Advertisment

ഈസ്റ്റ് ബംഗാളിന് ആശ്വാസം; അൻവർ അലിയുടെ സസ്​പെൻഷൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പിൻവലിച്ചു

New Update
J

ഡൽഹി: അൻവർ അലിയുടെ സസ്​പെൻഷൻ പിൻവലിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എൽ പതിനൊന്നാം സീസണിന് ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് താരത്തിനും ഈസ്റ്റ് ബംഗാളിനും ആശ്വാസം നൽകുന്ന ഈ നടപടി എഐഎഫിന്റെ ഭാഗത്തുനിന്നുണ്ടായത്.

Advertisment

മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബുമായുള്ള കരാർ തെറ്റിച്ച് ഈസ്റ്റ് ബംഗാളിലേക്ക് മാറിയതിനാണ് ഇന്ത്യൻ ഫുട്ബോൾ താരമായ അൻവർ അലിയെ എഐഎഫ്എഫ് സസ്‌പെൻഡ് ചെയ്തത്. ഈ വിലക്കാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

ഫെഡറേഷന് കീഴിലെ പ്ലയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി ഏ​ർപ്പെടുത്തിയ വിലക്കിനും പിഴക്കുമെതിരെ അൻവർ അലിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും മാതൃക്ലബ് ഡൽഹിയും ചേർന്ന് ഹർജി നൽകിയിരുന്നു.

ഇത് പരിഗണിക്കുമ്പോഴാണ് വിലക്ക് പിൻവലിക്കുന്നുവെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കോടതിയില്‍ അറിയിച്ചത്.

 

Advertisment