Advertisment

മരുഭൂമിക്കും തളര്‍ത്താനാകില്ല ! ഒട്ടും നിസാരനല്ല, ഒട്ടേറെയുണ്ട് ഈ 'ഒട്ടകക്കഥ'

ഒട്ടകങ്ങൾ മരുഭൂമിയിലെ കപ്പൽ എന്ന് പറഞ്ഞാൽ പോരാ മരുഭൂമിയിലെ ഏത് കാലാവസ്ഥയിലും ജീവിക്കുവാനും പോകുന്ന വഴിയിലുള്ള അപകടങ്ങൾ മനസ്സിലാക്കുവാനും എത്ര മണൽക്കാറ്റ് അടിച്ചാലും അതിന് പ്രതിരോധിക്കുവാനും കഴിയും

New Update
camel-5

ഒട്ടകങ്ങൾ എന്ന് നന്മുടെ മാതൃഭാഷയിൽ വിളിക്കുന്ന ഇവയെ ഇംഗ്ലീഷിൽ ക്യാമൽ, അറബ് ഭാഷയിൽ ജമൽ എന്ന് അറിയപ്പെടും. ജമൽ എന്ന വാക്കിൽ ആണ് ക്യാമൽ എന്ന പേര് ഉൽഭവിച്ചത്. അറേബ്യൻ മരുഭൂമിയിൽ പല രീതിയിലുള്ള ഒട്ടകങ്ങളെ കാണാൻ കഴിയും. ഒട്ടകങ്ങൾ കൂട്ടമായി പോകുമ്പോൾ നമ്മൾ പലരും നോക്കി നിൽക്കാറുണ്ട്. 

Advertisment

വരിവരിയായി പോകുന്ന ഒട്ടകങ്ങളെ മരുഭൂമിയിലും ഈത്തപ്പന മരച്ചുവടു വഴിയും കാണുമ്പോൾ ഓർമ്മയിൽ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന 'ഒട്ടകങ്ങൾ വരിവരിയാ' എന്ന ഗാനം ഓർമ്മ വരും.

ഒട്ടകങ്ങൾ മരുഭൂമിയിലെ കപ്പൽ എന്ന് പറഞ്ഞാൽ പോരാ മരുഭൂമിയിലെ ഏത് കാലാവസ്ഥയിലും ജീവിക്കുവാനും പോകുന്ന വഴിയിലുള്ള അപകടങ്ങൾ മനസ്സിലാക്കുവാനും എത്ര മണൽക്കാറ്റ് അടിച്ചാലും അതിന് പ്രതിരോധിക്കുവാനും കൺപോളകൾ അത്ഭുത കവചനം തീർത്ത മറ്റൊരു കൺപോളയും ഒട്ടകത്തിനു മാത്രം ദൈവം അനുഗ്രഹിച്ചു കൊടുത്തതാണ്. 

camel-6

ഒറ്റ പ്രാവശ്യം 15 ലിറ്റർ വെള്ളം വരെ അകത്താക്കാൻ കഴിയും ഈ മൃഗങ്ങൾക്ക് ഇവക്ക് ശരീരത്തിന്റെ 40% വരെ ജലം നഷ്ടപ്പെട്ടാൽ മുന്നോട്ട് നിലനിർത്തി കൊണ്ടുപോവാൻ ഇതിന്റെ ശരീരഘടനയ്ക്ക് കഴിയും. മണലിൽ പുതഞ്ഞു പോകാത്ത കാൽപാദവും മണൽ ചുഴികൾ കണ്ടു അപകടങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവുള്ള ദൈവം അനുഗ്രഹിച്ചു കൊടുത്തിട്ടുണ്ട്.

മരുഭൂമിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് സഞ്ചരിക്കുവാനും ലക്ഷ്യ  സ്ഥാനത്ത് എത്തുവാനും ഒട്ടകങ്ങൾക്കു മാത്രം കൊടുത്ത കഴിവാണ്.. പഴയകാല മനുഷ്യർ മരുഭൂമിയിൽ കൂടി ദീർഘദൂര യാത്ര പോകുന്നത് ഒട്ടക പുറത്തു മാത്രമായിരുന്നു..

ഒട്ടകങ്ങളുടെ വംശം കിഴക്കൻ ആഫ്രിക്കയിലെ പശ്ചിമബൈയിലും കാണപ്പെടുന്നു. ഡ്രാമൈ ഡെറി അഥവാ അറേബ്യൻ ഒട്ടകങ്ങൾ ഒറ്റക്കൂന് ആണ് കൂടുതൽ കാണപ്പെടുന്നത്. പശ്ചിമ ഏഷ്യൻ രാജ്യങ്ങളിലും രണ്ടു കൂന്, അനേകം കൂനുകൾ ഉള്ള ഒട്ടകങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്.

നിലവിൽ ആ ഒട്ടകങ്ങൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചില ചെറിയ തരം ഹൈറ്റ് കുറഞ്ഞ ഒട്ടകങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ കാണാറുണ്ട്. ടൈലോ പേട എന്ന സസ്സാ തനി ഉപഗോത്രത്തിൽ ഒട്ടകത്തെ കൂടാതെ എല്ലാമ എന്ന മറ്റൊരു ജാതി പേരു കൂടിയുണ്ട്. ഇതിനെയും കാണാറുണ്ട്. 

camel-4

ഒട്ടകങ്ങൾ ഏകദേശം 40 മുതൽ 50 വർഷം വരെ ജീവിക്കും. പൂർണ്ണ വളർച്ചയെത്തിയ ഒരു ഒട്ടകത്തിന് തോൽവരെ ആറടി 5 ഇഞ്ച് നീളവും കാണാം. ഒട്ടകങ്ങൾക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ ഓടാൻ സാധിക്കും.

ഒട്ടകങ്ങളുടെ തൊണ്ടയിൽ ഡുല്ലാ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഭാഗം ഉണ്ട്. ഇണ ചേരൻ കാലമായി എന്ന് അറിയപ്പെടുന്ന ഒരു അവയവവും ഉണ്ട്. ഇണയെ ആകർഷിക്കുവാൻ വായുടെ അവയവം പുറത്ത് വരുന്നു ഇരിക്കുന്ന അവസ്ഥയിൽ ഇണ ചേരുന്ന ഏക മൃഗമാണ് ഒട്ടകങ്ങൾ. 

അറേബ്യൻ മരുഭൂമിയിൽ ഉള്ള ഒട്ടകങ്ങൾ 5000 റിയാൽ മുതൽ അഞ്ചു മില്യൻ റിയാൽ വരെ വില വരുന്നതുണ്ട്.. പങ്കെടുപ്പിക്കുന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ വാരി കൂട്ടുന്ന ഒട്ടകങ്ങൾക്ക് മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ്. അറേബ്യൻ പാരമ്പര്യത്തിൽ ഒട്ടക സൗന്ദര്യമത്സരങ്ങളും ഒട്ടക ഓട്ടമത്സരങ്ങളും കാണാം. ഒട്ടകങ്ങൾ അറബികളുടെ പ്രൗഡിയെ വിളിച്ചുണർത്തുന്നതാണ്.. 

രാജസ്ഥാൻ മരുഭൂമിയിൽ ഉള്ള ഇന്ത്യൻ ഒട്ടകങ്ങൾ അറേബ്യൻ മരുഭൂമിയിൽ ഉള്ളതിന് സാമ്യമുള്ളതാണ്. അതുതന്നെയാണ് രാജസ്ഥാനികളായ ഒട്ടകങ്ങളെ നോക്കുന്ന ആൾക്കാർ ഏറ്റവും കൂടുതൽ അറേബ്യൻ ഭൂഖണ്ഡത്തിൽ ഒട്ടകങ്ങളെ മേയ്ക്കുന്നതിന് വരുന്നത്. 

camel-3

ഒട്ടക പന്തയങ്ങൾ അറേബ്യൻ ഭൂപ്രദേശത്ത് ഇടയ്ക്കിടെ നടക്കുന്നത് കാണാൻ കഴിയും മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിവുള്ള ഒട്ടകങ്ങളും മണിക്കൂറിൽ 70 കിലോമീറ്റർ കടക്കുന്ന ഒട്ടകങ്ങളും ഉണ്ട്. അതിവേഗത്തിൽ ഓടുന്ന ഒട്ടകങ്ങൾക്ക് അറബിയുടെ ഇടയിൽ വലിയ ഡിമാൻഡ് ആണ്.

സൗദി അറേബ്യയുടെ പല പ്രധാന ദേശത്തും വിലകൂടിയ ഡിമാൻഡ് ഉള്ള ഒട്ടകങ്ങളെ പാർപ്പിച്ചിട്ടുള്ള സ്ഥലങ്ങൾ കാണാൻ കഴിയും. നമ്മൾ കാണുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട കൈമകളിലും അതിനോട് ചേർന്നിട്ടുള്ള കൂടുകളിലും കാണുന്ന ചിലതരം ഒട്ടകങ്ങൾ ഇറച്ചിക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. വിലകൂടിയ മത്സരത്തിന് ഉപയോഗിക്കുന്ന ഒട്ടകങ്ങൾ ഇറച്ചിക്കായി ഉപയോഗിക്കൽ കുറവാണ്. 

ആട് ജീവിതവും സിനിമയായി മാറുമ്പോൾ മരുഭൂമിയുമായി മഴക്കാലത്ത് മാത്രം മഴപെയ്ത് പുല്ലുകൾ കിളക്കുമ്പോൾ ആടുകൾ കൂട്ടമായി മരുഭൂമിയിൽ സഞ്ചരിക്കാറുണ്ട്. മഴയില്ലാത്ത കാലത്ത് മനുഷ്യർ കൂടുതൽ ആധിപത്യം പുലർത്തുന്ന മറ്റു പ്രദേശങ്ങളിൽ ആടുകൾ സഞ്ചരിച്ച് ആടുകൾക്കുള്ള താവളങ്ങൾ സൃഷ്ടിക്കുന്നു.

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകങ്ങൾ മരുഭൂമിയിലെ ഏതു കാലാവസ്ഥയിലും ജീവിക്കുന്നതാണ്. ഒരു സിനിമയുടെ ഒളിഞ്ഞിരിക്കുന്ന കഥാ രചനയിൽ മനസ്സിലാക്കാവുന്ന ചില അനുഭവങ്ങളാണ് നിങ്ങളിൽ എത്തിക്കുന്നത്. മരുഭൂമിയുടെ ഉള്ളിൽ ഉള്ള യഥാർത്ഥ ജീവികൾ എന്നത് ഒട്ടകങ്ങൾ തന്നെയാണ്. ഒട്ടക ജീവിതമാണ് യഥാർത്ഥ ജീവിതം...

Advertisment