Advertisment

ഇന്ത്യക്കാരില്‍ വ്യായാമം ചെയ്യുന്നവര്‍ കുറവ്; ഇതില്‍ കൂടുതലും സ്ത്രീകള്‍, ഇത്തരക്കാരില്‍ പ്രമേഹത്തിനും ഹൃദയാഘാതത്തിനുമുളള സാധ്യത കൂടുതലെന്ന് പഠനം

57 ശതമാനം സ്ത്രീകള്‍ വ്യായാമം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ പുരുഷന്മാരില്‍ ഇത് വെറും 42 ശതമാനമാണ്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഇതേ പ്രവണത നിലനില്‍ക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

New Update
health Untitledye

ഡല്‍ഹി: പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലേറെ പേരും മതിയായ ശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്.പഠനം അടുത്തിടെ 'ദ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Advertisment

57 ശതമാനം സ്ത്രീകള്‍ വ്യായാമം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ പുരുഷന്മാരില്‍ ഇത് വെറും 42 ശതമാനമാണ്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഇതേ പ്രവണത നിലനില്‍ക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുളളവരാണ് ഒട്ടും തന്നെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ മുതിര്‍ന്നവരില്‍ 31 ശതമാനം പേര്‍ക്കും ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ വ്യായാമമോ 75 മിനിറ്റ് വീര്യമുള്ളതോ ആയ വ്യായാമമോ ലഭിക്കുന്നില്ല.

2010 ല്‍ വ്യായാമത്തോട് വിമുഖത കാണിക്കുന്നവര്‍ 26.4 ശതമാനമായിരുന്നെങ്കിലും ഇപ്പോള്‍ 31 ശതമാനത്തിലെത്തിയിരിക്കുന്നത് ആശങ്കാജനകമാണ്.

ഈ പ്രവണത തുടരുകയാണെങ്കില്‍ ആവശ്യമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുടെ എണ്ണം 15 ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം ഇപ്പോള്‍ കൈവരിക്കാനാകില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. അതുപോലെ, 2030 ആകുമ്പോഴേക്കും കുറച്ചെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാത്തവരുടെ എണ്ണം 60 ശതമാനത്തിലെത്തും.

മറുവശത്ത് 60 വയസിന് മുകളിലുള്ള വ്യായാമം ചെയ്യാത്തവരുടെ എണ്ണം വര്‍ധിക്കുന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം പ്രമേഹത്തിനും ഹൃദയാഘാതത്തിനുമുളള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

 

Advertisment