Advertisment

അവൾക്കായ്(കഥ)

author-image
റസിയ പയ്യോളി
Updated On
New Update

കുറ്റബോധം കൊണ്ട് സഹികെട്ട് അങ്ങനെയാണ് ഞാൻ സൗരഭ്യയെ കാണാനായി ജയിലിൽ നിന്നിറങ്ങിയ ദിവസം തന്നെയാത്ര പുറപ്പെട്ടത് എൻ്റെ നെഞ്ചിൻ്റെ ഇടനാഴിയിലിരുന്നവൾ സദാ മുഖം പൊത്തി പൊട്ടികരയും.ഒരാളുടെ ആശ്വസിപ്പിക്കലിലും അടങ്ങാത്ത കരച്ചിൽ
"നിക്ക് സഹിക്കാൻ പറ്റുന്നില്ല" ഭീകരമായ ചിത്രങ്ങൾ കണ്ട് ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്ന രാവുകൾ ജയിലഴിക്കുള്ളിൽ അങ്ങനെ പലതുമായിരുന്നു എനിയ്ക്ക്. സത്യങ്ങൾ പലതും എൻ്റെ മനസ്സാക്ഷിയെ ഞാൻ ബോധ്യപ്പെടുത്തിയെങ്കിലും പിടച്ചിലിന് ആശ്വാസം വന്നില്ല.ഏപ്രിൽ മാസത്തിൻ്റെ കത്തുന്ന പകൽ.ഏഴ് വർഷത്തിനു ശേഷം സ്വാതന്ത്ര്യത്തിൻ്റെ വൻകടൽകരയിലൂടെ ഒരു ഉല്ലാസയാത്രയായിരുന്നു ജയിൽ മോചിതനായ ആ ഏപ്രിൽ 19. മനസിൽ അവൾക്കായ് തിളക്കമേറിയ ഒരു പട്ടുസാരിയും കെട്ടുതാലിയും കരുതിവെച്ചു

Advertisment

publive-image

ആരാണ് സൗരഭ്യ?
പറയാം.എൻ്റെ സുഹൃത്ത് രാജേഷ് ജോലിചെയ്ത സൂപ്പർ മാർക്കറ്റിൽ പതിവായി വന്നിരുന്ന സുകന്യ ടീച്ചറിൻെറ വീട്ടിലെ ജോലിക്കാരി. ഒരു അഗതിമന്ദിരത്തിൽ ടീച്ചർ ക്ലാസെടുക്കാൻ പോയപ്പോൾ അവിടെ നിന്നും കിട്ടിയതാണവളെ. ഇട്ടിട്ടു പോകാൻ തോന്നിയില്ലെന്നാണ് ടീച്ചർ അടുപ്പമുള്ളവരോട് സൗരഭ്യയെ പറ്റി പറയുക.ടീച്ചർ സബി എന്ന് വിളിച്ച് എല്ലാവർക്കും അവൾ സബിയായി.
ലൊക്കേഷനിലേക്ക് ഞാൻ നടന്നു.
എൻ്റെ പ്രിയസുഹൃത്തുകൂടിയായ നാദിർ കൂടെയുണ്ട് തനിച്ച് പോകാൻ പറ്റില്ല കാരണം സമൂഹത്തിനു മുമ്പിൽ ബലാത്സംഗ കേസിൽ പ്രതിയാണല്ലോ ഞാൻ.ഏറെ പരിക്ഷീണനാണ് ഞാൻ.തളർന്നാലും എന്നിലെ നിരപരാധിത്വം വെളിപ്പെടുത്തണം.മനസിൻ മുഴുവൻ അവളനുഭവിക്കുന്ന ഒറ്റപ്പെടൽ ഒപ്പം
ചുറ്റിലും ചീഞ്ഞുനാറിയ മണം

അടച്ചിട്ട വാതിലുകൾക്ക് മുന്നിലേക്കാണ് യാത്ര എൻ്റെ പ്രതിസന്ധിയുടെ വേര് എത്രത്തോളം ആഴത്തിലാണെന്ന് എനിയ്ക്ക് നന്നായറിയാം.
വെങ്ങാലി മുക്ക് റോഡിൽ നിന്ന് കിഴക്കേ റോഡിൽ ബനാറസ് വെങ്കിടേഷിൻ്റെ വീടിനു പിറകിൽ അദ്ദേഹം
കനിഞ്ഞ് നൽകിയ3 സെൻ്റിൽ പുറം ലോകം കാണാതെ ഒരു മനുഷ്യന് മുഖം കൊടുക്കാതെ കഴിയുകയാണ് ഏഴ് വർഷങ്ങളായി അവളെന്ന് ജയിലിൽ വെച്ച് തന്നെ ഞാനറിഞ്ഞു..അവളെ കുറിച്ചുള്ള ചിന്തയിൽ ഉരുകി തീരുകയായിരുന്ന പിന്നെ ഞാൻ.എൻ്റെ നിരപരാധിത്വം കോടതി തിരിച്ചറിയുമ്പോഴേക്ക് വർഷം ഏഴ് കഴിഞ്ഞു.

പലവിധ വിചാരങ്ങളുടെ തിരമാലകൾ എൻ്റെമനസിൽ അടിച്ചു കയറുന്നു. സബിയെ ചെന്നു കാണുക ഏറെ സാഹസം തന്നെ ഒരു മനുഷ്യൻ ആ വീട്ടിലേക്ക് പോകാറില്ല മിണ്ടാപ്രാണികൾക്കൊപ്പം കഴിയുകയാ അവളുടെ ലോകം വേറെയാ.നാദിറിൻ്റെ വാക്കുകൾ കേട്ട്
കിതച്ചോടുന്ന കൈയിലെ സെക്കൻ്റ് സൂചി നോക്കി വർഷങ്ങൾക്ക് പിറകോട്ട് പോയ ഞാൻ കുറ്റബോധം കൊണ്ട് പിടഞ്ഞു.

"എങ്ങനെ കെടുത്തി കളയാൻ ശ്രമിച്ചിട്ടും നീറി പുകയുന്ന നോവായിരുന്നു എനിക്കവൾ"
കാൽനട യാത്രക്കിടയിൽ ഞങ്ങൾക്ക് പറയാൻ അവളെ കുറിച്ച് മാത്രം.
പരസ്പരബന്ധിതമായ ഒരടുപ്പവും ഒരു മനഷ്യനുമായിട്ട് അവൾക്കില്ല. ഒരു മനുഷ്യനേയും കാണുന്ന തവൾക്കിഷ്ടവുമല്ല.ഞാൻ മറുപടി പറഞ്ഞില്ല.നാദിറെന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നതെന്നായി എനിയ്ക്ക്.ഞാൻ നിശ്ശബ്ദനായി തളർന്നെങ്കിലും ആകാംക്ഷയിൽ നിന്ന് ആലസ്യത്തിലേക്ക് പോകുന്ന എൻ്റെ മനസ്സിനെ കമ്പകയറിട്ട് പിറകോട്ട് വലിച്ചുകെട്ടി.സബിയെ പറ്റി കേട്ട കാര്യങ്ങളൊക്കെയും മനസിലേക്ക് വന്നു. കിതച്ചോടുകയാണ് മനസ് നിരാശയാലെ ഞാൻ... ഈശ്വരാ
എന്നിട്ടും പ്രതീക്ഷയാലെ എൻ്റെ നിരപരാധിത്വം തെളിയിക്കാൻ നെഞ്ചുരുതി പ്രാർത്ഥിച്ചു.

"എൻ്റെ മോൻ സ്വന്തമായ ബോധ്യങ്ങളും ഉറച്ച നിലപാടുകളും ഉള്ളവനാണ് ഒരു കൊടുങ്കാറ്റിനും അവനെ വീഴ്ത്താനാവില്ല" അച്ചൻ്റെ വാക്കുകൾ ഓർമ്മയിലേയ്ക്ക് വന്നപ്പോൾ ഞാൻ പോസിറ്റീവായി അല്ലെങ്കിലും എടുത്ത മറ്റൊരുനിലപാടിലും ഞാൻ പിറകിലായിട്ടില്ല.എൻ്റെ കഴിഞ്ഞകാലങ്ങളിലെ പരിണാമ ദശയിലെ ഏടുകൾ മറിച്ചു നോക്കിയാൽ നക്ഷത്രതിളക്കമാണ്.

എൻെറ നിരപരാധിത്വം തുറന്നു പറഞ്ഞാൽ സൗരഭ്യ എന്നെ പങ്കാളിയാക്കുമോ?ചിന്തകളിൽ അങ്ങനെ പലതും.ഈ യാത്രയുടെ ലക്ഷ്യവും അതാണ്.
എന്നാൽലൊക്കേഷൻ കണ്ടപ്പഴേ എൻ്റെ ഉള്ളം കത്താൻ തുടങ്ങി. "കളിക്കളം കണ്ട ഒരു മത്സരാർത്ഥിയെ പോലെ ഞാൻ"
ജങ്ഷനിൽ നാലു ഭാഗത്തേക്കും പോകുന്ന വീതി കൂടിയ റോഡുകൾ.ദേശീയ പാതയിൽ നിന്ന് ഉള്ളിലേക്കാണെങ്കിലും നല്ല ആൾമ്പഞ്ചാരം.റോഡിൽ വാഹനങ്ങൾ തുരുതുരാ. അവിടവിടെയായി കൂട്ടം കൂടി നിൽക്കുന്ന ഊർജസ്വലരായ യുവാക്കൾ.റോഡിനോട് ചേർന്ന് ഒരു കുഞ്ഞു വീട്.വീടിൻ്റെ നാല് ഭാഗത്തും ഓലകൊണ്ടും ഇടക്കിടെ തുണികൾ കൊണ്ടും മറച്ചിരിക്കുന്നു.പുറത്ത് നിന്ന് വീട് കാണാൻകഴിയുന്നില്ല എന്നിട്ടും ഞാൻ വരച്ചെടുത്തു. എനിയ്ക്ക് ആകെ ഒരു വിറയൽ അനുഭവപ്പെട്ടു.വീടിനു നേരെ മുന്നിൽ ചെന്നു നിന്നപ്പോൾ വിടവിലൂടെ ഞാൻ കണ്ടത് ഒരു വെളുത്ത ആട്ടിൻകുട്ടി അടുത്ത് മെലിഞ്ഞൊട്ടിയ ദേഹവുമായി ഒരു പെൺകുട്ടിയും
ഏഴ് വർഷത്തിനിടയിൽ സബിയുടെ ശരീരത്തിന് വന്ന മാറ്റം കണ്ട് ഞാൻ വല്ലാതെ വേദനിച്ചും അത്ഭുതപ്പെട്ടും പോയി.അയ്യോ...
പരിസരം മറന്ന് വിളിച്ചു പോയി.
ഗെയ്റ്റിന് പകരം വെച്ച പഴക്കം ചെന്ന് പൊടിയാറായ തുണി എടുത്തു മാറ്റി ഞാൻ മുറ്റത്തേക്ക് ചെന്നു!!
സബീ സബീ...
എൻ്റെ മൂന്നാമത്തെ വിളിയിൽ പേടിപ്പെടുത്തുന്ന ശബ്ദത്തിൽ ഒരു മഞ്ഞപുതപ്പെടുത്ത് ധൃതിയിൽ പുതച്ചു കൊണ്ട് "ഓർമ്മയുടെ താളുകളിൽ പതിഞ്ഞ കാലത്തിൻ്റെ പൊടിപടലങ്ങൾ തട്ടിമാറ്റി"

ആരാ ?
എന്തിനാ വന്നത് ?
വാക്കുകളെ മുറിക്കുന്ന ശ്വാസം മുട്ടും..ആ കണ്ണുകളിലെ ഭീതി എന്നെ പിറകോട്ടടിപ്പിച്ചു.നായയുടെ നിർത്താതെയുള്ള കുരയും.പങ്കൂ ... എന്ന് വിളിച്ചപ്പോൾ കുര നിന്നു.ഒരടി മുന്നിലോട്ട് നിന്ന് ഞാനാ വിശാൽ അപ്പഴേക്കും മുഖത്ത് കാർമേഘം മൂടി കഴിഞ്ഞിരുന്നു വിദ്വേഷത്തിൻ്റെ ചൂടും.
ഇറങ്ങി പോകാനാ പറഞ്ഞത്.പിന്നെ കണ്ടത് ഒരു ചീറ്റപ്പുലിയെ...
ഞാൻ തടവുകാരിയുടെ ഇരുട്ടുമുറിയിലാണ് ചീഞ്ഞുനാറി പോയ ജീവിതം.പൊയ്ക്കൊ എന്നെനാറും പിന്നെ അവൾ പൊട്ടിപൊട്ടി കരച്ചിലായി വലിയ ആക്രോശം പ്രതീക്ഷിച്ചെങ്കിലും അവൾക്ക് മാനസികമായും ശാരീരികമായുംതളർച്ച പറ്റി കഴിഞ്ഞിരുന്നു.പൊയ്ക്കൊ ഒരാണിനേയും എനിയ്ക്കിനി അല്ല ആരെയും കാണണ്ട ആ പ്രതിഷേധത്തിൻ്റെ തീജ്വാല അത്ഭുതപ്പെടുത്തും.എത്ര സയലൻറായിരുന്നു അന്നവൾ! വെങ്കിടേഷേട്ടനേയും രുഗ്മിണി ചേച്ചിയേയും മാത്രം കണ്ടാൽ മതി
അവൾ ജീവിക്കുന്ന ലോകത്ത് മറ്റാരുമില്ലെന്ന് ചുരുക്കം.

മറക്കുടക്കുള്ളിലെ ഈ ജീവിതത്തിൽ എത്രത്തോളമാണ് അവളനു ഭവിക്കുന്നതെന്ന് പറഞ്ഞു കേട്ടതിലെ സത്യം എനിയ്ക്ക് ബോധ്യപ്പെട്ടു..
ഉമ്മറത്തെ ഒരു പഴക്കം ചെന്ന ബെഞ്ചിൽ അവളിരുന്നു.മനസ് എവിടെക്കൊക്കെയൊ മേയാൻ പോയിരിക്കുന്നു വാസ്തവത്തിൽ അവളിപ്പോൾ ഇവിടെയല്ല ഞങ്ങളവിടെ നിൽക്കണ കാര്യം തന്നെ അവൾക്കറിയില്ല.പെട്ടെന്ന് ഓർക്കാനാഗ്രഹിക്കാത്തതെന്തൊ മനസിലേക്കിരച്ചു കയറിയപ്പോൾ കൈകൾ 2കാൽമുട്ടുകളിലൂന്നി അവൾവിതുമ്പി എന്നാൽ എത്ര ശ്രമിച്ചിട്ടും കണ്ണുനീർ കണ്ടില്ല.

നരച്ച കാവിത്തറയിലേക്ക് നോക്കിയപ്പോൾ പൊയ്തൊഴിഞ്ഞ കണ്ണീർച്ചാലുകൾ എന്നെ നോക്കി കരഞ്ഞു.അവിടെ വീശിയെത്തിയ കാറ്റിൻ്റെ നോട്ടം എന്നെ പിറകോട്ടടിപ്പിച്ചു..എന്തൊ കടുത്ത ആലോചനയ്ക്കിടയിൽ മുന്നിലെ ഇരുമ്പ് ബക്കറ്റെടുത്ത് വലിച്ചൊരേറ് പൊയ്ക്കൊ മനോവൈകല്യം ബാധിച്ച ഒരാൾക്ക് മുന്നിൽപ്പെട്ടപ്പോലെ ഞങ്ങൾ ഭയന്നു.ഒപ്പം ഏറെ കരുതലോടെ പുതപ്പ് കൊണ്ട് ദേഹം പൊതിഞ്ഞു
"ദാഹിക്കുന്നൊ കുറച്ച് വെള്ളം" ? ശിവപുരിയിൽ കണ്ട ആ കൗമാരക്കാരിയുടെ കണ്ണുകൾ
ശാന്തിപുരവും കൂട്ടുകാരും ബലാത്സംഘവും ഇടിമിന്നലായി ആ ചോദ്യത്തോടെ എന്നെ ഇടിച്ച് വീഴ്ത്തി കൊണ്ടിരുന്നു.

വലിയ കൗശല പ്രയോഗത്താൽ തന്നെ നശിപ്പിക്കാനെത്തിയ ആകാപാലികർ എവിടെ?
എൻ്റെ ടീച്ചറമ്മ പോയി എൻ്റെ മാനവും ഞാനിന്നൊരു പെണ്ണല്ല ഒരു നിർഗന്ധപുഷ്പം ലോകത്തുള്ള മുഴുവൻ സുഗന്ധം ലേപനം ചെയ്താലും എൻ്റെ നാറ്റം പോകില്ല. കളങ്കപ്പെട്ടവൾ.ഇടയിൽ വീടിനു പിറകിലൂടെ ഒരു നായവന്ന് സബിയ്ക്ക് അടുത്തിരുന്നു.അപ്പോൾ പങ്കു അവളുടെ മടിയിലേക്ക് കയറി യിരുന്നു.ഒരു കാര്യം പറയാനാ
മുറ്റത്തേക്കൊന്ന് നിൽക്കട്ടെ അതവൾ കേട്ടിട്ടില്ല.സബിയെ കീഴ്പ്പെടുത്താൻ യുക്തിഭദ്രമായി ഞാനും.

തല കുലുക്കിയിട്ട്
ഓർത്തെടുക്കാൻ ഒരു താരാട്ട് പാട്ടു പോലും കേട്ടതായി ഓർമയിലില്ല... അച്ചനും അമ്മയും ബന്ധുക്കളും ഒന്നുമല്ലാത്തവരായിരുന്നു ഓർമ്മ വെച്ചനാൾ മുതൽ ചുറ്റിലും.അതവൾ പറഞ്ഞത് നിഷ്കരുണം തന്നെ തളച്ചിട്ടവിധിയോടാണ്.വർഷങ്ങളായി ഞാനിങ്ങനെ...ബാക്കി പറയാൻ മന:പൂർവ്വം അവളൊന്നും കരുതിവെച്ചിട്ടില്ല.

എനിയ്ക്ക് ശിവപുരിയുടെ പരിസരത്ത് എൻ്റെ സൈനബാ ഉമ്മ കണ്ണൻ ചെട്ടി ഭാസ്കരേട്ടൻ മോളിയും ശിബ് ലിയും മൊയ്തു ഉസ്താദും കുടുംബവും അങ്ങനെ പലരുമുണ്ടായിരുന്നു അവരൊക്കെ എവിടെ ?അവരെയൊക്കെ എനിയ്ക്ക് കാണണം എൻ്റെ ടീച്ചറമ്മയാണ് സത്യം.നെഞ്ചിൽ വെച്ച കൈകൾ വിറച്ചു.രണ്ട് കൈകളും കുലുക്കി അവൾ ഇളകി മറിഞ്ഞു ചോദ്യങ്ങൾ ശൂലം പോലെ എൻ്റെ നെറുകയിൽ തറച്ചു.പുതപ്പ് താഴെ വീണു.
ആർക്കും എന്നെ വേണ്ട
ദൈന്യത നിറഞ്ഞൊഴുകുന്ന ചുളിഞ്ഞു തുടങ്ങിയ മുഖത്തേക്ക് പിന്നെ ഞങ്ങൾ നോക്കിയില്ല.കണ്ണീരിൽ കുതിർന്ന സ്വപ്നങ്ങളുംനൊമ്പരവും പ്രതിഷേധവും വിഹ്വലതകളും അങ്ങനെ പലതിലും മുങ്ങി നിൽക്കുന്നു ആ ഇരുപത്തൊന്നുകാരി

സബീ..അവൾ വിളി കേട്ടു.
വെങ്കിടേഷേട്ടാ... ചിരിച്ചില്ല കരഞ്ഞില്ല മുഖത്ത് ആകെ നിർവികാരത
എന്നെ നോക്കി ഇത് ബനാറസ് വെങ്കിടേഷേട്ടൻ എനിയ്ക്ക് ആകെ ഉള്ളൊരാൾ.ഇത് പറയുമ്പോൾ വിടർന്ന കണ്ണുകളിൽ വാർധക്യത്തിൻ്റെ പരിക്ഷീണത! വെങ്കിടേഷേട്ടൻ ചിരിച്ചു.സിമൻ്റ് ഭരണിയിൽ നിന്ന് ഒരു കൈ പാട്ടയിൽ വെള്ളമെടുത്ത് കൊടുത്ത് മോള് നന്നായി മുഖം കഴുക്.

വെങ്കിടേഷേട്ടനേയും സൗമ്യാ ൻ്റിയേയും കണ്ടാൽ എൻ്റെ മനസിൽ കുളിരാ.ബനാറസ് ഇന്നെൻ്റെ അത്താണി ബനാറസ് ബനാറസ് അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പേരാണ് ആവർത്തിച്ച് പറയുന്നത്.
സബീ .... രണ്ടാമത്തെ വിളിയിൽ എന്തൊ കാര്യമായിട്ട് തന്നോട് പറയാനുണ്ടെന്ന് അവളുറപ്പിച്ചു. ഒഴുക്കിൽപ്പെട്ടു പോയ സ്വപ്നങ്ങൾ നോക്കി നെടുവീർപ്പിട്ട് കാതോർത്ത് അവൾ നിന്നു.തന്നോടെന്നും ആശ്വാസവാക്കുകൾ മാത്രം പറയുന്ന വെങ്കിടേഷേട്ടൻ്റെ വരവിനും നിൽപ്പിനും പുതുമ.അതവൾ ശ്രദ്ദിച്ചു
"എൻ്റെ ഹൃദയവള്ളിയിൽ നട്ടുവെച്ച പൂമൊട്ട് വിരിയുമൊ? അതൊ പാഴ് വസ്തുക്കൾ വലിച്ചെറിയാനുള്ള ഒരു കാടായി മാറുമൊ?"
ശബ്ദം താഴ്ത്തി നാദറിനോടായ് ഞാൻ ചോദിച്ചു.ഒപ്പം അവളുടെ വെന്തുരുകുന്ന ഹൃദയം എൻ്റെ നെഞ്ചിലേക്കുറ്റി വീണു കൊണ്ടിരുന്നു.

വിശാൽ നിരപരാധിയാണ് പീഢനത്തിന് സാക്ഷിയായി ഗുണ്ടകളെ ഭയന്ന് " സാക്ഷിമൊഴി പറയാതെ കൂട്ടത്തിലെ കുറ്റവാളിയായി മാറിയതാണ്.വെങ്കിടേ ഷേട്ടൻ്റെ വാക്കുകൾ കേട്ട് അവളെന്നെ നോക്കി.എനിയ്ക്കത് ആശ്വാസത്തിൻ്റെ തിരിയായി സുകന്യാമ്മ വരും മുമ്പ് രക്ഷപ്പെടണം ശിവപുരിയിലെ വിശാലമായ അടുക്കളയിലെ ചോരപ്പാടുകൾ അടുപ്പിൽ തിളയ്ക്കുന്ന കറി കൂട്ട് ഓട്ടു കിണ്ണത്തിൽ സുകന്യാമ്മയ്ക്കായി ആറാൻ വെച്ചചോറുമണികൾ മത്സരിച്ച് കശാപ്പ് ചെയ്ത ആ കാപാലികരെ അവൾ ഓർത്തെടുത്തു മനസ്കൈവിട്ടോടുന്നു.

വെങ്കിടേ ഷേട്ടാ... എല്ലാം നഷ്ടപ്പെട്ട ഒരു പെണ്ണിൻ്റെ ദുസ്സഹമായ വേദന അതിലുണ്ട് പിന്നെ ഭയങ്കര അലർച്ചയായി എത്ര മണ്ണിട്ട് മൂടിയിട്ടും ആ രംഗം മനസിലേക്കിരച്ചു കയറി അവൾ പല്ല് കടിച്ചു ഞെരിച്ചു.അകലം വെച്ച് കിടന്ന നായ്ക്കൾ അവളെ ഉരസിനിന്നു.അവളെ ഒന്നുമല്ലാതാക്കിയ ആ ക്രൂരന്മാരേക്കാൾ എത്രയോ മുകളിലാണ് ഈമിണ്ടാപ്രാണികളെന്ന തിരിച്ചറിവ് കിട്ടി.
അവൾക്ക് മുന്നിൽ ഒരുവൻ കടലുണ്ട് കടൽകരയിൽകിനാവുകൾ ചാക്കിൽ കെട്ടിവെച്ചിരിക്കുന്നുമുണ്ട്..
ബനാറസിലെ മട്ടുപ്പാവിലേക്ക് നോക്കിയപ്പോൾ അവളുടെ അടച്ചു വെച്ച ചുണ്ടുകൾ തുറന്നു പോയി. പറയാൻ ഉള്ളിൽ നൂറുകണക്കിന് വാക്കുകൾ.മാറത്തിട്ട ഷാൾ ഒന്നുകൂടി നിവർത്തിയിട്ടു ആർക്കോ കരുതി വെക്കും പോലെ ആരുമില്ലാഞ്ഞിട്ടും!! എൻ്റെ ബനാറസ്... അവൾ വിളിച്ചു..

ഞാനപ്പോൾ കുമ്പസാര കൂട്ടിലും
പുറത്തിറങ്ങിയാൽ എന്നെ നാറും "ചാണകമല്ല ചളിയുമല്ല രണ്ടാണുങ്ങളെ നാറ്റം".... മരണത്തിലേക്ക് വഴുതി വീണ തന്നെ ഇങ്ങനെയെങ്കിലും മാറ്റിയെടുത്ത മാറ്റത്തിൻ്റെ മുന്നണി പോരാളിയെ അവൾക്ക് നോക്കാൻ കഴിഞ്ഞില്ല. എന്നിട്ടുംവിളിച്ചു വെങ്കിടേഷേട്ടാ... എൻ്റെ രക്ഷാധികാരിയാ ഇത് സബിയൂടെ ജീവിതംബനാറസാക്കാൻ പാടുപ്പെടുന്നൊരാൾ
നേരം സന്ധ്യയായാൽ ബനാറസിലെത്തും പകലന്തിയോളം ഈ തുറുങ്കും.ഇത് ആരുമില്ലാത്ത ഒരു പെണ്ണിൻ്റെകഥ ഒരിടത്തും കേട്ടിരിക്കില്ല രണ്ട് ക്രൂരന്മാരാൽ നാല് ചുവരുകൾക്കുള്ളിലായവൾ നാദിറി നോട് ഇദ്ദേഹം പറഞ്ഞതിലെ പൊരുളാണ് ഞാനീ കാണുന്നത്.വിളി കേൾക്കാനുള്ള കൊതിയാലെ ഞാൻ വിളിച്ചു.ആ നിൽപ്പ് കണ്ടാൽ ഏത് കല്ലുറപ്പുള്ള കരളും പിടയും.

നിശ്ശബ്ദം തൊട്ടിപ്പുറത്തെ ഇടിച്ചു നിരത്തിയ കെട്ടിടാവശിഷ്ടങ്ങളിലേക്ക് അവൾ കിതപ്പാലെനോക്കി.അതിനുള്ളിൽ ഒരു പെണ്ണിൻ്റെ ജീവിതം കാണുന്നുണ്ടൊ?മുറ്റത്തെ കൂറ്റൺ മാവിൽ ചാരിനിന്നപ്പോൾ മുഖത്തെ ഇരിളിപ്പ് കുറയാൻ തുടങ്ങി. കൃത്യതയും കൗശലവും കൊണ്ട് എന്നെ നശിപ്പിച്ച ആ നരഭോജികൾ എവിടെ? അവൾ കൈമലർത്തി നെറ്റി ചുളിഞ്ഞു.
അതൊരു പേടിപ്പെടുത്തുന്ന ആക്രോശമായിരുന്നു.തലമുടി പിടിച്ച് വലിച്ച് തോള് പൊക്കി മരച്ചില്ലയിൽ തലകുത്തി നിന്നു.സഹിക്കാൻ കഴിയാത്ത ഒരു വേദന അവളെ പൊള്ളിയ്ക്കുന്നു.മറ്റുള്ളവർക്ക് എങ്ങനെ പറഞ്ഞു ഫലിപ്പിച്ചാലും മനസിലാവാത്തത്.അവൾ തേങ്ങി കണ്ണീരില്ലായിരുന്നു.വർണ്ണം നഷ്ടപ്പെട്ട ജീവിതത്തോടെ ഞാനങ്ങവസാനിച്ചിരുന്നെങ്കിൽ
എന്തിനാ ഈശ്വരാ ...?

കരുതലിൻ്റെ സുൽത്താന് അവൾ നന്ദി പറഞ്ഞുകൊണ്ടിരുന്നു.വെങ്കിടേ ഷേട്ടാ എന്ന വിളിയിൽ അതിൻ്റെ വ്യക്തമായചിത്രങ്ങളുണ്ട്.
സബീ...അവളെ വിളിക്കാൻ ആകെയുള്ളൊരാൾ... ബനാറസിൻ്റെ ചിലമ്പൊലി ശബ്ദം സദാ കാതോർക്കും.ബനാറസിനെ പുൽകുന്ന കാറ്റിനും അവളെ പുൽകാതെ കടന്നു പോകാൻ കഴിയില്ല.വെങ്കിടേഷ് പറഞ്ഞു നിർത്തിയപ്പോൾ നോക്കി അവൾ തല താഴ്ത്തിയിട്ടു.ഒരു അച്ചനെ നോക്കുന്ന മകളെ പോലെ.

"എൻ്റെ ഉദ്യമം സബിയെ വിവാഹം ചെയ്ത് കൊണ്ടുള്ള പ്രായശ്ചിത്തമാണ്." അതിനായുള്ള സമർപ്പണത്തിൻ്റെ പത്തരമാറ്റിൻെറ തിളക്കം വെങ്കിടേഷേട്ടന് നന്നായറിയാം.
ഒരു പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനാ വിശാൽ വന്നത് സബീമോളെന്ത് പറയുന്നു.

വേനൽ ചൂടിൽ കൊഴിഞ്ഞു വീണ കരിയിലകൾ നോക്കിയതേ ഉള്ളൂ മറുപടി പറഞ്ഞില്ല അതിനുള്ളിൽ തൻ്റെ ജീവിതം കാണുന്നുണ്ടൊ?
വർണ്ണം നഷ്ടപ്പെട്ട് അസ്തമിച്ചു പോയ ഞാൻ ഒരു കൈയും ഇനി പിടിക്കില്ല തിരസ്ക്കരിച്ചു കൊണ്ട് കൂസലില്ലാതെ അവൾ വീശി!! വെങ്കിടേഷേട്ടനായതിനാൽ പറയാനുള്ളത് നിയന്ത്രിച്ചു.എന്നിട്ടും
സബിയുടെ നെറുകയിലൊരു സിന്ദൂര കുറി കുന്നോളം കിനാവ് കണ്ട് ഞാനും നിന്നു.അതുവരേയും നിശ്ശബ്ദനായി നിന്ന നാദിർ
ആക്രമണത്തിനിരയാകുന്ന പെണ്ണ്
കളങ്കപ്പെട്ടവളല്ല.സബി പരിശുന്ധയാണ്.. ആ സത്യം ഇതുവരേയും തിരിച്ചറിയാതെ മനോഹരമായ ഒരു ജീവിതം പാഴാക്കി കൊണ്ടിരിക്കുകയാണ്...
തന്നോട് ഇതുവരേയും ആരും ഉപയോഗിക്കാത്ത വാക്ക് ആ മുഖത്തെ ഇരുളിപ്പ് അൽപം കുറഞ്ഞു തുടങ്ങി.ബാക്കി കൂടി കേൾക്കാനായി കാതോർത്ത് പാറി പറക്കുന്ന മുടി ഒതുക്കി വെച്ച് അവൾ നിന്നു. മരുഭൂമിയുടെ ചൂടും ചൂരും അവൾക്ക് ചുറ്റിലും ഇടക്കിടെ വിയർപ്പ് തുടക്കുന്നു.
പോയ കാലത്തിൻ്റെ ഓർമകളെ അവൾ മറക്കാൻ ശ്രമിക്കുന്നുവൊ? നാദിർ അവൾക്കടുത്തേക്ക് നീങ്ങി നിന്നു.
എല്ലാം മറക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല ഞാൻ പറഞ്ഞു.ഞാൻ പറഞ്ഞതവൾക്ക് അതിലും വലിയ ആശ്വാസമായിരുന്നു' ...
ഈ കുടിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഒരു വലിയ ലോകം കാണാം എല്ലാ വേദന കൾക്കും ഒറ്റപെടലിനും പര്യവസാനമാകും
സ്നേഹിക്കുന്നവർക്ക് മുന്നിലേക്ക് നടക്കണം അതൊരു ആനന്ദത്തിൻ്റെ ലോകമാ വെങ്കിടേഷേട്ടൻ പറയാറുള്ള വാക്കുകളെ അവൾ ഓർത്തെടുത്തുവൊ.?

കവിളുകളിൽ ഉണങ്ങി കിടക്കുന്ന കണ്ണുനീർ എല്ലാം കൊണ്ടും ഞങ്ങൾക്കവൾ വലിയ വേദന തന്നു,
സബിയുടെ ഏകാന്തവാസം അവസാനിപ്പിക്കാൻ ഞാൻ ഒരു പാട് ശ്രമിച്ചു.പലരേയും ഇടപെടുത്തി. ഇരുട്ട് മുറിയിൽ നിന്ന് പുറത്തേക്ക് വരാൻ പോലും അവൾ തയ്യാറായില്ല.സാംസ്കാരിക ചിത്തനും ധാർമ്മിക വാഹകനുമായ അദ്ദേഹം പറഞ്ഞ വാക്കുകളിൽ തന്നെ രക്ഷാധികാരഭാവം ജ്വലിച്ചു നിൽക്കുന്നുണ്ട്.
ഈ മനുഷ്യൻ്റെ സ്നേഹവും കരുതലും ഇല്ലായിരുന്നുവെങ്കിൽ പിന്നെ ഞാനാ ചിന്തയെ മുറിച്ചു. എൻ്റെ ഉള്ളിൽ'കത്തുന്ന തീ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിരുന്നു.സബിയുടെ ഒറ്റപ്പെടൽ അവസാനിപ്പിക്കണം അവളൊരു അമ്മയായും ഭാര്യയായും കാണാൻ ഞാൻ വല്ലാതാഗ്രഹിക്കുന്നു ജയിലഴിക്കുള്ളിൽ നിന്ന് ഞാൻ പറഞ്ഞ വാക്കുകൾക്ക് വെങ്കിടേഷേട്ടൻ അപ്പ തന്നെ അടിവരയിട്ടിട്ടുണ്ട്.എന്നിൽ അദ്ദേഹത്തിന് ആഴമുള്ള പ്രതീക്ഷയുണ്ട്!!
ഒരു പൂക്കാലം വാഗ്ദാനം ചെയ്യുന്നു പളുങ്കു പോലൊരു ജീവിതവുമായാണ് ഞാൻ വന്നത് ഇതു കേട്ടതും
ഏങ്ങലടിച്ചു കൊണ്ട് വെങ്കിടേഷേട്ടൻ്റെ തോളിലേക്ക് വീണു. വർഷങ്ങളിലെ കണ്ണീരും വേദനയും അങ്ങനെ അവൾക്ക് പറയാനുള്ള തൊക്കെയും അതിലുണ്ടായിരുന്നു. അതൊരു ഉയിർത്തെഴുന്നേൽപ്പായിരിക്കുമൊ? ചുറ്റിലും കനത്തു തൂങ്ങിയ മേഘങ്ങൾ പെയ്തൊഴിയാൻ തുടങ്ങി.പിന്നെ സംഭവിച്ചത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുകയായിരുന്നു വലതു കൈ എനിയ്ക്ക് മുന്നിലേക്ക് നീട്ടി.ആ കൈയിൽ പിടിച്ചപ്പോൾ അവൾശിലപോലെ.എൻ്റെ ആകാശത്തിലേക്ക് കൂട് കൂട്ടാൻ അവളെത്തിയിരിക്കുന്നു ഞാൻ പൊട്ടി ചിരിച്ചു.പാടുപെട്ട് അവളും ചിരിച്ചു.കാല പ്രവാഹത്തിൻ്റെ കരയിലിരുന്ന് ജയിലഴിക്കുള്ളിൽ ചവിട്ടി നിന്ന കുപ്പിചില്ലുകൾ തള്ളി വന്നു.
കൊട്ടും കുരവയും അങ്ങനെ അങ്ങനെ
ബനാറസിൻ്റെ മുറ്റത്ത് സബിക്കായ് കതിർമണ്ഡപമൊരുങ്ങും കാത്തിരിക്കുകയാ ഞാൻ വർഷങ്ങളായി ....

 

publive-image

story
Advertisment