Advertisment

വനത്തിനുള്ളിലെ ഫലവൃക്ഷങ്ങളും കുറ്റിക്കാടുകളും വെട്ടി മാറ്റി തേക്ക് പ്ലാന്റേഷൻ വെച്ച് പിടിപ്പിച്ച് ആവാസ വ്യവസ്ഥ തകർക്കുന്നതാണ് പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണം. ഈ പ്രവർത്തി ആർക്ക് വേണ്ടിയാണ് സർക്കാർ ചെയ്യുന്നത്? ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ അത് തെറ്റാണ്, മറിച്ച് ജനദ്രോഹമാണ്: ടിഎ ചാലിയാർ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
wayanad landslide

ക്വാറികളിൽ നിന്നുള്ള പ്രകൃതി ഭേതനം അവസാനിപ്പിക്കുന്നതിന് മുമ്പ്, നമ്മളേ ഭരിച്ച, അല്ലേൽ ഭരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധ സർക്കാരുകൾ ഗ്രാമങ്ങളോട് ചേർന്നുള്ള വനപ്രദേശങ്ങളിൽ അനുവർത്തിച്ചുപോരുന്ന വനനശീകരണ പ്രക്രിയകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. ഗ്രാമങ്ങളോട് ചേർന്നുള്ള ഫോറസ്റ്റ് അതിർത്തികളിൽ, അതായത് മനുഷ്യവാസമുള്ള ഗ്രാമങ്ങൾക്ക് ചുറ്റും, സർക്കാർ വന ഉദ്യോഗസ്ഥർ അനേകായിരം ഏക്കർ വിസ്തൃതിയിൽ  തേക്ക്, അക്കേഷ്യ, യൂക്കാലിപ്റ്റസ് എന്നിങ്ങനെ വിവിധയിനം വൃക്ഷങ്ങൾ നട്ട്, വെട്ടി വിൽക്കുന്നു. അവിടെ തനതായി കാലന്തരം മുതൽ ഉണ്ടായിരുന്ന, ആ പ്രകൃതിക്ക് യോജിച്ച വലിയ മരങ്ങളും, വനങ്ങളിലെ ഫലവൃക്ഷങ്ങളും, ശക്തമായ കുറ്റിക്കാടുകളും, അടി കാടുകളും എല്ലാം വെട്ടി മാറ്റി, കത്തിച്ച് അവിടുത്തെ ആവാസ വ്യവസ്ഥ പൂർണമായും തകർത്താണ് ഇങ്ങനെ തേക്കു പ്ലാന്റേഷൻ വെച്ചുപിടിപ്പിച്ച്, വെട്ടി വിൽക്കുന്നതും, വീണ്ടും നട്ടുവളർത്തുന്നതും, വിൽക്കുന്നതും.

Advertisment

ഈ പ്രവർത്തി ആർക്കുവേണ്ടിയാണ് സർക്കാർ ചെയ്യുന്നത്? ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ അത് തെറ്റാണ്, മറിച്ച്  ജനദ്രോഹമാണ്. ഈ  നയം ഉപേക്ഷിച്ച്, അതാതു പ്രദേശങ്ങളിൽ പണ്ട്‌ അവിടെ തനതായി  ഉണ്ടായിരുന്ന വൃക്ഷലതാതികളിലേയ്ക്  ആ പ്രദേശത്തെ മാറ്റുകയാണ് വേണ്ടത്.
തീർത്തും പ്രകൃതിവിരുദ്ധമായ സർക്കാരിന്റെ  വനത്തിനുള്ളിലെ ഈ നടപടികളാണ്  ഉരുൾപൊട്ടൽ, കഠിനമായ മണ്ണൊലിപ്പ് മുതലായ ദുരന്തങ്ങളുടെ അടിസ്ഥാന കാരണം.

തേക്കിന്റെ വേരുകൾ മറ്റു മരങ്ങളുടേത്‌ പോലെ മണ്ണിനെ ആഞ്ഞു പുൽകി പുതച്ചു പിടിക്കില്ല. മാത്രമല്ല തേക്കുവനങ്ങളിലോ, അക്കേഷ്യ വനങ്ങളിലോ  അടിക്കാടില്ല. എന്ന് വെച്ചാൽ ഇപ്പോൾ ഇവിടങ്ങളിൽ പഴയ ശക്തമായ കുറ്റിച്ചെടികളോ, വള്ളികളോ ഇല്ല. ഇപ്പോഴുണ്ടായ ഉരുൾപൊട്ടലിന്റെ പ്രധാന കാരണവും ഈ പഴയ മരങ്ങൾ പിഴുതു മാറ്റിയ ഇടങ്ങളിൽ വലിയ തീവ്ര മഴയിൽ വെള്ളം  ശക്തമായി മണ്ണിലേയ്ക് ഊർന്നിറങ്ങി  ഉണ്ടായ അന്തർഭൗമജലസഞ്ചയ  വിസ്ഫോടനമാണ്.... അതിന് ഒരു പരിഹാരം  എന്നത് പണ്ട് ഉണ്ടായിരുന്ന  പ്രകൃതിദത്തമായ വലിയ മരങ്ങളും, കാട്ടിൽ ഉണ്ടായിരുന്ന ഫലവൃഷങ്ങളും  കുറ്റിക്കാടുകളും ഇപ്പോഴത്തെ തേക്കിനും, അക്കേഷിയക്കും മറ്റും പകരമായി അവിടെ  വെച്ചുപിടിപ്പിക്കുക എന്നുള്ളതാണ്. തുടർന്ന് അവിടങ്ങളിൽ മറ്റ് കുറ്റിച്ചെടികളും, വള്ളികളും താനേ വളർന്നുവരും. അപ്പോൾ നാട്ടിലേക്ക് വന്യമൃഗങ്ങളും ഇറങ്ങുകയില്ല.

 ഇപ്രകാരം ചെയ്യുന്നതിന് പകരം പണ്ട് തൊട്ടേ വനാതിർത്തിയോട്  ചേർന്ന് വിവിധയിനം കൃഷി ചെയ്ത് വനത്തിനടുത്തു  താമസിക്കുന്ന കർഷകരെ നിരന്തരം ദ്രോഹിക്കുന്ന നടപടികളാണ്, നടപടികളിലേക്കാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഇന്ന് നീങ്ങുന്നത്, അങ്ങനെയുള്ള നയങ്ങളാണ്  സ്വീകരിക്കുന്നത്...ഇതാണ് ഈ നാടിന്റെ പ്രധാന പ്രശ്നം...അല്ലേൽ ശാപം. 🙆🏽‍♂️🙆🏽‍♂️🙆🏽‍♂️🙆🏽‍♂️🙆🏽‍♂️TA ചാലിയാർ.

Advertisment