Advertisment

റാ​വ​ല്‍​പി​ണ്ടി ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് ലീ​ഡ്; ഇം​ഗ്ല​ണ്ട് പതറുന്നു

New Update
G

റാ​വ​ല്‍​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് പ​ത​റു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 267 റ​ണ്‍​സി​ന് മ​റു​പ​ടി​യാ​യി പാ​ക്കി​സ്ഥാ​ന്‍ 344 റ​ണ്‍​സ് നേ​ടി. 77 റ​ണ്‍​സി​ന്‍റെ ക​ട​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്.

Advertisment

ര​ണ്ടാം ദി​ന​ത്തി​ലെ ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ഇം​ഗ്ല​ണ്ട് മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 24 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. മൂ​ന്ന് റ​ണ്‍​സോ​ടെ ഹാ​രി ബ്രൂ​ക്കും അ​ഞ്ച് റ​ണ്‍​സോ​ടെ ജോ ​റൂ​ട്ടു​മാ​ണ് ക്രീ​സി​ല്‍. സാ​ക് ക്രോ​ളി (ര​ണ്ട്), ബെ​ന്‍ ഡ​ക്ക​റ്റ്(12), ഒ​ല്ലി പോ​പ്പ്(ഒന്ന്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​ന് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ന​ഷ്ട​മാ​യ​ത്.

നോ​മാ​ന്‍ അ​ലി ര​ണ്ടും സാ​ജി​ദ് ഖാ​ന്‍ ഒ​രു വി​ക്ക​റ്റു​മെ​ടു​ത്തു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ പാ​ക്കി​സ്ഥാ​നാ​യി സൗ​ദ് ഷ​ക്കീ​ൽ (134) സെ​ഞ്ചു​റി നേ​ടി. 48 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന സാ​ജി​ദ് ഖാ​നും 45 റ​ൺ​സ് നേ​ടി​യ നോ​മ​ന്‍ അ​ലി​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​നാ​യി റെ​ഹാ​ന്‍ അ​ഹ​മ്മ​ദ് നാ​ലും ഷൊ​യ്ബ് ബ​ഷീ​ര്‍ മൂ​ന്നും ഗു​സ് അ​റ്റ്കി​ന്‍​സ​ണ്‍ ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ക​ളി വി​ജ​യി​ച്ചു.

Advertisment