Advertisment

പലപ്പോഴും അസ്വസ്ഥന്‍, മണിക്കൂറുകളോളം നിശബ്ദന്‍ ! 28കാരനായ ഈ ആഫ്രിക്കക്കാരന് ഒരു 'വധു'വിനെ വേണം; ഇതാ ഒരു ആനക്കഥ

മദമിളകുന്ന സമയത്ത് ശങ്കർ കൂടുതൽ ആക്രമണകാരിയാകാറുണ്ട്. സ്വന്തം ശരീരത്തുവരെ മുറിവുകളുണ്ടാക്കാൻ അവൻ മതിലുകൾ തല്ലിത്തകർക്കുകയും കാലിലെ ചങ്ങല പൊട്ടിക്കുകയും ചെയ്യുക പതിവാണ്.

New Update
shankar elephant

വധുവിനെ ആവശ്യമുണ്ട്. 28 കാരനായ ആഫ്രിക്കക്കാരനാണ് വരൻ..പേര് ശങ്കർ..ശങ്കിക്കേണ്ട , ശങ്കർ ആനയാണ്. ഡൽഹി മ്യൂസിയത്തിലെ (Delhi Zoo) പഴക്കം ചെന്ന കൊമ്പനാനയ്ക്ക് കൂട്ട് വേണം..

Advertisment

ആന അസ്വസ്ഥനാണ്. പലപ്പോഴും നിശബ്ദനായി മണിക്കൂറുകളോളം നിലക്കൊള്ളുന്നുണ്ട്. ആനയ്ക്ക് കൂട്ടില്ലാത്തതിനാൽ ആരോഗ്യനിലയും തൃപ്തികരമായ നിലയിലല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരുപക്ഷേ ഈ നിലത്തുടർന്നാൽ കാർഡിയാക് അറസ്റ്റ് വരെയുണ്ടാകാം.

1998 ൽ സിംബാബ്‌വെയിൽ നിന്നും രാഷ്ട്രപതിക്കുള്ള പാരിതോഷികമായി ഡൽഹി മ്യൂസിയത്തിന് ലഭിച്ചതാണ് ശങ്കറിനെ. അന്നുമുതൽ അവനു കൂട്ടായി ബംബായി എന്ന ആഫ്രിക്കൻ പിടിയാന ഉണ്ടായിരുന്നു. 2005 ൽ ബംബായി ചരിഞ്ഞതോടെ ശങ്കർ ഒറ്റപ്പെട്ടു.

മദമിളകുന്ന സമയത്ത് ശങ്കർ കൂടുതൽ ആക്രമണകാരിയാകാറുണ്ട്. സ്വന്തം ശരീരത്തുവരെ മുറിവുകളുണ്ടാക്കാൻ അവൻ മതിലുകൾ തല്ലിത്തകർക്കുകയും കാലിലെ ചങ്ങല പൊട്ടിക്കുകയും ചെയ്യുക പതിവാണ്.

ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ആഫ്രിക്കയിൽ നിന്നും  ശങ്കറിന്റെ സമപ്രായത്തിലുള്ള ഒരു പെണ്ണാനയെ എത്ര യും പെട്ടെന്ന് കണ്ടുപിടിച്ചു കൊണ്ടുവരാനുള്ള തിടുക്കത്തിലാണ്‌ അധികാരികളും മൃഗ സ്നേഹികളും.

ആഫ്രിക്കയിൽ ആനകളുടെ സംഖ്യ വളരെ കൂടുതലാണ്. ആഫ്രിക്കൻ ആനകൾ ഇന്ത്യൻ ആനകളുമായി ഇടപഴകുക വളരെ ബുദ്ധിമുട്ടാണ്. മാത്രവുമല്ല ശങ്കറിന്റെ പ്രായക്കൂടുതലും മറ്റൊരു സമസ്യയാണ്‌.

Advertisment