ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച മലയാളം ഫിലിം ഇന്റസ്ട്രിയില്‍, ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ എണ്ണമെടുത്താല്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍ തൂത്തുവാരിയ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം.
വ്യത്യസ്തമായ പ്രമേയത്തിലും പശ്ചാത്തലത്തിലും ദൃശ്യാവിഷ്‌ക്കാരത്തോടും കൂടി എത്തിയ മാസ്സ്, ആക്ഷന്‍, ത്രില്ലര്‍, റിയലസ്റ്റിക്, റൊമാന്റിക് ചിത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇത്തവണ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും.
വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം 'ഹലോ മമ്മി' നവംബര്‍ 21ന് തിയറ്ററുകളിലെത്തും. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം വഹിക്കുന്ന ചിത്രം ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.
പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ സിനിമകളുടെ വലിയൊരു ശേഖരം ഇന്ന് നമ്മുടെ കൈവശമുണ്ട്. സ്റ്റാര്‍ വാല്യുയുള്ള അഭിനേതാക്കള്‍, പ്രഗല്‍ഭരായ സംവിധായകര്‍, മികച്ച സാങ്കേതിക വിദഗ്ദര്‍ എന്നിവരുടെ ഒത്തൊരുമയില്‍ പിറന്ന ഒരുപിടി ചിത്രങ്ങള്‍. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.
പ്രേക്ഷരെയും ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് സംവിധായകര്‍ സിനിമകള്‍ ഒരുക്കിയത്. മാസ്സും മസാലയും ആക്ഷനും ആടമ്പരവും ഉള്‍പ്പെടുത്തി ഒരുങ്ങിയ ചിത്രങ്ങളോട് കിടപിടിക്കാന്‍ കുറേ നാളുകള്‍ക്ക് ശേഷമിതാ ഒരു ഗംഭീര ഐറ്റവുമായ് 'ഹലോ മമ്മി' എത്തുകയാണ്. ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറര്‍ തുടങ്ങി പ്രേക്ഷകര്‍ക്കാവശ്യമായ എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.
'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാന്‍' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവര്‍ ഫിലിംസുമായ് എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ കേരളാവിതരണാവകാശം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ് സ്വന്തമാക്കിയത്.
ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസും കരസ്ഥമാക്കി. ചിത്രത്തിലെ ഗാനങ്ങള്‍ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സണ്ണി ഹിന്ദുജ ('ആസ്പിരന്റ്‌സ്'ഫെയിം), അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പിആര്‍ഒ: പ്രതീഷ് ശേഖര്‍, പി ആര്‍&മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.