അമ്മ എന്നപേര് അതിന്റെ നേർ വിപരീതാർത്ഥത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്ക് ധാർമ്മികമായി ഉപയോഗിക്കുവാൻ അർഹതയില്ല എന്നു മാത്രമാണ് പറയുവാനുള്ളതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാന്ധി ദർശൻ സമിതി ഇടുക്കി ജില്ല സെക്രട്ടറി ശ്രീനിവാസൻ നായർ. സമൂഹത്തിൽ വലിയ താതിലുള്ള അധമവാസനകൾ വളർത്തുന്നതാണ് ഇന്നത്തെ സിനിമ മേഖലയെന്നും അദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു
കുറിപ്പിങ്ങനെ
സത്യത്തിൽ താരസംഘടനയുടെ അമ്മ എന്ന പേര് മാറ്റേണ്ടതുണ്ട് എന്നാണ് കരുതുന്നത്. കാരണം അമ്മ എന്ന വാക്കു തന്നെ കരുതലിന്റേയും സഹനത്തിന്റേയും സംരക്ഷണത്തിന്റെയും പര്യായമായിട്ടാണ് നമ്മുടെ കവികളും എഴുത്തുകാരന്മാരും ഉപയോഗിച്ചിട്ടുള്ളത്. പ്രകൃതിയിലെ ജന്തു ജീവിവർഗ്ഗങ്ങളെ ശ്രദ്ധിച്ചാൽ അവയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനായിട്ടാണ്പലപ്പോഴും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നതെന്നു കാണുവാൻ കാണുവാൻ കഴിയും.
സൂചിപ്പിക്കുന്നത് താരസംഘടന അമ്മയ്ക്ക് ഇതിനു കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല സംരക്ഷിക്കേണ്ടതിനുപകരം അവരെ ശത്രു പക്ഷത്ത് മാറ്റി നിർത്തുകയാണ് ചെയ്തിട്ടുള്ളത്. ഇവരെ മൃഗതുല്യരെന്നു വിളിച്ചാൽ തീർച്ചയായും മൃഗങ്ങൾ പോലും പ്രതിഷേധമുയർത്തും.
സത്യത്തിൽ പുറത്തുവന്നിട്ടുള്ളതിനേക്കാൾ എത്രയോ ഇരട്ടിയാണ് അതിൽ സംഭവിക്കുന്നത്.
സിനിമാ രംഗത്തുള്ള നിരവധി സ്നേഹിതന്മാരുമായി സംസാരിക്കുവാൻ കഴിഞ്ഞിട്ടുള്ളതിൽ നിന്നാണ് ഇത്തരത്തിൽ പറയേണ്ടി വരുന്നത്. ഏതു കലയും എഴുത്തും സാമൂഹ്യ പരിഷ്‌ക്കരണത്തിനായിട്ടാണ് രൂപപെട്ടിട്ടുള്ളത്. നിർഭാഗ്യവശാൽ ഇന്നത്തെ സിനിമാരംഗം ആ പട്ടികയിൽ നിന്നും വളരെ കാതം പുറകിലാണെന്നു മാത്രമല്ല സമൂഹത്തിൽ വലിയ താതിലുള്ള അധമവാസനകൾ വളർത്തുന്നതാണ് എന്നു പറയേണ്ടിവരും
അമ്മ എന്നപേര് അതിന്റെ നേർ വിപരീതാർത്ഥത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്ക് ധാർമ്മികമായി ഉപയോഗിക്കുവാൻ അർഹതയില്ല എന്നു മാത്രമാണ് പറയുവാനുള്ളത്..............