കോളേജിലേക്ക് പോകുമ്പോൾ ഒരു പരിചയക്കാരോടും നിന്ന് സംസാരിക്കാൻ നേരമുണ്ടാവില്ല ഒരു ചിരിയിൽ ഒതുക്കി നടക്കും.കാരണം എന്നെ സംബന്ധിച്ച് കാമ്പസ് ഹൃദ്യമായ ലോകം.കൂട്ടു കാർക്കിടയിലെ മനം കുളിർപ്പിക്കുന്ന കളിയും ചിരിയും കഥപറച്ചിലും യാത്രകളും മാത്രം മനസിൽ! കണ്ണടക്കുമ്പോൾ ശക്തമായി തള്ളി വരുന്ന സുന്ദരമായഓർമ്മകൾ. മറ്റെല്ലാംമായ്ച്ചു കളയും.രാത്രി ഉറക്കം വരെ കാമ്പസിൽ കിട്ടിയാൽ പെരുത്ത് സന്തോഷം അത്രയ്ക്ക് സുകൃതം!!!
പ്രിയ അച്ഛൻ പറഞ്ഞു പഠിപ്പിച്ചതനുസരിച്ച് വൃദ്ധരെ തിരിഞ്ഞു നോക്കുക എന്റെ പതിവായിരുന്നു.വൃദ്ധരെ ബഹുമാനിച്ചാൽ നമ്മളെ ബഹുമാനിക്കാൻ നൂറാളുണ്ടാകും ഇടയ്ക്കിടെ എന്നെ ഓർമ്മിപ്പിക്കും അച്ചന്റെ വാക്കുകളിൽ അപ്പോൾ തന്നെ ഞാൻ മുത്തമിട്ടു.
സാമൂഹിക പ്രശ്നങ്ങൾ കാതോർത്ത് അതിനു വേണ്ടി പോരാടിയ സമുജ്ജ്വല ജീവിതമായിരുന്നു അച്ചന്‍റേത്. ദിവസവും കടയിലേക്കുള്ള പോക്കിലും വരവിലും അച്ചന്‍റെ ബൈക്കിനു പിറകിൽ ഓൾഡായ ഒരാളെങ്കിലുമുണ്ടാകും.ഏത് തിരക്കിനിടയിലും അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കും വിഐപി റോഡിലും ഫുട്പാത്തിലും ഒന്നും അത്തരം കാഴ്ചകൾ കാണാറില്ലായിരുന്നു എത്ര മുട്ടിയാലും തുറക്കാത്ത വാതിലുകളാണെന്ന് ബോധ്യപ്പെട്ടത് കൊണ്ട് അവഗണനയുടെ പുറംപോക്കിൽ നിന്ന് വലിഞ്ഞതാവാം അവർ!
പന്ത്രണ്ടാംക്ലാസ് വരെയും സഹപാഠിയും ഇന്ന് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുമായ സഫറുദ്ദീൻ കണ്ടുമുട്ടുമ്പോൾ പറഞ്ഞ പല കാര്യങ്ങളിൽ ഓർത്തു വെച്ച ഒന്ന് വൃദ്ധരോടൊപ്പം ചേരുമ്പോഴാണ് ജീവിതത്തിന് ബര്‍ക്കത്തുണ്ടാവുക എന്നത് അച്ഛൻ പറഞ്ഞതുമായി ലിങ്ക് ചെയ്ത് ഓർമ്മയുടെ താളുകളിൽ പൊൻ തൂവലിൽ കുറിച്ചിട്ടു.
അങ്ങനെയാണ് യാദൃശ്ചികമായിസൈക്കിൾ ഷോപ്പി നോട് ചേർന്ന അടച്ചിട്ട പീടികയുടെ വരാന്തയിൽ ഒരു വൃദ്ധനെ കാണാ നിടയാകുന്നത്.ഫോക്കസ് ചെയ്തപ്പോൾ എനിയ്ക്ക് മനസിലായി അതൊരു സാധാരണ മനുഷ്യനല്ല എന്ന് കൂടുതൽ സമയവും മുകളിലോട്ട് നോക്കിയിരിക്കുന്നൊരാൾ ഇടക്കിടെ തനിയെ സംസാരിച്ചുകൊണ്ടിരിക്കുന്നു.
ഒറ്റപ്പെട്ട് കഴിയുന്ന മനുഷ്യർക്ക് മുന്നിലേക്ക് എത്ര തിരക്കിനിടയിലും കയറി ചെല്ലുന്നവനാണ് സ്നേഹത്തിന്‍റെ കരുണയുടെ വിശിഷ്ട പദവി അർഹിക്കുന്നതെന്ന് പഠിപ്പിച്ച അച്ചനെയും എന്‍റെ സഫറിനെയും ഓർത്ത് ഞാൻ അങ്ങോട്ട് നടന്നു.സമയം രാത്രി7 മണി.റോഡരികിലെ പോസ്റ്റിൽ കത്തുന്ന ലൈറ്റിന് നല്ല വെളിച്ചമുണ്ടായിരുന്നു.കുറച്ചകലം വെച്ച് നിന്ന ഞാൻ അല്പം കഴിഞ്ഞ് മുന്നിൽ ചെന്ന് നിന്നു. നോക്കിയിരുന്ന് പൊറുതിമുട്ടിയപ്പോൾ കളത്തിലിറങ്ങി എന്ന പോലെ.
ചരിഞ്ഞും ചാഞ്ഞും ഇരുന്ന് മുകളിലോട്ട് നോക്കി ഇരിക്കുന്ന കാഴ്ച.കിടക്കുന്നത് കണ്ടിട്ടേയില്ല മുന്നിൽ കുറേ പക്ഷികൾ അവർക്ക് അരിമണി എറിഞ്ഞു കൊടുക്കുന്നു .എന്‍റെ ആഗമനം ബുദ്ധിമുട്ടാവേണ്ട എന്ന് കരുതി ഞാൻ കടന്നുചെല്ലാതെ വീണ്ടും കുറച്ച് പിറകോട്ട് മാറി നിന്നു. ഇടക്കിടെ മുന്നിലെ പന്തലിച്ചു നിൽക്കുന്ന വൃക്ഷത്തിൽ നോക്കുന്നു പിന്നെ തലചൊറിഞ്ഞുകൊണ്ട് ഭിത്തിയിൽ ചാരിനെടുവീർപ്പിട്ടു.ഈ കാഴ്ചയിൽ എനിയ്ക്ക് ഒരു കാര്യം മനസിലായി കടുപ്പമുള്ള സ്വകാര്യ ദുഖത്തിൽ ആണ്ടുമുങ്ങി നിസ്സഹായനായ ഒരാളാണിതെന്ന് ഒപ്പം ഒരു അച്ചൻ പ്രതാപവും നിഴലിച്ചു!
നിലാവുള്ള രാത്രിയിലെ നീല നക്ഷത്രങ്ങളെ നോക്കി പിച്ചും പേയും പറഞ്ഞ് കണ്ണീരൊഴുക്കുന്നു ആ പാവം.വാക്കുകൾ ഇടക്കിടെ മുറിഞ്ഞുപോകുന്നതിനാൽ എന്താണെന്ന് വ്യക്തമായില്ല. തിരക്ക് പിടിച്ച റോഡാണെങ്കിലും ഒരാളും നോക്കുന്നുണ്ടായിരുന്നില്ല. അപരിചിതത്വത്തിന്‍റെ മാറാല തട്ടിമാറ്റി ഞാൻ അടുത്തേക്ക് ചെന്നപ്പോൾ നനഞ്ഞ കവിളുകളാലെഎന്നെ നോക്കി ചിരിച്ചു.
അതൊരു വല്ലാത്ത ചിരിയായിരുന്നു...എന്തൊക്കെ കൗതുക കാഴ്ചകൾ കണ്ടാലും മായാത്തചിരി. സൈഡിലെ കൊന്ത്രൻ പല്ലുകൾ നല്ല രസമായിരുന്നു കാഴ്ചയിൽ. പല്ലുകൾക്ക് പതിനാറിന്റെ തിളക്കം കവിളുകളിലൂടെ ഒഴുകി കാവി തറയിൽ കൂമ്പാരമായി കിടക്കുന്ന കണ്ണുനീർ പാടുകൾ ഏത് കാറ്റുവന്നു കുടിച്ചു!!!
ഏകദേശം അഞ്ചടി പൊക്കത്തിൽ മാംസം മജ്ജയിലേക്കൊട്ടി നെഞ്ചിലേക്ക് വളർന്ന താടിയുമായി ആരെയോ കാത്തിരിക്കുന്നൊരാൾ ആനന്ദത്തിന്റെ നിഴലുപോലുമില്ലാത്ത മുഖം.
അതിന്റെ ഉൽകണ്ഠയും കണ്ണുകൾ വിളിച്ചുപറയുന്നു!എന്റെ ഉള്ളിൽ വല്ലാത്ത സങ്കടം വിങ്ങി. മുറിച്ച് മിനുസപ്പെടുത്തിയ നുഖം ഞാൻ ശ്രദ്ധിച്ചു.
ജീവിതത്തിന് ഏറെ അടുക്കും ചിട്ടയുമുള്ളൊരാൾ "കണ്ണുകളിലെ നിഷ്കളങ്കത എന്നെ തിരിഞ്ഞു നടക്കാൻ അനുവദിച്ചില്ല അത്രയ്ക്ക് കാന്തിക ശക്തിയായിരുന്നു" ജീവിതത്തിൽ ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ പോലിരിക്കുന്നു.
മിഴിയടയ്ക്കാതെ എന്നെ നോക്കിയപ്പോൾ കവിളുകളിൽ ഒഴുകിയ കണ്ണീരിന്റെ പൊള്ളിയപാടുകൾ കണ്ടു ഇടയ്ക്കിടെ പിടിവിട്ടു പോകുന്ന ഹൃദയതാളങ്ങൾ...അപ്പോഴൊക്കെ മുന്നോട്ടും പിറകോട്ടും ഇടയ്ക്കിടെ ആടിക്കൊണ്ടിരിക്കുന്നു! ഇദ്ദേഹത്തിന്റെ മനസ്സ് തീരെ ശാന്തമല്ല. അസ്വസ്ഥതയിൽ പൊള്ളി പിടയുന്നത് കൊണ്ടാണ് ഇങ്ങനെ ആടുന്നത്.ഈ ആട്ടത്തിന്അങ്ങനെ ഒരു മനശാസ്ത്രം ഉണ്ട്.
എന്താ അപ്പൂപ്പാ ?
ഒന്നുല്ല്യ!
ആ മറുപടി എന്റെ മനസിൽ എന്തൊക്കെയൊ വ്യാകുലതകൾ വരച്ചിട്ടു. അതെന്താണെന്ന് എനിയ്ക്ക് ഇപ്പ പറയാനാവില്ല.
എന്തെങ്കിലും കഴിച്ചോ?
ഒട്ടിയ വയറു തടവി ഒന്നു നിവർന്നിരുന്നു എങ്കിലും ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.മനസ്സ് എവിടെയൊക്കെയൊ പൊയ്കൊണ്ടിരിക്കുകയാണ് പ്രായം ഏറെയായിട്ടും കണ്ണുകളുടെ സൗന്ദര്യം യൗവനത്തിന്‍റെ പ്രാരംഭ നാളുകളാണെന്ന് തോന്നും.എനിയ്ക്ക് എന്തൊക്കെയോ പന്തികേട് തോന്നി! ഈശ്വരാ കാഴ്ചയിൽ ഇതൊരു യാചകനാണല്ലോ.എന്നാൽ മുഖം സൂക്ഷിച്ചുനോക്കിയാൽ അതല്ലല്ലോ എന്നിട്ടും എന്തുകൊണ്ടാണ് ഇദ്ദേഹം മറുപടി പറയാൻ മടിക്കുന്നത്?
മാവിൻ ചില്ലകളിൽ നിന്ന് നിർത്താതെയുള്ള പക്ഷികളുടെ ശബ്ദത്തോടൊപ്പം കുറച്ചുപേർ വേണ്ടപ്പെട്ട ഒരാളിനെ പോലെ വൃദ്ധന്‍റെ മുന്നിലേക്ക് വന്നു. കുരിയാറ്റ കുരുവികൾ വലിയൊരു സംഘം ചേർന്ന് വന്ന് നിർത്താതെ ബഹളം വെച്ചു.അവരൊക്കെ മനുഷ്യരാണെന്നേ തോന്നു.അതിൽ മൈനയും കൊച്ചയും ചെമ്പോത്തും ഒരു മീൻ കൊത്തി കിളിയും ഉണ്ടായിരുന്നു.ആ ഒത്തൊരുമ രസക്കൂട്ട് തന്നെയാണ്
"നിഷ്ക്കരുണം തന്‍റെ സഹജീവികളെ ആക്രമിക്കുന്ന മനുഷ്യർ കാണേണ്ട കൗതുക കാഴ്ച"!
കൂട്ടത്തിൽ പ്രണയജോഡികളും ഉണ്ടായിരുന്നു പ്രണയിനികളുടെ കണ്ണിലെ ആസക്തി കണ്ടാൽ പ്രണയ കവിതകൾ എത്രയും എഴുതി പോകും! തുകൽ സഞ്ചിയിലെ മഞ്ഞ കവറിൽ നിന്ന് രണ്ട് കൈകൾ കൊണ്ടും അരി വാരിയെടുത്തു മുന്നിലെ ടാർ പോളിങ് ഷീറ്റിലേക്കെറിഞ്ഞു എന്നെ നോക്കി അവർ മത്സരിച്ചു കൊത്താൻ തുടങ്ങി.
ഇടയ്ക്കിടെ വൃദ്ധനെയും നോക്കിക്കൊണ്ടിരുന്നു ഞാൻ അവിടെ വന്നതവർക്ക് ഇഷ്ടപ്പെട്ടില്ല. കഴുത്തിൽ ചൊപ്പയുള്ള മാടപ്രാവ് ചുവന്ന കണ്ണുമായി എന്നെ വിടാതെ നോക്കി കൊണ്ടിരുന്നു.അവരുടെ പ്രതിഷേധം കണ്ടാൽകണ്ണിൽ തീപറക്കുന്നതായി തോന്നും. എന്തെങ്കിലും മറുപടിക്കായി ഞാൻ കാത്തിരുന്നു ഏറെ നേരം കഴിഞ്ഞപ്പോൾ
" എനിക്ക് വെശപ്പൊന്നും ഇല്ലാട്ടൊ കൊതിയാ മനസ്സില് " അവനെ കാണാൻ!
കണ്ടാലെ ഞാനുറങ്ങു.
ഇത് പറയുന്നതിനിടയിൽ മുറുക്കാൻ തുപ്പൽ പുറം കയ്യിൽ പറ്റിയപ്പോൾ മുണ്ടിൽ തുടച്ചു ചമ്മലോടെ എന്നെ നോക്കി.ആരെ കാണാനാ എന്നൊന്നുമില്ല.ആരായിരിക്കും അവൻ...?
ഹായ് എന്തു രസാന്നറിയൊ അവന്റെ ചിരി. "ആരാണെന്നറിയാൻ എനിയ്ക്ക് ധൃതിയായി ആരാ ഈ പറയുന്ന ആൾ ഒന്നു പറയാമോ? മറുപടി പറഞ്ഞില്ല. ഒരു പക്ഷെ ഞാൻ ചോദിച്ചത് കേട്ടില്ലെ? അങ്ങനെയും സംഭവിക്കാം കാരണം വഴുതി വീണ ഒരാളിനെ പോലെയിരിക്കുന്നു. പിന്നെ നിർത്താതെ ചിരിച്ചു.
"എന്‍റെ ചിരിയാന്നാ ലക്ഷ്മി പെറ്റ പായേന്ന് അവന്‍റെ മുഖം കണ്ടപ്പോഴേ പറഞ്ഞത്."
അയ്യോ എന്‍റെ രാമഭദ്രൻ.....
ജീവനായി സ്നേഹിക്കുന്നവരെ
നഷ്ടപ്പെട്ടതിലുള്ള വേദനയാണെന്ന് മനസ്സിലായപ്പോൾ വീണ്ടും ഞാൻ.
എന്താ അപ്പൂപ്പാ കൊതി?
ആരാ ലക്ഷ്മി ?
ആരാ രാമഭദ്രൻ ?
അവരെന്‍റെ പ്രാണന്‍റെ പ്രാണൻ ഇത് പറയുമ്പോൾ നല്ല താളവും ഈണവുമുണ്ടായിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റാണെന്നും തോന്നിപോയി ഒപ്പം വല്ലാത്ത പിടച്ചലും എനിക്കനുഭവപ്പെട്ടു! വേദനയുടെയും വിഭ്രാന്തിയുടെയും മേഘ കോളുകൾ ആ മുഖത്ത് നിഴലിച്ച് നിൽക്കുന്നു. ഒഴുകുന്നവിയർപ്പ് കള്ളി തുണിയിൽ തുടച്ചു കൊണ്ടിരുന്നു ഈ ഉണങ്ങിയ ദേഹത്ത് നിന്ന് എങ്ങനെയാണീ വിയർപ്പൊഴുകുന്നത്.
ഏകാന്തതയിലെ തുരുത്തിൽ ദുസ്സഹമായ വേദന അനുഭവിക്കുന്ന ഈ മനുഷ്യനോട് വിപുലമായി കാര്യങ്ങൾ അറിയാൻ എനിക്ക് വല്ലാതെ ധൃതിയായി. എന്നിരുന്നാലും ചോദ്യത്തിന്റെ മറുപടിക്ക് ഏറെ താമസമാണ് കാരണം മനസ്സ് പുകഞ്ഞ് കത്തുകയാണല്ലൊ. ദേഹം തീ പിടിക്കാത്തത് ആ മിണ്ടാപ്രാണികളുടെഭാഗ്യം!
ഈശ്വരൻ എന്തൊക്കെയാ ഈ ഭൂമിയിൽ ഒരുക്കി കൊടുത്തിരിക്കുന്നത് അവന്റെ സൃഷ്ടികൾക്ക് അത്രയ്ക്ക് സമർഥമായാണ് അവർ ഇടപെടുന്നത്!ഒരു ഭാഗത്ത് ചില്ലയിലെ ഇലകൾ മുഴുവനും കൊത്തിമാറ്റിയ കാഴ്ച എന്നെ അത്ഭുതപ്പെടുത്തി!!!
ചില്ലകൾ നോക്കി വൃദ്ധൻ പറഞ്ഞു. രാത്രിയിലും അവർക്ക് എന്നെ കണ്ടു കൊണ്ടിരിക്കണം.തളിരിൽ തന്നെ ഇലകൾ കൊത്തി മാറ്റും."തന്നിലേക്ക് മാത്രം നോക്കുന്ന ഓട്ട പാച്ചിലുകാരനായ ആധുനിക മനുഷ്യനെ സ്നേഹിക്കുന്നതിലും നല്ലത് പക്ഷികളാണെന്ന് എനിയ്ക്ക് തോന്നിപ്പോയി".
ഞാൻ തലകുലുക്കിയതേയുള്ളൂ ഇടയ്ക്കിടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. പാവം മനുഷ്യൻ ഏറ്റുവാങ്ങിയ നിറഞ്ഞ മൗനത്തിന്‍റെ പൊരുളറിയാൻ മുന്നിലെ തിരക്ക് പിടിച്ച റോഡിലൂടെ നടന്നുപോയ ഒരു മനുഷ്യനും കഴിഞ്ഞില്ല. " സ്വന്തം ജീവിതം ഏറ്റവും മികച്ചതാക്കാനുള്ള ഘോഷയാത്രയിലായിരുന്നു അവരൊക്കെ എന്നും"...
എന്റെ രാമഭദ്രന്റെയും ലക്ഷ്മിയുടെയും വിയർപ്പിന്റെ ഗന്ധം തനിച്ചിരിക്കുമ്പോൾ എന്നെവല്ലാതെ നോവിക്കുംഅവരെ ഓർമ്മ വന്നാൽ വല്ലാത്തൊരു മയക്കം വരും പിന്നെ ഭിത്തിയിൽചാരിയിരുന്ന് ഉറങ്ങി പോകും. ആഹ്ലാദം നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ മുന്നിൽ ഞാൻ എന്ത് മറുപടി പറയാനാ...എന്തായാലും ഈ കണ്ടുമുട്ടൽ വിധി കല്പിതമാണെന്ന് ഞാനുറപ്പിച്ചു.ഇതൊക്കെ കണ്ട് വല്ലാത്ത വേദന ഞാനും അനുഭവിക്കുന്നുണ്ടായിരുന്നു. ഈശ്വരാ...
കണ്ണുകൾ ഇടയ്ക്കിടെ മരച്ചില്ലകളിൽ വട്ടമിട്ടു കളിച്ചു.ആ മനുഷ്യനെ തള്ളിനീക്കുന്ന ശക്തി മരച്ചില്ലകളിലുണ്ട്.അവരുമായുള്ള വിനിമയം നടക്കുന്നത് കണ്ണുകളിലൂടെയാണ്.
അപ്പൂപ്പാ പറയാനുള്ളത് ഒന്ന് തെളിച്ചു പറയണം എല്ലാംഅറിയാനുള്ള ആഗ്രഹം എനിക്കുണ്ട് വല്ലാത്ത സങ്കടം തോന്നുന്നു ഈ കാഴ്ചകണ്ടിട്ട് . സാഹചര്യത്തിന് ചേരാതെ ഒന്ന്ചിരിച്ചു.ഇത് വി ടി രാജൻ. പേരു കേട്ടപ്പോൾ ഞാൻ ഒരടിമുന്നിലേക്ക് നീങ്ങി ആഹാ നല്ല പേരു് നിമിഷാർദ്ധത്തിൽ അത് പൊട്ടിക്കരച്ചിലിലേക്ക് മാറി. ഞാനാചുളിവീണ കൈയ്യിൽ പിടിച്ചു. മെലിഞ്ഞ് ശോഷിച്ച വളരെ സോഫ്റ്റായി കഴിഞ്ഞ കൈകൾ!
ഇദ്ദേഹം ഇങ്ങനെ ഒറ്റപ്പെടാൻ കാരണക്കാരനായ ആളാണ് ഭദ്രൻ അതുകൊണ്ടാണ് പറയാൻ മടിക്കുന്നത് എന്നെനിക്ക് ബോദ്ധ്യപ്പെട്ടു.രാമഭദ്രനും ലക്ഷ്മിയും എന്റെ മനസിൽ നിന്നൊരു കളി കളിച്ചു!
ചേർത്തുപിടിച്ച് ഞാനാ നെറ്റിയിൽ ചുംബിച്ചു.എണ്ണ കാണാത്ത തലമുടിയും താടിയും ജഡ കെട്ടി കഴിഞ്ഞിരുന്നു വരണ്ടുണങ്ങിയ തൊലിയുടെ അവസ്ഥ പറയാനുമില്ല മുഖമുയർത്തി എന്നെ നോക്കി എന്നെ ഇഷ്ടപ്പെട്ടത് കൊണ്ടാവാം പിന്നെ വേറൊരു ചിരി എന്നിട്ടും ആ ചിരിയ്ക്ക് കളറില്ലായിരുന്നു...
എത്രയോ മനുഷ്യർക്കിടയിൽ നിന്ന് എന്‍റെയടുത്ത് വരാൻ തോന്നിയ ഒരാൾ എന്ന നിലയിൽ സന്തോഷത്തിന്റെ ചിരി എന്ന് ചുരുക്കം. "തന്നെ ഒന്ന് തിരിഞ്ഞു നോക്കാതെ കടന്ന് പോയ വരെ നോക്കി ഈ മനുഷ്യൻ എത്ര കരഞ്ഞിട്ടുണ്ടാകും"ഞാൻ ചിന്തിച്ചു!കലണ്ടറിൽ രൂപപ്പെടുത്തി വെച്ച ക്ലോക്കിലേക്ക് ഇടക്കിടെ നോക്കിക്കൊണ്ടിരുന്നു.സമയത്തെ ക്രമപ്പെടുത്തി ജീവിതം ഒരുക്കിവെച്ച ഒരാളെ പോലെ!
രാമഭദ്രൻ വരാനുള്ള ദിവസം അടുത്തിട്ടുണ്ടൊ അതായിരിക്കുമോ ക്ലോക്കിലേക്ക് ഇടയ്ക്കിടെ നോക്കുന്നത്.
രാമഭദ്രാ...!ഒപ്പം വന്ന ശ്വാസത്തിന് തീയുടെ ചൂടായിരുന്നു.
അയ്യോ ഞാൻ രാമഭദ്രനല്ല
അശ്വിൻ രാജ് ഞെട്ടിയുണർന്നു. ചമ്മലോടെ എന്നെ നോക്കി മോനേ എനിക്ക് ഭദ്രനെകാണണം വല്ലാണ്ട് കൊതിയാകുന്നു! ആ കൊതി പറച്ചിൽ കേട്ടാൽ നെഞ്ച് പൊട്ടും."അമ്മയെചോദിച്ച് കരയുന്ന ഒരു കുട്ടിയെ പോലെ"
രാമഭദ്രനെ കുറിച്ചുള്ള വിഭ്രാന്തിയിലാണീ മനുഷ്യൻ അദ്ദേഹം ആരാണെന്നും എവിടെയാണ് ഉള്ളതെന്നും കണ്ടുപിടിക്കണം ഈ മനുഷ്യന്റെ മുന്നിലെത്തിക്കണം ഞാൻ പ്രതിജ്ഞ ചെയ്തു. എന്നോട് മാത്രമല്ല എന്‍റെ ദൈവത്തോടും! മരണത്തേക്കാൾ മുറിവ് പറ്റിയ ഒരാളെ മുമ്പിലാണ് ഞാൻ ഇരിക്കുന്നത് എന്ന നല്ല ബോധവും വന്നു. ഒരർത്ഥത്തിൽ ഇത് ദൈവീകമായ ഒത്തുചേരലാണ് എനിയ്ക്ക് ബോധ്യപ്പെട്ടു.
എന്താ ഇയാളുടെ പേര്?
എന്തിന് പഠിക്കുന്നു?
അശ്വിൻ രാജ് ഞാൻ എംബിഎക്ക് പഠിക്കുന്നു. നേരത്തെ പേര് പറഞ്ഞതൊന്നും ഓർമ്മയില്ല.
അയ്യോ വാർദ്ധക്യം എത്ര ദുസ്സഹം ഒരുറുമ്പിനെ പോലും നോവിക്കാത്ത ഈ പാവത്തിനെ എന്തിനാ ഈശ്വരാ ഇങ്ങനെ ആരുമില്ലാതെയാക്കിയത്?
കണ്ണിമ ചിമ്മാൻ പോലും മറന്ന് പിന്നെ ഒറ്റ നിൽപ്പായിരുന്നു.ഇത് പറഞ്ഞതിനുള്ളിൽ അദ്ദേഹം അനുഭവിക്കുന്ന വേദനയുടെ വലുപ്പം എത്രയായിരിക്കുമെന്ന് ബോദ്ധ്യപ്പെട്ടു. നീറുന്ന വേദനയുടെ അവശേഷിപ്പുകളുമായി ഉരുകി തീരുകയാണീ മനുഷ്യൻ. ഇദ്ദേഹത്തിന്റെ വേദന മാറ്റാൻ എനിയ്ക്കാകുമോ?
മരചില്ലകളിൽ ഈ കാഴ്ച കാണാൻ എന്നോ പെയ്ത മഴതുള്ളിയും മഞ്ഞും വെയിൽ പൊട്ടും കൂടെ കാലവും ഉണ്ടായിരുന്നു.അവർ ഒത്തുചേരുമ്പോഴുള്ള കളിയും ചിരിയും ഒന്നുമുണ്ടായിരുന്നില്ല വൃദ്ധനെ കണ്ട് അവർ തളർന്നു. ഇപ്പോഴെങ്കിലും ഞാൻ വന്നത് എത്ര നന്നായി.അല്ലെങ്കിലും ഒറ്റപ്പെട്ട വരെ ചേർത്ത് പിടിയ്ക്കുമ്പോൾ അത് നമ്മുടെ സംസ്കാരത്തെ കൂടുതൽ മഹത്ത്വപ്പെടുത്തും എന്ന ആദർശം എന്റെ ഉള്ളിൽ നേരത്തെ നട്ടുവെച്ചതാണ് അതിനുള്ള വെള്ളവും വളവും കിട്ടുന്നത് അച്ചനിലൂടെയാണ്.
പുറം എന്താ ഇങ്ങനെ വളഞ്ഞരിക്കുന്നു? പിന്നെ എന്‍റെ കയ്യിൽ പിടിച്ച് വിതുമ്പലോടെ നിർത്താതെ കരഞ്ഞു പിടിച്ചെഴുന്നേൽപ്പിച്ചു ഞാൻ വീണ്ടും പുണർന്നു.എന്‍റെ കഴുത്തിൽ കയ്യിട്ടു കൈയിടാനൊരു കഴുത്തിനായി കാത്തിരുന്നൊരാളെ പോലെയായിരുന്നു ആ മനുഷ്യനപ്പോൾ.പിന്നെഎന്നോട് കൂടുതൽ ഒട്ടിനിന്നു അപ്പോൾ ആ നെഞ്ചിടിപ്പിന്റെ ഇടിമുഴക്കം കേൾക്കാമായിരുന്നു.
അതിൽ ഞാൻ വിയർത്തുപോയി മുറ്റത്തെ വീതികുറഞ്ഞ ബെഞ്ചിലിരുത്തിയെങ്കിലും എണീറ്റ് നിന്നു.ആ നിൽപ്പിൽ വളഞ്ഞു കിടക്കുന്ന പുറം ആരെയും സങ്കടപ്പെടുത്തും ചേർത്തു നിർത്തുമ്പോൾ ഏത് മനസ്സും തണുക്കും അല്പം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചൂട് കുറഞ്ഞുതുടങ്ങി .ദേഹമാസകലം നരച്ച രോമങ്ങളാണെങ്കിലും ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മുഖത്ത് യൗവനത്തിലെ തിളക്കം!
ജോലികിട്ടി അമേരിക്കയിലേക്ക് പോകുമ്പോൾ രാമഭദ്രൻ പറഞ്ഞു. "അച്ഛാ അച്ഛൻ ഇനി വെള്ളം തൂക്കരുത് സോഫ്റ്റ് വെയർ എൻജിനീയറെ അച്ഛൻ ഇനി ഫോമാക്കണം ജീവിതം"... എനിക്കിനി ഇഷ്ടംപോലെ പണം വരും ഈ കൂരയങ്ങ് തട്ടി ഇരുനില മാളികയാക്കണം അച്ഛനും അമ്മയ്ക്കും അങ്ങനെ പലതും ഞാൻ സ്വപ്നം കാണുന്നു .ബാക്കി കൂടി ചോരപുരണ്ട
ഓർമ്മയിൽ നിന്ന് വലിച്ചെടുക്കാൻ അങ്ങനെ രണ്ട് വട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നു.നമ്മുടെ ജീവിതത്തിന്റെ നില തന്നെ മാറി അച്ചാ.....
"പട്ടിണി പാവങ്ങളെയും എന്‍റെ മോൻ സഹായിക്കണേ"...
ഉള്ളതിൽ നിന്ന് നുള്ളി കൊടുക്കുന്ന സ്നേഹത്തിന്റെ മറുവാക്കായ
ഭദ്രനോട് പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല പറയേണ്ടി വന്നില്ല!
രാമഭദ്രൻ ഒറ്റ മകനെ ഉള്ളൂ അപ്പൂപ്പന് അല്ലേ?
ജന്മം കൊടുത്തത് കൊണ്ട് മാത്രം ഒരാൾ അച്ചനാകണമെന്നില്ലല്ലോ അതുകൊണ്ടാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചത് പക്ഷെ അതിന് മറുപടി പറഞ്ഞില്ല .ചിലപ്പൊ കേട്ടിട്ടു ണ്ടാവില്ല.അങ്ങനെയും ആവാം!രാമഭദ്രനെ നോക്കി ലക്ഷ്മിയും ഞാനും കണ്ട കിനാവുകൾ...
ഇത് പറയുന്നുവെങ്കിലും മനസ്സ് എവിടെയൊക്കെയോ പൊയ്ക്കൊണ്ടിരുന്നു. അനിയന്ത്രിതമായി മതിലുകൾക്കും അപ്പുറം പോയ മനസ്സിനെ പിടിച്ചിരുത്തി ബലപ്രയോഗത്തിലൂടെ കെട്ടിയിട്ട് വീണ്ടും സംസാരിക്കാൻ തുടങ്ങി.
7സെന്റിലെ കുഞ്ഞു മൺവീട്ടിൽ ഉമ്മറത്ത് തൂക്കിയിട്ട കാറ്റിലാടുന്ന പ്ലാസ്റ്റിക് കൂട്ടിലിരുന്ന് എന്നും കിന്നാരം പറയുന്ന ഉണ്ണിതത്ത രാമ രാമ എന്നു വിളിക്കും.ആ വിളി കേട്ടാൽ അവൻ ഓടിയെത്തും പിന്നെ വാതോരാതെതാരാട്ട് പാട്ട് പാടും
"രാമാരാമാ ഉണ്ണികണ്ണാ അമ്മേടെ മുത്തൊരു മുത്താണ്.
ചിങ്ങമാസത്തിൽ പൊന്നുണ്ണി
വന്ന ഉത്രാടം നാള് പെരുന്നാള്
അപ്പൻ രാജന്റെ അരുമകനിയായ അമ്പിളിച്ചന്തം മോനല്ലെ".....
പാട്ടിൽ ലയിച്ച്പൊട്ടിച്ചിരിച്ചുകൊണ്ട് രാമഭദ്രൻ പറയും.അച്ഛാ നമ്മളെ പുതിയ വീട്ടിൽ ഇവൾക്കായി ഒരു മുറി വേണമെന്ന് അത്രയ്ക്ക് അത്ഭുതപ്പെടുത്തും അതിന്റെ സ്നേഹം.സ്നേഹം കൊടുത്താൽ കണക്കില്ലാതെ തിരിച്ചു തരുന്നത് പക്ഷികളും മൃഗങ്ങളുമാണെന്ന് അനുഭവം ഞങ്ങളെ പഠിപ്പിച്ചു.ഭദ്രനു മുന്നിൽ അത്രയ്ക്ക് അനുസരണയുള്ള കുട്ടിയായിരുന്നു ഉണ്ണി തത്ത.മൂത്തതും ഇളയതുമായി അവനുള്ള ആകെകൂട്ട് !
രാമഭദ്രന് എല്ലാവരുമായും നല്ല അടുപ്പമായിരുന്നൊ? അതൊരു മനശാസ്ത്രപരമായ ചോദ്യമായിരുന്നു അതിൽനിന്ന് ഭദ്രന് കുടുംബത്തോടുള്ള സ്നേഹത്തിന്റെ ആഴമറിയാം!
സൗഹൃദങ്ങൾ ഒരുപാടുണ്ടെങ്കിലും ഞങ്ങളായിരുന്നു അവന്റെ ഏറ്റവും അടുത്ത കൂട്ടുകാർ ചാഞ്ഞും ചരിഞ്ഞും വീശി എന്നും ഞങ്ങളെ തഴുകുന്നകുളിർകാറ്റ്.
അവന് ദിവസവും ഒരു പിടിയെങ്കിലും ചോറ് വാരി കൊടുക്കണം ഞങ്ങൾക്ക് പാകപ്പെടുത്തിയ ഭക്ഷണവുമായി അവനെ കാത്തിരുന്ന ആ കാലം! അമേരിക്കൻ എൻജിനീയറെ അച്ഛനിന്ന് യാചകൻ.
പിന്നെ പൊട്ടിച്ചിരിയാണ് ഏറെ നേരം നീണ്ടു പോയ ചിരിയ്‌ക്കിടയിൽ താഴെ വിടവുള്ള പല്ലിനിടയിലൂടെ മുറുക്കിയ ചാർ ഉറ്റിയത് പോലും ആൾ അറിഞ്ഞില്ല.പെട്ടെന്ന് മുഖത്ത് കറുത്ത് കനത്ത മേഘം !
ഉത്സവം പോലെയാ ഭദ്രന്റെകല്യാണം നടന്നത് കല്യാണദിവസം കാല് പിടിക്കുമ്പോൾ എന്റെ അപ്പവിരലിൽ ഭദ്രൻ മുത്തമിട്ടു അച്ചാ എന്നൊരു വിളിയും. ലോകത്ത് തന്നെ ഒരച്ചനിത് ആദ്യാനുഭവമായിരിക്കും.
ആ നല്ല ഓർമ്മകൾ മാത്രമാണ് ഇന്നെനിക്കൊപ്പം കണ്ണടക്കുമ്പോൾ ഞെട്ടി ഉണർത്തുന്ന നൊമ്പരങ്ങളും! വേർപ്പെടുത്താനാവാത്ത ഹൃദയ ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ!മൂർച്ചയേറിയ കോടാലികൊണ്ട് ആരോ അത് അറുത്തുമാറ്റി വിവാഹം കഴിഞ്ഞ് ആദ്യത്തെ അമേരിക്കൻ യാത്രയിൽ വീണ്ടും രാമഭദ്രൻ പറഞ്ഞു.അച്ഛൻ വെള്ളം തൂക്കരുത് അതോടെ തൂക്കു പാത്രങ്ങളിൽ കള്ളിച്ചെടി നട്ടു. "സ്വപ്നങ്ങളിൽ തേൻ പുരട്ടി ഞാനും ലക്ഷ്മിയും"...
പിന്നെ ഇരുകൈകളും മലർത്തി അതായത് എല്ലാം നഷ്ടപ്പെട്ട ഒരാളെ പോലെ നിന്നു.പക്ഷികളെ നോ
ക്കിവിതുമ്പി.
സാന്ത്വനത്തിന്റെ നൂറായിരം വാക്കുകൾ കൊണ്ടും ആ മനസ്സിനെ തണുപ്പിക്കാനാവില്ല അവസാനം വീട്ടിലെ സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയായി ഞങ്ങളെ കിടപ്പുമുറി !
ഇതൊക്കെ ജീവിതത്തിലെ ഓരോ രൂപങ്ങളാണ് പലവിധത്തിലുള്ള വേദന നേരിടുന്ന മനുഷ്യരുണ്ട് അതൊന്നും നമ്മളറിയുന്നില്ല. എന്തെങ്കിലും പറയണ്ടേ എന്ന് കരുതി പറഞ്ഞ വാക്കുകളായിരുന്നു ഞാനത്. ഇരുകൈകളും തറയിൽ കുത്തി മുകളിലോട്ട് നോക്കി ഭൂതകാല കാഴ്ച കാണുകയാണെന്ന് തോന്നും.
അച്ഛനൊപ്പം വയലുകളിൽ ഞാറ്റു പാട്ടുപാടി വിതച്ചും കൊയ്തും ആയിരുന്നു ജീവിതം.പൊരി വെയിലിൽ നിന്ന് രക്ഷപ്പെടാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെള്ളം ചുമന്നു തുടങ്ങി.നല്ല രസാ അങ്ങാടി
ഒരുപാട് ആളുകളെ കാണാം. പിന്നെ കളിയും ചിരിയുംഒക്കെയായി അവിടെ സൗഹൃദം പങ്കു വെക്കലായി. കാര്യമാണ് പറയുന്നതെങ്കിലും മാനസിക പിരിമുറുക്കത്തിൽ നിന്നാണ് ഇതൊക്കെ പറയുന്നത്.
ഇയാൾ കേൾക്കുന്നുണ്ടൊ? എല്ലാം കേട്ട് ഞാൻ നിശ്ശബ്ദനായിരുന്നു അതുകൊണ്ടാണ് ചോദ്യം വന്നത്.
യൂറോപ്യൻ മോഡലിൽ പണിത വീടിന്റെ ഭംഗി അതൊരു പുതിയ ലോകം തന്നെയായിരുന്നു സന്തോഷംകൊണ്ട് ഞാനും ലക്ഷ്മിയും ദിവസങ്ങളോളം ഉറങ്ങിയില്ല.പൂർണാർത്ഥത്തിൽ അരമന എന്ന സ്വർഗം!!!
ചാണകം മെഴുകിയ തറയിൽ ജീവിച്ച ഞങ്ങൾക്ക് എങ്ങനെ ഉറക്കം വരാൻ.മനോഹരമായ കൊത്തുപണിയും ലൈറ്റുകളും കൊണ്ട് അലങ്കരിച്ച ഉമ്മറക്കോലായിലിരിക്കുമ്പോൾ ചുമലിൽ തൂങ്ങുന്ന തൂക്കുപാത്രം മനസ്സിലേക്ക് വരും തിരക്ക് പിടിച്ച അങ്ങാടിയിലൂടെ വടക്കേക്കരയിൽ വിജയന്റെ ഹോട്ടലിലേക്ക് വെള്ളവും തൂക്കി പോയകാലം അന്നൊക്കെരാത്രിയായാൽ ഒറ്റ കിടപ്പാ വെട്ടിയിട്ട പോലെ കഴുത്തിന് ചുറ്റും തൈലം പുരട്ടുമ്പോൾ ലക്ഷ്മി പറയും...
രാജേട്ടാ മോന് ജോലി കിട്ടിയാൽ നമുക്ക് ഭാഗ്യം വരുമെന്ന് കാത്തിരിപ്പിനൊടുവിൽ ഭദ്രൻ എഞ്ചിനീയറായി. അമേരിക്കക്കാരൻ ഭദ്രന്റെ അച്ഛൻ രാജഗോപാൽ അയ്യോ അത് കേൾക്കുമ്പോൾ ഞാൻ ആകാശത്തേക്കുയരും.വിടി രാജൻ അതായത് വെള്ളം തൂക്കുന്ന രാജൻ എന്ന എന്റെ മേൽവിലാസം തന്നെ മാറിക്കഴിഞ്ഞു.
ആണോ?
ഞാൻ കരുതി ഇനിഷലായിരിക്കുമെന്ന്
നിറമുള്ള വസ്ത്രമിടുമ്പോൾ എന്റെ കൈവിറച്ചു !
ഈ മനുഷ്യനെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ച എന്റെ മിടുക്ക് വളരെ വലുതായിരുന്നു. എന്റെ ഇടപെടലിൽ അദ്ദേഹത്തിന്റെത് അപ്പഴേക്കും ബോധമനസായി കഴിഞ്ഞിരുന്നു. നേരവും നിലയും നോക്കി സാഹചര്യത്തിനനുസരിച്ച് എല്ലായിടത്തും സ്നേഹവും കരുതലും ബുദ്ധിയും വേണ്ടത് പോലെ ഉപയോഗിച്ചത് കൊണ്ടാണ് എനിക്കിതൊക്കെ അറിയാൻ കഴിഞ്ഞത് എന്ന സന്തോഷം എന്റെ ഉള്ളിൽ!
മുറുക്കാൻ തുപ്പൽ കൊണ്ട് വീടും മുറ്റവും തോർത്തുമുണ്ടിനാണെങ്കിൽ വല്ലാത്ത നാറ്റം വയസ്സായാൽ ഇങ്ങനെയാ വൃത്തിയില്ലാത്ത കളി ഇനിയെത്രകാലം സഹിക്കണം .ഒരു പുരുഷന്റെ ജീവിതത്തെ നിറപ്പകിട്ടുള്ള താക്കുന്നത് അവന്റെ ജീവിതത്തിലേക്ക് വരുന്ന പെണ്ണെന്ന ല്ലെ പറഞ്ഞു കേൾവി...
അല്ലെ?
ആ ചോദ്യത്തിൽ പുരികങ്ങൾ ശൂലം പോലെ കിടന്നു അൽപ മൗനം. എന്നാൽ ആ പെണ്ണ് ഞങ്ങളുടെ ജീവിതത്തിന്റെ നിറംകെടുത്തി അതികപറ്റിനും അപ്പുറത്തുള്ള വെറും പാഴ് വസ്തുക്കളായി മാറി ഞങ്ങൾ. വീണ്ടുംഏങ്ങലടിച്ചു കരയാൻ തുടങ്ങി പിന്നെ ഭിത്തിയിൽ ചാരി നിന്നു. മനസ്സ് കലമ്പി ഓർമ്മയുടെ വാതിൽ അടഞ്ഞു പോയോ?
പിന്നെ രണ്ട് കൈകൾക്കും വിറയൽ കൈയിൽ പിടിച്ചപ്പോൾ വിറയൽ പതുക്കെ കുറഞ്ഞു വന്നു.കൈ പിടിക്കാൻ ഒരാളില്ലാത്തതാണ് എല്ലാറ്റിനും കാരണം ആത്മവിശ്വാസത്തിന്റെ കുഞ്ഞു വെളിച്ചംപോലും ആമുഖത്തില്ല. രാമഭദ്രൻ എന്ന് വീണ്ടും വിളിച്ചു പിന്നെ കൈവെള്ളയിലേക്ക്നോക്കി.
ആ കൈകളിൽ ഭദ്രനെ കാണുന്നുണ്ടൊ?
എനിക്കറിയില്ല!
രണ്ടാൾ പൊക്കത്തിൽ ഉണ്ടാക്കിയ മതിൽക്കെട്ടിനുള്ളിൽ മുഖാമുഖം നോക്കി ഞാനും ലക്ഷ്മിയും ഒപ്പം നനഞ്ഞ് കുതിർന്ന ഹൃദയങ്ങളും അതിലെ സങ്കടങ്ങൾ നിരാശകൾ എല്ലാറ്റിനും മുകളിൽ വിറങ്ങലിച്ചു പോയ കിനാവുകളും.എന്നെ നോക്കി രാജേട്ടാ എന്ന് വിളിക്കും വിഷാദത്തിൽ വരണ്ടുണങ്ങി പലപ്പോഴും ശബ്ദം പുറത്തേക്ക് വന്നില്ല .ഒരു അയൽവാസിയെ നോക്കി വിളിക്കാനില്ല ഞാൻ അവളെ പുണരും അപ്പോഴൊക്കെ നെഞ്ചിടിപ്പിൽ ഞാൻ കുലുങ്ങും ഞങ്ങളുടെ ജീവിതം ചുട്ടുപഴുത്തു എന്ന് സാരം!നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന മുക്കിക്കൊല്ലുന്ന തിരമാലകളിൽ പെട്ട വേദനയിൽ ഹൃദയം പൊട്ടി മുട്ടുകുത്തി വീണവൾ നിലംപതിച്ചു അവസാന ശ്വാസത്തിലും ഭദ്രനെ വിളിച്ചുകൊണ്ടിരുന്നു അതോടെ ഞാനും മരിച്ചു കഴിഞ്ഞു.
"പാടാത്ത വീണയും പാടും"
ഈ രാത്രിയുടെ നിശ്ശബ്ദതയിൽ തൊട്ടപ്പുറത്തെകുടിലിൽ നിന്നുയർന്നുവന്ന ഗാനത്തോടൊപ്പം പെട്ടെന്ന് തല താഴ്ത്തിയിട്ടു എണീറ്റ് ഭിത്തിയിൽ ചാരി നിന്നു. അത്രയ്ക്ക് സ്നേഹത്തിന്റെ മറുവാക്കായിരുന്നു ലക്ഷ്മിഎന്ന് ഞാൻ മനസ്സിലാക്കി.ആ വിരൽത്തുമ്പിൽഏത് കൂരിരുട്ടിലും എനിക്ക് വെളിച്ചമുണ്ടായിരുന്നു സംസാരത്തിനിടയിൽ വെള്ളം കുടിച്ചു ഏറ്റആഘാതം കൊണ്ട് തളർന്നിരിക്കുന്ന 60 വയസ്സ് പ്രായമുള്ള മനുഷ്യനെ കണ്ടാൽ90 വയസ്സായ വൃദ്ധനാണെന്ന് തോന്നും സന്തം മക്കളാൽ തിരസ്കരിക്കപ്പെടുന്ന ഒരു മനുഷ്യനെ ഈ പരുവത്തിലാക്കാൻ നിഷ്പ്രയാസം കഴിയുമെന്ന് സാക്ഷ്യപ്പെടുത്തി തന്നു ഈകാഴ്ച!!!
തകർത്ത് പെയ്യുന്ന മഴയത്തൊക്കെ ഭയങ്കര പേടിയാ കുറുക്കന്മാരും നായ്ക്കളും മറ്റ് ഉപദ്രവിക്കുന്ന ജീവികളും വന്നു ശല്യം ചെയ്യും അങ്ങനെ ഉറങ്ങാത്ത എത്രയോ രാത്രികൾ ഭഗവതിയെ വിളിച്ച് നേരം കഴിച്ചുകൂട്ടും. നനഞ്ഞ് കുളിക്കാനാവാത്തത് കൊണ്ട് ശ്രീകോവിലിൽ പോകാനായില്ല. കടലാസുതോണി ഒഴുക്കി രസിച്ച അവന്റെ സുന്ദര ബാല്യം പെട്ടെന്നൊരു
കിതപ്പ് വന്നു പിന്നെ പൊട്ടി കരച്ചിലാ മോനേ കൊട്ടിയടച്ച വാതിലിനു മുന്നിൽ മുട്ടി കൊണ്ടിരിക്കുന്നൊരു അച്ചനാ ഇത് തുറക്കില്ലെന്നറിഞ്ഞിട്ടും! ആശ്രയകേന്ദ്രം അങ്ങനെ ആരും വന്നില്ലെ?
വന്നു വൃദ്ധസദനത്തിലേക്ക് ഞാൻ പോകില്ല ഭക്ഷണമൊക്കെ സമയത്തിന് കിട്ടും എന്നാൽ മനസ്സ് നിയന്ത്രണം കിട്ടാതെ ഭ്രാന്ത് പിടിക്കുന്ന ഇടമാണത്. സ്വന്തപ്പെട്ടവരാൽ മാറ്റിനിർത്തപ്പെട്ട വർ
കണ്ണീർക്കായൽ, തുല്യ ദുഖിതർ മുഖാമുഖം നോക്കുന്ന ഇടം വിശേഷണങ്ങൾ പലതാണ് വൃന്ധ സദനത്തിന്...
വിധിയുടെ മാറ്റിവയ്ക്കൽ എനിക്ക് പല അത്ഭുതങ്ങളും കാണിച്ചു തന്നിട്ടുണ്ട് രാജേട്ടാ എന്റെ കൂടെ ഒരിടം വരെ വരണം ഒരുപക്ഷേ അതിലൂടെ സമാധാനം കിട്ടുന്നഒരിടത്തേക്ക് ഈ ജീവിതം പറിച്ചു നട്ടാൽ.അച്ഛൻ അമ്മ ഞാൻ അനിയത്തി ഞങ്ങൾ കൊപ്പം അഞ്ചാമതൊരാളെ ചേർക്കലാ യിരുന്നു അത്. സംസാരിച്ചു തുടങ്ങിയപ്പോൾ അപ്പൂപ്പനെന്ന് വിളിക്കാൻ തോന്നിയില്ല.
നമുക്ക് കൈതച്ചാൽ റോഡിലൂടെ നടക്കാംഅമേരിക്കക്കാരന്റെ വീട് ചേക്കേറാനൊരു ആകാശം കിനാവ് കാണുന്ന പാവത്തിന്റെ നരക ജീവിതത്തിൽ അത്രക്ക് സങ്കടം വന്നു പോയിരുന്നു എനിയ്ക്ക്... എവിടെയായാലും അതൊരു സമാധാന ജീവിതത്തിന് വഴിത്തിരിവായാൽ സംരക്ഷണം കിട്ടുന്ന ഇടത്തേക്ക് പറക്കാൻ നിൽക്കുന്ന ഒരാളല്ലെ നടത്തം തുടങ്ങികഴിഞ്ഞിരുന്നു.
അപ്പോഴേക്കും നേരം വെളിച്ചം കണ്ടു തുടങ്ങിഎന്തിനാ നമ്മള് വായനശാലാ റോഡിലൂടെ നടക്കുന്നത് ആ റോഡിലേക്കിറങ്ങിയത് തീരെ ഇഷ്ടപ്പെട്ടില്ല അവിടെങ്ങളിലെവിടെയൊക്കെയൊ അദ്ദേഹത്തിന്റെ കണ്ണുനീരുണ്ട്.അമേരിക്കക്കാരന്റെ വീട് കാണാനുള്ള എന്‍റെ തന്ത്രമായിരുന്നു അത്. നടക്കുന്നതിനിടയിൽ വേണ്ടപ്പെട്ട ഒരാളെ പോലെ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.
വീട് കാണാത്തവിധം അടച്ച് ലോക്കാ ക്കിയ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ എന്നെ ഒന്ന് നോക്കി ദേഷ്യത്തോടെ എന്തൊ പറഞ്ഞ് തിരിഞ്ഞു നിന്നു ഗേറ്റിൽ ഇരിക്കുന്ന ലക്ഷ്മി എന്ന പേര് കണ്ടത് കൊണ്ടാവാം അടുത്തേക്ക്ചെന്നു ആ പേര് നോക്കി ശില പോലെ നിന്നു പോയി.ഇത് വഴി കടന്ന് പോവുക മാത്രമാണ് ഞാനും ഉദ്ദേശിച്ചത്. കൃത്യസമയത്ത് ഗേറ്റിന് പുറത്ത് ബോക്സിൽ പത്രം എടുക്കാൻ എത്തുന്നു ഏതാണ്ട് ഏഴ് വയസ്സു തോന്നിക്കുന്ന ഒരു കുട്ടി ഒന്നു സൂക്ഷിച്ചു നോക്കിയാൽ രാജേട്ടന്റെ ബാല്യം തോന്നിയ്ക്കും!
ശബരീ...
രാജേട്ടൻ വിളിച്ചു. അതൊരു പ്രാണ വിളിയായിരുന്നു.അയ്യോ അമ്മെ എന്റെപ്പൂപ്പൻ വന്നു.പാവം അപ്പൂപ്പൻ കണ്ണീരും ചിരിയും ആഹ്ലാദവുമൊക്കെ തിരമാല കണക്കെ അവനിൽ തള്ളിക്കയറി.എവിടെയായിരു ന്നു ഇത്രയും കാലം അപ്പൂപ്പാ? ഇതായിരുന്നു എല്ലാം ഭേദിച്ച് കൊണ്ടുള്ള അവന്റെ ആദ്യത്തെ ചോദ്യം.
ദേഹമാസകലം നോക്കി കൈകൾ പിടിച്ചു കുലുക്കിയിട്ട് അയ്യോ എന്താ അപ്പൂപ്പാ ഇങ്ങനെ മെലിഞ്ഞത്? ആരാ അപ്പുപ്പനെ തല്ലിയത്? ഈ ചോദ്യത്തോടൊപ്പം ഏങ്ങലടിച്ചുള്ള കരച്ചിലായിരുന്നു അവൻ. ഉള്ളടക്കംഅറിഞ്ഞ പക്വത വന്ന ഒരാളെ പോലെ.പിന്നെ എല്ലാം മറന്നു കൊണ്ട് കെട്ടിപ്പിടിച്ചു! ഈ മനുഷ്യന് തുല്യമായി ഇവനാരുമില്ലെന്ന് എനിക്കുറപ്പായി...
ഒലിച്ചിറങ്ങിയ കണ്ണീർ കൈവിരലിൽ തുടച്ചെടുത്ത് ദൈന്യതയാലെഇനി എങ്ങോട്ടും പോകല്ലേ അപ്പൂപ്പാ അപ്പൂപ്പൻ പോയതിൽ പിന്നെ ഞാൻ ഒരുപാട് കരഞ്ഞു അമ്മ വഴക്കിട്ടല്ലെ അപ്പൂപ്പൻ പോയത് ഒപ്പംഅവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ലായിരുന്നു അവൻ കരുതി അപ്പൂപ്പൻ തിരിച്ചു വന്നതാണെന്ന്. എല്ലാം ഗെയ്റ്റിനുള്ളിൽ കേട്ട് നിന്ന മുട്ടോളമെത്തുന്ന ജാക്കറ്റിട്ട ഒരുപെണ്ണ് വന്ന് അവനെ പിടിച്ചു വലിച്ച് ആ ക്രോശിച്ച്ഉള്ളിലേക്കു കൊണ്ടുപോയി.
അദ്ദേഹം അനുഭവിച്ചതുംഅനുഭവിക്കുന്നതുമായ ഒറ്റപ്പെടലിന്റെ കാരണമായ ഭയാനകമായ ചിത്രം തുറന്നു കാണുകയായിരുന്നു ഞാനപ്പോൾ! എന്തെങ്കിലും പറയാൻ എന്റ നാവ് ചൊറിഞ്ഞു,.വാർദ്ധക്യം അവഗണിക്കാനുള്ളതല്ലചേർത്ത് പിടിക്കാനുള്ളതാ.നമ്മളൊക്കെ വയസാകാനുള്ളതാ അപ്പഴേയ്ക്ക് എന്തെങ്കിലും കരുതിവെച്ചൊ മറക്കണ്ട ഇത് പറഞ്ഞ് ഞാൻ അവനെ നോക്കി. മറുപടിയില്ലാതെ ഉമ്മറത്തെ വാതിൽ വലിച്ചടക്കുന്ന ശബ്ദമാപിന്നെ കേട്ടത് ഒപ്പം ശബരിയുടെ നിലവിളിയും...
ശബരിയെ കണ്ടതും അവൻ ചോദിച്ചതും പറഞ്ഞതുമൊക്കെ വല്ലാത്ത വേദന ഉണ്ടാക്കിയിരുന്നു. എങ്കിലും
എന്റെ സംസാരം കൊണ്ട് മനസ് സമാധാനത്തിലേക്ക് വന്നു എന്നോട്ട് പിന്നെ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു!
കുറച്ചകലെ എത്തിയപ്പോൾ വാഹനങ്ങളുടെ ശബ്ദങ്ങൾക്കൊപ്പം അപ്പുപ്പാ എന്ന വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ
"ഒന്നുകൂടി കാണാൻ കൊതിയായിട്ട് വന്നതാ "
പരിസരം പോലും അവനോർമയില്ല തിരിഞ്ഞു നോക്കി വന്ന വഴിയേ ഓടികൊണ്ടിരുന്നു.രാജേട്ടനും തിരികെ നടന്നു
കൈ വീശിവേഗം പൊയ്ക്കോളാൻ പറഞ്ഞു.
ഞാൻ അടുത്തെത്തിയ നിമിഷം മുതൽ നല്ല കരുത്ത് വന്നിരുന്നു. ഉറ്റവരുടെ അവഗണനയിൽ ജീവിതം ഒരിക്കലും അങ്ങവസാനിക്കുന്നില്ല സ്നേഹത്തിന്റെ വറ്റാത്ത ഉറവയുമായി പല നല്ല മനുഷ്യരും നമുക്ക് ചുറ്റിലുമുണ്ട്. അപ്രതീക്ഷിതമായൊരു തിളക്കം തന്നെയായിരുന്നു ആ മുഖത്ത്.ഗെയ്റ്റിനടുത്തേക്ക് ഓടി വന്ന അച്ചൻതുകൽ സഞ്ചിയും ബാഗും വാങ്ങി ആ കൈയിലൊന്നു പിടിച്ചു ആ മനുഷ്യന് അത് മതിയായിരുന്നു.
വീടിന്റെ വടക്കെ മുറിയിൽ ഞങ്ങൾഒരു സ്വർഗ്ഗം തന്നെപണിതു.പുതപ്പിച്ചുറക്കാനായി കൈ പിടിച്ചപ്പോൾ പറഞ്ഞു മോനേ എനിയ്ക്ക് ഒരുപാട് നേരം സംസാരിക്കണം പിന്നെ എനിക്കൊന്ന്മുങ്ങി കുളിക്കണം പുറമ്പോക്കിൽ നിന്ന് പുതിയൊരു ലോകത്തെത്തിയതല്ലെ!!!