Advertisment

ആഘോഷം അതിരുകടന്നു; അര്‍ജന്റീനയില്‍ ആരാധകരുടെ ആഘോഷത്തിനിടെ സംഘര്‍ഷം; കടകള്‍ തകര്‍ത്തു; ദേശീയപതാക വീശാന്‍ സ്തൂപത്തില്‍ കയറിയ യുവാവ് വീണുമരിച്ചു

കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ കിരീടനേട്ട ആഘോഷത്തിനിടെ ആരാധകരുടെ സംഘര്‍ഷം. ബ്യൂണസ് ഐറിസില്‍ നിരവധി ആരാധകരാണ് ആഘോഷത്തിന് ഒത്തുകൂടിയത്

New Update
Buenos Aires

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ കിരീടനേട്ട ആഘോഷത്തിനിടെ ആരാധകരുടെ സംഘര്‍ഷം. ബ്യൂണസ് ഐറിസില്‍ നിരവധി ആരാധകരാണ് ആഘോഷത്തിന് ഒത്തുകൂടിയത്. പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായി.

Advertisment

അതിനിടെ അര്‍ജന്റീനയുടെ പതാക വീശാന്‍ സ്തൂപത്തില്‍ കയറിയ 29കാരന്‍ താഴെ വീണ് മരിച്ചു. പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് ഇയാള്‍ സ്തൂപത്തില്‍ കയറാന്‍ ശ്രമിച്ചത്. യുവാവിനെ താഴെയിറക്കുന്നതിനായി അഗ്നിശമനസേനയുടെ സഹായം പൊലീസ് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് വീണ് മരിച്ചത്.

പുലര്‍ച്ചെ നാലു മണി വരെ ആരാധകരുടെ ആഘോഷം സമാധാനപരമായിരുന്നു. പിന്നീട് പൊലീസ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചിലര്‍ സംഘര്‍ഷമുണ്ടാക്കിയത്. ഇവര്‍ പൊലീസിന് നേരെ ചില വസ്തുക്കള്‍ എറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 

അക്രമികള്‍ സമീപപ്രദേശങ്ങളിലെ കടകളും തകര്‍ത്തു. ചിലര്‍ കടകളില്‍ മോഷണവും നടത്തി. സംഭവത്തില്‍ 13 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Advertisment