ഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷാരൂഖ് ഖാന്റെ മുത്തച്ഛൻ അഫ്‌ഗാനിസ്ഥാൻ സ്വദേശിയും പഷ്‌തൂൺ (പഠാൻ) വിഭാഗത്തിൽപ്പെട്ടയാളുമായിരുന്നു. മുത്തശ്ശി കാശ്മീർ സ്വദേശിനിയും. പിന്നീട് അവിടെനിന്നും കുടുംബം പാക്കിസ്ഥാനിലെ പെഷവാറിലേക്ക് കുടിയേറുകയും 1946 ൽ ഡൽഹിയിലെത്തുകയുമായിരുന്നു.
1981 ൽ ക്യാൻസർ ബാധിച്ചു പിതാവും 91 ൽ പ്രമേഹം മൂലം മാതാവും മരണപ്പെട്ടതോടെ മൂത്ത സഹോദരി ഷെഹ്‌നാസ് വിഷാദരോഗത്തിനടിമയായി. പ്രത്യേക ജോലിയൊന്നുമില്ലാതെ കയ്യിലൊരു ഡിഗ്രിയും സ്‌കൂൾ ഓഫ് ഡ്രാമയിലെ അഭിനയ പഠനവും മാത്രം കൈമുതലാക്കി രോഗിയായ സഹോദരിയുടെ സംരക്ഷണവും ചുമലിലായി ജീവിക്കാനൊരു വഴിതേടി അലഞ്ഞ നാളുകൾ ..
ഫൗജി എന്ന സീരിയലിലെ വേഷം കണ്ട ഹേമമാലിനി ഷാരൂഖിനെ ഫോണിൽ വിളിച്ച് താൻ സംവിധാനം ചെയ്യാൻ പോകുന്ന "ദിൽ ആഷ്‌ന ഹേ" എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത് വഴിത്തിരിവായി.
ഹേമ മാലിനി ഫോൺ ചെയ്തത് ഷാരൂഖിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. താങ്കൾ ഹേമമാലിനി അല്ലെന്നും സുഹൃത്തുക്കളാരോ തന്നെ പറ്റിക്കുകയാണെന്നും ഷാരൂഖ് ഹേമമാലിനിയോട് നേരിട്ട് പറഞ്ഞപ്പോൾ അവരുടെ നമ്പർ നൽകിയിട്ട് തിരിച്ചുവിളിക്കാൻ ഷാരൂഖിനോട് ഹേമ ആവശ്യപ്പെട്ടു..
ഷാരൂഖ് തിരിച്ചുവിളിച്ചു.. ഹേമമാലിനി ഫോൺ അറ്റൻഡ് ചെയ്തു....
പിന്നീട് നടന്നതൊക്കെ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു..
വിഷാദരോഗത്തിനടിമയായ സഹോദരി ഷെഹ്‌നാസ് ഷാരൂഖിനൊപ്പം ഇപ്പോഴും അദ്ദേഹത്തിൻ്റെ മുംബൈയിലെ വസതിയിലുണ്ട്. 64 കാരിയായ അവർ അവിവാഹിതയാണ്.