Advertisment

തെറ്റുകുറ്റങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവര്‍ക്കാണ് ധാര്‍മിക ശക്തിയുണ്ടാവുക. അത് കരുത്താണ്. വിശ്വാസ്യതയാണ്. ധാര്‍മികതയുടെ ഉള്‍ബലവും വിശ്വാസ്യതയും ഒരുവനെ നട്ടെല്ലുള്ള, കരുത്തനായ നേതാവാക്കും. സ്വ ജീവിതമാകണം സന്ദേശവും.  നേതൃത്വം പദവിയല്ല; പ്രവര്‍ത്തനമാണ്

ആദര്‍ശധീരതയും നിലപാടുമുള്ള വ്യക്തിത്വങ്ങളെയാണ് ജനം ആഗ്രഹിക്കുന്നത്. പഴയ തലമുറ രാഷ്ട്രീയക്കാരില്‍ അത്തരക്കാര്‍ കൂടുതലുണ്ടായിരുന്നു. ആരെയും ഭയപ്പെടാതെ നട്ടെല്ലുയര്‍ത്തി സംസാരിക്കാനുള്ള ഉള്‍ബലം ആദര്‍ശധീരര്‍ക്കുണ്ടാകും. ആരോഗ്യകരമായ ഒരു ജീവിത ദര്‍ശനം അക്കൂട്ടര്‍ക്ക് ഉണ്ട്. 

New Update
adv. charly paul article-2

സമഗ്രത, ഉള്‍ക്കാഴ്ച, ഉള്‍ക്കൊള്ളല്‍ എന്നീ മൂന്ന് കാര്യങ്ങള്‍ മാറിയ കാലഘട്ട ത്തിലെ നേതാക്കളില്‍ ഉണ്ടാകണം. വിലയിരുത്താനും വീണ്ടെടുക്കാനും വിഭാവനം ചെയ്യാനും എന്നാലെ സാധിക്കൂ. 

Advertisment

രാഷ്ട്രീയരംഗത്ത് നിന്ന് വലിയൊരു വിഭാഗം മിടുക്കരും സമര്‍ഥരും മാറിനില്‍ക്കുകയാണ് കേരളത്തില്‍. ഒരു നിലവാരത്തകര്‍ച്ച രാഷ്ട്രീയരംഗത്തുണ്ട്. പലരും അവരുടെ പദവികളും സ്ഥാനവും നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ പ്രതിഭയും പ്രതിബദ്ധതയും ഉള്ള മിടുക്കര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുകയോ ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു.

അവഗണന കാണുമ്പോള്‍ മിടുക്കരായവര്‍ പരിഗണിക്കപ്പെടുന്ന മറ്റ് മേഖലകളിലേക്ക് തിരികെ പോകും. പ്രതിഭാശാലികളെ ജനം ഉള്‍ക്കൊള്ളും. പക്ഷെ മറ്റ് നേതാക്കള്‍ ഒതുക്കും. അത്തരം ഒരു പ്രവണത കേരളത്തിലുണ്ട്. എന്റെ താല്‍പര്യമല്ല, മറിച്ച് സമൂഹനന്മയാണ് വലുതെന്ന് ചിന്തിച്ചാലേ അതില്‍ മാറ്റം വരൂ. 

ആദര്‍ശധീരതയും നിലപാടുമുള്ള വ്യക്തിത്വങ്ങളെയാണ് ജനം ആഗ്രഹിക്കുന്നത്. പഴയ തലമുറ രാഷ്ട്രീയക്കാരില്‍ അത്തരക്കാര്‍ കൂടുതലുണ്ടായിരുന്നു. ആരെയും ഭയപ്പെടാതെ നട്ടെല്ലുയര്‍ത്തി സംസാരിക്കാനുള്ള ഉള്‍ബലം ആദര്‍ശധീരര്‍ക്കുണ്ടാകും. ആരോഗ്യകരമായ ഒരു ജീവിത ദര്‍ശനം അക്കൂട്ടര്‍ക്ക് ഉണ്ട്. 


തെറ്റുകുറ്റങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവര്‍ക്കാണ് ധാര്‍മിക ശക്തിയുണ്ടാവുക. അത് കരുത്താണ്. വിശ്വാസ്യതയാണ്. ധാര്‍മികതയുടെ ഉള്‍ബലവും വിശ്വാസ്യതയും ഒരുവനെ നട്ടെല്ലുള്ള, കരുത്തനായ നേതാവാക്കും. സ്വ ജീവിതമാകണം സന്ദേശവും. 


കപടവാഗ്മിത്വത്തെ ജനം ഉള്‍ക്കൊള്ളുകയില്ല. ഉന്നത വ്യക്തിത്വമുള്ളവരെയാണ് ജനം എളുപ്പം അംഗീകരിക്കുക. അടിമകളെപോലെ എന്ത് പറഞ്ഞാലും ഏറ്റുപറയുന്ന അണികള്‍ ഉള്ളതുകൊണ്ടാണ് പലരും ഇവിടെ നിലകൊള്ളുന്നത്. 

അരനൂറ്റാണ്ടോളം ഒക്കെ ഒരു പ്രസ്ഥാനത്തില്‍ നിന്നിട്ട് അതിനെ തള്ളിപ്പറഞ്ഞ് എതിര്‍ചേരിയില്‍ അഭയം തേടുന്നവര്‍ക്ക് എന്തു വിശ്വാസ്യതയാണ് ഉണ്ടാവുക. ഇത്തരം ചേരിമാറ്റങ്ങള്‍ രാഷ്ട്രീയ നിലവാരത്തകര്‍ച്ചയാണ്. 

'നേതൃത്വം പദവിയല്ല; പ്രവര്‍ത്തനമാണ്'' എന്ന വാക്യം ശ്രദ്ധേയമാണ്. പലര്‍ക്കും നേതൃസ്ഥാനത്ത് ഏത് വിധേനയും എത്തിച്ചേരണമെന്നേയുള്ളൂ. ആ രംഗത്ത് ശോഭിക്കാ നുള്ള കഴിവോ പ്രാപ്തിയോ അറിവോ ഉണ്ടാകണമെന്നില്ല. 

സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിക്കാനുള്ള മനോഭാവമാണ് സാമൂഹിക പ്രതിബദ്ധത. സാമൂഹിക പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനവു മാണ് സമൂഹത്തിന് ഗുണവും വ്യക്തിക്ക് സ്വീകാര്യതയും നല്‍കുന്നത്. 

'ഞാന്‍' എന്ന വാക്കിനെ മറന്നുകളഞ്ഞ് 'നമ്മള്‍' എന്നതിനെ കൂടെ കൂട്ടണം. ക്ഷമ, സ്ഥിരോത്സാഹം, വിയര്‍പ്പ് എന്നിവ വിജയത്തിന് അജയ്യമായ സംയോജനമാണ്. ഉമ്മന്‍ ചാണ്ടിയെ പോലെയുള്ളവരെ ജനം ഹൃദയത്തിലേറ്റിയത് പ്രവര്‍ത്തനത്തിലെ പ്രതിബദ്ധതയാലാണ്. 


മനസൊരുക്കമുള്ള ഹൃദയം, പോസിറ്റീവ് മനോഭാവം, മാറ്റം വരുത്തുവാനുള്ള ആഗ്രഹം എന്നിവ നേതൃത്വത്തില്‍ പ്രധാനമാണ്. അറിവിനോടൊപ്പം തന്നെ കഴിവും പ്രധാനമാണ്. ദര്‍ശനം യാഥാര്‍ത്ഥത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിവ് കൂടിവേണം. ജനങ്ങളുടെ വളര്‍ച്ചയും വികാസവുമാണ് നേതൃത്വത്തിന്റെ ഏറ്റവും ഉയര്‍ന്ന വിളി. 


അതിന് ശ്രദ്ധേയമായ കാഴ്ചപ്പാടും സമഗ്രമായ പദ്ധതിയും അശ്രാന്തമായ നടപ്പാക്കലും വേണം. കഴിവുകളുള്ള ആളുകളെ ചേര്‍ത്തുനിര്‍ത്തി അവ സാധിതമാക്കണം. വാക്കുകളിലല്ല, മനോഭാവത്തിലും പ്രവര്‍ത്തിയിലുമാണ് നേതൃത്വം പ്രായോഗികമാക്കേണ്ടത്. 

പറയുന്നതിനേക്കാള്‍ ചെയ്യുന്ന കാര്യങ്ങളാണ് വേഗത്തില്‍ സ്വാധീനം ചെലുത്തു ന്നത്. അതിനാല്‍ വാക്കും പ്രവൃത്തിയും സമന്വയിക്കുന്ന നേതൃത്വമാണ് കേരളം ആഗ്രഹിക്കുന്നത്. അത് പേശീബലത്തിന്റെതല്ല, ആളുകളുമായി ഇണങ്ങി നടപ്പാക്കേണ്ട പ്രക്രിയയാണ്. 

നേതാവ് ഒരു സേവകനാണെന്ന് മറക്കരുത്. മറ്റുള്ളവരെ വിലമതിക്കണം. നേതാവ് നന്നായാല്‍ നാട്ടില്‍ പരക്കെ ഗുണമുണ്ടാകും. ന്യായങ്ങള്‍ കാട്ടിയും നേരിനെ കാട്ടിയും നെറികേടില്ലാ തെയും നേതൃത്വം നല്‍കുന്ന, നാടിനെ കാക്കുന്ന നേതാവാണ് നേട്ടം.  

- അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍, Mob: 9847034600

 

Advertisment