Advertisment

ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പര; ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

New Update
bd-38fa05e0d8fc_sri lanka (1)

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ചരിത് അസലങ്കയാണ് പുതിയ നായകന്‍. ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാല സ്പിന്നര്‍ വനീന്ദു ഹസരങ്ക നായകസ്ഥാനം രാജിവെച്ചിരുന്നു. ഇതോടെയാണ് പുതിയ നായകനെ ലങ്കന്‍ ടീം കണ്ടെത്തിയിരിക്കുന്നത്.

Advertisment

ഒരിടവേളയ്ക്ക് ശേഷം ദിനേശ് ചന്ദീമാല്‍ ലങ്കന്‍ ടീമിലേക്ക് തിരികെയെത്തി. ജൂലൈ 27നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ട്വന്റി മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാകുക. പിന്നാലെ മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കും. ട്വന്റി 20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശ്രീലങ്കന്‍ ടീം: ചരിത് അസലങ്ക (ക്യാപ്റ്റന്‍), പത്തും നിസങ്ക, കുശല്‍ പെരേര (വിക്കറ്റ് കീപ്പര്‍), ആവിഷ്‌ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിന്‍സ് (വിക്കറ്റ് കീപ്പര്‍), ദിനേശ് ചന്ദീമാല്‍, കാമിന്‍ഡു മെന്‍ഡിന്‍സ്, ഡസുന്‍ ശങ്ക, വനീന്ദു ഹസരങ്ക, ദുനിത് വെല്ലാങ്കെ, മഹേഷ് തീക്ഷണ, ചമീന്ദു വിക്രമസിംഹെ, മതീഷ പതിരാന, നുവാന്‍ തുഷാര, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ.

Advertisment