Advertisment

പൂഞ്ചില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പൂഞ്ച്; ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാരയില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സുരക്ഷാ സേനയും പാക് ബന്ധമുള്ള ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്ന് ഡ്രോണുകളും മറ്റ് രാത്രി നിരീക്ഷണ ഉപകരണങ്ങളും വിന്യസിച്ചു. ഇന്ന് പുലര്‍ച്ചെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ശക്തമായ വെടിവയ്‌പ്പോടെ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചു.

അടുത്തിടെ ഒരു എസ്എഫ് യൂണിറ്റിലെ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സ്ഥലത്തിന് വളരെ അടുത്താണ് പുതിയ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുരക്ഷാ സേന ഭീകരരെ ആദ്യം കണ്ടത്. ഇതോടെ പ്രദേശം വളയാന്‍ അധിക സേനയെത്തുകയായിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ പ്രത്യേക സേന, രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരും മറ്റ് സേനകളും ഓപ്പറേഷന്റെ ഭാഗമായിരുന്നു.

ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ഭീകരര്‍ വിദേശ തീവ്രവാദികളാകാനാണ് സാധ്യതയെന്നും അവരെ കുറിച്ച് പരിശോധിച്ചുവരികയാണെന്നും കരസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ സൈന്യവും പോലീസും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

Advertisment