Advertisment

ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ആറ് പ്രതികള്‍ കുറ്റക്കാര്‍

author-image
Charlie
New Update

publive-image

Advertisment

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. അഞ്ച് പേരെ വെറുതെ വിട്ടു. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചന ഉള്‍പ്പടെ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സജല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. മുഖ്യസൂത്രധാരനാണ് നാസര്‍. നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂർ എന്നിവരെ വെറുതെ വിട്ടു. ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വേദനയില്ലേ എന്ന് കോടതി ചോദിച്ചു.

യുഎപിഎ ചുമത്തിയ കേസില്‍ കൊച്ചി എന്‍ഐഎ കോടതിയാണ് രണ്ടാം ഘട്ട വിധി പറഞ്ഞത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണ നേരത്തേ പൂര്‍ത്തിയായിരുന്നു.

ആദ്യഘട്ട വിചാരണയ്ക്ക് ശേഷം 37 പേരില്‍ 11 പേരെയാണ് ശിക്ഷിച്ചത്. 2010 മാര്‍ച്ച് 23 നാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയത്. സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്.

മുഖ്യപ്രതി എം കെ നാസര്‍, കൈവെട്ടിയ സവാദ് എന്നിവര്‍ക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ്, മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, അയ്യൂബ് , മൊയ്തീന്‍ കുഞ്ഞ് എന്നിവരെയാണ് അന്ന് വിചാരണ ചെയ്തത്. ആദ്യഘട്ട വിചാരണയില്‍ 37 പേരില്‍ 11 പേരെ ശിക്ഷിച്ചു. 26 പേരെയാണ് വെറുതെ വിട്ടത്.

Advertisment