Advertisment

പാരാലിമ്പിക്‌സിൽ ചരിത്ര നേട്ടം, മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ഹർവീന്ദർ സിങ്ങിന് ആർച്ചറിയിൽ സ്വർണ്ണം

New Update
G

പാരീസ്: പാരാലിമ്പിക്‌സിൽ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡുമായി ഇന്ത്യൻ കുത്തിപ്പ് തുടരുന്നു. ആർച്ചറിയിൽ പുരുഷവിഭാഗം വ്യക്തിഗത റീകർവ് ഓപ്പൺ വിഭാഗത്തിൽ ഹർവീന്ദർ സിങ് സ്വർണ്ണം നേടിയതോടെ ഇന്ത്യ ആകെ നേട്ടം 4 സ്വർണ്ണം ആയി. 

Advertisment

ഫൈനലിൽ പോളണ്ട് താരം ലൂക്കാസ് സിസക്കിനെയാണ് ഹർവീന്ദർ പരാജപ്പെടുത്തിയത്. പാരാലിമ്പിക്‌സ്‌ ആർച്ചറിയിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി സ്വർണ്ണം നേടുന്ന താരമാണ് ഹർവീന്ദർ സിങ്.

ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 22 ആയി. നാല് സ്വർണം, എട്ട് വെള്ളി, പത്ത് വെങ്കലം എന്നിങ്ങനെയാണ് ഇതുവരെ ഇന്ത്യയുടെ മെഡൽ നേട്ടം. സച്ചിൻ‌ സർജേറാവു ഖിലാരി ഷോട്ട്പുട്ടിൽ വെള്ളി നേടിയിരുന്നു. ഈയിനത്തിൽ 3 പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യക്ക് ഒരു മെഡൽ ലഭിക്കുന്നത്.

ഹൈജമ്പിൽ തമിഴ്‌നാട് താരം മാരിയപ്പൻ തങ്കവേലു വെങ്കലം സ്വന്തമാക്കി 2016 ലെ റിയോ പാരാലിമ്പിക്‌സിലും 2020 ലെ ടോക്കിയോ പാരാലിമ്പിക്‌സിലും താരം മെഡൽ നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്‌സിൽ 3 മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡും ഇദ്ദേഹം സ്വന്തമാക്കി.

 

 

 

Advertisment