Advertisment

ഇന്ന് ജൂലൈ 10, ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ഇന്ന്, കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിങിന്റെയും നടി സരയുവിന്റേയും ക്രിക്കറ്റ് താരം സുനിൽ ഗവാസ്കറിന്റെയും വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ജന്മദിനം ഇന്ന്, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ആരംഭിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
Neenu
Updated On
New Update
New Project231111

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  

    **************

Advertisment

.                         ' JYOTHIRGAMAYA '

.                         ്്്്്്്്്്്്്്്്

.                         🌅ജ്യോതിർഗ്ഗമയ🌅

1199 മിഥുനം 26

പൂരം / ചതുർത്ഥി

2024  ജൂലൈ 10, ബുധൻ

ഇന്ന്;

*   ടെസ്‌ലയുടെ ജന്മദിനം. ! 

 [ആൾട്ടർനേറ്റിംഗ് കറൻ്റ് (എസി) ട്രാൻസ്മിഷൻ സിസ്റ്റങ്ങളുടെ വികസനം ഡയറക്ട് കറൻ്റ് (ഡിസി) സിസ്റ്റങ്ങളുടെ കാര്യക്ഷമതയിൽ വലിയ പുരോഗതി പ്രദാനം ചെയ്ത സെർബിയൻ അമേരിക്കൻ കണ്ടുപിടുത്തക്കാരനായ നിക്കോള ടെസ്ലയുടെ ജന്മദിനം ]

*  ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം! 

[ Global Energy Independence Day ; ഇതര ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നു.  സൗരോർജ്ജം, കാറ്റ്, ഭൗമതാപം തുടങ്ങിയ പുനരുപയോഗിക്കാവുന്ന ഊർജ്ജ രൂപങ്ങളെക്കുറിച്ച് പഠിക്കുന്നതിനൊപ്പം, ഈ സ്രോതസ്സുകൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരങ്ങളെ ഈ ദിനം പ്രചോദിപ്പിക്കുന്നു ]

യു. കെ ;

 [ തേനീച്ച ദിനത്തിൽ ചുവടുവെക്കരുത്  ആവാസവ്യവസ്ഥയിൽ തേനീച്ചകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും അവയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു അവബോധ ദിനം.]

330px-Sunny_Gavaskar_Sahara

* USA! ; 

*  നാഷണൽ ക്ലറിഹ്യൂ ദിനം! 

[  വിചിത്രവും ജീവചരിത്രപരവുമായ കാവ്യരൂപമായ ക്ലറിഹ്യൂവിൻ്റെ ഉപജ്ഞാതാവായ എഡ്മണ്ട് ക്ലെറിഹ്യൂ ബെൻ്റ്ലിയുടെ ബഹുമാനാർത്ഥം ആഘോഷിക്കുന്നു.]

*  ദേശീയ പൂച്ചക്കുട്ടി ദിനം!

[National kitten day ; പൂച്ചക്കുട്ടികൾ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സന്തോഷം ആഘോഷിക്കുന്നതിനും വീടില്ലാത്ത പൂച്ചക്കുട്ടികളെ ദത്തെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ദിവസം.]

 * ടെഡി ബിയർ പിക്നിക് ദിനം! 

[ കുട്ടികളും മുതിർന്നവരും ഒരുപോലെ ടെഡി ബിയറുകൾക്കൊപ്പം പിക്നിക്കുകൾ ആസ്വദിക്കുന്ന ഒരു വിചിത്ര അവധി.]

*  നാഷണൽ പിനാ കൊളാഡ ഡേ ! 

[ Pina Colada Day ; റം, കോക്കനട്ട് ക്രീം, പൈനാപ്പിൾ ജ്യൂസ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഉഷ്ണമേഖലാ കോക്ടെയ്ൽ ആസ്വദിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസം.]89301568

*ദേശീയ മത്സ്യ കർഷക ദിനം !

[National Fish Farmers Day

എല്ലാ വർഷവും ജൂലൈ 10 ദേശീയ മത്സ്യ കർഷക ദിനമായി ആചരിക്കുന്നു. രാജ്യത്തെ അഭിവൃദ്ധി പ്രാപിക്കുന്ന മത്സ്യബന്ധന മേഖലയ്ക്ക് മത്സ്യകർഷകർ, അക്വാപ്രെനിയർമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ ഗണ്യമായ സംഭാവനകളെ ഈ ദിനം അംഗീകരിക്കുന്നു]

*ദേശീയ ക്രോണിക് ഡിസീസ് ദിനം !

[National Chronic Disease Day

ഈ ദിനത്തിൽ നിങ്ങളുടെ ഏറ്റവും ശക്തനാകാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നത് ആരാണെന്ന് പങ്കിട്ടുകൊണ്ട് നിങ്ങളുടെ പിന്തുണ കാണിക്കുക!]

* Insurance Nerd day   !

* Convy River festival day   " 

* National swimming pool day !

* National Pinball day!

* National Chilli dog day

* മെഹർ ബാബായുടെ അനുയായികൾ:

   മൌനവൃത ദിനം !

* ബഹാമാസ് : സ്വാതന്ത്ര്യ ദിനം !

* മൌറിത്താനിയ:സശസ്ത്രസേന ദിനം!

* വയോമിങ്ങ് : (USA):സംസ്ഥാന പദവി

   ദിനം!

* ഫിലിപ്പൈൻ കോമഡി രാജാവ് ഡോൾഫിനേ അനുസ്മരിക്കുന്നു

*ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം! 

***********

  ഇന്നത്തെ മൊഴിമുത്തുകൾ

   ്്്്്്്്്്്്്്്്്്്്്്്്്

''അന്യർ മരിച്ചുപോയതു കൊണ്ടല്ല, നമുക്കവരോടുള്ള മമത കുറഞ്ഞുവരുന്നത്, മറിച്ച് നാം തന്നെ മരിക്കുകയാണെന്നതു കൊണ്ടു തന്നെ.''

''നമ്മെ സന്തോഷിപ്പിക്കുന്നവരോട് നാം നന്ദിയുള്ളവരായിരിക്കുക; എന്തെന്നാൽ നമ്മുടെ ഹൃദയപുഷ്പങ്ങളെ വിടർത്തുന്ന ഉദ്യാനപാലകരാണവർ.''

  [ - മാർസൽ പ്രൂസ്ത്  ]

   ************

സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം, സി.ഐ.റ്റി.യു. ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മുൻ എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രി പി.കെ. ഗുരുദാസന്റെയും (1935),

ബി.ജെ.പി. മുൻദേശീയ അധ്യക്ഷനും, മുൻ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയും, മുൻ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ്‌ സിങ് ന്റെയും (1951),

മലയാളിയായ മദ്ധ്യദൂര ഓട്ടക്കാരി ചിത്ര കെ സോമൻ എന്ന ചിത്ര കുളത്തുമുറിയിൽ  സോമന്റെയും ( 1983),

മലയാളത്തിലെ പ്രമുഖ ഹാസ്യ സീരിയൽ ആയ ഉപ്പും മുളകിലൂടെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായ ലച്ചു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ, രഘുവീർ ശരണിന്റേയും ഭാഗ്യലക്ഷിമിയുടേയും പുത്രിയുമായ താരം ജുഹി റസ്ഥാഗിയുടേയും (1998),

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയും ബേബി ശാലിനിയുടെ അനിയത്തിയും ആയ ബേബി ശ്യാമിലി എന്നറിയപ്പെട്ടിരുന്ന ശ്യാ‍മിലിയുടെയും (1987),

ManjariFadnis_(cropped)

 ചക്കരമുത്ത്‌ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവരുകയും 'വെറുതെഅല്ല ഭാര്യ ',  കപ്പല്‍ മുതലാളി ചേകവര്‍, ഫോര്‍ ഫ്രണ്ട്‌സ് കന്യാകുമാരി എക്‌സ്പ്രസ് ഇങ്ങനേയും ഒരാള്‍, കരയിലേക്കു ഒരു കടല്‍ ദൂരം, ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട് ജനപ്രിയന്‍, നാടകമേ ഉലകം, നിദ്ര, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, ഹൗസ് ഫുള്‍ തുടങ്ങിയ ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള നർത്തകിയും ഹൃസ്വചിത്ര സംവിധായികയുമായ ചലച്ചിത്ര താരം സരയുവിന്റേയും (1990),

ബംഗാളി ചിത്രത്തിലൂടെ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ഹിന്ദി, ബംഗാളി, കന്നട, തമിഴ്, എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മഞ്ജരി ഫട്നിസിന്റേയും (1988),

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനും, ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത   ക്രിക്കറ്റ്  താരങ്ങളിലൊരാളുമായ സുനിൽ മനോഹർ ഗവാസ്കറിന്റെയും ( 1949) 

  പട്യാല ഘരാനയിലെ ഒരു ഇന്ത്യൻ ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായികയായ പത്മഭൂഷൺ, സംഗീത നാടക അക്കാദമി അവാർഡ് എന്നിവ ലഭിച്ച പർവീൺ സുൽത്താനയുടെയും (1950),

Screenshot 2024-07-10 080021

നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപറ്റിയും വിവരിയ്ക്കുന്ന കഥകളെഴുതി 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും, 2009-ലെ മാൻ ബുക്കർ സമ്മാനം  നേടിയ   കനേഡിയൻ ചെറുകഥാ കൃത്ത്  ആലിസ് ആൻ മൺറോയുടെയും(1931),

ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഹോളിവുഡിൽ ആദ്യമായി അഭിനയിച്ച നടിയും,  ഫ്രാൻസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന  മദാം ലെ ഫിഗാരോയ്ക്ക്  വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ അർധനഗ്നയായി എന്ന കാരണത്താൽ ഇറാനിൽ പ്രവേശിക്കുന്നതിന്  വിലക്ക് ഏർപ്പെടുത്തിയ പ്രമുഖ അഭിനേത്രിയും സംഗീതജ്ഞയുമായ ഗോൽഷിഫ്‌തെ ഫറഹാനിയുടെയും (1983)ജന്മദിനം !

Screenshot 2024-07-10 080035

ഇന്നത്തെ സ്മരണ !!!

********

ഡോ. പി.കെ വാര്യർ മ. (1921-2021)

പി.നാരായണൻ നായർ മ. (1906-1973)  

പി.സി കുട്ടികൃഷ്ണൻ(ഉറൂബ്‌)മ.(1915-1979)

ടി. മുഹമ്മദ്  മ. (1917-1988)

എൻ. കൃഷ്ണപിള്ള മ. (1916-1988)

ടി.സി നാരായണൻ നമ്പ്യാർ മ(1914-1995)

എം.കെ. കേശവൻ മ. (1936-1997)

വക്കം മജീദ് മ. (1909-2000)

കെ. ശിവദാസൻ മ. (1929 -2007)

വൈലത്തൂർ ബാവ മുസ്ലിയാർ മ.(1936-2015)

അമൽ ദത്ത മ. (1930-2016)

സോറ സൈഗാൾ മ. (1912-2014)

തൈ ദ്സൂങ്  മ. (599- 649 ) 

ലെ ദുയൻ  മ. (1907-1986)

ഭിഖാരി താക്കൂർ  മ. ( 1887-1971)

അബ്ദുൾ ഗഫൂർ മ. (1918 - 2004) 

മിയാകേ സെയ്ചി മ.  (1926 -1982)

Screenshot 2024-07-10 080044

  

എൻ. ഭാസ്കരൻ നായർ ജ. (1919-1998)

ബാലഭാസ്കർ  ജ. (1978- 2018)

മാർസെൽ പ്രൂസ്ത് ജ. (1871-1922)

നിക്കോള ടെസ്‌ല ജ. (1856 -1943 )

എമ ഹോഗ് ജ. (1882-1975) 

ഇവാൻ മെനസിസ്‌ ജ. (1959-2023)

ഗോപിനാഥ് ബൊർദോലോയ് ജ(1890-1950) 

സ്മരണകൾ !!!

 *******

*പ്രധാനചരമദിനങ്ങൾ!!!

പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനായിരുന്ന കോട്ടക്കലിൽ ജനനം,ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും ആ സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമായിരുന്ന പി. കെ. വാരിയർ (P. K. Warrier) എന്ന് അറിയപ്പെടുന്ന പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ (5 ജൂൺ 1921 – 10 ജൂലൈ 2021) 

Screenshot 2024-07-10 080054

1934ൽ മാതൃഭുമി പത്രാധിപരും സ്വാതന്ത്ര്യ സമര പോരാളിയും, കെ പി സി സി അംഗവും, ആയ പി നാരായണൻ നായരെയും (1906-ജുലൈ 10, 1973) 

കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, ആകാശവാണിയിൽ  പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവ്,പ്രകൃതിസ്നേഹി ഗാന്ധിയൻ,  കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ, മലയാള മനോരമയുടെ പത്രാധിപർ,  നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്ന ഉറൂബ് എന്ന  പി.സി. കുട്ടികൃഷ്ണനെയും (1915 ജൂൺ 8 – 1979 ജൂലൈ 10),

Screenshot 2024-07-10 080224

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളിൽ ഒരാളും, മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച  കൃതിയായി വിലയിരുത്തപ്പെടുന്ന "ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ " തുടങ്ങി അനേകം കൃതികൾ രചിച്ച എഴുത്തുകാരനും , പണ്ഡിതനും പത്രാധിപരും ഇസ്‌ലാമിക ചിന്തകനുമായിരുന്ന തട്ടാരത്തിൽ മുഹമ്മദ് എന്ന ടി. മുഹമ്മദിനെയും (1917- 1988 ജൂലൈ 10),

സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമായ 1987-ലെ സാഹിത്യ അക്കാമി അവാർഡ്  ലഭിച്ച 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥമടക്കം നിരവധി പഠനങ്ങളും നാടകങ്ങളും ജീവചരിത്രവും എഴുതിയ സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ  വിളിക്കുന്ന  എൻ. കൃഷ്ണപിള്ള യെയും (1916 സെപ്തംബർ 22- ജുലൈ 10, 1988)

,Screenshot 2024-07-10 080234

എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ,  പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, മദ്രാസ് അസംബ്ലിയിൽ സി.പി.ഐ.യുടെ ചീഫ് വിപ്പ്, കേരള സർവകലാശാലാ സെനറ്റംഗം, കെ.പി.സി.സി. എക്സിക്യൂട്ടിവംഗം, അധ്യാപകൻ, കേരളോദയം എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഒന്നും, രണ്ടും കേരളനിയമസഭകളിൽ ഇരിക്കൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവ് എന്നി നിലകളിൽ സേവിച്ച ടി.സി. നാരായണൻ നമ്പ്യാരെയും  (1 ജൂലൈ 1914 - ജൂലൈ 10,1995),

നാലു പ്രാവിശ്യം (അഞ്ചും, ആറും, ഏഴും, പത്തും) കേരള നിയമ സഭയിലേക്ക് വൈക്കത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട എം.കെ. കേശവനെയും (1936- ജൂലൈ 10, 1997),

കേരളീയ നവോത്ഥാനത്തിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയും വളർന്നു വന്ന ഒരു തലമുറക്ക് മാർഗദർശിയും ജ്ഞാനനിഷ്ഠനും സംഘാടകനും ന്യായവാദിയും, ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്ന അബ്ദുൽ മജീദ്  അഥവാ വക്കം മജീദിനെയും (ഡിസംബർ 20, 1909 - ജൂലൈ 10, 2000)

Screenshot 2024-07-10 080405

കെ.പി.സി.സി. അംഗം, കയർ കോർപറേഷൻ ഡയറക്ടർ ബോർഡംഗം, ഖാദി ഗ്രാമവികസന ബോർഡംഗം, ജില്ലാ മോർട്ടേജ് ബാങ്ക് അംഗം, പിന്നോക്ക ക്ഷേമവികസന കോപ്പറേഷൻ ചെയർമാൻ, തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും  ഒന്നാം കേരളനിയമ സഭയിൽ വർക്കല നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത  കെ. ശിവദാസനെയും (7 മാർച്ച് 1929 - 10 ജൂലൈ 2007),

Chithra-K.-Soman-_

തഖ്‌ലീദ്,  കറാമത്ത്  മുഅ്ജിസത്ത്, നിസ്‌കാര ക്രമം, കർമശാസ്ത്രം, ആരാധനാക്രമങ്ങൾ, പ്രശസ്ത അറബി വ്യാകരണ ഗ്രന്ഥമായ അൽഫിയ്യയുടെ വിശദീകരണമായ ‘അത്തൽമീഹ്, ബദ്‌റ്, ഉഹ്ദ് ശുഹദാക്കളെ പ്രകീർത്തിക്കുന്ന ‘മിഫ്താഉള്ളഫ്‌രി വൽമജ്ദി ബിത്തവസ്സുലി അഹ്‌ലിൽ ബദ്‌രി വൽഉഹ്ദി’ തുടങ്ങി മലയാളത്തിലും അറബിയിലുമായി അൻപതോളം ഗ്രന്ഥങ്ങൾ രചിച്ച പ്രമുഖപണ്ഡിതനും സമസ്ത കേരള ജംഇയത്തുൽ ഉലമ(എ.പി വിഭാഗം)കേന്ദ്ര മുശാവറ അംഗവും ഗ്രന്ഥകാരനുമായിരുന്ന വൈലത്തൂർ ബാവ മുസ്ലിയാരെയും (1936 - 2015 ജൂലൈ 10),

ഇന്ത്യയിലെ പ്രഥമ പ്രൊഫഷണൽ ഫുട്‌ബോൾ പരിശീലകനും മുൻ ഇന്ത്യൻ താരവുമാണ് അമൽ ദത്തയേയും

 (1930 – 10 ജൂലൈ 2016)

Screenshot 2024-07-10 080414

1935-ൽ ഉദയ് ശങ്കറിനൊപ്പം നർത്തകിയായി കലാരംഗ ത്തെത്തുകയും പിന്നീട് ഇടതുപക്ഷ തിയറ്റർ ഗ്രൂപ്പായ ഇപ്റ്റയുടെ നിരവധി നാടകങ്ങളിൽ വേഷമിടുകയും  ‘ധർത്തി കെ ലാൽ, നീചനഗർ,  ഹം ദിൽ ദേ ചുകേ സനം, ദിൽസേ, ചീനി കം, മാസാല, ദില്ലഗി, കഭി ഖുശി കഭി ഖം, ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം, വീർ സാറ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത സോറ സഹ്ഗലിനെയും (27 ഏപ്രിൽ 1912 – 10 ജൂലൈ 2014)

കിരീടാവകാശിയായ മൂത്ത സഹോദരനെ വധിച്ചശേഷം 626-ൽ പിതാവിനെയും ചക്രവർത്തിപദത്തിൽനിന്ന്  നീക്കം ചെയ്യുകയും . അധികാരമേറുകയും ചൈന ഭരിച്ച പ്രഗൽഭ ചക്രവർത്തിമാരിൽ ഒരാളായി ഗണിക്കപ്പെടുകയും ഏഷ്യയിലെ മിക്ക പ്രദേശങ്ങളെയും തന്റെ അധീനതയിൽ  കൊണ്ടുവരുന്നതിൽ വിജയിക്കുകയും ചെയ്ത ലിഷിമിൻ എന്ന തൈ ദ്സൂങ്ങിനെയും (599 ജനുവരി 23 – 649 ജുലൈ 10),

Screenshot 2024-07-10 080423

 വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴേ തട്ടിൽ നിന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു വരെ എത്തിച്ചേരുകയും അധികാരം, വ്യക്തികളിൽ നിന്നും ചെറിയ ഗ്രൂപ്പുകളിലേക്കു കൈമാറുക  എന്ന ഹോചിമിന്റെ രീതി പിൻതുടർന്ന  ലെ ദുയനെയും (7 ഏപ്രിൽ 1907 –  10 ജൂലൈ 1986),

ഭോജ്പുരിയിലെ കഴിവുള്ള നാടോടി കലാകാരൻ, നാടക കലാകാരൻ, നാടോടി ഉണർവിൻ്റെ സന്ദേശവാഹകൻ, നാടോടി ഗാനങ്ങളും ഭജൻ കീർത്തനങ്ങളും ഒഴികെയുള്ള വനിതാ പ്രഭാഷണങ്ങളുടെയും ദളിത് പ്രഭാഷണങ്ങളുടെയും പ്രഘോഷകൻ,  രാഹുൽ സംകൃത്യായൻ 'ഗ്രേഡില്ലാത്ത വജ്രം' എന്ന് വിശേഷിപ്പിച്ചപ്പോൾ ജഗദീശ്ചന്ദ്ര മാത്തൂർ 'ഭരത് മുനിയുടെ പാരമ്പര്യത്തിലെ കലാകാരന്' എന്ന് വിശേഷിപ്പിച്ച,  'ഷേക്സ്പിയർ ഓഫ് ഭോജ്പുരി' എന്നും  അറിയപ്പെട്ടിരുന്ന ഭിഖാരി താക്കൂറിനെയും  (18 ഡിസംബർ 1887 - 10 ജൂലൈ 1971), Screenshot 2024-07-10 080434

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും 1973 ജൂലൈ 2 മുതൽ 1975 ഏപ്രിൽ 11 വരെ ബീഹാർ മുഖ്യമന്ത്രിയും രാജീവ് ഗാന്ധിയുടെ സർക്കാരിൻ്റെ കാലത്ത്  കാബിനറ്റ് മന്ത്രിയും  ആയിരുന്ന  

അബ്ദുൾ ഗഫൂറിനേയും  (1918 - ജൂലെ 10,2004) 

 ട്രാഫിക് ക്രോസിംഗുകളിൽ കാഴ്ചയില്ലാത്തവരെ സഹായിക്കാൻ സ്പർശിക്കുന്ന പേവിംഗ് (അല്ലെങ്കിൽ "ടെൻജി ഇഷ്ടികകൾ", "ടക്ടൈൽ ബ്രിക്സ്/ബ്ലോക്കുകൾ")  കണ്ടുപിടിക്കുകയും 1967 മാർച്ചിൽ ഒകയാമ സിറ്റിയിലെ അന്ധർക്കായുള്ള ഒരു സ്‌കൂളിൽ സ്‌പർശനരീതിയിലുള്ള നടപ്പാത ആദ്യമായി അവതരിപ്പിക്കുകയും അതിനുശേഷം ഇത് ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ചെയ്ത ഒരു ജാപ്പനീസ് എഞ്ചിനീയറും കണ്ടുപിടുത്തക്കാരനുമായിരുന്ന മിയാകേ സെയ്ചിയേയും, (5 ഫെബ്രുവരി 1926 - 10 ജൂലൈ 1982) 

Screenshot 2024-07-10 080444

 

*പ്രധാനജന്മദിനങ്ങൾ !!!

കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമായ  മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ലഭിച്ച മലയാളത്തിലെ ചില ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയ മംഗല്യപല്ലക്ക്, പാഞ്ചജന്യം,മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള നിനക്കായ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്,ആദ്യമായ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്,നീയറിയാൻ,മിഴിയിലാരോ, തകധിമിധാ,ഹലോ,നാട്ടിലെ താരം - മനോരമ മ്യൂസിക് എന്നീ ആല്‍ബങ്ങള്‍ ചെയ്ത ബാലഭാസ്കർനേയും ( 10 Jul 1978- 2 ഒക്ടോബർ 2018)

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ മന്ത്രിയുമായിരുന്ന  ചങ്ങനാശ്ശേരി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്കും മാവേലിക്കരയിൽ നിന്ന് അഞ്ചാം നിയമസഭയിലേക്കും  തിരഞ്ഞെടുക്കപ്പെട്ടിട്ട  എൻ. ഭാസ്കരൻ നായർ (10 ജൂലൈ 1919 - 30 ഓഗസ്റ്റ് 1998).Screenshot 2024-07-10 080453

പാരീസ് കമ്യൂണിനെ അടിച്ചമർത്തി പരക്കെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ പറ്റിയും, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും ഫിൻ ദ് സീക്ലിന്റെ കാലത്തുമുള്ള ഉന്നത കുലജാതരുടെ പതനത്തെയും മദ്ധ്യവർഗ്ഗത്തിന്റെ ഉയർച്ചയെയും, പ്രതിപാദിക്കുന്ന ഏഴ് വാല്യങ്ങളിൽ ആയി ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയിൽ À la recherche du temps perdu, അല്ലെങ്കിൽ റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന കൃതിയുടെ രചയിതാവ് എന്ന  നിലയിൽ പ്രശസ്തനായ ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമർശകനുമായിരുന്ന വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത്  എന്ന മാർസെൽ പ്രൂസ്തിനെയും (ജൂലൈ 10, 1871 – നവംബർ 18, 1922),

കറങ്ങുന്ന കാന്തികക്ഷേത്ര മുപയോഗിക്കുന്ന ഉപകരണങ്ങൾ, ഇൻഡക്ഷൻ മോട്ടോർ, റോട്ടറി ട്രാൻസ്ഫോർമറുകൾ, ഉന്നത ആവൃത്തി ആൾട്ടർനേറ്ററുകൾ, ടെസ്‌ല കോയിൽ, വൈദ്യുത ആന്ദോളനങ്ങളുടെ  ആയതി വർദ്ധിപ്പിക്കാനുള്ള മറ്റുപകരണങ്ങൾ, പ്രത്യാവർത്തിധാരാവൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തിക്കൊണ്ടു പോകാനുള്ള വ്യവസ്ഥ, വയർലെസ് വാർത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്), റേഡിയോ ആവൃത്തി ആന്ദോളകങ്ങൾ AND ലോജിക്ക് ഗേറ്റ്, ഇലക്ട്രോ തെറാപ്പി - ടെസ്‌ലാ വൈദ്യുതി കമ്പികളില്ലാതെ വിദ്യുത്പ്ര സരണത്തിനുള്ള ഉപകരണം തുടങ്ങിയ വൈദ്യുതിയുമായി ബന്ധപ്പെട്ട വളരെ യേറെ പ്രധാന കണ്ടുപിടിത്തങ്ങൾ നടത്തുകയും പ്രത്യാവർത്തിധാരാ വൈദ്യു തോപകരണങ്ങൾക്ക് അടിസ്ഥാനമായ  ഗവേഷണങ്ങൾ നടത്തുകയും,  എ.സി. മോട്ടോർ കണ്ടുപിടിച്ച് രണ്ടാം വ്യാവസായിക വിപ്ലവത്തിന്‌ വഴിതെളിക്കുകയും ചെയ്ത ക്രൊയേഷ്യൻ-അമേരിക്കൻ എഞ്ചിനിയറും  വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാന സംഭാവനകൾ നൽകുകയും ചെയ്ത നിക്കോള ടെസ്‌ലയെയും (1856 ജൂലൈ 10-1943 ജനുവരി 7 ),

Screenshot 2024-07-10 080504

ഇരുപതാം നൂറ്റാണ്ടിൽ ടെക്സസ് നഗരത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന വനിതയായി   ചരിത്രം കാണുന്ന മനുഷ്യസ്‌നേഹിയും കലാവസ്തുക്കളുടെ സംരക്ഷകയും ആയിരുന്ന എമ ഹോഗിനെയും (ജൂലൈ 10, 1882 – ആഗസ്റ്റ്‌ 19, 1975),

ലോകത്തിലെ വൻകിട മദ്യക്കമ്പനിയായ ഡിയാജിയോയുടെ ചീഫ് എക്‌സിക്യൂട്ടീവ്ഓഫീസറായിരുന്ന(സിഇഒ) ഇവാൻ മെനസിസിനേയും (10 ജൂലൈ 1959 - 6 ജൂൺ 2023),

ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും   അസമിൻ്റെ ആദ്യ മുഖ്യമന്ത്രിയും 'ഭാരതരത്‌ന' (എഡി 1999) ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾനേടിയ ഗോപിനാഥ് ബൊർദോലോയ് യേയും  (10 ജൂലൈ 1890 - 5 ഓഗസ്റ്റ് 1950) .ഓർമ്മിക്കുന്നു.

ചരിത്രത്തിൽ ഇന്ന് !!!

********

988 - ഡബ്ലിൻ നഗരം സ്ഥാപിതമായി.

1376  - ഇംഗ്ലീഷ് "ഗുഡ് പാർലമെൻ്റ് അവസാനിച്ചു. അക്കാലത്ത് ഏറ്റവും കൂടുതൽ കാലം ഇരുന്ന പാർലമെൻ്റായിരുന്നു അത്.

1460 - യുദ്ധങ്ങൾ : ഈ യുദ്ധത്തിൽ യോർക്കിലെ റിച്ചാർഡ് നോർത്താംപ്ടണിൽ വെച്ച് ഹെൻറി ആറാമൻ രാജാവിനെ പരാജയപ്പെടുത്തി .

1520 - ഫ്രാൻസിലെ ചാൾസ് അഞ്ചാമൻ രാജാവും ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും തമ്മിൽ കാലായിസ് ഉടമ്പടി  ഒപ്പുവച്ചു.

1553 - ലേഡി ജെയ്ൻ ഗ്രേ ഇംഗ്ലണ്ടിൻ്റെ രാജ്ഞിയായി പ്രഖ്യാപിക്കപ്പെട്ടു, പുറത്താക്കപ്പെടുന്നതിന് മുമ്പ് അവരുടെ ഒമ്പത് ദിവസത്തെ ചെറിയ ഭരണം ആരംഭിച്ചു. 

1568  - ഈംസ് യുദ്ധം : ഈ യുദ്ധത്തിൽ ഡച്ച് വാട്ടർ ഗാരിസൺ സ്പാനിഷിനെ പരാജയപ്പെടുത്തി.

1609  -  കത്തോലിക്കാ ജർമ്മൻ രാജവാഴ്ചയാണ് കാത്തലിക് ലീഗ് രൂപീകരിച്ചത്.

1652  - ഒന്നാം ആംഗ്ലോ-ഡച്ച് യുദ്ധം ആരംഭിച്ചു, അതിൽ ഇംഗ്ലണ്ട് നെതർലാൻഡിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1690  - കോർണേലിസ് എവർട്‌സൻ്റെ കീഴിലുള്ള ആംഗ്ലോ-ഡച്ച് കപ്പലുകളെ ഫ്രഞ്ച് കപ്പൽ സേന പരാജയപ്പെടുത്തിയ ബീച്ചി ഹെഡ് യുദ്ധം .

Screenshot 2024-07-10 080524

1778  - അമേരിക്കൻ വിപ്ലവം:  ഗ്രേറ്റ് ബ്രിട്ടൻ രാജ്യത്തിനെതിരെ ഫ്രാൻസിലെ ലൂയി പതിനാറാമൻ ഒരു യുദ്ധം പ്രഖ്യാപിച്ചു.

1796  -  ഓരോ പോസിറ്റീവ് പൂർണ്ണസംഖ്യയും പരമാവധി മൂന്ന് ത്രികോണ സംഖ്യകളുടെ ആകെത്തുകയായി പ്രതിനിധീകരിക്കാൻ കഴിയുമെന്ന് കാൾ ഫ്രെഡറിക് ഗാസ് കണ്ടെത്തി.

1800 - ഫോർട്ട് വില്യം കോളേജ് വെല്ലസ്ലി പ്രഭു സ്ഥാപിച്ചു. ഇത് പൗരസ്ത്യ പഠനങ്ങളുടെ ഒരു അക്കാദമിയും പഠന കേന്ദ്രവുമായിരുന്നു.

1806  - വെല്ലൂർ ലഹള പൊട്ടിപ്പുറപ്പെടുന്നത് ബ്രിട്ടീഷുകാർക്കെതിരെ 1806 ജൂലൈ 10 ന് വെല്ലൂരിൽ (ഇപ്പോൾ ദക്ഷിണേന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിലാണ്) ശിപായികൾ വഴി പൊട്ടിപ്പുറപ്പെട്ടത്.

1820 - സിഖ് രാജാവായ രഞ്ജിത്ത് സിംഗ് കാശ്മീരിന്റെ ഭരണാധികാരം ദ്രോഗ്ര രാജവായ ഗുലാബ് സിംഗിന് വിട്ടുകൊടുത്തു.

1862 - സെൻട്രൽ പസഫിക് റെയിൽറോഡ് നിർമ്മാണം യുഎസിൽ ആരംഭിച്ചു. 

1884  - ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചു.

Screenshot 2024-07-10 080533

1890  -  വനിത വോട്ടവകാശമുള്ള യുഎസിലെ 44-ാമത്തെ സംസ്ഥാനമായി വ്യോമിംഗ് .

1912  -  5000 മീ (14:36.6) എന്ന ലോക റെക്കോർഡ് ഹാനസ് കോലെഹ്‌മൈനൻ ഓടി.

 1913 – യൂറോപ്യൻ രാജ്യമായ റൊമാനിയ ബൾഗേറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1919 - ഡച്ച് ഒന്നാം ചേംബർ  സ്ത്രീകളുടെ വോട്ടവകാശം അംഗീകരിച്ചു.

1919  - വുഡ്രോ വിൽസൺ , അമേരിക്കൻ പ്രസിഡൻ്റ് വ്യക്തിപരമായി വെർസൈൽസ് ഉടമ്പടി സെനറ്റിന് സമർപ്പിക്കുന്നു

1920 – ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഓവൻ ചേംബർലെയ്ൻ ജനിച്ചു.

 1924 - ഡെന്മാർക്ക് ഗ്രീൻലാൻഡിനെ പിടിച്ചെടുത്തത് ഈ ദിവസമാണ്.

1925 -  സോവിയറ്റ് യൂണിയൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായി ടാസ് ആരംഭിച്ചു.

1929  - യുഎസ് പുതുതായി പുറത്തിറക്കിയ ഒരു  ചെറിയ വലിപ്പത്തിലുള്ള പേപ്പർ കറൻസി .

1931 – ആദ്യത്തെ വനിതാ വൈമാനികയായ ബിയൻഹൗസൻ ലോകം ചുറ്റാൻ പറന്നു തുടങ്ങി.

1931 - ആലിസ് മൺറോ ഒരു കനേഡിയൻ ചെറുകഥാകൃത്താണ്, കൂടാതെ നോബൽ സമ്മാന ജേതാവ് ജനിച്ചു.

1933  -  ആദ്യത്തെ പോലീസ് റേഡിയോ സംവിധാനം , ഈസ്റ്റ്ചെസ്റ്റർ ടൗൺഷിപ്പ്, NY.

1962 - ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ടെൽസ്റ്റാർ വിക്ഷേപിക്കപ്പെട്ടു.

1962 - ക്രിസ്മസ് ദ്വീപിൽ, യുഎസ് അന്തരീക്ഷ ആണവ പരീക്ഷണം നടത്തി.

1967  - ഉറുഗ്വേ ബേൺ കൺവെൻഷൻ പകർപ്പവകാശ ഉടമ്പടിയിൽ അംഗമായി.

1969  -   ചിലിയൻ അസോസിയേഷൻ ഓഫ് ലൈബ്രേറിയൻസ് സ്ഥാപിച്ചു.

1971 - കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ആരംഭിച്ചു.

1973 - കരീബിയൻ ദ്വീപു സമൂഹരാഷ്ട്രമായ ബഹമാസ് ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.

1973  - യുകെയിൽ നിന്ന് ബഹാമസ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും  ഭരണഘടന അംഗീകരിക്കുകയും ചെയ്തു.

1978  - ഈ ഡേ ഇൻ നൈറ്റ് വേൾഡ് ന്യൂസ് എബിസിയിൽ  യുഎസിലെ ഒരു നെറ്റ്‌വർക്ക് ന്യൂസ്‌കാസ്റ്റിലെ ആദ്യത്തെ കറുത്ത അവതാരകനായ മാക്സ് റോബിൻസണുമായി പ്രീമിയർ ചെയ്യുന്നു.

1985 - ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ സമാധാനക്കപ്പലായ റെയിൻബോ വാരിയർ ബോംബ് സ്ഫോടനത്തിൽ തകർന്നു.

1991 ബോറിസ് യെൽത്സിൻ റഷ്യൻ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായി.Screenshot 2024-07-10 080515

1992 - തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഇൻസാറ്റ് 2 എ ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ചു. 

1999  - അന്താരാഷ്ട്ര തൊഴിൽ സമ്മേളനം ജനീവയിൽ ആരംഭിച്ചു.

2000 - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹിരാകാശ ഗ്രൂപ്പിന് EADS എന്ന് പേരിട്ടത്  എയറോസ്പേഷ്യൽ-മത്ര, DASA, CASA എന്നിവയുടെ ലയനത്തിലൂടെയാണ്.

 2001 – നേപ്പാൾ രാജാവിനെ കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണ കാലയളവ് നാല് ദിവസത്തേക്ക് നീട്ടി.

2001 – ബെർലുസ്കോണി ഇറ്റലിയുടെ പ്രധാനമന്ത്രിയായി ഈ ദിവസം നിയമിച്ചു.

 2001 – ശ്രീലങ്കൻ പാർലമെൻ്റ് പ്രസിഡൻ്റ് ചന്ദ്രിക കുമാരതുംഗ സസ്പെൻഡ് ചെയ്തു.

 2002 – ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ സമ്മേളനം റോമിൽ നടന്നു.

2005 - അമേരിക്കയിലെ ഫ്ലോറിഡയിൽ വീശിയടിച്ച ഡെന്നീസ് ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. 

 2006 – NSAT-4C ഇന്ത്യയുടെ ജിയോസിൻക്രണസ് ഉപഗ്രഹമായിരുന്നു, ഇത് ശ്രീഹരിക്കോട്ടയിലെ ‘സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ’ നിന്ന് ലോഞ്ചർ റോക്കറ്റിനൊപ്പം (GSLV-F02) ഇൻസാറ്റ്-4C-യിൽ വിക്ഷേപിച്ചു. 

2011 - റഷ്യൻ ക്രൂയിസ് കപ്പൽ ബൾഗേറിയ ടാറ്റർസ്താനിലെ സുകിയേവോയ്ക്ക് സമീപം വോൾഗയിൽ മുങ്ങി 122 പേർ മരിച്ചു.

 2015 - ഈജിപ്ഷ്യൻ നടനായ ഒമർ ഷെരീഫ്, ഈജിപ്തിലെ ഏറ്റവും മികച്ച പുരുഷ ചലച്ചിത്രതാരങ്ങളിൽ ഒരാളായി പൊതുവെ കണക്കാക്കപ്പെടുന്നു.

 2017 – അമർനാഥ് യാത്രയിൽ ആക്രമണമുണ്ടായി, ഈ ദിവസം 7 തീർത്ഥാടകർ മരിച്ചു.

2017 - ഇറാഖ് ആഭ്യന്തരയുദ്ധം: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിൽ നിന്നും ലെവന്റിൽ നിന്നും മൊസൂളിനെ പൂർണമായും മോചിപ്പിച്ചതായി  പ്രഖ്യാപിച്ചു.

2019 - ആഫ്രിക്കയ്ക്ക് പുറത്ത്, ആധുനിക മനുഷ്യരുടെ ആദ്യകാല തെളിവുകൾ തെക്കൻ ഗ്രീസിലെ അപിഡിമ ഗുഹയിൽ നിന്ന് 210,000 വർഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തി "പ്രകൃതി" യിൽ പ്രസിദ്ധീകരിച്ചു.

2019  -  ടെയ്‌ലർ സ്വിഫ്റ്റ് 2018-ൽ 185 മില്യൺ ഡോളർ സമ്പാദിച്ച ഫോർബ്‌സ് ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വിനോദതാരമായി തിരഞ്ഞെടുത്തു.

2019  - ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ ബീറ്റിലിൻ്റെ ഉത്പാദനം അവസാനിപ്പിച്ചു, ഇതിൻ്റെ ആദ്യ മോഡൽ 1938 ൽ അവതരിപ്പിച്ചു.

2020 - ആറാം നൂറ്റാണ്ടിലെ കത്തീഡ്രൽ ഹാഗിയ സോഫിയ ഒരു പള്ളിയായി മാറി. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ (1453-1934 പള്ളിയായി പരിവർത്തനം ചെയ്തു) പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഇത് മാറിയത്.

Screenshot 2024-07-10 080543

2020 - കേരളത്തിന്റെ ഊർജ ക്ഷേത്രമായ മൂലമറ്റം നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം ഒരുലക്ഷം മില്യൺ യൂണിറ്റിലെത്തി. ഇതോടെ ഏറ്റവും കൂടുതല്‍ വൈദ്യുതി  ഉൽപാദിപ്പിച്ച  ജലവൈദ്യുതി നിലയമായി  മൂലമറ്റം പവര്‍ ഹൗസ് മാറി.

2020 - ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലെ 750 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അൾട്രാ മെഗാ സോളാർ പ്ലാന്റ് വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ്‌ മോദി ഉദ്ഘാടനം ചെയ്തത്.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

.       ************

   Rights Reserved by Team Jyotirgamaya

Advertisment