Advertisment

ഇന്ന് നവംബര്‍ 10: ലോക രോഗപ്രതിരോധ ദിനവും അന്താരാഷ്ട്ര അക്കൗണ്ടിംഗ് ദിനവും ഇന്ന്: കാനം രാജേന്ദ്രന്റേയും കെ. കുഞ്ഞിരാമന്റേയും എസ്. രാജേന്ദ്രന്റേയും ജന്മദിനം: സുല്‍ത്താന റസിയ ഡല്‍ഹി സിംഹാസനത്തില്‍ അധികാരത്തില്‍ വന്നതും ഇന്ത്യയിലെ ആദ്യ ജല വൈദ്യുത നിലയം ബംഗാളിലെ സിഡ്രാപോണലിൽ ഉദ്ഘാടനം ചെയ്തതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project november 10

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200  
തുലാം 25
അവിട്ടം  / നവമി
2024 / നവംബർ 10, 
ഞായർ 

Advertisment

ഇന്ന്;

*സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോക ശാസ്ത്ര ദിനം !
 [World Science Day for Peace and Development;  തികഞ്ഞ സ്വാധീനത്തോടെ, ശാസ്ത്രീയ മുന്നേറ്റങ്ങൾ നാഗരികതയെ മുന്നോട്ട് നയിക്കുന്ന, ജീവിതം മെച്ചപ്പെടുത്തുന്നതിൽ നല്ല പങ്കു വഹിയ്ക്കുന്ന, സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കുന്ന, മനുഷ്യ രാശിക്ക് ശോഭനമായ ഭാവിയ്ക്ക് കാരണമാവുന്ന ലോക രക്ഷകനായ (ലോക ശിക്ഷകനല്ലാത്ത) ശാസ്ത്രത്തെ അനുസ്മരിയ്ക്കാൻ ഒരു ദിനം എന്ന  "Why Science Matters: Engaging Minds and Empowering Futures". എന്നതാണ് 2024 ലെ  ഈ ദിനവുമായി ബന്ധപ്പെട്ട തീം ]

publive-image

* ലോക രോഗപ്രതിരോധ ദിനം ![ World Immunization Day ; രോഗപ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ദിനം നാം ആചരിക്കുന്നത് "Humanly Possible: Saving lives through immunization". എന്നതാണ് ഈ വർഷത്തെ തീം ]

* അന്താരാഷ്ട്ര അക്കൗണ്ടിംഗ് ദിനം ![International accountant day ; ഈ ദിനം  പ്രൊഫഷനിൽ ഉള്ളവരെക്കുറിച്ച് മാത്രമല്ല, അക്കൗണ്ടിംഗ് മേഖലയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രധാനപ്പെട്ട ഒരു ദിവസം കൂടിയാണ്.  ഈ മേഖലയിൽ ധാരാളം മികച്ച അവസരങ്ങളുണ്ട്, കൂടാതെ അക്കൗണ്ടന്റുമാരുടെ ആവശ്യം എപ്പോഴും ഉണ്ടായിരിക്കും, അതിനാൽ തീർച്ചയായും  ഇതൊരു നല്ല സുദിനമാണ്]publive-image

* ലോക ടോപ്പ് അപ്പ് ദിനം ![World Top Up Day ; പ്രവാസ ജീവിതത്തിൽ നാട്ടിൽ കുടുംബത്തെ ബന്ധപ്പെടുന്നതിനും പിന്തുണയ്‌ക്കുന്നതിനും അകലം കുറയ്ക്കുന്നതിനും ഏറ്റവും പ്രാധാന്യമുള്ളവർക്ക് സ്‌നേഹം നൽകുന്നതിനും മറ്റും ഇന്റർനെറ്റ്‌ നൽകുന്ന സംഭാവനയെ സ്മരിക്കാൻ ഒരു ദിനം ]

*യുഎസ് മറൈൻ കോർപ്സിന്റെ ജന്മദിനം ![US Marine Corps Birthday, ]

*ഏരിയ കോഡ് ദിനം !

*ദേശീയ "ഫൊർഗെറ്റ് മി നോട്ട് " ദിനം ! സ്വാതന്ത്ര്യം സംരക്ഷിച്ച ധീരരായ ആത്മാക്കളുടെ സ്മരണയുടെ പ്രതീകമായ,  ചെറിയ നീല പൂക്കളുടെ ദിനം]publive-image

*സെസേം സ്ട്രീറ്റ് ദിനം ![Sesame Street Day ; നിങ്ങളുടെ കുട്ടികളെ ഈ പ്രിയപ്പെട്ട വിദ്യാഭ്യാസ പരിപാടി പരിചയപ്പെടുത്തുവാനും,  ഇതിൻ്റെ എപ്പിസോഡുകൾ ആസ്വദിപ്പിയ്ക്കുവാനും ഒരു ദിനം.]

*അനുസ്മരണം ഞായറാഴ്ച ![ഒരു സമൂഹത്തിലെ എല്ലാവരെയും ഒരുമിച്ച് ഒരു ദിവസം ഒരു സ്ഥലത്ത് ഒത്തു ചേരുന്നതിന് യുകെയിലെ ജനങ്ങൾക്കായി ഒരു പ്രത്യേക ദിവസം അതാണ് അനുസ്മരണ ഞായറാഴ്ച. ഇന്നേ ദിവസം സായുധ സേനയിൽ സേവനമനുഷ്ഠിച്ചവരെ ആദരിക്കാൻ അവിടെ ആളുകൾ ഒത്തുകൂടുന്നു.അവരുടെ ത്യാഗങ്ങളോടുള്ള നന്ദിയുടെയും ആദരവിൻ്റെയും പ്രതീകമായ ഈ ദിവസം മുഴവൻ അവർ ഈ ദിനം ആചരിയ്ക്കുന്നു.]publive-image

*ദേശീയ പുപ്പുസ  ദിനം![എൽ സാൽവഡോറിൻ്റെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നായ പുപ്പുസയെ കേന്ദ്രീകരിച്ചുള്ള  ആഘോഷമാണ് ദേശീയ പുപ്പുസ ദിനം. ചീസ്, ബീൻസ് പന്നിയിറച്ചി തുടങ്ങിയ ചേരുവകൾ കൊണ്ട് നിറച്ച കട്ടിയുള്ള, കൈകൊണ്ട് നിർമ്മിച്ച ടോർട്ടില്ല, സാൽവഡോറൻ അഭിമാനത്തിൻ്റെ ഒരു പാചക പ്രതീകമാണ്.]

*അന്താരാഷ്ട്ര നാവ് ട്വിസ്റ്റർ ദിനം![നിങ്ങളുടെ നാവിന് ഒരു വ്യായാമം നൽകാനും ഈ വർഷത്തെ ഏറ്റവും ചുരുണ്ടതും ബുദ്ധിമുട്ടുള്ളതുമായ നാവ് വഴങ്ങും മത്സരത്തിന് നിങ്ങളുടെ സുഹൃത്തുക്കളെ വെല്ലുവിളിക്കാനും അന്താരാഷ്ട്ര ടങ്ങ് ട്വിസ്റ്റർ ദിനം  ആചരിയ്ക്കുന്നു]publive-image

*ദേശീയ വാനില കപ്പ് കേക്ക് ദിനം ![National Vanilla Cupcake Day ]

* തുർക്കി : കേണൽ മുസ്തഫ കമാൽ  പാഷ അത്താതുർക്കിന്റെ ഓർമ്മ ദിനം!
* റഷ്യ: മിലിട് സൃ (പോലീസ്) ദിനം!
* അർജൻറ്റീന : പരമ്പരാ ദിനം!
* ഇൻഡോനേഷ്യ: വീരന്മാരുടെ ദിനം!
* ജർമ്മനി: Martinisingen (വിശുദ്ധ) * മാർട്ടിൻ ഗീതാലാപനം!
[വീടുകൾ തോറും  വിളക്കുകൾ ഏന്തി  ആളുകൾ കൂട്ടം കൂടി ഈ ദിനം പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നു.!

ഇന്നത്തെ മൊഴിമുത്ത്* 
“ എല്ലാ താഴ്‌വരകളും മഹത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവ്വതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട് "[ - മാർട്ടിൻ ലൂഥർ കിംഗ് ]publive-image
ജന്മദിനം
2006 മുതൽ തൃക്കരിപ്പൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയും സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി അംഗവും ആയുർവേദ ഡോക്ടറുമായ കെ. കുഞ്ഞിരാമന്റേയും (1943),

പ്രമുഖ സി.പി.ഐ.(എം) നേതാവും ദേവികുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാ സമാജികനുമായ എസ്. രാജേന്ദ്രന്റേയും (1964) publive-image

ചലച്ചിത്ര നിർമ്മാതാവും, എഴുത്തുകാരനും, കവിയും, ടെലിവിഷൻ അവതാരകനും ബോളിവുഡിലും തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിലും, നായക വേഷങ്ങളിലും, ഹാസ്യ വേഷങ്ങളിലും ശ്രദ്ധേയനായ ചലച്ചിത്ര താരവുമായ അശുതോഷ് റാണ (1967)യുടേയും,

റയോ ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ   കനേഡിയൻ   കായിക താരം ആന്ദ്രെ ഡി ഗ്രാസിന്റെയും (1994) ജന്മദിനം !

സ്മരണാഞ്ജലി !!!
ആർ. ഗോവിന്ദൻ മ. (1928 - 2005)
എം.പി. ശങ്കുണ്ണി നായർ മ. (1917 -2006)
ആർച്ച്‌ ബിഷപ്പ്‌ ബനഡിക്റ്റ്‌ മാർ ഗ്രിഗോറിയോസ്‌ മ. (1916-1994)
വിജയ്ദാൻ ദേത്ത മ. (1926 - 2013)
കമാൽ പാഷ മ. (1881-1938 ) 
നോർമൻ  മെയിലർ മ. (1923-2007) 
ലിയോനിഡ് ബ്രഷ്നേവ് മ. (1906-1982)
കെൻ സാരോ വിവ മ. (1941-1995).publive-image

ഖാദിബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊല്ലം ജില്ലാഭരണ കൗൺസിൽ എന്നിവിടങ്ങളിൽ അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന കമ്മ്യൂണിസ്റ്റ് നേതാവും ഒന്നാം കേരള നിയമസഭയിൽ കുന്നത്തൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ആർ. ഗോവിന്ദൻ(1928 - 10 നവംബർ 2005),

നാടകകലയിലും നാട്യ ശാസ്ത്രത്തിലുമുള്ള അഗാധമായ പാണ്ഡിത്യം കാണിക്കുന്ന  `നാട്യമണ്ഡപം',  കാളിദാസ കവിതയെപ്പറ്റിയുള്ള നിരവധി മൗലികനിരീക്ഷണങ്ങൾ അവതരിപ്പിക്കുന്ന `ഛത്രവും ചാമരവും' കണ്ണീർപ്പാടം,പൂതപ്പാട്ട് മുതലായ കൃതികളെക്കുറിച്ചുള്ള ഏറെ ശ്രദ്ധേയമായ പഠനങ്ങളായ കാവ്യവ്യുല്പത്തി എന്ന നിരൂപണ കൃതി, പേൾ. എസ്. ബക്കിന്റെ 'ഗുഡ് എർത്ത്' എന്ന കൃതിയുടെ വിവര്ത്തനമായ 'നല്ലഭൂമി",കാളിദാസ നാടക വിമർശം (സംസ്കൃതം), കത്തുന്ന ചക്രം , അഭിനവ പ്രതിഭ ), നാടകീയാനുഭവം എന്ന രസം , Points of contact between Prakrit and Malayalam തുടങ്ങിയ കൃതികള്‍ എഴുതുകയും  നരവംശശാസ്ത്രം മുതലായ വിജ്ഞാന മേഖലകളെ വിമർശനസാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്ത  സംസ്കൃത പണ്ഡിതനും സാഹിത്യ നിരൂപകനും ഗവേഷകനുമായിരുന്ന എം.പി. ശങ്കുണ്ണി നായർ (1917 മാർച്ച് 4 - 2006 നവംബർ 10),publive-image

ഇഗ്ലീഷിലും വേറെ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ട 800 ഓളം ചെറുകഥകളും നോവലുകളും രചിക്കുകയും ഇവയിൽ പലതും സിനിമക്കും  നാടകങ്ങൾക്കും കഥാതന്തു ആകുകയും (ഹബീബ് തൻവീറിന്റെ ചരൺ ദാസ് ചോർ, പ്രകാശ് ജായുടെ പരിണീതി, അമോൽ പാ ലേക്കറുടെ പഹേലി, മണി കൌളിന്റെ ദുവിധ ), കോമൽ കോത്താരിയോടൊപ്പം രാജസ്ഥാൻ നാടൻ കലകൾക്ക്‌ വേണ്ടി രൂപായൻ സംസ്ഥാൻ സ്ഥാപിക്കുകയും ചെയ്ത രാജസ്ഥാനിലെ പ്രസിദ്ധ സാഹിത്യകാരൻ വിജയ്ദാൻ ദേത്ത (1 സെപ്റ്റംബർ1926 – 10 നവംബർ 2013),

ആധുനിക തുർക്കിയുടെ സ്രഷ്ടാവ് , തുർക്കി സൈന്യാധിപൻ, തുർക്കിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായ  മുസ്തഫാ കമാൽ അത്താതുർക്ക് (അത്താതുർക്ക് എന്നാൽ തുർക്കിയുടെ പിതാവ്) എന്ന കമാൽ പാഷ (1881 മെയ് 19– 1938 നവംബർ 10) ,.

1964 മുതൽ 1982 ൽ മരിക്കുന്നതുവരെ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും പ്രെസിഡിയത്തിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ച ലിയോനിഡ് ബ്രഷ്നേവ് (19 ഡിസംബർ 1906  -  10 നവംബർ 1982)publive-image

നൈജീരിയൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും ടെലിവിഷൻ നിർമ്മാതാവും "ഗോൾഡ്‌മാൻ എൻ‌വിറോണ്മെന്റൽ പ്രൈസ്" ജേതാവുമായ കെൻ സാരോ വിവ എന്ന കെനുൽ കെൻ ബീസൻ സാരോ വിവ (ഒക്‌ടോബർ 10, 1941- നവംബർ 10,1995)

2) നെക്കഡ് ആൻഡ് ദി ഡെഡ്, ദി എക്സിക്യൂഷണർസ്  സോങ്ങ്, തുടങ്ങിയ കൃതികൾ രചിച്ച  അമേരിക്കൻ നാടകകൃത്തും, നോവലിസ്റ്റും, അഭിനേതാവും, സിനിമ നിർമ്മിതാവും, പത്രപ്രവർത്തകനും, രാഷ്ട്രീയ പ്രവർത്തകനും ആയ നോർമൻ കിങ്ങ്സ്ലി മെയിലർ (ജനുവരി 31, 1923 – നവംബർ 10, 2007) ,

publive-image

കാനം രാജേന്ദ്രൻ ജ (1950 2023)
സി.കെ. ചന്ദ്രപ്പൻ ജ. (1936 - 2012)
ആനി തയ്യിൽ ജ. (1918 -1993  )
ലീല മേനോൻ ജ. (1932 - 2018)
അപ്പൻ തച്ചേത്ത് ജ. (1938 - 2001)
സുരേന്ദ്രനാഥ് ബാനർജി ജ. (1848-1925)
സ്വാമി സത്യഭക്ത ജ. (1899 - 1998)
ദത്തോപാന്ത് ഠേംഗ്ഡി ജ. (1920-2004 ) 
മാർട്ടിൻ ലൂഥർ ജ. (1483-1546)
വ്ലാഡിമിർ ദാൾ ജ. (1801-1872)
ജോൺ സ്പാരോ തോംസൺ ജ. (1845-1894)
ആൻഡ്രി  ടൂപൊലെഫ് ജ. (1888-1972 )
മിഖായേൽ  കലഷ്‌നികോവ് ജ. (1919-2013)

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ
ഏഴും എട്ടും കേരള നിയമസഭകളിലെ അംഗവും എ ഐ ടി യു സി മുൻ സംസ്ഥാന സെക്രട്ടറിയും  നിലവിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്റേയും(1950- 2023),publive-image

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും കേരള കോൺഗ്രസ്സിലും ആനി പല പ്രമുഖപദവികളും വഹിക്കുകയും തൃശൂരിൽ നിന്നു കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച് തിരുകൊച്ചി നിയമസഭയിൽ അംഗമാകുകയും, കേന്ദ്രന്യൂനപക്ഷ കമ്മീഷനിലും കൊച്ചിയിലെയും തിരു-കൊച്ചിയിലെയും നിയമസഭകളിലും അംഗം, സമസ്തകേരള സാഹിത്യപരിഷത്തിന്റെ കാര്യദർശിനി,, സാഹിത്യ അക്കാദമിയിലെ നിർവാഹകസമിതി അംഗം, എന്നി നിലകളിൽ  സേവനം അനുഷ്ഠിക്കുകയും, തോമസ് ഹാർഡിയുടെ ടെസ്സ്, ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, ചാൾസ് ഡിക്കൻസിന്റെ രണ്ടു നഗരങ്ങളുടെ കഥ, അലക്സാന്ദ്ര് ദൂമായുടെ മോണ്ടി ക്രിസ്റ്റോ, മൂന്നു പോരാളികൾ എന്നീ കൃതികൾ വിവർത്തനം ചെയ്തതിനു പുറമേ, മോളെന്റെ മോൻ നിന്റീ, കൊച്ചമ്മിണി, ഈ എഴുത്തുകൾ നിനക്കുള്ളതാണ് (നാലു ഭാഗങ്ങൾ), മൗലികാവകാശങ്ങൾ തുടങ്ങി തൊണ്ണൂറോളം കൃതികൾ രചിച്ച് മലയാള ഭാഷയിൽ ഏറ്റവുമധികം കൃതികൾ രചിച്ചിട്ടുള്ള വനിതയാകുകയും.   പ്രജാമിത്രം എന്ന പേരിൽ ഒരു പത്രവും,ശ്രീമതി എന്ന പേരിൽ ഒരു വനിതാമാസികയും  ആരംഭിയ്ക്കുകയും, മലയാളത്തിൽ ഏറ്റവുമധികം ബൈബിൾ കഥകൾ രചിക്കുകയും ചെയ്ത ആനി തയ്യിൽ(1918 നവംബർ 10-1993 ഒക്ടോബർ 21 ),

പ്രമുഖയായ മാധ്യമ പ്രവർത്തകയും   ഔട്ട്‌ലുക്ക്, ദ ഹിന്ദു, വനിത, മാധ്യമം, മലയാളം, മുതലായവയിൽ കോളമിസ്‌റ്റും  ജന്മഭൂമിയുടെ എഡിറ്ററും ആയിരുന്ന ലീല മേനോൻ(1932 നവംബർ 10-2018),

publive-image

സി.പി.ഐ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറി, സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം,കിസാൻ സഭാ ദേശീയ പ്രസിഡണ്ട്,കെ.ടി.ഡി.സി ചെയർമാൻ, കേരഫെഡ് ചെയർമാൻ, പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാൻ, പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിംഗ് ഡയറക്ടർ,എ.ഐ.വൈ.എഫ് ജനറൽ സെക്രട്ടറി, എ.ഐ.വൈ.എഫ് പ്രസിഡന്റ്, എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായഎ.ഐ.എസ്.എഫിന്റെ  സംസ്ഥാന സെക്രട്ടറി, മൂന്നു തവണ എം പി, ഒരു പ്രാവിശ്യം എൽ എ തുടങ്ങിയ പദങ്ങൾ അലങ്കരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ചീരപ്പൻ ചിറയിൽ കുമാര പ്പണിക്കർ ചന്ദ്രപ്പൻ എന്ന സി.കെ . ചന്ദ്രപ്പൻ (നവംബർ 10 1936 - മാർച്ച് 22 2012)

മുപ്പത്തിയഞ്ചോളം കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചലച്ചിത്ര ഗാനങ്ങളും രചിച്ച പത്രപ്രവർത്തകനും കവിയും ആയിരുന്ന അപ്പൻ തച്ചേത്ത് എന്ന ടി. നീലകണ്ഠ മേനോൻ(1938 നവംബര്‍ 10 - ജൂലൈ 2, 2001)

ഇന്ത്യൻ നാഷണൽ അസ്സോസ്സിയേഷൻ എന്ന രാഷ്ട്രീയ സംഘടന കെട്ടിപ്പടുക്കുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതിനൊന്നാമത് ദേശീയ പ്രസിഡന്റാകുകയും  രാഷ്ട്രഗുരു എന്ന് അറിയപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാൾ ആയിരുന്ന സുരേന്ദ്രനാഥ് ബാനർജി(10 നവംബർ 1848 – 6 ഓഗസ്റ്റ് 1925),publive-image

3) ബുദ്ധ ഹൃദയമു, ജൈൻ ധർമ്മ മീമാൻസ, മഹാവീർ കാ അന്ത് സ്ഥൽ, മാനവ് ഭാഷ, മേരി ആഫ്രിക്കയാത്ര തുടങ്ങിയ കൃതികൾ രചിച്ച തത്വജ്ഞാനിയും, സമൂഹ പരിഷ്കർത്താവും, പണ്ഡിതനും സത്യ സമാജിന്റെ സ്ഥാപകനും ആയിരുന്ന പുർവ ആശ്രമത്തിൽ ദർഭാരിലാൽ എന്ന പേരായിരുന്ന സ്വാമി സത്യഭക്ത(10 നവംബർ 1899 – 10 ഡിസംബർ 1998) ,

സ്വദേശീ ജാഗരൺ മഞ്ച് , ഭാരതീയ കിസാൻ സംഘ് , ഭാരതീയ മസ്ദൂർ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും തൊഴിലാളി നേതാവും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനുമായിരുന്ന ദത്തോപാന്ത് ഠേംഗ്ഡി ( നവംബർ 10 , 1920 - ഒക്ടോബർ 14 , 2004 ) ,

പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന  പുരോഹിതനും ദൈവ ശാസ്ത്രജ്ഞനും സർവകലാശാലാദ്ധ്യാപകനും സഭാനവീകർത്താവുമായിരുന്ന മാർട്ടിൻ ലൂഥർ(10 നവംബർ 1483- 18 ഫെബ്രുവരി 1546),

ഏറ്റവും പ്രശസ്തനായ റഷ്യൻ നിഘണ്ടുകാരൻ ആയിരുന്ന വ്ലാഡിമിർ ദാൾ എന്ന വ്ലാഡിമിർ ഇവനൊവിച്ച് ദാൾ (നവംബർ 10, 1801 – സെപ്റ്റംബർ 22, 1872),publive-image

കൺസർവേറ്റീവ് പാർട്ടി നേതാവും കാനഡയുടെ നാലാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ജോൺ സ്പാരോ ഡേവിഡ് തോംസൺ (1845 നവംബർ 10- 1894 ഡിസംബർ 12 ),

ആദ്യത്തെ സൂപ്പർസോണിക് യാത്രാ വിമാനമുൾപ്പെടെ മുൻ സോവിയറ്റ് യൂണിയനിൽ വിൻഡ്-ടണൽ, പൂർണ-ലോഹ വിമാനം എന്നിവ നിർമ്മിക്കാൻ മുൻകയ്യെടുത്ത റഷ്യൻ വിമാന ശില്പി ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെ ഫ് ( 1888 നവംബർ 10-1972 ഡിസംബർ 23),

റഷ്യ ഹീറോ ഓഫ് റഷ്യ ബഹുമതിയും ഓർഡർ ഓഫ് ലെനിൻ പുരസ്കാരവും ലഭിച്ച മുൻ റഷ്യൻ ജനറലും എ.കെ-47 തോക്ക് രൂപകല്പന ചെയ്ത വ്യക്തിയുമായ മിഖായേൽ ടിമൊഫ്യെവിച്ച് കലഷ്‌നികോവ് ( നവംബർ 10 1919 – ഡിസംബർ 23 2013),

ഷേക്സ്പിയർ നാടകങ്ങളിലും, കാമലോട്ട്, ഹാംലെറ്റ്, ബെക്കറ്റ്, ദി സ്പൈ ഹുകെയിം ഇൻ ഫ്രം ദ കോൾഡ്, ടെയ്മിങ്ങ് ഓഫ് ദി  ഷ്ര്യൂ. ഇക്വസ് തുടങ്ങിയ സിനിമകളിലും തന്റെ അഭിനയകഴിവു തെളിയിച്ച ഹോളിവുഡിലെ പ്രശസ്ത നടൻ റിച്ചാർഡ് ബർട്ടൺ എന്ന റിച്ചാർഡ് വാൾട്ടർ ജൻകിൻസ്. ജൂനിയർ(10 നവംബർ 1925- 5 ആഗസ്റ്റ് 1984) publive-image
 ചരിത്രത്തിൽ ഇന്ന്…
1236 - സുൽത്താന റസിയ ഡൽഹി സിംഹാസനത്തിൽ അധികാരത്തിൽ

1674 - ആംഗ്ലോ - ഡച്ച് യുദ്ധത്തിൽ വെസ്റ്റ്മിനിസ്റ്റർ ഉടമ്പടി അനുസരിച്ച് നെതർ‌ലാന്ഡ്‌സ് ന്യൂ നെതർ‌ലാന്ഡ്‌സ് ഇംഗ്ലണ്ടിന്‌ അടിയറ വെച്ചു.

1775 - യു.എസ്.മറൈൻ കോർപ്സ് സ്ഥാപിതമായി.

1845 - കാറ്റ് നിറയ്ക്കുന്ന ടയറിന് ബ്രിട്ടീഷുകാരനായ റോബർട്ട് തോംസൺ പേറ്റന്റ് നേടി.

1871 - ആഫ്രിക്കൻ പര്യടനത്തിനിടയിൽ കാണാതായ ഡേവിഡ് ലിവിങ്സ്റ്റണെ 30 വർഷത്തിനുശേഷം ടംഗനിക്കാ തടാകക്കരയിൽ നിന്ന് കണ്ടെത്തി.publive-image

1885 - ജർമൻ എൻജിനീയർ Gottlieb Dalmer ലോകത്തിലെ ആദ്യ മോട്ടോർ സൈക്കിൾ രൂപകല്പന ചെയ്തു.

1897 - ഇന്ത്യയിലെ ആദ്യ ജല വൈദ്യുത നിലയം ബംഗാളിലെ സിഡ്രാപോണലിൽ ഉദ്ഘാടനം ചെയ്തു.

1903 - വാഹനങ്ങളിലെ Viper കണ്ടു പിടിച്ചതിന് Mary Anderson-ന് US Patent കിട്ടി.

1921 - തിരൂർ വാഗൺ ട്രാജഡി, മലബാർ ലഹളയിലെ മനുഷ്യ മനസാക്ഷിയെ നടുക്കിയ കണ്ണിൽ ചോരയില്ലാത്ത ദുരന്തം

1928 - മിചിനോമിയ ഹിരോഹിതോ ജപ്പാന്റെ 124-ആം ചക്രവർത്തിയായി.

1938 - വിഖ്യാത എഴുത്തുകാരി പേൾ എസ്. ബക്കിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു

1958 - ന്യൂയോർക്കിലെ രത്നവ്യാപാരിയായിരുന്ന ഹാരി വിന്സ്റ്റൻ, ഇന്ത്യയിൽ നിന്നും കുഴിച്ചെടുത്ത അത്യപൂർ‌വ്വമായ ഹോപ് ഡയമണ്ട് എന്ന നീല വജ്രം സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനു സമ്മാനിച്ചു.

1970 - ചൈനയിലെ വന്മതിൽ ആദ്യമായി വിദേശസഞ്ചാരികൾക്കായി തുറന്നുകൊടുത്തു.

1982 - സല്യൂട്ട് 7 ൽ കീഴിൽ 221 ദിവസം ബഹിരാകാശത്ത് ചെലവിട്ട രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ മടങ്ങിയെത്തി.publive-image

1990 - ചന്ദ്രശേഖർ ഇന്ത്യയുടെ 10 മത് പ്രധാനമന്ത്രിയായി.

1991- വർണവിവേചന ത്തിന്റെ പേരിൽ 21 വർഷത്തെ വിലക്കിന് ശേഷം ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നു. ഇന്ത്യക്കെതിരെ ഇന്ത്യയിലായിരുന്നു ആദ്യ മത്സരം.

1995 - നാടകകൃത്തും പരിസ്ഥിതിവാദിയുമായ കെൻ സരോ-വിവായെയും മറ്റ് എട്ട് മൂവ്മെന്റ് ഫോർ ദ സർ‌വൈവൽ ഓഫ് ദി ഒഗോണി പീപ്പിൾപ്രവർത്തകരേയും നൈജീരിയൻ സർക്കാർ തൂക്കിക്കൊന്നു.

1997 - വേൾഡ്‌കോമും എം.സി.ഐ കമ്മ്യൂണിക്കേഷനും അമേരിക്കയിലെ ഏറ്റവും വലിയ ലയനത്തിൽ ഒന്നായി.

2006 - ശ്രീലങ്കൻ തമിഴ് പാർലമെന്റേറിയൻ നടരാജ രവിരാജ് കൊളംബോയിൽ വധിക്കപ്പെട്ടു.

2012 - ബർമ്മയിൽ ഉണ്ടായ ശക്തമായ ഭൂ ചലനത്തിൽ 26 ഓളം മരണവും നാശനഷ്ടങ്ങളും ഉണ്ടായി.

2014 - തെക്കൻ പാകിസ്താനിലെ സിന്ധ് പ്രവശ്യയിൽ ഉണ്ടായ വാഹന അപകടത്തിൽ 56 പേർ മരണപ്പെട്ടു.

publive-image

2015 - അഴിമതി ആരോപണത്തെ തുടർന്ന് , കേരള നിയമ മന്ത്രിയും റവന്യു മന്ത്രിയുമായ ശ്രീ കെ.എം. മാണി മന്ത്രി സ്ഥാനം രാജി വച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment