Advertisment

ഹൃദയം പൊട്ടുന്ന വേദനയോടെ പിടഞ്ഞു വീഴുന്ന മനുഷ്യസമൂഹം; പാലസ്തീൻ ജനതയുടെ കണ്ണുനീർ, പിടയുന്ന പിഞ്ചു കുട്ടികൾ !

New Update

സ്രയേലിന്റെ പൈശാചികമായ ക്രൂരതകൾക്ക്, മിസൈൽ ബോംബ് ആക്രമണങ്ങൾക്ക് ഒരു കുറവും ഇല്ലാതെ, സാധാരണക്കാരായ ജനങ്ങൾ, രക്തം ചിന്തി മരിച്ചു വീണുകൊണ്ടിരിക്കുന്ന ഗസ.

Advertisment

ഉടുതുണിക്ക് മറുതുണി പോലും ഇല്ലാതെ, ഇസ്രയേലിന്റെ ഉപരോധം , റോഡ് ബ്ലോക്ക്, പട്ടിണിയും രോഗവും മാത്രം അവശേഷിപ്പിക്കുന്ന ഗസ നഗരം.

ഇസ്രയേൽ ബോംബ് ആക്രമണം മൂലം പരിക്കേറ്റവരെയും കൊണ്ട് ജനങ്ങൾക്ക് പോകാൻ ആശുപത്രികൾ പോലും ഇല്ല. അതുപോലും ഇസ്രയേലിന്റെ പട്ടാളം നശിപ്പിച്ചു.. മനോഹരമായിരുന്ന "ഗസ" നഗരത്തിന്റെ സൗന്ദര്യം ഇസ്രയേലിന്റെ ആക്രമണങ്ങളിൽ നാമാവശേഷമായി.

publive-image

മനുഷ്യരില്ല നഗരമായി മാറി. നിരാലംബരായ അവശേഷിക്കുന്ന ജനങ്ങൾ എങ്ങോട്ട് പോകുമെന്ന് അറിയാതെ പട്ടിണിയും പരിവട്ടവുമായി ഏതുനിമിഷവും തങ്ങളുടെ തലക്ക് മുകളിൽ ഒരു മിസൈൽ ഒരു ബോംബ് വന്നു വീഴും എന്ന ഭയത്തോടെ ജീവിക്കുന്നു.

അഭയാർത്ഥി ക്യാമ്പുകൾക്ക് പോലും രക്ഷയില്ലാത്തവണ്ണം ഇസ്രയേൽ, അവിടങ്ങളിലും ബോംബ് ആക്രമണം നടത്തി മനുഷ്യരെ കൊന്നുകൊണ്ടിരിക്കുന്നു. എന്നാണ് ഇതിനൊരു അറുതി ഉണ്ടാവുക..? യുഎൻ നോക്കുകുത്തിയായി തുടരുന്നു.

ഇതിനിടയിലും ചില മനുഷ്യർ, ജീവ ഭയം പോലും വെടിഞ്ഞ്, അറബ് രാജ്യങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന ചെറിയ സാമ്പത്തിക സഹായം കൊണ്ട്, അവരുടെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ എങ്കിലും ഭക്ഷണം ഉണ്ടാക്കി, ഇസ്രയേലിന്റെ വിമാനങ്ങൾ തകർത്ത, അവശേഷിക്കുന്ന കെട്ടിടങ്ങളിൽ ജീവിക്കുന്ന " ഗസ, ഖാൻ യൂനുസ്" നിവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു.

publive-image

ചില്ലറ പണം, നാണയങ്ങൾ വിതരണം ചെയ്യുന്നു, ഒരു ദിവസമെങ്കിലും ഈ പാവങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുമെങ്കിൽ ഇതുകൊണ്ട് ആവട്ടെ എന്ന ലക്ഷ്യത്തിൽ മാത്രം സേവനം.

ഈ ഭക്ഷണ വിതരണവും സാമ്പത്തിക സഹായവും ഒന്നും പര്യാപ്തമല്ല എങ്കിലും സർവ്വം നഷ്ടപ്പെട്ട നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും അത് അല്പം ഒരു ആശ്വാസം നൽകുമെങ്കിൽ ഈ സേവന സന്നദ്ധർ കൃതാർത്ഥരാണ്.

ഈ സേവകരും ഇസ്രയേൽ പട്ടാളത്തിന്റെ നോട്ടപ്പുള്ളികൾ ആണ് ഏത് നിമിഷവും ഇവരും ഇല്ലാതായേക്കാം.

publive-image

ഗസ, ഖാൻ യൂനുസ്, ജബാറിയ, ബെയ്റൂത്ത് പട്ടണങ്ങളിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകളുടെ ചിത്രങ്ങൾ ലോകത്തിനുമുന്നിൽ എത്തിക്കുന്ന മാധ്യമപ്രവർത്തകരെ പോലും നോട്ടപ്പുള്ളികളായി കണ്ട് അവരെ വെടിവെച്ച് വീഴ്ത്തുന്ന ഇസ്രയേൽ പട്ടാളത്തിന്റെ മുന്നിൽ ദാക്ഷിണ്യം എന്ന ഒരു വാക്ക് ഇല്ലല്ലോ..

പാലസ്തീൻ ജനതയുടെ കണ്ണുനീർ എന്നവസാനിക്കും. ജനിച്ചു വീഴുന്ന പിഞ്ചുകുട്ടികൾ ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തിലും നരനായാട്ടിലും പിടഞ്ഞു കൊണ്ടിരിക്കുകയാണ്. കണ്ണുതുറക്കാത്ത ലോകമേ.... ഹൃദയമില്ലാത്ത മനുഷ്യരെ... നമുക്കും അമ്മയും കുട്ടികളും അവരെപ്പോലെ ഉള്ളതാണ്. നാളെ നമുക്കാണെങ്കിൽ നാം എങ്ങനെ പ്രതികരിക്കും.... ഒരു ജനതയുടെ കണ്ണീർ !

Advertisment