Advertisment

സിസ്റ്റർ ഫിദേലിസ് തളിയത്തിന്റ നാമകരണ നടപടികൾക്ക് ആരംഭം

New Update

publive-image

Advertisment

ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഇന്ന് ഗാസിയാബാദിൽ ഉള്ള ശാന്തി ധാം എസ് ടി പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടക്കുന്ന ചടങ്ങിൽ സിസ്റ്റർ ഡോ ഫിദേലിസ് തളിയത്ത് എസ് ഡിയുടെ രൂപതാ തലത്തിലുള്ള നാമകരണ നടപടികൾക്ക് തുടക്കം കുറിക്കും. രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന പരിപാടിക്ക് മുഖ്യകാർമ്മികൻ അഭിവന്ദ്യ കുര്യാക്കോസ് പിതാവ് ആയിരിക്കും. കുർബാനയ്ക്കുശേഷം 12മണിയോടെ കുര്യാക്കോസ് പിതാവ് പ്രാരംഭ നടപടികൾ ഉദ്ഘാടനം ചെയ്യും.

സിസ്റ്റർ ഡോക്ടർ ഫിദേലിസ് ജനിച്ചത് എറണാകുളത്തുള്ള പുത്തൻ പള്ളിയിലാണ്. 1929 ൽ ജനിച്ചു 2008 ൽ ഇഹലോകവാസം പൂർത്തിയാക്കിയ സിസ്റ്ററിന്റെ ജീവിതം ജാതിമതഭേദമന്യേ ആയിരക്കണക്കിന് ജനങ്ങൾക്ക് താങ്ങും തണലുമായിരുന്നു. പാവപ്പെട്ടവർക്കും രോഗികൾക്കും വേണ്ടി അഹോരാത്രം തന്റെ ശുശ്രൂഷ ജീവിതം ചിലവഴിച്ച ഒരു കരിസ്മാറ്റിക് ഡോക്ടറായിരുന്നു സിസ്റ്റർ. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ ഒരു ഡിസ്പെൻസറിയിൽ ആണ് ഡോക്ടർ എന്ന നിലയിലുള്ള സേവനം 1967 ആരംഭിക്കുന്നത്. പിന്നീട് ഡൽഹിയിലെ തന്നെ അശോക് വിഹാറിൽ ഉള്ള ജീവോദയ ഹോസ്പിറ്റൽ പണികഴിപ്പിക്കുകയും അവിടെ തന്നെ തന്റെ ശുശ്രൂഷ ജീവിതം ചുറ്റുമുള്ള അനേകായിരങ്ങൾക്ക് പ്രാർത്ഥനയോടെ നൽകുകയും ചെയ്തു.

സീറോ മലബാർ സഭയ്ക്കു, പ്രത്യേകമായി ഫരീദാബാദ് രൂപതക്കും വിശ്വാസികൾക്കും ഇത് ചരിത്ര മുഹൂർത്തമാണ്. ഓൺലൈനായി രൂപതയുടെ ചടങ്ങുകൾ യൂട്യൂബ് ചാനലിലൂടെ കാണുവാൻ സാധിക്കും.

Advertisment