Advertisment

ഇറ്റലിയില്‍ ചാമ്പ്യന്‍ഷിപ്പിനെത്തിയ പാകിസ്ഥാന്‍ ബോക്സിംഗ് താരം സഹതാരത്തിന്റെ പണം മോഷ്ടിച്ച് മുങ്ങി; രാജ്യത്തിന് നാണക്കേടെന്ന് പാക് ഫെഡറേഷന്‍

സോഹൈബ് റഷീദിൻ്റെ പ്രവൃത്തി ഫെഡറേഷനും രാജ്യത്തിനും ഏറ്റവും നാണക്കേടുണ്ടാക്കുന്നതാണെന്ന് ഫെഡറേഷൻ സെക്രട്ടറി കേണൽ നസീർ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ താരമാണ്‌ സോഹൈബ്.

New Update
Zohaib Rasheed

റോം: ഇറ്റലിയില്‍ ചാമ്പ്യന്‍ഷിപ്പിനെത്തിയ പാകിസ്ഥാന്‍ ബോക്സിംഗ് താരം സഹതാരത്തിന്റെ പണവും മോഷ്ടിച്ച് മുങ്ങി. സോഹൈബ് റഷീദ് എന്ന ബോക്‌സറാണ് സഹതാരത്തിന്റെ പണവുമായി കടന്നത്.

Advertisment

ഒളിമ്പിക്‌സ് യോഗ്യതാ ടൂർണമെൻ്റിൽ പങ്കെടുക്കാനാണ് സോഹൈബ് റഷീദ് ഇറ്റലിയിലേക്ക് പോയത്. സംഭവം ഇറ്റലിയിലെ പാകിസ്ഥാൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് പോലീസ് റിപ്പോർട്ടും നൽകിയിട്ടുണ്ടെന്നും പാകിസ്ഥാൻ അമേച്വർ ബോക്സിംഗ് ഫെഡറേഷൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സോഹൈബ് റഷീദിൻ്റെ പ്രവൃത്തി ഫെഡറേഷനും രാജ്യത്തിനും ഏറ്റവും നാണക്കേടുണ്ടാക്കുന്നതാണെന്ന് ഫെഡറേഷൻ സെക്രട്ടറി കേണൽ നസീർ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ താരമാണ്‌ സോഹൈബ്.

വനിതാ ബോക്‌സർ ലോറ ഇക്രം പരിശീലനത്തിന് പുറത്ത് പോയ സമയത്ത് സോഹൈബ് അവരുടെ മുറിയില്‍ കയറി വിദേശ കറൻസി മോഷ്ടിക്കുകയായിരുന്നു.

Advertisment