Advertisment

ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍

ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു വനിതാ പൊലീസിനോട് എസ്പിയുടെ ചോദ്യം.

New Update
57577

പത്തനംതിട്ട: ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട എസ്പി. പതിവ് വയര്‍ലസ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു എസ്പിയുടെ ചോദ്യം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു വനിതാ പൊലീസിനോട് എസ്പിയുടെ ചോദ്യം.

Advertisment

 എന്നാല്‍, ഈ ചോദ്യത്തിന് വനിത എസ്‌ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് എസ്പിയുടെ നിര്‍ദ്ദേശാനുസരണം വനിത എസ് ഐ ഇമ്പോസിഷന്‍ എഴുതി മെയില്‍ ചെയ്യുകയായിരുന്നു.

pathanamthitta
Advertisment