Advertisment

ദുരിതാശ്വാസ ക്യാമ്പുകളിലെ നേതാക്കളുടെ സന്ദര്‍ശനം സര്‍വ സാധാരണം; പക്ഷേ, അത് എന്തിന് ലോകത്തെ കാണിക്കണം; ഇത്രയും പബ്ലിസിറ്റി എന്തിന് ? ആരെ കാണിക്കാന്‍ ? ആ പാവങ്ങളെ വിറ്റ് കാശാക്കരുതേ, അവര്‍ സമാധാനത്തോടെ ഇരുന്നോട്ടെ

New Update
wayanad landslade

ചില കാര്യങ്ങൾ കാണുമ്പോൾ എങ്ങനെ പറയാതിരിക്കും... വയനാട് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നോക്കിക്കൊണ്ടിരിക്കുന്ന ഏക സ്ഥലം... പ്രകൃതി ഒന്ന് താണ്ഡവമാടിയപ്പോൾ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നു.

Advertisment

ഇനി എത്ര ആളുകൾ എന്ന് നമുക്ക് പറയാൻ കഴിയില്ല. ഒരുപാട് ആളുകൾ ഒന്ന് എഴുനേറ്റ് നിൽക്കാൻ പോലും പറ്റാത്ത രീതിയിൽ നഷ്ട്പ്പെട്ടതെല്ലാം ഓർത്ത് ഇനി എന്തിനു ജീവിക്കണം എന്ന് സ്വയം ചോദിക്കുന്നവർ. പിഞ്ചു കുട്ടികൾ അടക്കം നിരവധി കുട്ടികൾ. ടിവി തുറന്നാൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ തുറന്നാൽ ഇന്ന് ഏതൊരാളും വിഷമത്തിലേക്ക് പോകും.

ആയിരക്കണക്കിന് ആളുകൾ വീടും ഉറ്റവരും എല്ലാം നഷ്ടപ്പെട്ട് ഓരോരോ ക്യാമ്പുകളിൽ കഴിയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, അവർ അവിടെ ആഘോഷമാക്കാൻ  വേണ്ടി വന്നവരല്ല. മറിച്ച് ഇനി എന്ത് അല്ലെങ്കിൽ എന്തിന് ജീവിക്കണം എന്നൊക്കെ ഒരുപാട് ചിന്തകളുമായി മാനസിക നിലപോലും തെറ്റിയ ആളുകൾ ആയിരിക്കാം ആ കൂട്ടത്തിൽ ഉള്ളത്. അവരും നമ്മളെപ്പോലെ എല്ലാം ഉള്ള പച്ചയായ മനുഷ്യർ ആണ്.

വിഐപി ആയിട്ടുള്ള നേതാക്കന്മാർ ഒക്കെ ഇത്തരം സന്ദർഭങ്ങളിൽ ഇവിടങ്ങളിൽ സന്ദർശിക്കുക സർവ്വ സാധാരണമാണ്, പക്ഷെ നിങ്ങള് സന്ദർശിക്കുന്നത് എന്തിന് ലോകത്തെ അറിയിക്കണം ? നിങ്ങള് ഒക്കെ നല്ല കാര്യം ചെയ്തു എന്ന് കാണിക്കുവാൻ വേണ്ടിയാണോ ?

വരുന്ന സമയത്ത് വലിയ പബ്ലിസിറ്റി കൊടുത്ത്, കൂടെ ഒരു 20 ൽ അധികം ക്യാമറ പിടിച്ച ആളുകൾ, എന്നിട്ടോ ഇരിക്കുന്നതും കിടക്കുന്നതും നിൽക്കുന്നതും കെട്ടിപ്പിടിക്കുന്നതും എന്ന് വേണ്ട എല്ലാ സാധനവും അങ്ങ് ഒപ്പിയെടുക്കും... ഒരു മടിയും കൂടാതെ അത് സകല മീഡിയയിലും കാണിക്കും... 

എന്തിന് വേണ്ടി, ആരെ കാണിക്കാൻ, ആ പാവങ്ങൾ ഒന്ന് സമാധാനത്തോടെ ഇരുന്നോട്ടെ.... നിങ്ങള് പൊയ്ക്കോളൂ കൂടെ ഒരു ക്യാമറമാനെ പോലും കൂട്ടാതെ, എന്നിട്ട് ഓരോ ആളുകളുടെ അരികിൽ ചെന്നിട്ടും അവരെ സമാധാനിപ്പിക്കാൻ പറ്റുമെങ്കിൽ അത് ചെയ്തോളൂ, നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ ചെയ്തോളൂ, പക്ഷെ ഇവരെ വിറ്റ് കാശാക്കരുത്....ആ പാവങ്ങളെ ഇനിയെങ്കിലും ഒന്ന് വിടൂ.... അപേക്ഷയാണ്.....സ്വകാര്യത മാനിക്കൂ......... 

-ജിതിൻ ഉണ്ണികുളം

Advertisment