Advertisment

യോഗ ചെയ്യുന്നത് എന്തിന്? ; അറിയം

author-image
admin
New Update

publive-image

Advertisment

മനസിനെയും ശരീരത്തെയും ഒന്നിപ്പിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും യോഗ നല്ലതാണ്. പലരും ശരീരഘടനയ്‌ക്ക് വേണ്ടിയാണ് യോഗ അഭ്യസിക്കുന്നത്. ഇതിന് പുറമെ ബ്ലഡ് പ്രഷർ സാധാരണഗതിയിലാക്കാനും മനസംഘർഷം കുറയ്‌ക്കാനും ശരീരഭാരം, കൊളസ്‌ട്രോൾ എന്നിവ കുറയ്‌ക്കാനും യോഗ സഹായിക്കുന്നു.ഗർഭകാലത്ത് യോഗ ചെയ്യുന്നത് നല്ലതാണ്. ശരീരത്തെ ബലപ്പെടുത്താൻ ഇത് സഹായിക്കും.

ഗർഭകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള ഉറക്കക്കുറവ്, പുറം വേദന, ദഹനസംബന്ധമായ പ്രശ്നങ്ങൾ, മസിൽപിടുത്തം എന്നിവ കുറയ്‌ക്കാനും യോഗയ്‌ക്ക് സാധിക്കും. ശരീരഘടനയോടൊപ്പം തുടു തുടുത്ത ചർമ്മം യോഗ ചെയ്യുന്നതിലൂടെ സ്വന്തമാക്കാൻ സാധിക്കും. യോഗയിലെ പല പോസുകളും, ശ്വസനക്രിയകളും രക്തസംക്രമണത്തെ സജീവമാക്കും. ഇത് വഴി ഓക്സിജൻ, ന്യൂട്രിയൻസ് എന്നിവ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. തുടർന്ന് ആരോഗ്യമുള്ള അവയവങ്ങളും തിളക്കമുള്ള ചർമ്മവും ലഭിക്കുകയും ചെയ്യുന്നു.

യോഗയിലെ ധനുരാസനം, ഉഷ്‌ട്രാസനം എന്നിവ വയർ കുറയ്‌ക്കാൻ സഹായിക്കുന്നു. യോഗയിലെ പല ആസനങ്ങളും തലച്ചോറിന്റെ ഉണർവിന് കാരണമാകുന്നു. തലച്ചോറിന്റെ ഇരു വശങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുകയും ചിന്തയിലൂടെയും പ്രവർത്തിയിലൂടെയും ഇതിന്റെ ഫലം നേരിട്ട് അറിയാവുന്നതും ആണ്. യോഗ ഒരു ദിനചര്യയാക്കുന്നതിലൂടെ എല്ലാത്തരത്തിലുമുള്ള ആരോഗ്യം നേടുകയും രോഗങ്ങളെ അകറ്റി നിർത്തി ഊർജസ്വലതയോടെ പ്രവർത്തിക്കാനും സാധിക്കുന്നു.

യോഗയിലെ പല ആസനങ്ങളുടെയും പ്രത്യേകത ശ്വാസത്തെ നിയന്ത്രിക്കുക എന്നതാണ്. ഇങ്ങനെയുള്ളവ ചെയ്യുന്നത് ഹൃദയം, ധമനികൾ തുടങ്ങിയവയുടെ ആരോഗ്യത്തിന് നല്ലതാണ്. രക്തയോട്ടം കൂടുന്നതിലൂടെ ധമനികളിൽ രക്തം കട്ടപിടിക്കുവാനുള്ള സാധ്യതയും കുറയുന്നു.വൈറ്റ് കോളർ ജോലികൾ ചെയ്യുന്ന പലരും അനുഭവിക്കുന്ന പ്രശ്നമാണ് നടുവേദന എന്നത്. അതിനുള്ള ഒരു ഉത്തമ പരിഹാരം ആണ് യോഗ.

തെറ്റായ രീതിയിൽ ഒരേ സമയം ഇരിക്കുന്നതിലൂടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾക്കും കൂടിയുള്ള പരിഹാരം ആണ് യോഗ.ആഴത്തിലും പതുക്കെയുമുള്ള ശ്വസന വിദ്യകൾ ശ്വാസകോശത്തിനും ഉദരത്തിനും ഒരു പോലെ ഗുണം നൽകുന്നവയാണ്.പ്രായമാകുന്തോറും ബാലൻസിങ് നഷ്ടപ്പെടാനും വീഴാനും അസ്ഥികൾ ഒടിയാനും സാധ്യതയുണ്ട്.

യോഗ അഭ്യസിക്കുന്നതിലൂടെ ബാലൻസിങ് നേടാനാവും. യോഗ തലച്ചോറിന്റെ ആരോഗ്യത്തിന് കാരണമാകുന്നതിലൂടെ ശരീര ചലനങ്ങൾക്കനുസരിച്ച് തലച്ചോറും വേഗത്തിൽ പ്രവർത്തിച്ച് അപകടങ്ങൾ ഇല്ലാതാകാൻ കാരണമാകുന്നു.സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ മനസംഘർഷം കുറയ്‌ക്കാനാകും. ശ്വസനക്രമത്തിന് ഊന്നൽ നൽകിയുള്ള യോഗയാണ് ഇതിന് സഹായിക്കുന്നത്.

Advertisment