മക്ക: ഐ സി എഫ് -ആർ എസ് സി ഹജ്ജ് വളണ്ടീയർ കോറിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . അസീസിയ്യയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ബ്ലഡ് ബാങ്ക് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.നേരത്തെ ഓൺലൈൻ മുഖേന രെജിസ്റ്റർ ചെയ്ത പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്തത്. ചീഫ് കോഡിനേറ്റർ ജമാൽ കക്കാട് ക്യാമ്പ്ഉൽഘാടനം ചെയ്തു.
കഴിഞ്ഞ വർഷങ്ങളിലും വളണ്ടിയർകോറിന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. രക്തദാനത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തെ ബോധ്യപെടുത്തുന്നതോടൊപ്പം രക്ത ദാനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുകഎന്നതും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. അടിയന്തിര സാഹചര്യത്തിൽ രക്തം നൽകാൻ തയ്യാറാണെന്ന് അറിയിച്ച പ്രവർത്തകരെ അധികൃതർ അനുമോദിച്ചു . രക്ത ദാനം നടത്തിയവർക്ക് മെഡിക്കൽ സിറ്റി അധികൃതർ അനുമോദന പത്രം നൽകുകയും ചെയ്തു.
ബ്ലഡ് ബാങ്ക് പ്രതിനിധി ജംഷാദ് പി കെ താമരശ്ശേരി ,സിറാജ് വില്യാപ്പള്ള ,അലി കോട്ടക്കൽ, മൊയ്‌ദീൻ കോട്ടോപ്പാടം, കബീർ ചേളാരി,അൻസാർ, അനസ് മുബാറക് , ഫിറോസ് സഅദി ഉമർ ഹാജി, ഷെഫിൻ, ഷാഫി ബാഖവി, യാസിർ സഖാഫി കൂമണ്ണ , റഷീദ് വേങ്ങര, അഹ്‌മദ് കബീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.