Advertisment

"ദൈവത്തിന്‍റെ സമ്മാനം "

author-image
സത്യം ഡെസ്ക്
Updated On
New Update

അഞ്ച് പെണ്മക്കളുള്ള സാധാരണ കുടുംബത്തിലെ മൂന്നാമത്തെ മകളാണ് സുമതി .

Advertisment

വീടുനോക്കാത്ത അച്ഛന്‍റെ ധാരാളിത്തം കാരണം ആ കുടുംബം ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയെത്തിയതോ വനപ്രദേശത്തുള്ള ഒരു നാലുകാലോലപുരയിലും .

നിത്യവൃത്തിക്ക് നല്ല സമയം നോക്കി അഞ്ച് പെൺമക്കളും, അച്ഛനും അമ്മയും.ദാരിദ്രത്തിന്റെ ദുരിതക്കയത്തിൽ നിന്ന് പത്തും പിന്നെ ടൈപ്പ് റൈറ്റിംഗിൽ ലോവറും ,ഹയറും പാസ്സായി . പല വീടുകളിലും പോയി ട്യൂഷൻ എടുത്താണ് അവിടം വരെ എത്തിയത് .ഇതിനിടയിൽ മൂത്ത ചേച്ചിമാരെ സ്ത്രീധനം ഒന്നുംവേണ്ടെന്ന് പറഞ്ഞുവന്നവർ കെട്ടികൊണ്ടുപോയി .

publive-image

അവൾ സാമർത്ഥ്യക്കാരിയായിരുന്നു . അവളെ അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല . ചെറു പ്രായത്തിലും നല്ല വാക്സാമർഥ്യം ഉണ്ടായിരുന്നു . എന്താടി എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ച് ചോദിക്കാനുള്ള ആർജ്ജവം അവൾക്ക് ഉണ്ടായിരുന്നതിനാൽ ആരും ഒന്നിനും അടുത്തിരുന്നില്ല . എന്നാലോ, എല്ലാവരുമായി നല്ല സ്നേഹബന്ധങ്ങൾ സൂക്ഷിച്ചിരുന്നു .വീട്ടിലെ ദാരിദ്ര്യത്തിലും സ്വന്തം കാര്യങ്ങൾക്കായി ട്യൂഷൻ എടുക്കുന്ന വീട്ടിലെ പലരുമാണ് അവളെ സഹായിച്ചിരുന്നത് .ജോലിക്കായി പലവാതിലുകൾ മുട്ടിയെങ്കിലും പലകാരണങ്ങൾ കൊണ്ട് എല്ലാം അടയുകയായിരുന്നു ....

വീട്ടിലെ അവസ്ഥകൾ കണ്ട് ഒരിക്കൽ തന്റെ പേരിൽ എഴുതിവെച്ച ജാതകം പോലും കത്തിച്ച് കളഞ്ഞ് , അതുവരെ വിശ്വസിച്ച വിശ്വാസങ്ങളെ മുഴുവൻ തൂത്തെറിഞ്ഞ് തന്റേടിയായി മുന്നോട്ട് പോകവേ എല്ലാവരുടെയും സഹായം കൊണ്ട് പ്രായം അല്പം വൈകിയെങ്കിലും സുമേഷ് എന്ന വ്യക്തിയിലൂടെ അവൾക്ക് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിച്ചു .

പ്രായം കൂടിയ മകളെ ആരുടെയോ തലയിൽ കെട്ടിവയ്ക്കാൻ അച്ഛനും അമ്മയും ശ്രമിച്ചതാവാമെന്ന രീതിയിൽ ആയിരുന്നു വിവാഹജീവിതത്തിന്റെ പ്രാരംഭദശ . നാട് വിട്ട് പൂണെയിലെ ചേരിയിൽ ഭർത്താവിനോടൊപ്പം താമസിച്ച് രക്ഷയൊന്നുമില്ലാതെ മൂന്നാല് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവന്ന അവളുടെ കുടുംബത്തിന് ഒരു കുഞ്ഞിക്കാൽ കാണാൻ അതുവരെയും യോഗം ഉണ്ടായിരുന്നില്ല .

നാട്ടിൽ വന്നയുടൻ സുമേഷ് യൂണിയൻ പണിക്ക് ചേർന്നു . വരുമാനം കിട്ടിത്തുടങ്ങിയതും ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥനയും ചികിത്സയും തുടങ്ങി പ്രതീക്ഷയോടെ മുന്നോട്ട് പോയി . ബന്ധുജനങ്ങളാൽ ചുറ്റപ്പെട്ട ഒരു കൊച്ചു കോളനിയിലെ തറവാട്ടിലായിരുന്നു താമസം . ആദ്യമെല്ലാം നല്ല സഹകരണം ഉണ്ടായിരുന്നു . സ്വന്തം കാര്യം നോക്കാൻ കഴിവില്ലാത്ത അവനെ എല്ലാവരും കൂടി ഒറ്റപ്പെടുത്തി . ഭാഗം വെച്ചപ്പോൾ കാര്യക്കാരായ മക്കൾക്കെല്ലാം വഴിയരികിനോടുള്ള ഓരോ വീട് ലഭിച്ചു . ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ തറവാട് അവന് നൽകിയെങ്കിലും വീടിന് മുൻപിൽ വഴിയുണ്ടായിരുന്നില്ല . മുൻപ് വഴിയുണ്ടായിരുന്നയിടം അമ്മയെ വശത്താക്കി മരണസമയത്തിന് മുൻപ് തന്നെ ഏട്ടൻ കൈവശപ്പെടുത്തിയത് അവൻ അറിഞ്ഞതുമില്ല . സ്വന്തം കൂടപ്പിറപ്പുകൾ അവനെ ഒറ്റപെടുത്തിയ കാഴ്ചകണ്ട് സുമതി വല്ലാതെ വേദനിച്ചു .

ഈശ്വരാനുഗ്രഹത്താൽ എല്ലാ വേദനയ്ക്കിടയിലും ഒരു കുഞ്ഞിക്കാൽ കാണാനുള്ള ആഗ്രഹം സഫലമായി . പ്രതീക്ഷകളോടെ ഒരു ഉത്രാടനാളിൽ പെൺകുഞ്ഞിന് ജന്മം കൊടുത്തു .പ്രായം കൂടിയതിനാൽ ഒറ്റപ്രസവത്തോടെ പ്രസവം നിർത്തി . ആദ്യത്തേതും അവസാനത്തേതുമായ മകളെ സൗമ്യ എന്ന് പേരിട്ട് സന്തോഷത്തോടെ വളർത്തി മുന്നോട്ട് പോയി .

എത്ര ദാരിദ്രത്തിലൂടെ കടന്നുപോകുമ്പോഴും ഒരാളെപോലും ഒന്നും അറിയിക്കാതെ ആരൊക്കെ വീട്ടിൽ വന്നാലും എല്ലാ ആതിഥ്യ മര്യാദയോടും കൂടി അവരെ സ്വീകരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു . ഏത് പാതിരാത്രിക്കും ഒരാൾക്കുള്ള ചോറ് ബാക്കി വെച്ചേ അവൾ കിടന്നുറങ്ങൂ

മകൾ വലുതായി സ്കൂളിൽ പോയി തുടങ്ങിയതോടെ ജീവിത ഭാരം സുമേഷിൽ നിന്ന് അല്പം സ്വന്തം തലയിലേറ്റിവയ്ക്കാൻ അവൾ എൽ ഐ സി ഏജന്റായി ജോലി തിരഞ്ഞെടുത്തു.

ആദ്യമാദ്യം പരാതികളും ,പരിഭവങ്ങളും മൂത്തചേച്ചിയോടും, മക്കളോടും പറഞ്ഞ് അവരെക്കൊണ്ടെല്ലാം പോളിസി എടുപ്പിച്ച് പതിയെ ജോലിയിൽ ചുവടുറപ്പിറപ്പിച്ചു .

എല്ലാ പ്രാരാബ്ധങ്ങളിലും മോൾക്ക് വ്യക്തമായ വിദ്യാഭ്യാസം നല്കാൻ ശ്രദ്ധിച്ചിരുന്നു . ഒരു കുറവും പഠിപ്പിന് വരുത്താതെ ,വിദ്യയോടൊപ്പം കലാപരമായ പഠനത്തിനും ഊന്നൽ കൊടുത്തു . കലാമണ്ഡലത്തിൽ നിന്ന് പരിശീലനം നേടിയവരിൽ നിന്ന് നൃത്തവും , പാട്ടും അഭ്യസിപ്പിച്ച് പത്താം ക്ലാസ് വരെ ആ സ്കൂളിലെ കലാതിലകം എന്ന പേര് മകളിൽ തന്നെ നിലനിർത്തി .

മറ്റൊരു ലോകവും മകൾക്ക് സമ്മാനിക്കാതെ ആ 'അമ്മ മുന്നോട്ട് പോകുന്ന സാഹചര്യത്തിലും വളരെ കഷ്ടപ്പെട്ട് ഇന്ദിരാഗാന്ധി ഓപ്പൺ സർവ്വകലാശാലയിൽ നിന്നും വിദൂര വിദ്യാഭ്യാസ പഠനം വഴി ഒരു ഡിഗ്രിയും തന്റെ പേരിൽ സമ്പാദിച്ചു .

വിധികൾ വീണ്ടും ജീവിതയയാത്രയിൽ പ്രതികൂലമായി ബാധിച്ചു . പെട്ടെന്നൊരുനാൾ സുമേഷിന്റെ യൂണിയൻ ജോലി നഷ്ടമായി .ആ വാർത്ത അറിഞ്ഞതും അവൻ രോഗബാധിതനായി കിടപ്പാവുകയും ചെയ്തു . അപ്പോഴും ഒട്ടും ഭയക്കാതെ കുടുംബത്തിലെ എല്ലാ ബാധ്യതകളും ഏറ്റെടുത്ത് അവൾ വീണ്ടും സധൈര്യം മുന്നോട്ട് പോയി .

കാലങ്ങൾ പെട്ടെന്ന് കടന്ന് പോയി . സുമതി ഓട്ടത്തിന് വേഗതകൂട്ടി . ജോലിയും വീടും മോളും അല്ലാതെ മറ്റൊരു ലോകം അവളിൽ ഇല്ലായിരുന്നു . മകൾ വലുതായിരിക്കുന്നു . അവളുടെ ഉള്ളിൽ ആധികൾ കൂടി . കൺതടങ്ങളിലും മുഖത്തും കറുത്തപാടുകൾ പ്രത്യക്ഷമായിരിക്കുന്നു .മുന്നിലേക്ക് ദൂരം ഒരുപാടുണ്ട് .വാചക കസർത്ത് കൂടി തൊണ്ടയിൽ ഇടറിച്ച വന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. എന്നിട്ടും ദീർഘനിശ്വാസം വിട്ട് വീണ്ടും ഓടുകയാണ് .

മോളെ ബി ടെക് കഴിഞ്ഞ് എം ടെക്കിന് ചേർത്ത് വിദ്യാഭ്യാസം വീണ്ടും മുന്നോട്ട് പോയിക്കൊണ്ടിരിക്കെ , ജോലികൾക്കായുള്ള പരിശ്രമങ്ങൾ തുടങ്ങി . ഇടയ്ക്കിടയ്ക്ക് വന്ന വിവാഹാലോചനകൾ അപ്പാടെ തിരസ്കരിച്ചു. മകളെ ജോലിക്കാരിയാക്കിയതിന് ശേഷം മാത്രമേ വിവാഹമുള്ളൂ എന്ന ദൃഢ നിശ്ചയത്തിൽ ഉറച്ച് നിന്ന ഇരുമ്പു വനിത മോളെയും കൊണ്ട് പോകാത്ത പരീക്ഷകളില്ലായിരുന്നു . അവസാനം ബാങ്ക് പ്രൊബേഷനറി ഓഫീസേഴ്‌സ് ജോലിക്കായുള്ള പരീക്ഷ പാസ്സായി എന്നറിഞ്ഞപ്പോൾ ആ 'അമ്മ ഉള്ളിൽ ആദ്യമായി മനസ്സ് തുറന്ന് സന്തോഷിച്ചു . അപ്പോഴും ഇനിയുള്ള ഒരു കൂടിക്കാഴ്ച കൂടി പാസ്സായാലേ നിയമന ഉത്തരവ് കിട്ടുവെന്ന് അവൾ ആത്മഗതമോതിയിരുന്നു .

അനിയത്തിയുടെ മകളുടെ വിവാഹ ദിവസം എല്ലാം ഒഴിവാക്കി മകളെയും കൊണ്ട് കൂടിക്കാഴ്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോയി . പ്രാർത്ഥിക്കേണ്ട എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ച് മകൾക്ക് എല്ലാ വിധ ധൈര്യവും നൽകി കൂടിക്കാഴ്ച നടക്കുന്ന ഹാളിലേക്ക് പറഞ്ഞുവിട്ട് പുറത്തിരുന്ന് ഉരുകി വിയർക്കുകയായിരുന്നു .

സുമതിയുടെ വർഷങ്ങളായുള്ള പരിശ്രമങ്ങൾ ലക്ഷ്യത്തിലെത്തുമോ എന്നറിയാനുള്ള ആകാംക്ഷയും ഒപ്പം മകളുടെ ജീവിതത്തിലേക്ക് അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം നൽകാനുള്ള ആവേശവും സാധ്യമാകാൻ ഇനി വെറും മുപ്പത് നിമിഷങ്ങൾ മാത്രം . കണ്ണിലൂടെ ചുടുകണ്ണീർ ധാരയായി ഒഴുകി . ആരോ നോക്കുന്നുവെന്ന് മനസ്സിലായപ്പോൾ ബാത്‌റൂമിൽ പോയി നിന്ന് കരഞ്ഞു . ആ അമ്മയ്ക്ക് ഒന്നും അടക്കാൻ കഴിയില്ലായിരുന്നു .ഇന്റർവ്യൂ തീർന്നുവെന്നുറപ്പ് വരുത്തി അവൾ ഇറങ്ങി .

ഇന്റർവ്യൂ കഴിഞ്ഞ് വന്ന സൗമ്യ അമ്മയെ കാണാതെ തിരഞ്ഞു നടന്നു .അവിടെയൊന്നും കാണാതെ അവൾ 'അമ്മയിരുന്നിരുന്ന കസേരയ്ക്ക് അടുത്തിരുന്ന ചേച്ചിയോട് ചോദിച്ചു .

സൗമ്യ :'ചേച്ചി എന്റെ അമ്മയെ കണ്ടോ ?'

ചേച്ചി :'മോളെ , ബാത്റൂമിലേക്ക് പോയോ എന്ന് സംശയമുണ്ട് ?'

കേട്ട പാതി കേൾക്കാത്ത പാതി അവൾ ബാത്റൂമിന്റെ ബോർഡ് നോക്കി വേഗത്തിൽ നടന്നു . അല്പം നടന്ന് ഇടത് വശത്തേക്ക് തിരിഞ്ഞപ്പോൾ തന്നെ 'അമ്മയെ കണ്ടു . മുഖമൊക്കെ കരഞ്ഞു വീങ്ങിയിരിക്കുന്നു . ഓടി പോയി അമ്മയെ കെട്ടിപിടിച്ചു.

'അമ്മെ ഇനി കരയണ്ട ട്ടോ അമ്മേടെ സൗമ്യ മോൾക്ക് ഈ ജോലി കിട്ടും'

എന്ന് പറഞ്ഞ് സ്ഥലകാലബോധം നഷ്ട പെട്ട് രണ്ടു പേരും കുറെ കരഞ്ഞു .സ്ഥലകാലം ബോധം തിരിച്ചുകിട്ടിയപ്പോൾ പുറത്തിറങ്ങി ഭക്ഷണമെല്ലാം കഴിച്ച് തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ വീട്ടിലേക്ക് പോയി .

അന്ന് ശനിയാഴ്ചയായിരുന്നു .

സൗമ്യ വൈകിയാണ് എണീറ്റത് . പതിവുപോലെ അടുപ്പുംപാതകത്തിൽ കലത്തിനടിയിലായി ഒരു പേപ്പർ കഷ്ണം ഉണ്ടായിരുന്നു . 'അമ്മ വെച്ചിട്ട് പോയതാണ് . ഓരോന്ന് അക്കമിട്ട് നിരത്തി എഴുതിവെച്ചിട്ടുണ്ട് . എഴുത്ത് വായിച്ചപ്പോൾ അവൾക്ക് ചിരി വന്നു .അതവിടെ തന്നെ വെച്ച് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ചോറും കലത്തിനടിയിലുള്ള എഴുത്തുമെടുത്ത് ഉമ്മറത്ത് വന്നിരുന്നു .

ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ആ വീട്ടിലെ ഒരു മുറിയിൽ സൗമ്യയുടെ അച്ഛൻ ചുമച്ച് കിടക്കുന്നുണ്ട് . രാവിലത്തെ ഭക്ഷണശേഷം മരുന്ന് കഴിച്ചുള്ള കിടപ്പാണ് .

അവൾ എണീറ്റതറിഞ്ഞ് അച്ഛനും ഉമ്മറത്തേക്ക് വേച്ചു വേച്ചു വന്നു . അച്ഛന് ഇരിക്കാൻ കസേര ഇട്ടുകൊടുത്ത് ഇളം തിണ്ണയിൽ അവൾ ഇരുന്നു .

അച്ഛൻ :'ഭക്ഷണം കഴിച്ചോ ?'

സൗമ്യ :'കഴിക്കാം '

അവൾ അടുക്കളയിലേക്ക് പോയി . അമ്മയുണ്ടാക്കിയ ദോശ കഴിച്ച് , ഫ്ലാസ്കിൽ ഉണ്ടാക്കി വെച്ചിട്ടുള്ള ചായയും കുടിച്ച് വീണ്ടും ഉമ്മറത്തേക്ക് വന്നു .

നേരെ, ഉച്ചയാവാറായി .

സൗമ്യ :'അച്ഛാ, ചോറ് കഴിക്കാറായോ ?'

അച്ഛൻ :'പിന്നെ മതി മോളെ '.

അച്ഛന് ഊണിനുമുന്പുള്ള മരുന്ന് കൊടുത്ത്, പഠിക്കാനുള്ള പുസ്തകമെടുത്ത് അവൾ നിലത്തിരുന്നു .

അപ്പോൾ ഫോൺ റിങ് ചെയ്തു . ഈ സമയത്ത് അമ്മയായിരിക്കും .

അവൾ ഫോൺ എടുത്ത് പാതി മാഞ്ഞുപോയ ഡയൽ പാഡ് നോക്കി പ്രസ് ചെയ്തതും . പ്രതീക്ഷിച്ച പോലെ തന്നെ ...

അമ്മയുടെ ചറപറാ ചോദ്യങ്ങൾ ..

എല്ലാത്തിനും ഉത്തരം പറഞ്ഞ് ഫോൺ വെച്ചു.

അവൾ അച്ഛന് ഭക്ഷണം കൊടുത്തതിനുശേഷം ഉച്ചയ്ക്ക് കഴിക്കാനുള്ള മരുന്നും കൊടുത്ത് , അല്പം ഭക്ഷണം അവളും കഴിച്ചതും അമ്മയും എത്തി .

അകത്തേക്ക് കേറലും...

സുമതി :'എന്തായി പഠിച്ചോ വല്ലതും ?...','എവിടെ നിന്റെ നിയമന ഉത്തരവ് വന്നില്ലല്ലോ ?',

'അമ്മയെ പറ്റിക്കോ നീ ?'.

അതുകേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി .

പെട്ടെന്ന് ഇടവഴിയിൽ നിന്ന് സൈക്കിളിന്റെ മണി അടി ശബ്ദം കേട്ടതും പോസ്റ്റ്മാൻ സുഗുണൻ വീട്ടിലേക്ക് കേറിവന്നതും ഒരുമിച്ചായിരുന്നു .

'സുമതേച്ചി മോൾക്ക് ഒരു സ്പീഡ് പോസ്റ്റ് ഉണ്ട്' .

'അവളെ വിളിക്ക് ?'

അവൾ വന്ന് ഒപ്പിട്ട് മേടിച്ചതും, സുമതി പത്ത് രൂപയും കൊടുത്ത് പോസ്റ്റ്മാനെ പറഞ്ഞ് വിട്ടു .

അവൾ വന്ന കവർ പൊട്ടിച്ച് വായിച്ചതും ഓടിപ്പോയി അമ്മയുടെ കാൽക്കൽ വീണ് നമസ്കരിച്ചെണീറ്റ് അമ്മയെ കെട്ടി പിടിച്ച് വിങ്ങി പറഞ്ഞു .

'അമ്മേടെ മോൾക്ക് കിട്ടി അമ്മേ'.

'ഇതാ അമ്മ ചോദിച്ച ആ നിയമന ഉത്തരവ് '

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് നിയമിതയായി എന്നുള്ള നിയമന ഉത്തരവ് അമ്മയ്ക്ക് കൈമാറി .

' അമ്മയ്ക്കുള്ള സമ്മാനമാണ് '...

വീണ്ടും അവൾ അമ്മയെ കെട്ടിപിടിച്ച് വിങ്ങിവിങ്ങി കരഞ്ഞുകൊണ്ടിരുന്നു .ഇതെല്ലാം കണ്ട് സുമേഷിന്റെ കണ്ണുകളും ഈറനണിഞ്ഞു .

publive-image

 

story
Advertisment