Advertisment

രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്ന താരങ്ങളില്‍ സഞ്ജു മുതല്‍ സന്ദീപ് വരെ, സഞ്ജുവിനും ജയ്‌സ്വാളിനും 18 കോടി, ബട്ട്‌ലര്‍ക്ക് 14 കോടി; റിപ്പോര്‍ട്ട്‌

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഏതൊക്കെ താരങ്ങളെയാകും ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തുകയെന്നത് സംബന്ധിച്ചാണ് ആരാധകരുടെ ആകാംക്ഷ

New Update
sanju samson2

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഏതൊക്കെ താരങ്ങളെയാകും ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തുകയെന്നത് സംബന്ധിച്ചാണ് ആരാധകരുടെ ആകാംക്ഷ. ഫ്രാഞ്ചെസികളില്‍ ചര്‍ച്ച സജീവമാണ്. 

Advertisment

സഞ്ജു സാംസണ്‍, യഷ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ജോസ് ബട്ട്‌ലര്‍, സന്ദീപ് ശര്‍മ എന്നിവരെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. റൈറ്റ് ടു മാച്ച് (ആര്‍ടിഎം) അവസരം ഉപയോഗിച്ച് ഒരു താരത്തെ കൂടിയും നിലനിര്‍ത്താനാകും. ഇത് ആരാകുമെന്ന് വ്യക്തതയില്ല.

സഞ്ജുവിനെ നിലനിര്‍ത്തുന്നത് സംബന്ധിച്ച് രാജസ്ഥാന് അധികം ചിന്തിക്കേണ്ട ആവശ്യം പോലുമില്ല. പുതിയ സീസണിലും സഞ്ജുവാകും ക്യാപ്റ്റന്‍. 18 കോടിക്കാണ് താരത്തെ നിലനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ജയ്‌സ്വാളിനായും റോയല്‍സ് 18 കോടി മുടക്കും.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറെ 14 കോടി രൂപക്ക് റോയല്‍സ് നിലനിര്‍ത്തുമെന്നാണ് വിവരം. റിയാന്‍ പരാഗിനെ നിലനിര്‍ത്താന്‍ ചെലവഴിക്കുന്നത് 11 കോടി രൂപയാണെന്നും സൂചനയുണ്ട്. അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ സന്ദീപ് ശര്‍മയെ നാല് കോടി രൂപയ്ക്ക് റോയല്‍സ് നിലനിര്‍ത്തും. 

യുസ്വേന്ദ്ര ചഹല്‍, ട്രെന്‍ഡ് ബോള്‍ട്ട്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെ ലേലത്തില്‍ വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാളെ ആര്‍ടിഎം ഉപയോഗിച്ച് റോയല്‍സിന് നിലനിര്‍ത്താനാകും. 

Advertisment