Advertisment

11 ഗജവീരന്മാരെ അണിനിരത്തിയുള്ള കുടമാറ്റം, വിസ്മയിപ്പിക്കുന്ന പൂരമേളം ! തൃശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കും ഈ തലവൂര്‍ പൂരം

തെക്കൻതിരുവിതാംകൂറിൽ ഇന്നും പ്രസിദ്ധമാണ് തലവൂർ പൂരം. ഇക്കൊല്ലം ഫെബ്രുവരി 25 ഞായറാഴ്ചയാണ് തലവൂർ പൂരം. വലിയ ഘോഷയാത്രയും  ഇതാദ്യമായി ക്ഷേത്രാങ്കണത്തിൽ 11 ഗജവീരന്മാരെ അണിനിരത്തിയുള്ള കുടമാറ്റവും നടത്തപ്പെടുകയാണ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
thalavoor

തെക്കൻതിരുവിതാംകൂറിൽ ഇന്നും പ്രസിദ്ധമാണ് തലവൂർ പൂരം. ഇക്കൊല്ലം ഫെബ്രുവരി 25 ഞായറാഴ്ചയാണ് തലവൂർ പൂരം. വലിയ ഘോഷയാത്രയും  ഇതാദ്യമായി ക്ഷേത്രാങ്കണത്തിൽ 11 ഗജവീരന്മാരെ അണിനിരത്തിയുള്ള കുടമാറ്റവും നടത്തപ്പെടുകയാണ്. തൃശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന പൂരമേളവും കുടമാറ്റവും ഇക്കൊല്ലം മുതൽ തുടക്കമാകുന്നു. 

Advertisment

എൻ്റെ ജന്മാനാടായ മേലിലായിലും ഇതേനാളിലാണ് ഉത്സവം. ഉത്രത്തിനാണ് മേലില ക്ഷേത്രത്തിൽ ഭദ്രകാളി എഴുന്നള്ളത്ത്. ചെറുപ്പം മുതൽ മനസ്സിൽപ്പതിഞ്ഞ ആഘോഷങ്ങൾ മറക്കാനാകില്ല.. ബാല്യത്തിൽ ഉത്സവങ്ങൾ ഹരമായിരുന്നു.

thalavoor1.jpg

അന്നും മേലിലായിൽ നിന്നും ഏകദേശം 8 കിലോമീറ്റർ നടന്ന് തലവൂർ ക്ഷേത്രത്തിലെ പ്രസിദ്ധമായ മത്സരക്കമ്പം കാണാൻ സ്ഥിരമായി വരുമായിരുന്നു. ജനിച്ച നാടുവിട്ട് ഏകദേശം 30 വർഷം അന്യനാട്ടിലും ഇപ്പോൾ 15 വർഷമായി തലവൂരിലും ജീവിക്കുന്നു...ഇതും എനിക്ക് സ്വന്തം നാടായി മാറി....

പെറ്റമ്മ,പോറ്റമ്മ ,വളർത്തമ്മ എന്നപോലെ എല്ലാ നാടും എനിക്ക് ജന്മനാട് പോലെയാണ്. അങ്ങനെയായിത്തീർന്നു.

ഈ വരുന്ന ഫെബ്രുവരി 25 ന് തലവൂർ ഘോഷയാത്രയും കുടമാറ്റ വും കാണാൻ എല്ലാ സ്നേഹിതരെയും ആത്മാർത്ഥമായി തലവൂരി ന്റെ മണ്ണിലേക്ക് ക്ഷണിച്ചുകൊള്ളുന്നു..

Advertisment