Advertisment

ഭരണഭാഷ വാരാഘോഷം: പത്തനംതിട്ടയില്‍ നാളെ വിവരാവകാശ സെമിനാര്‍ സംഘടിപ്പിക്കുന്നു

author-image
ഇ.എം റഷീദ്
New Update
s prem krishnan ias aa hakkim-2

പത്തനംതിട്ട: ഭരണഭാഷ വാരോഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ ബുധനാഴ്ച വിവരാവകാശ സെമിനാര്‍ സംഘടിപ്പിക്കുന്നു. 

Advertisment

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന 'വിവരാവകാശം അറിയേണ്ടതെല്ലാം' സെമിനാര്‍ നാളെ രാവിലെ 11 ന് പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ അബ്ദുള്‍ ഹക്കിം ഉദ്ഘാനം ചെയ്യും. 

ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷനാകും. സബ് കലക്ടര്‍ സുമീത് കുമാര്‍ ഠാക്കൂര്‍, എഡിഎം ബീന എസ്. ഹനീഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ബി ജ്യോതി, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് ടി ജോര്‍ജ്, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് എന്നിവര്‍ പങ്കെടുക്കും.

Advertisment