അൽപ സമയം മുന്‍പ് വരെ ആരൊക്കെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നറിയാൻ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. കോണ്‍ടാക്ടുകള്‍ ഏതൊക്കെ എന്ന് അറിയാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. അൽപ സമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോൺടാക്ടുകൾ ഏതൊക്കെയെന്ന് ഇതിലൂടെ അറിയാം. കമ്പനിയുടെ ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്.
ന്യൂ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ ഇത് കാണാം. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീന്‍ സമയവും ഓണ്‍ലൈന്‍ സ്റ്റാറ്റസും ഈ പട്ടികയില്‍ കാണിക്കില്ല.
നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ടാക്ട് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചര്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനായി ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചര്‍ കമ്പനി പരീക്ഷിക്കുന്നുണ്ട്.