Advertisment

ഇന്ന് നവംബര്‍ 21: കന്യകമറിയത്തിന്റെ കാഴ്ചവെപ്പ് തിരുനാളും ലോക പാൻക്രിയാറ്റിക് കാൻസർ ദിനവും ഇന്ന്: സംയുക്ത വര്‍മ്മയുടേയും ദീപ തോമസിന്റേയും ചെറിയാന്‍ ഫിലിപ്പിന്റെയും ജന്മദിനം: നോര്‍ത്ത് കാരലൈന അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ന്നതും നെപ്പോളിയനെ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ആര്‍മിയുടെ കമാണ്ടര്‍ ഇന്‍-ചീഫായി നിയമിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project november 21

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                ' JYOTHIRGAMAYA '
.               ്്്്്്്്്്്്്്്്
.               🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
വൃശ്ചികം 6
പൂയം  / ഷഷ്ഠി
2024 / നവംബർ 21, 
വ്യാഴം

ഇന്ന്;

*കന്യകമറിയത്തിന്റെ കാഴ്ചവെപ്പ്‌ തിരുനാൾ ! 
 
* ലോക പാൻക്രിയാറ്റിക് കാൻസർ ദിനം! [ ഈ രോഗത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരുന്നതിനും കൂടുതൽ ഗവേഷണം, വർധിച്ച ധനസഹായം, ഈ രോഗത്തിനെതിരെ പോരാടുന്നവർക്ക് കൂടുതൽ പിന്തുണ എന്നിവ നൽകുന്നതിനും ഈ രോഗത്തിനെതിരെ ഭാവിയിലേക്കുള്ള പ്രതിരോധത്തിനും വേണ്ടി വേണ്ടി ഒരു. ]publive-image

*ലോക ടെലിവിഷൻ ദിനം!'[World Television Day.]

*ലോകതത്ത്വചിന്ത ദിനം![യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ൻ്റെ  (യുനെസ്കോ) ആഭിമുഖ്യത്തിൽ 2002-ൽ അവതരിപ്പിച്ച ലോക തത്ത്വചിന്ത ദിനം ഈ ലോകത്തിലെ അന്തേവാസികളായ ജനങ്ങളുടെയും അവരുടെ സംസ്കാരങ്ങളുടെയും വികസനത്തിന് തത്ത്വചിന്ത നൽകിയ പ്രാധാന്യത്തെ ഓർമ്മിയ്ക്കാൻ ഒരു ദിനം. 
"Philosophy: bridging social gaps". എന്നതാണ് ഈ ദിനവുമായി ബന്ധപ്പെട്ട് ഈ വർഷത്തെ തീം]

*ലോക ഹലോ  ദിനം ![സംഘർഷങ്ങൾ ബലപ്രയോഗത്തിലൂടെയല്ല മറിച്ച് പരസ്പര ബഹുമാനത്തോടെയുള്ള അഭിവാദനങ്ങളുടെയാണ്  പരിഹരിയ്ക്കപ്പെടേണ്ടത് എന്ന അവബോധം സൃഷ്ടിയ്ക്കുന്നതിനായി എല്ലാ വർഷവും നവംബർ 21 ന് ലോക ഹലോ ദിനം ആചരിക്കുന്നു .]Samyuktha_varma_2.jpge

*സംരംഭകരുടെ ദിനം ! [Entrepreneurs’ Day ; അവരവരുടെ സ്വപ്നസദൃശമായ ആശയങ്ങളെ, യാഥാർത്ഥ്യമാക്കി മാറ്റുന്നതിന് ഒരു ദിവസം. ]

*സംഗീത രഹിത ദിനം ![No Music Day ; ]

*Beaujolais Nouveau  ദിവസം!

* US ;
*ദേശീയ വർക്കിങ്ങ് ഡോട്ടേഴ്സ് ഡേ ![National Working Daughters Day ; ]

* തെറ്റായ കുമ്പസാര ദിനം ![False Confession Day ;  ]

*ദേശീയ റെഡ് മിറ്റൻ ദിനം [National Red Mitten Day ; കാനഡയിലെ കായിക മത്സരാർത്ഥികൾ ഐക്യത്തിന്റെ പ്രതീകമായി,  ചുവന്ന കൈയുറകൾ ധരിക്കുന്നു, നിങ്ങൾ സ്വന്തം ടീമിനൊപ്പം നിൽക്കുന്നു എന്ന് കാണിക്കാനുള്ള വർണ്ണാഭമായ ഒരു മാർഗ്ഗമാണിത്]publive-image

*ദേശീയ ഗ്രാമീണ ആരോഗ്യ ദിനം! [യുഎസിൻ്റെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 65 ദശലക്ഷത്തിലധികം ആളുകളെ കണ്ടെത്തി അവരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ നൽകുന്നതിന് ഒരു ദിവസം. ]

*ദേശീയ ജിഞ്ചർബ്രെഡ് കുക്കി ദിനം ! [ National Gingerbread Cookie Day.]

*ദേശീയ സ്റ്റഫിംഗ് ദിനം ![National Stuffing Day; ]

* ബഗ്ലാദേശ്‌/ഗ്രീസ്‌: സശക്ത സേന ദിനം !
* ദേശീയ വിവര സാങ്കേതിക ദിനം !
ഇന്നത്തെ മൊഴിമുത്ത്
'' ആനന്ദം തേടി നടക്കുകയാണ്‌, നാമെല്ലാം; പക്ഷേ എവിടെയാണതിരിക്കുന്നതെന്ന് നമുക്കറിയുകയുമില്ല; സ്വന്തം വീടു തേടി നടക്കുന്ന കുടിയന്മാരെപോലെ: തങ്ങൾക്കൊരു വീടുണ്ടെന്ന മങ്ങിയബോധമേ അവർക്കുള്ളു.'   [ - വോൾട്ടയർ ]publive-image
ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ചിലർ
1999 -ലും (വീണ്ടും ചില വീട്ടുകാര്യങ്ങള്‍) 2000- ലും (മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ പ്രശസ്ത അഭിനേത്രി  സംയുക്ത വര്‍മ്മയുടേയും (1981),

2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന  ആദ്യ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലും നടിയുമായ ദീപ തോമസിന്റേയും (1996),

രാഷ്ട്രീയ നേതാവും  കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ  (കെ. ടി.ഡി.സി)മുൻ ചെയർമാനുമായിരുന്ന  ചെറിയാൻ ഫിലിപ്പിന്റെയും (1953),publive-image

കനേഡിയൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമായ   കാർലി റേ ജെപ്സെണിന്റെയും (1985),

1960 മുതൽ 1980 വരെ ബോളിവുഡ്   ചലച്ചിത്ര രംഗത്ത് തന്റെ നൃത്തത്തിന്റെ മികവിൽ പ്രസിദ്ധി നേടിയ  നടി ഹെലൻ  എന്നറിയപ്പെടുന്ന   ഹെലൻ ജൈരാഗ് റിച്ചാഡ്സൺ ഖാന്റെയും (1938),
ജന്മദിനം.!publive-image

സ്മരണാഞ്ജലി !
കെ പി എസ് മേനോന്‍  (സീനിയര്‍) മ. (1898 - 1982)
സ്വാമി ആനന്ദതീർത്ഥൻ മ. (1905 -1987 )
കെ പി ബി പാട്യം മ. (1928 -1969  ) 
പി. ഗംഗാധരൻ നായർ മ. (1922 - 2008 )
രാഘവൻ തിരുമുൽപ്പാട് മ (1920-2010)
ഏറ്റുമാനൂർ സോമദാസൻ മ. (1936-2011) 
സി.വി.രാമൻ മ. (1888 -1970 )
അവിനാശിലിംഗം ചെട്ടിയാർ മ. (1903-1991)
ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സറെയെ മ. (1918- 2005

നയതന്ത്രജ്ഞനും, എഴുത്തുകാരനുമായിരുന്ന  കുമാര പദ്മനാഭ ശിവശങ്കര മേനോൻ എന്ന പദ്മഭൂഷൺ കെ പി എസ് മേനോൻ (സീനിയര്‍) (ഒക്ടോബർ 18, 1898 – നവംബർ21, 1982)publive-image

ജാതിവിവേചനത്തിനെതിരെ മരണം വരെ പോരാടിയ ആത്മീയാചാര്യനും ശ്രീനാരായണ ഗുരുവിന്റെ ഇരുപതാമത്തെ ശിഷ്യനും ആർക്കും സന്യാസദീക്ഷ നല്കാതെ സാമൂഹികപരിഷ്കരണത്തിനു ഊന്നൽ നല്കി പ്രവർത്തിച്ച അനന്ത ഷേണായി എന്ന സ്വാമി ആനന്ദതീർത്ഥൻ (1905 ജനവരി 2- 1987 നവംബർ 21 ),

ആൾ ഇന്ത്യ റേഡിയോയിൽ  നാലു പതിറ്റാണ്ടോളം ജോലി ചെയ്ത് ബാലലോകം എന്ന പരിപാടി അവതരിപ്പിച്ച്  റേഡിയോ അങ്കിൾ എന്ന് അറിയപ്പെടുകയും,  അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മുഖാമുഖം എന്ന ചലച്ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത മലയാള നാടകകൃത്തും, ഗാനരചയിതാവും, ഗായകനും ആയിരുന്ന  പി. ഗംഗാധരൻ നായർ(1922 - 2008 നവംബർ 21 ),

publive-image

പദ്മഭൂഷന്‍ പുരസ്കാരം ലഭിച്ചിട്ടുള്ള  മറ്റൊരു മലയാളിയും, അഭിനവ ചരകന്‍ എന്ന്‍ ഡോ.വലിയത്താന്‍ വിശേഷിപ്പിച്ച വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്(ജൂൺ 20,1920-നവംബർ 21,2010),

സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും സ്വാതന്ത്ര്യ സമരപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്ന  കവി കെ പി ബി പാട്യം (1928 ജനവരി 15 -1969 നവംബര്‍ 21) 

നീയെന്റെ കരളാ, അതിജീവനം തുടങ്ങിയ നോവലുകളും കവിതകളും രചിച്ച    കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന ഏറ്റുമാനൂർ സോമദാസൻ (16 മേയ് 1936 - 21 നവംബർ 2011)

publive-image

പ്രകാശം സുതാര്യമായ ഒരു മാധ്യമത്തിലൂടെ (അത്‌ ഖരമാകട്ടെ, ദ്രാവകമാകട്ടെ) കടന്നു പോകുമ്പോള്‍ പ്രകാശത്തിന്റെ സ്വാഭത്തിന്‌ മാറ്റമുണ്ടാകുന്ന പ്രതിഭാസമായ 'രാമന്‍പ്രഭാവം കണ്ടുപിടിച്ചതിനു 1930-ലെ ഭൗതിക ശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി.രാമൻ(1888 നവംബർ 7- 1970 നവംബർ 21),

ഇന്ത്യയിലും പുറത്തുമുള്ള സംഘടിത മിഷനറി പ്രവർത്തനങ്ങൾക്കായി 1968-ൽ മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പോസ്‌തലൻ സ്ഥാപിച്ച, പാലായിലെ സീറോ-മലബാർ കാത്തലിക് എപ്പാർക്കിയുടെ ആദ്യത്തെ ബിഷപ്പ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വയലിൽ ( 28- ജനുവരി-1906-21- നവംബർ-1986),publive-image

വളരെ ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയപ്രക്ഷോഭത്തിൽ  പങ്കെടുക്കുകയും, 1931-ലെ ഉപ്പുസത്യാഗ്രഹത്തോട നുബന്ധിച്ച് അറസ്റ്റുചെയ്യപ്പെടുകയും, 1941-ലെ നിസ്സഹകരണപ്രസ്ഥാനത്തിലും 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവരികയും 1930-46 വരെ കോയമ്പത്തൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും 1935-46 കാലത്ത് കേന്ദ്ര നിയമസഭയിലും 1946-51-ൽ മദ്രാസ് അസംബ്ലിയിലും 1952-64-ൽ ഇന്ത്യൻ പാർലമെന്റിലും അംഗവും,1946-49 കാലത്ത് മദിരാശി സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സെക്കൻഡറി സ്കൂളുകളിലെ അധ്യയന മാധ്യമം തമിഴാക്കുകയും ചെയ്ത തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവർത്തകനും ഗ്രന്ഥകർത്താവുമായിരുന്ന അവിനാശിലിംഗം ചെട്ടിയാർ ( 1903 മേയ് 5- 1991 നവംബർ 21 ),

ബ്രദേഴ്സ് ഓഫ് സെൻറ് ജോൺ ഓഫ് ഗോഡ് സഭയുടെ ഭാരതത്തിലെ ആരംഭകനും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായിരുന്ന ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സർ(1918 ഫെബ്രുവരി 27 - 2005 നവംബർ 21), …******

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ ചിലർ
മുകുന്ദൻ സി. മേനോൻ ജ. (1948 - 2005)
മുലായം സിംഗ് യാദവ്  ജ. (1939 -2022)
വോൾട്ടയർ ജ. (1694 -1778)

മനുഷ്യവകാശ ഏകോപന സമിതി കേരളം (CHRO Keralam) ജനറൽ സെക്രട്ടറി, തേജസ് ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പത്രപ്രവർത്തകനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന മുകുന്ദൻ സി. മേനോൻ
 (1948 നവംബർ 21 - 2005 ഡിസംബർ 12),publive-image

ഉത്തർപ്രദേശ് രാഷ്ട്രീയ നേതാവും, മുൻമുഖ്യമന്ത്രിയും  ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയും ആയിരുന്ന മുലായം സിംഗ് യാദവ്
 (നവംബർ 21,1939 - ഒക്റ്റോബർ 10, 2022)

ഫ്രെഞ്ച് ബോധോദയ പ്രവർത്തകനും, ചരിത്രകാരനും, തത്വജ്ഞാനിയും, കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച മതസ്വാതന്ത്ര്യo, ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നിവക്കു വേണ്ടി പ്രവർത്തിക്കുകയും കവിതകൾ, നാടകങ്ങൾ‍, നോവലുകൾ‍, ഉപന്യാസങ്ങൾ, ചരിത്രപരവും ശാസ്ത്രപരവുമായ ഗ്രന്ഥങ്ങൾ എന്നിവയെല്ലാം രചിക്കുകയും ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയ വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ (François-Marie Arouet) (21 നവംബർ, 1694 - മേയ് 30, 1778)

 publive-image

ചരിത്രത്തിൽ ഇന്ന്…
1789 - നോർത്ത് കാരലൈന   അമേരിക്കൻ ഐക്യനാടുകളിൽ  ചേർന്നു.

1791 - നെപ്പോളിയനെ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ആർമിയുടെ കമാണ്ടർ  ഇൻ-ചീഫായി നിയമിച്ചു.

1837 - 22806 തവണ തുടർച്ചയായി സ്കിപിങ് നടത്തി തോമസ് മേറ്റസ് (US) ചരിത്രം സൃഷ്ടിച്ചു.

1877 - തോമസ് ആൽ‌വ എഡിസൺ  സ്വനഗ്രാഹിയന്ത്രമായ ഫോണോഗ്രാഫ് കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

1905 - ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പ്രഥമ മത്സരം ആരംഭിച്ചു.

1905 - ആൽബർട്ട് ഐൻസ്റ്റൈൻ   ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. പ്രശസ്തമായ E=mc2 എന്ന സമവാക്യം ഇതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്‌.

publive-image

1906 - ചൈന ഓപ്പിയം (കറുപ്പ്) വ്യാപാരം നിരോധിച്ചു.

1916 - എച്ച്.എം.എച്ച്.എസ്. ബ്രിട്ടാനിക് ഏജിയൻ കടലിൽ മുങ്ങി.

1921 - വാഗൺ ട്രാജഡി. 1921-ലെ മാപ്പിള ലഹളയെത്തുടർന്ന്ബ്രിട്ടീഷ് പട്ടാളം   തിരൂരിൽനിന്നും   കോയമ്പത്തൂർ   ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം.publive-image

1947 - സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറങ്ങി.

1962 - ഇന്ത്യ-ചൈന യുദ്ധം വെടി നിർത്തൽ പ്രഖ്യാപിച്ചു.

1963 - തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് (നെറ്റ് അപ്പാച്ചെ ) വിക്ഷേപിച്ചു.

1969 - ആദ്യത്തെ അർപ്പാനെറ്റ് ലിങ്ക് സ്ഥാപിതമായി.publive-image

1970 - സൈനിക അട്ടിമറി, സിറിയയിൽ ഹഫിസ് -അൽ-ആസാദ്  അധികാരം പിടിച്ചു.

1971 - ഗരീബ്‌പൂരിൽ നടന്ന യുദ്ധത്തിൽ ഇന്ത്യൻ സൈന്യം  പാകിസ്താനെ  തോൽപ്പിച്ചു.

2017 - 37 വർഷത്തെ അധികാരത്തിന് ശേഷം റോബർട്ട് മുഗാബെ അധികാരത്തിന്റെ പടിയിറങ്ങി.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment