Advertisment

തിരുവനന്തപുരത്ത് തുണിക്കടയില്‍ അതിക്രമിച്ചു കയറി യുവാവ് ഉടമയായ സ്ത്രീയെ വെട്ടി ; കട അടിച്ചു തകര്‍ത്തു

New Update

കാട്ടാക്കട : തുണിക്കടയിൽ അതിക്രമിച്ചു കയറി യുവാവ് ഉടമയായ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു. കാട്ടാക്കട പൂവച്ചൽ ജംക്​ഷനിലെ തുണിക്കടയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കിൽ എത്തിയ യുവാവാണ് ഉടമയായ പൂവച്ചൽ സ്വദേശി ഷീന ഫാത്തിമയെ(35)യുടെ ഇടതു കൈയ്യിൽ വെട്ടിയത്.

Advertisment

publive-image

സ്ഥലത്ത് ഉണ്ടായിരുന്ന ഷീനയുടെ ഭാർത്താവ് അബ്ദുൾ അസീസും മകൻ റിയാനും അക്രമിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിഫലമായി. ബൈക്കിൽ കടന്നു കളയുകയായിരുന്നു.

ഇതിനിടെ കടയിലെ സുരക്ഷാ ക്യാമറയും ചില്ലുകളും അക്രമി അടിച്ചു പൊട്ടിച്ചു. പരുക്കേറ്റ ഷീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് സ്ഥലത്ത് എത്തി. ആക്രമണ കാരണം വ്യക്തമല്ല.

Advertisment