വയനാട്: സ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ വെള്ളപ്പാച്ചിലില്‍ ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് ആറേ കാലോടെ ചിപ്പിലിതോടിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖും സംഘവുമാണ് സാഹസികമായി രക്ഷപ്പെട്ടത്.
പ്രദേശത്ത് കുടുങ്ങിയ കുടുംബത്തെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ ഉരുള്‍പ്പൊട്ടലുണ്ടായി. കല്ലും മരങ്ങളും ഇരച്ചെത്തിയപ്പോള്‍ സംഘം ഓടിമാറിയതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. തഹസില്‍ദാര്‍ക്കൊപ്പം ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശ്രീധരന്‍, വിഎഫ്എ എം ശിഹാബ്, ഡ്രൈവര്‍ അബ്ദുള്‍ റഷീദ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഇതിനിടെ സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പലസ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിരവധി കുടുംബങ്ങളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 12 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയത്.