Advertisment

'മലയാളി ടീമിലുണ്ടെങ്കില്‍ ലോകകപ്പ് ട്രോഫി ഉറപ്പ്' ! ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്ന് ചോദ്യം; വിശ്വസിച്ചേ പറ്റൂവെന്ന് സഞ്ജുവും-വീഡിയോ വൈറല്‍

ലോകകപ്പ് ടീമില്‍ മലയാളി ഉണ്ടെങ്കില്‍ കപ്പ് ഉറപ്പെന്ന് തമാശരൂപേണയെങ്കിലും ആരാധകര്‍ പറയാറുണ്ട്. 2007ലെ ടി20 ടീമിലും 2011ലെ ഏകദിന ടീമിലും ശ്രീശാന്തും, 1983ലെ ടീമില്‍ സുനില്‍ വില്‍സണും ഉണ്ടായിരുന്നത് ആരാധകര്‍  ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. 

New Update
sibi gopalakrishnan sanju samson

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന്റെ ആഘോഷത്തിലാണ് രാജ്യം. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ടി20യില്‍ കിരീടം നേടുന്നത്. ഒരു ഐസിസി ട്രോഫി നേടുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷവും. ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും പതിനഞ്ചംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉണ്ടായിരുന്നു.

Advertisment

ലോകകപ്പ് ടീമില്‍ മലയാളി ഉണ്ടെങ്കില്‍ കപ്പ് ഉറപ്പെന്ന് തമാശരൂപേണയെങ്കിലും ആരാധകര്‍ പറയാറുണ്ട്. 2007ലെ ടി20 ടീമിലും 2011ലെ ഏകദിന ടീമിലും ശ്രീശാന്തും, 1983ലെ ടീമില്‍ സുനില്‍ വല്‍സണും ഉണ്ടായിരുന്നത് ആരാധകര്‍  ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. 

ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് സഞ്ജുവും പ്രതികരിച്ചു. മലയാളിയും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ലെയ്‌സണ്‍ ഓഫീസറുമായ സിബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് സഞ്ജുവിന്റെ പ്രതികരണം. 

ഒരു മലയാളിയെങ്കിലും ടീമിലുണ്ടെങ്കില്‍ ലോകകപ്പ് കിട്ടുമെന്ന ശാസ്ത്ര പ്രചരണങ്ങളില്‍ വിശ്വസിക്കുന്നുണ്ടോയെന്നായിരുന്നു സിബിയുടെ ചോദ്യം. 'വിശ്വസിച്ചേ പറ്റൂ. അങ്ങനെയായി പോയില്ലേ' എന്ന് സഞ്ജു മറുപടി നല്‍കി.  

Little chat with Sanju Samson

Posted by Sibi Gopalakrishnan on Sunday, June 30, 2024

''ഒന്നും പറയാന്‍ പറ്റുന്നില്ല. വൈകാരിക നിമിഷമാണ്. വാക്കുകള്‍ കിട്ടാത്ത സമയമാണ്. ഭയങ്കര സന്തോഷം. നമ്മള്‍ വിജയം അര്‍ഹിച്ചിരുന്നു. ഇപ്രാവശ്യം ലോകകപ്പ് കിട്ടുമെന്ന് അറിയാമായിരുന്നു''-സഞ്ജുവിന്റെ വാക്കുകള്‍. 

Advertisment