Advertisment

പാരിസ് ഒളിമ്പിക്സ്: വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിൽ മനു ഭാകര്‍ ഫൈനലിൽ, മെഡൽ പ്രതീക്ഷയിൽ ഇന്ത്യ

New Update
H

പാരിസ്: വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിൽ മനു ഭാകര്‍ ഫൈനലിൽ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ ആദ്യമായി ഒളിംപിക്സ് ഫൈനലിലെത്തുന്ന താരമെന്ന നേട്ടവും മനു സ്വന്തമാക്കി.

Advertisment

യോഗ്യതാ റൗണ്ടില്‍ മനു ഭാകര്‍ മൂന്നാം സ്ഥാനത്തെത്തി. താരം 580-27 പോയിന്റുകള്‍ നേടിയാണ് ഫൈനലുറപ്പിച്ചത്. 2020ല്‍ ടോക്യോ ഒളിംപിക്സില്‍ മൂന്ന് വിഭാഗത്തില്‍ മത്സരിച്ച മനുവിനു ഒന്നിലും ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണ താരം ആദ്യമിറങ്ങിയ പോരില്‍ തന്നെ ഫൈനലിലേക്ക് മുന്നേറി. നാളെ വൈകീട്ട് 3.30നാണ് ഫൈനല്‍ പോരാട്ടം.

Advertisment