Advertisment

വെണ്ണിക്കുളം ബഥനി അക്കാദമി സ്കൂളിൽ നടന്ന സിഐഎസ്‌സി കേരള റീജിയൻ സ്കൂളുകളുടെ ചെസ്സ് മത്സരം പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു

New Update
chess championship

ആലപ്പുഴ പത്തനംതിട്ട കോട്ടയം ജില്ലകളിലെ ഐസിഎസ്ഇ, ഐഎസ്‌സി സ്കൂളുകളുടെ സിഐഎസ്‌സി കേരള റീജിയൻ സ്കൂളുകളുടെ ചെസ്സ് മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെണ്ണിക്കുളം: ആലപ്പുഴ പത്തനംതിട്ട കോട്ടയം ജില്ലകളിലെ ഐസിഎസ്ഇ, ഐഎസ്‌സി സ്കൂളുകളുടെ സിഐഎസ്‌സി കേരള റീജിയൻ സ്കൂളുകളുടെ ചെസ്സ് മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ബിഷപ്പ് മൂർ മാവേലിക്കരയും രണ്ടാം സ്ഥാനം ബിഷപ്പ് മൂർ കായംകുളവും മൂന്നാം സ്ഥാനം ബഥനി അക്കാദമി വെണ്ണിക്കുളവും കരസ്ഥമാക്കി.

Advertisment

വെണ്ണിക്കുളം ബഥനി അക്കാദമി സ്കൂളിൽ നടന്ന മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മേരി ഷീബ മാത്യൂസ് അധ്യക്ഷത വഹിച്ചു. ചെസ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാജി പൂച്ചേരിൽ മുഖ്യപ്രഭാഷണം നടത്തി.

ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ പ്രസന്നകുമാർ കായിക അധ്യാപകരായ ശിവ വെങ്കിടേഷ്, ജീസന്‍ ജെയിംസ് ആർബറ്റർ ഷാജി പി എം, മെറിൻ ആൻ വർഗീസ്, സോണിയ സജി, ജോയലിൻ സാറാ വർഗീസ്, സുജീഷ് കെ ജോർജ് എന്നിവർ പ്രസംഗിച്ചു, 200 ഓളം കുട്ടികൾ  പരിപാടിയിൽ പങ്കെടുത്തു

 



Advertisment