Advertisment

മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസപ്പെട്ട സംഭവം; പ്രശ്‌നം തിരിച്ചറിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍; അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്‌

മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസപ്പെട്ട പശ്ചാത്തലത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

New Update
ASHWINI

മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസപ്പെട്ട പശ്ചാത്തലത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തടസ്സത്തിൻ്റെ കാരണം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതിനുള്ള അപ്‌ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment

“ആഗോള തകർച്ച സംബന്ധിച്ച് കേന്ദ്രം മൈക്രോസോഫ്റ്റുമായും അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ തകരാറിൻ്റെ കാരണം കണ്ടെത്തി, പ്രശ്നം പരിഹരിക്കുന്നതിനുള്ള അപ്‌ഡേറ്റുകൾ പുറത്തിറക്കി. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സാങ്കേതിക ഉപദേശം പുറത്തിറക്കിയിട്ടുണ്ട്”-മന്ത്രി പറഞ്ഞു.

 

Advertisment