ആപ്പിൾ പുതിയ ഐഫോൺ 16 സീരീസ് പുറത്തിറക്കി. ആപ്പിൾ ഇൻ്റലിജൻസ് (എഐ) ഫീച്ചറാണ് പ്രധാന സവിശേഷത. ഐഫോൺ 15 നേക്കാൾ 30 ശതമാനം വേഗതയുള്ള 6-കോർ എ18 പ്രൊസസറുമായാണ് പുതിയ ഐഫോണിന്റെ രംഗപ്രവേശം. മാത്രമല്ല, ഐഫോണ്‍ 15നെക്കാള്‍ 30 ശതമാനം കുറവ് പവര്‍ മാത്രമാണ് ഇതിന് ആവശ്യം വരുന്നത്.
അൾട്രാമറൈൻ, ടീൽ, പിങ്ക്, കറുപ്പ്, നീല എന്നീ 5 നിറങ്ങളില്‍ പുതിയ ഐഫോൺ 16 ലഭ്യമാകും. വാനില വേരിയൻ്റിന് 6.1 ഇഞ്ച് ഡിസ്‌പ്ലേയിലും ഐഫോൺ 16 പ്ലസിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയിലുമാണ് ഐഫോൺ 16 വരുന്നത്.
67083 രൂപ(799 യുഎസ് ഡോളര്‍)യ്ക്കാണ് ഐഫോണ്‍ 16 അവതരിപ്പിച്ചത്. പുതിയ ആപ്പിള്‍ ഐഫോണ്‍ 16 പ്ലസ് 75479 രൂപ(899 ഡോളര്‍)യ്ക്ക് ലഭ്യമാണ്.
48 എംപി ഫ്യൂഷൻ ക്യാമറ, ആക്ഷൻ ബട്ടൺ, പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടൺ, ആപ്പിള്‍ എ18 ചിപ്പ് (ആപ്പിൾ ഇൻ്റലിജൻസ് ഫോക്കസ്ഡ്), തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍. ഐഫോൺ 16-ന് സാറ്റലൈറ്റ് വഴി സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. തുടക്കത്തിൽ യുഎസിലും കാനഡയിലും ഇത് ആരംഭിക്കും.