ജനങ്ങള്‍ ഏകോദരസഹോദരങ്ങളെപ്പോലെ ഒന്നിച്ചു ജീവിക്കുന്ന ഈ പുണ്യനാട്ടില്‍ മതങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാനാണ് ജോര്‍ജിന്‍റെ ശ്രമം.
നാട്ടിലെ ജനങ്ങളുടെ ഹൃദയങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ കര്‍ത്തവ്യം. മതങ്ങളെ ഭിന്നിപ്പിച്ചും ജനങ്ങളെ വേര്‍തിരിച്ചു നിര്‍ത്തിയും 4 ലക്ഷം വോട്ട് കിട്ടുമെന്ന് പറഞ്ഞാലും തനിക്ക് വേണ്ടെന്നും കല്ലാനി പറഞ്ഞു. മതവൈരം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ദൈവകോപം ഉണ്ടാകുമെന്നും കല്ലാനി പറഞ്ഞു.
പൂഞ്ഞാറിന്‍റെ വികസന അപര്യാപ്തതയുടെ കാര്യത്തിലും പിസി ജോര്‍ജിനെതിരെ കല്ലാനി ആഞ്ഞടിച്ചു. 40 വര്‍ഷം ഇതുവഴി കറങ്ങി നടന്നിട്ടും കോണ്‍ഗ്രസിന്‍റെ എംഎല്‍എ കൊണ്ടുവന്നു ഏകദേശം പൂര്‍ത്തിയാക്കിയ ഒരു മുണ്ടക്കയം ബൈപ്പാസിന്‍റെ കാര്യം മാത്രമാണ് ജോര്‍ജിന് പറയാനുള്ളത്. അത് പരമാവധി താമസിപ്പിച്ച് ഒടുവില്‍ അത് ഉദ്ഘാടനം ചെയ്യുക മാത്രമാണ് ജോര്‍ജ് ചെയ്തത്.
മുണ്ടക്കയം ആശുപത്രിയുടെ സ്ഥിതി എന്താണ്. മണ്ഡലത്തില്‍ ആവശ്യത്തിന് പ്ലസ് ടു സ്കൂളുകള്‍ അനുവദിപ്പിക്കാന്‍ പോലും ജോര്‍ജിന് കഴിഞ്ഞില്ല. അപേക്ഷിച്ച സ്കൂളുകള്‍ നിരവധി ഉണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ പുറത്തുപോയാണ് പ്ലസ് ടുവിന് പഠിക്കുന്നതെന്നും ടോമി കല്ലാനി പറഞ്ഞു.