Advertisment

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ തിലക് വർമയ്ക്കും സഞ്ജുവിനും മുന്നേറ്റം, പിന്നിലായി സൂര്യകുമാർ

New Update
G

മുംബൈ: ഐസിസി ട്വന്റി20 റാങ്കിങ്ങിൽ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യൻ ബാറ്റർമാർ. 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുവതാരം തിലക് വർമ . മൂന്നാമതെത്തി.

Advertisment

ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡും, രണ്ടാമത് ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടുമുണ്ട്. ട്വന്റി20 റാങ്കിങ്ങിൽ തിലക് വർമയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ രണ്ട് സെഞ്ചുറികൾ നേരിയ തിലക് വർമ പരമ്പരയിലെ താരമായിരുന്നു. നാലു മത്സരങ്ങളിൽനിന്ന് 280 റൺസാണ് യുവതാരം അടിച്ചുകൂട്ടിയത്.

അതേസമയം മലയാളി താരം സഞ്ജു സാംസണും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 22–ാം സ്ഥാനത്തെത്തി. ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നു സെഞ്ചറി നേടിയതാണ് സഞ്ജുവിന്റെ കുതിപ്പിനു കരുത്തായത്.

റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തേക്കു വീണു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 മത്സരങ്ങളിൽ 21,4,1 എന്നിങ്ങനെയായിരുന്നു സൂര്യയുടെ സ്കോറുകൾ.

 

 

Advertisment