Advertisment

പന്തളത്ത് കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വീട് പൂർണമായും തകർന്നു, നാല് പേർക്ക് പരുക്കേറ്റു

New Update
lorryddddddddddddd

പന്തളം എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന നാല് പേർക്ക് സാരമായി പരുക്കേറ്റു. കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.

Advertisment

വീട്ടിൽ ഉണ്ടായിരുന്ന രാജേഷ്, ഭാര്യ ദീപ മക്കൾ മീനാക്ഷി, മീര എന്നിവരെ പരിക്കുകളോടു കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്.ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റു.തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്.ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണം എന്ന് പൊലീസ് പറഞ്ഞു.

 

Advertisment