Advertisment

കുവൈറ്റിൽ മരണമടഞ്ഞ സുമി .ടി യുടെ മൃതദ്ദേഹം ഉടൻ നാട്ടിലെത്തിക്കാൻ സംസ്ഥാന-കേന്ദ്രസർക്കാർ ഇടപെടൽ വേണമെന്ന് തോമസ് ചാഴികാടൻ എം.പി; സുമിയുടെ മരണത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബന്ധുക്കള്‍

New Update

കോട്ടയം: കഴിഞ്ഞ ദിവസം കുവൈറ്റ് ഇൻഡ്യൻ എംബസിയിലെ ഷെൽട്ടർ ഹോമിൽ മരണമടഞ്ഞ സംക്രാന്തി പെരുമ്പായിക്കാട്ട് തേക്കനയീൽ സുമി ടി യുടെ മൃതദ്ദേഹം ഉടൻ നാട്ടിലെത്തിക്കാൻ സംസ്ഥാന-കേന്ദ്രസർക്കാർ ഇടപെടൽ വേണമെന്ന് തോമസ് ചാഴികാടൻ എം.പി രേഖാമൂലം ആവശ്യപ്പെട്ടു.

Advertisment

publive-image

മൃതദ്ദേഹം വിട്ട് കിട്ടുവാൻ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ടോം ജോസ്,കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ, വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഡോക്ടർ ടി.വി നാഗേന്ദ്രപ്രസാദ് എന്നിവർക്കാണ് ഈമെയിലിൽ എംപി കത്ത് അയച്ചത്.സുമി ടി യുടെ ബന്ധുക്കൾക്കൊപ്പം പഞ്ചായത്ത് അംഗം ജോജി കുറത്തിയാടനും നിവേദനം നൽകാൻ ഉണ്ടായിരുന്നു.

കുവൈറ്റിൽ മരണമടഞ്ഞ സുമി ടി മരണവുമായി ബന്ധപ്പെട്ട് കുവൈറ്റ് ഇൻഡ്യൻ എംബസിയിലെ വോളന്ടിയറായി പ്രവർത്തിക്കുന്ന മനോജ് കുര്യൻ എന്നയാളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. വിശദീകരണം ചോദിച്ച ബന്ധുക്കൾക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് മനോജ് കുര്യൻ നൽകിയത് .

ബന്ധുക്കളുടെ ചോദ്യങ്ങൾ തുടർന്നതിനാൽ മനോജ് പിന്നീട് വിളിച്ച് സുമിയുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല എന്നും മരണം കോവിഡ് മൂലമാണ് എന്നും മൃതദ്ദേഹം കുവൈറ്റിൽ അയക്കാൻ നാട്ടിലെ ബന്ധുക്കളുടെ സമ്മതപത്രം ഒപ്പിട്ട് നൽകണമെന്നും അറിയിച്ചു.

സുമി ടിയുടെ മരണം കോവിഡ് മൂലമാണ് എന്നുള്ള കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ രേഖാമൂലമുള്ള സാക്ഷ്യപത്രം നാട്ടിലെ ബന്ധുക്കൾ ആവശ്യപ്പെട്ടു.ഇതിനിടയിൽ കുവൈറ്റ് ഇൻഡ്യൻ എംബസിയുടെ പേര് പറഞ്ഞു നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ചിലരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ കുവൈറ്റിലെ മലയാളി അസോസിയേഷൻ നടത്തിയ വിശദമായ അന്വേഷണത്തിൽ സുമിയുടെ മരണം കോവിഡ് മൂലമാണ് എന്നുള്ള പ്രചരണം കളവാണ് എന്ന് കണ്ടെത്തി.

ഈ വിവരം നാട്ടിലെ ബന്ധുക്കളെ കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കുറെ നാളുകളായി കുവൈറ്റ് ഇൻഡ്യൻ എംബസിയിലെ ചില ഉദ്യോഗസ്ഥരുടെ മാത്രം പിന്തുണയോടെ എംബസിയിൽ സഹായം ചോദിച്ച് എത്തുന്ന വിസാ കാലാവധി കഴിഞ്ഞ യുവതികളെ ഷെൽട്ടർ ഹോമിൽ താമസിപ്പിച്ച് ദുരുപയോഗം ചെയ്യുന്നതായി വ്യാപക ആരോപണവും പരാതികളും നിലവിൽ ഉണ്ട്.

കഴിഞ്ഞ മാസം കുവൈറ്റ് സന്ദർശിച്ച കേന്ദ്രസഹമന്ത്രി വി. മുരളീധരനോട് ഷെൽട്ടർ ഹോമിലെ അന്തേവാസികളായ യുവതികളും കുവൈറ്റിലെ വിവിധ മലയാളി സംഘടനകളും പരാതി പറയുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. ഇതു പ്രകാരം കേന്ദ്രസർക്കാർ ആരോപണവിധേയരായ എംബസി ഉദ്യോഗസ്ഥരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം നടക്കുന്നുണ്ട്.

ഇതിനിടെ മനോജ് കുര്യൻ സുമിയുടെ മരണത്തിൽ വ്യക്തമായ മറുപടി നൽകാൻ വിസമ്മതിച്ചതിനാൽ ചൊവ്വാഴ്ച ബന്ധുക്കൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് ചാഴികാടൻ എംപി എന്നിവരോടൊപ്പം ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു.

ഇന്ന് ബന്ധുക്കൾ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതായി അറിയിച്ചു. കുവൈറ്റ് ഇൻഡ്യൻ എംബസിയിലെ ഷെൽട്ടർ ഹോമിലെ യുവതികളെ ദുരുപയോഗം ചെയ്യാൻ നേതൃത്വം നൽകുന്ന സംഘത്തിന് എതിരേ ശക്തമായ അന്വേഷണം വേണമെന്ന് കുവൈറ്റ് മലയാളി സമൂഹം ആവശ്യപ്പെട്ടു കഴിഞ്ഞു.

kuwait latest kuwait
Advertisment