഞ്ച് ചരിത്രകഥകളും രണ്ട് നോവലുകളും രണ്ട് ചരിത്രഗ്രന്ഥങ്ങളും ഗദ്യകവിത, കഥാ സമാഹാരങ്ങളുമുൾപ്പെടെ ചെറുതല്ലാത്ത സാഹിതീസമ്പത്തിന്റെ ഉടമയും, ഇതിനു പുറമേ മഗ്ദലന മറിയം എഴുതാൻ മഹാകവി വളളത്തോളിനു പ്രേരണ നൽകുകയും, ആ ഖണ്ഡകാവ്യത്തിന് അവതാരികയും ടിപ്പണിയും എഴുതുകയും ചെയ്ത ചിത്രമെഴുത്തുകാരൻ, സാഹിത്യ വിമർശകൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചരിത്ര ഗവേഷകൻ, ഗദ്യകവി തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ചിത്രമെഴുത്ത് കെ.എം.വർഗീസിനെയും(ഏപ്രിൽ 22, 1888 - 21 ജൂലൈ, 1962 ),

Screenshot 2024-07-21 062300

നീലക്കുയിൽ ,രാരിച്ചൻ എന്ന പൗരൻ , നാടോടികൾ,മുടിയനായ പുത്രൻ,മൂടുപടം, തച്ചോളി ഒതേനൻ ,ഭാർഗ്ഗവീ നിലയം കുഞ്ഞാലിമരയ്ക്കാർ തുടങ്ങിയ സിനിമകൾ നിർമ്മിച്ച, ബോട്ടുടമയും, ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടറും , ആയിരുന്ന ടി കെ പരീക്കുട്ടിയെയും(1909- ജുലൈ 21, 1969),

കഥകളും നോവലുകളുമായി മുപ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തുകയും, തിരുവനന്തപുരം ആകാശവാണി നിലയത്തിൽ പരിപാടികൾ അവതരിപ്പിക്കുകയും, കുങ്കുമം വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം കൈകാര്യം ചെയ്യുകയും, ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തിൽ കുറെ പാചകക്കുറിപ്പുകൾ എഴുതുകയും , സ്ത്രീ പീഡനത്തെക്കുറിച്ച് ട്രയൽ വാരികയിൽ അറിയപ്പെടാത്ത പീഡനങ്ങൾ എന്ന ലേഖനമെഴുതുകയും ചെയ്ത പ്രശസ്തയായ  എഴുത്തുകാരി പി ആർ ശ്യാമളയെയും (1931 ജൂലൈ 4 - ജൂലൈ 21 1990),

Screenshot 2024-07-21 062312

മതമൌലികവാദത്തിനെതിരായി ശക്തമായി പ്രമീകരിക്കുകയും, മലയാളികൾക്ക് വില്യം റൈച്ച്, തിയോഡോർ അടോർണൊ തുടങ്ങിയ ഫ്രാങ്ക്ഫർട്ട് സ്കൂളിലെ ചിന്തകരെ പരിചയപ്പെടുത്തുകയും, ഒരു മാർക്സിയൻ ചിന്താഗതികാരൻ ആയിരുന്നെങ്കിലും മുഖ്യധാര കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമല്ലാതിരുന്ന സാമുഹിക പ്രവർത്തകനും, സാഹിത്യകാരനും, അദ്ധ്യാപകനും, മാനുഷിക മൂല്യങ്ങളെ ഉയർത്തി പിടിച്ച ചിന്തകനും ആയിരുന്ന ഡോ ടി കെ രാമചന്ദ്രനെയും (1949- ജുലൈ 21, 2008)

കേരളത്തിലെ അതിപ്രസിദ്ധനായ ഒരു താന്ത്രികാചാര്യനും, ജ്യോതിഷ പണ്ഡിതനും ശ്രീനാരായണ താന്ത്രിക് റിസർച്ച് വിദ്യാലയം സ്ഥാപകനുമായിരുന്നു പറവൂർ കെ.എം. ശ്രീധരൻ തന്ത്രികളേയും (ഒക്ടോബർ 9, 1925 - ജൂലൈ 21, 2011). 

തമിഴ് ചലച്ചിത്ര രംഗത്തെ  ഐതിഹാസിക നടനായിരുന്ന നടികർതിലകം ശിവാജി ഗണേശൻ എന്ന ചിന്നൈയ്യ പിള്ളൈ ഗണേശനെയും (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001),

Screenshot 2024-07-21 062330

കാല്പനികപ്രസ്ഥാനത്തിന്റെ ആരംഭകരിൽ ഒരാളും, സ്കോട്ട്‌ലണ്ടിന്റെ ദേശീയകവിയും ,ഓൾഡ് ലാങ്ങ് സിൻ (Auld Lang Syne - Old Long Since) എന്ന വർഷാവസാന ദിനം പാടുന്ന കവിതയും, സ്കോട്ട്സ് വാ ഹേ(Scots Wha Hae - Scots Who Have) എന്ന  ഏറെക്കാലം സ്കോട്ട്‌ലണ്ടിന്റെ ദേശീയ ഗാനമായിരുന്ന കവിതയും, ചുവന്നു ചുവന്നൊരു റോസപ്പൂവ് (A Red, Red Rose); അ മേൻ ഈസ് എ മേൻ ഫോർ ഓൾ ദാറ്റ് (A Man's A Man for A' That); പേനിനോട് (To a Louse); ചുണ്ടെലിയോട് (To a Mouse) തുടങ്ങിയവ പ്രസിദ്ധമായ ഗാനങ്ങൾ രചിക്കുകയും ,സ്കോട്ട്‌ലണ്ടിലെ നാടൻ പാട്ടുകൾ ശേഖരിക്കുകയും ചെയ്ത റോബർട്ട് ബേൺസിനെയും (25 ജനുവരി 1759-21 ജൂലൈ 1796),

1875-ൽ ഷെയ്ക്സ്പിയറുടെ മർച്ചന്റ് ഒഫ് വെനീസിലെ പോർഷ്യയെ അവതരിപ്പിച്ചുകൊണ്ട് നാടക ലോകത്ത് എത്തുകയും 27 കൊല്ലം ഷേക്സ്പിയർ നാടകങ്ങൾക്കു പുറമേ, ശുഭാന്തനാടകങ്ങളിലും കാല്പനിക നാടകങ്ങളിലും  അഭിനയിച്ച  ഇംഗ്ലീഷ് നാടക നടി ഡെയിം എല്ലൻ ടെറി‍‍യെയും (1847 ഫെബ്രുവരി 27-1928 ജൂലൈ 21 ),

Screenshot 2024-07-21 062341

ചരിത്രഗതിയെ ഉപരിവർഗ്ഗത്തേക്കാൾ അധികം സ്വാധീനിക്കുന്നത് സാധാരണജനങ്ങളാണെന്നും സമൂഹപുരോഗതിക്ക് കൂടുതൽ ഉതകുന്നത് ജനാധിപത്യഭരണം ആണെന്നുമുള്ള നിലപാടെടുത്തിരുന്ന ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരനായിരുന്ന ജോർജ്ജ് മക്കാളെ ട്രെവെല്യനെയും (16 ഫെബ്രുവരി 1876 [1] –  21 ജൂലൈ 1962),

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ പ്രസിഡൻ്റും കൽക്കട്ട ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ വോമേഷ് ചന്ദ്ര ബാനർജിയേയും(29 ഡിസംബർ 1844 - 21 ജൂലൈ 1906). 

 ഇന്ത്യയിലെ പ്രശസ്ത ഖയാൽ ഗായിക. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ കിരാന ഘരാനയെ പ്രതിനിധീകരിക്കുന്ന ഗംഗുഭായ് ഹംഗൽ ജാതിയുടെ അതിർവരമ്പുകൾ കടന്ന് അരനൂറ്റാണ്ടിലേറെയായി സംഗീതരംഗത്ത് സംഭാവനകൾ നൽകിയിട്ടുള്ള ഗംഗുബായ് ഹംഗൽനേയും(5 മാർച്ച് 1913 - 21 ജൂലൈ 2009),

Screenshot 2024-07-21 062355

*പ്രധാനജന്മദിനങ്ങൾ!!!

സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്ത പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്ന ' പി. കേശവദേവിനെയും ( 21 ജൂലൈ1904- ജുലൈ 1,1983),

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി, പ്രസിഡന്റ്, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ട്രഷറര്‍, സമസ്ത ഫത്‌വാ കമ്മിറ്റി അംഗം മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ ഖാസി തുടങ്ങിയ പദവികൾ വഹിക്കുകയും മസ്ജിദിന്റെ കീഴിലുള്ള അനാഥാലയത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഖാസി  ടി.കെ. എം ബാവ മുസ്ലിയാരെയും (ജൂലൈ 21, 1931-15 ജൂൺ 2013)

Screenshot 2024-07-21 062406

പ്രശസ്തനായ  പഞ്ചാബി ഗായകനും ഗാന രചയിതാവും സംവിധായകനുമായിരുന്ന അമർ സിംഗ് ചംകിലയെയും (1961 ജൂലൈ 21-1988 മാർച്ച് 8 ),

638 സിനിമകളിൽ 3500 ഓളം പാട്ടുകൾ രചിച്ച ഹിന്ദി സിനിമാ ലോകത്തെ പ്രസിദ്ധ ഗാന രചയിതാവ് ആനന്ദ് ബക്ഷിയെയും ( 21 ജൂലൈ 1930- മാർച്ച് 30, 2002)

സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ഭാര്യയും പ്രമുഖ ബംഗാളി, ഹിന്ദി, മലയാള ചലച്ചിത്ര പിന്നണി ഗായികയുമായിരുന്ന സബിത ചൗധരിയെയും ( ജൂലൈ 21, 1940- ജൂൺ 29, 2017)

ടെലിഗ്രാഫി ഉപയോഗിച്ച് ന്യൂസ് റിപ്പോർട്ടിങ്ങ് ആദ്യമായി നടപ്പാക്കുകയും റോയട്ടർ വാർത്ത എജൻസിയുടെ സ്ഥാപകനും ആയിരുന്ന പോൾ ജൂലിയസ് ഫ്രെഹർ റോയറ്ററിനെയും(21 ജൂലൈ 1816 – 25 ഫെബ്രുവരി 1899),

Screenshot 2024-07-21 062417

ഓൾഡ് മാൻ ആന്റ് ദ് സീ , .ദ് സൺ ഓൾസോ റൈസസ് , എ ഫേർ‌വെൽ റ്റു ആംസ് , റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട്  തുടങ്ങിയ നോവലുകളും, ദ് ഫിഫ്ത് കോളം  എന്ന നാടകവും എഴുതി സ്വന്തമായി ഒരു ശൈലി തന്നെ സൃഷ്ടിച്ച നോബൽ സമ്മാന ജേതാവായ  അമേരിക്കൻ കഥാകൃത്ത് ഏണസ്റ്റ് ഹെമിങ്‌വേയെയും (ജൂലൈ 21, 1899 - ജൂലൈ 2, 1961),

മാധ്യമമാണ്‌ സന്ദേശം (the medium is the message),ആഗോള ഗ്രാമം(global village) എന്നീ പ്രശസ്ത വാചകങ്ങളുടെ കർത്താവും, ആശയവിനിമയ സാങ്കേതികവിദ്യയും മാധ്യമങ്ങളും ആധുനിക സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പ്രവചന സ്വഭാവത്തോടെ  എഴുതുകയും ചെയ്ത കനേഡിയൻ വിദ്യാഭ്യാസ വിചക്ഷണനും,  തത്വജ്ഞാനിയും പണ്ഡിതനും ആയ മാർഷൽ മക്‌ലൂഹനെയും (ജൂലൈ 21, 1911 – ഡിസംബർ 31, 1980),

ഗുഡ്‌മോർണിങ് വിയറ്റ്‌നാം,ജുമാൻജി, മിസിസ് ഡൗട്ട്ഫയർ,നൈറ്റ് അറ്റ് മ്യൂസിയം, അലാഡിൻ, ഹൂക്ക് , ദ വേൾഡ് അക്കോർഡിങ് ടു ഗ്രാപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പ്രശസ്തനായ ഹോളിവുഡ് നടൻ റോബിൻ വില്യംസിനെയും (21 ജൂലൈ 1951 – 11 ഓഗസ്റ്റ് 2014),

Screenshot 2024-07-21 062428

ജ്ഞാനപീഠ പുരസ്‌കാര ജേതാവും ഗുജറാത്തി ഭാഷയിലെ പ്രശസ്ത എഴുത്തുകാരനുമായ. 'വാസുകി' എന്ന വിളിപ്പേരുളള ഉമാശങ്കർ ജോഷി (21 ജൂലൈ 1911 - 19 ഡിസംബർ 1988), 

 ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി 40 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഒരു ഇന്ത്യൻ ക്രിക്കറ്റ് താരംചേതൻ പ്രതാപ് സിംഗ് ചൗഹാനേയും(21 ജൂലൈ 1947 - 16 ഓഗസ്റ്റ് 2020), ഓർമ്മിക്കാം.

ചരിത്രത്തിൽ ഇന്ന് …

356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താത്ഭുതങ്ങളിൽ ഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.

എഡി 285- റോമൻ ചക്രവർത്തി ഡയോക്ലെഷ്യൻ മാക്സിമിയനെ തൻ്റെ സഹഭരണാധികാരിയായും സീസറിനെ റോമൻ സാമ്രാജ്യത്തിൻ്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായും നിയമിച്ചു.

Screenshot 2024-07-21 062438

1403-ലെ ഷ്രൂസ്ബറി യുദ്ധം ഇംഗ്ലണ്ടിലെ ഹെൻറി നാലാമൻ്റെ ഭരണകാലത്തെ ഒരു നിർണായക സംഘട്ടനമായിരുന്നു,

1774 - 1768-ൽ ആരംഭിച്ച റഷ്യ-ടർക്കി  യുദ്ധം അവസാനിച്ചു.

1796  - സ്കോട്ടിഷ് കവിയും ഗാനരചയിതാവുമായ  റോബർട്ട് ബേൺസ് അന്തരിച്ചു.

1798-ലെ പിരമിഡ് യുദ്ധത്തിൽ നെപ്പോളിയൻ ബോണപാർട്ടിൻ്റെ സൈന്യം ഈജിപ്തിൽ വിജയിച്ചു,

1831  - ആധുനിക ബെൽജിയം രാജ്യത്തിൻ്റെ തുടക്കം കുറിക്കുന്ന ദിവസമായി കണക്കാക്കപ്പെടുന്നു.

1830 - ബെൽജിയം സ്വതന്ത്രമായി യൂറോപ്പിന്റെ  കോക്പിറ്റ് എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്.Screenshot 2024-07-21 062450

1861-ൽ, യുഎസ് ആഭ്യന്തരയുദ്ധത്തിലെ ആദ്യത്തെ പ്രധാന യുദ്ധമായ ബുൾ റൺ യുദ്ധം, വിർജീനിയയിലെ മനസ്സാസിനടുത്ത് നടന്ന ഒരു കോൺഫെഡറേറ്റ് വിജയത്തിന് കാരണമായി. 

1899  - അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനും നോബൽ സമ്മാന ജേതാവുമായ ഏണസ്റ്റ് ഹെമിംഗ്വേ ജനിച്ചു.

1904 - ട്രാൻസ് സൈബീരിയൻ റെയിൽവേ ഉദ്ഘാടനം ചെയ്തു.

1911 - മാർഷൽ മക്ലൂഹാൻ - ഒരു കനേഡിയൻ പ്രൊഫസർ, തത്ത്വചിന്തകൻ, ആശയവിനിമയ സൈദ്ധാന്തികൻ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമ സൈദ്ധാന്തികരിൽ ഒരാളായിത്തീർന്നു.

1923  - കാനഡയിൽ ജനിച്ച രസതന്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ റുഡോൾഫ് എ. മാർക്കസ് ജനിച്ചു.

1944  - ബ്രസീലിയൻ സാംബ ഗായികയും ഗാനരചയിതാവുമായ ജോവെലിന പെറോള നെഗ്ര ജനിച്ചു.

1947  - ഭരണഘടന ഈ ദിവസം ദേശീയ പതാക അംഗീകരിച്ചു.

Screenshot 2024-07-21 062505

1960  - ശ്രീലങ്കയിൽ (അന്ന് സിലോൺ), സിരിമാവോ ബണ്ഡാരനായകെ ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി.

1962  - ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിൽ ഒരു യുദ്ധം നടന്നു.

1963  - കാശി വിദ്യാപീഠത്തിന് സർവ്വകലാശാല പദവി ലഭിച്ചത് ഈ ദിവസമാണ്.

1967 - ഗാന്ധിജിയുടെ സഹനസമരത്തിലൂടെയും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ ആൽബർട്ട് ലുഥലി  ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടു.

1969  - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയത് ഈ ദിവസമാണ്.

Screenshot 2024-07-21 062520

1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F) അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.

1988  - ഇൻസാറ്റ് സംവിധാനത്തെ പൂർണമായി പ്രാപ്തമാക്കുന്നതിനായി 1988-ൽ കോരുവിൽ നിന്ന് 93.5° കിഴക്ക് സ്ഥാനത്തേക്ക് ഇൻസാറ്റ്-1സി വിക്ഷേപിച്ചു.

2004  - അമേരിക്കൻ ജനിതക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ എഡ്വേർഡ് ബട്ട്‌സ് ലൂയിസ് അന്തരിച്ചു .

 2007 - പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായി.

2007 - ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്‌ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു. ലോക വ്യാപകമായി ഇതിന്റെ 4.4 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ ഏറ്റവും കുറവ് പതിപ്പുകൾ വിൽക്കപ്പെട്ട പുസ്തകം ഇതാണ്.

Screenshot 2024-07-21 062531

2008 - നേപ്പാളി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് രാംബരൺ യാദവ് നേപ്പാളിൻ്റെ ആദ്യ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

2009 -  വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശ് നേടിയ ടെസ്റ്റ് വിജയത്തോടെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര കരസ്ഥമാക്കി.

2010 - പ്രസിഡന്റ് ബരാക് ഒബാമ ഡോഡ്-ഫ്രാങ്ക് വാൾസ്ട്രീറ്റ് പരിഷ്കരണവും ഉപഭോക്തൃ സംരക്ഷണ നിയമവും ഒപ്പുവച്ചു .

2011 - നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ എസ്ടിഎസ് -135 എന്ന ദൗത്യത്തിൽ ബഹിരാകാശവാഹനമായ അറ്റ്‌ലാന്റിസിന്റെ ലാൻഡിംഗോടെ നാസയുടെ സ്‌പേസ് ഷട്ടിൽ പ്രോഗ്രാം അവസാനിച്ചു .

Screenshot 2024-07-21 062548

2012 - എർഡൻ എറൂക് ലോകത്തിലെ ആദ്യത്തെ സോളോ മനുഷ്യശക്തിയുള്ള പ്രദക്ഷിണം പൂർത്തിയാക്കി.

2019 - യുവാൻ ലോംഗ് ആക്രമണം അല്ലെങ്കിൽ ഹോങ്കോങ്ങിൽ "721 സംഭവം". പോലീസ് നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ട്രയാഡ് അംഗങ്ങൾ പ്രതിഷേധത്തിൽ നിന്ന് മടങ്ങുന്ന സാധാരണക്കാരെ വിവേചനരഹിതമായി മർദ്ദിച്ചു . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

.       ************

   Rights Reserved by Team Jyotirgamaya

Advertisment