Advertisment

അപ്ഡേറ്റ് ചെയ്ത് ‘പണികിട്ടി’ ഐ ഫോൺ യൂസേഴ്സ്; മൂന്ന് വർഷം മുൻപ് ഡിലീറ്റ് ചെയ്ത ഫോട്ടോ വരെ തിരികെയെത്തി

author-image
ടെക് ഡസ്ക്
New Update
ഐഫോൺ  ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി ആപ്പിൾ; പേസ് മേക്കർ  ശരീരത്തിൽ ഘടിപ്പിച്ച ആളാണ് നിങ്ങളെങ്കിൽ ഐഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ആപ്പിൾ മുന്നറിയിപ്പ്



ആപ്പിൾ ഫോണിലെ പുതിയ അപ്ഡേറ്റ് ചെയ്തവരെല്ലാം ഇപ്പോൾ പണി കിട്ടി ഇരിക്കുകയാണ്. മൂന്ന് വർഷം മുൻപ് വരെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളോട് അപ്ഡേറ്റിന്‌ പിന്നാലെ തിരികെയെത്തിയിരിക്കുന്നത്. റീസെന്റ്‌ലി ഡെലീറ്റഡ് എന്ന ഫോൾഡറിൽ അടുത്തിടെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളൊക്കെ കാണാനുള്ള ഫീച്ചർ ഐ ഫോണിൽ ഉണ്ട്. 30 ദിവസങ്ങൾക്ക് ശേഷം സ്ഥിരമായി ഡിലീറ്റ് ആയി പോകുന്ന തരത്തിലാണ് ആ ഫീച്ചറുള്ളത്.

Advertisment

എന്നാൽ വർഷങ്ങൾക്ക് മുൻപ് ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ റീസെന്റ്‌ലി ഡെലീറ്റഡ് ഫോൾഡറിൽ തിരിച്ചെത്തിയതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഐഒഎസ് 17.5 അപ്‌ഡേറ്റിന് ശേഷമാണ് ഇത് കണ്ട് തുടങ്ങുന്നത്. ഇതോടെ നമ്മുടെ ചിത്രങ്ങൾ ആപ്പിൾ ഡിലീറ്റ് ചെയ്യുന്നില്ല എന്നും ആപ്പിൾ ഉപഭോക്താക്കൾക്ക് മനസിലായി. ഇത് വലിയ സുരക്ഷാ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐഒഎസ് 18 അപ്ഡേറ്റ് അടുത്തമാസം അവതരിപ്പിക്കാനിരിക്കെയാണ് 17.5 ന്റെ ഈ പ്രശ്നം.

 

Advertisment