Advertisment

ഒത്തുകളിയോ, അതോ അബദ്ധമോ ? ഒന്നിലേറെ തവണ സെല്‍ഫ് ഗോളുകള്‍ നേടി താരങ്ങള്‍; സംഭവത്തില്‍ അന്വേഷണം; ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ സംഭവിച്ചത്-വീഡിയോ

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒത്തുകളി വിവാദം. അഹ്ബാബ് എഫ്‌സിയും റേഞ്ചേഴ്‌സ് എസ്‌സിയും തമ്മിലുള്ള മത്സരത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. അഹ്ബാബിന്റെ താരങ്ങളുടെ സെല്‍ഫ് ഗോളുകളാണ് ഒത്തുകളി ആരോപണത്തിന് അടിത്തറയിട്ടത്

New Update
ahbab

ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒത്തുകളി വിവാദം. അഹ്ബാബ് എഫ്‌സിയും റേഞ്ചേഴ്‌സ് എസ്‌സിയും തമ്മിലുള്ള മത്സരത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. അഹ്ബാബിന്റെ താരങ്ങളുടെ സെല്‍ഫ് ഗോളുകളാണ് ഒത്തുകളി ആരോപണത്തിന് അടിത്തറയിട്ടത്.

Advertisment

അഹ്ബാബ് എഫ്സി ക്ലബിനെ സസ്‌പെന്‍ഡ് ചെയ്ത ഡൽഹി സോക്കർ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തില്‍ അഹ്ബാബ് 4-2ന് ജയിച്ചിരുന്നു. എന്നാല്‍ ടീമിലെ താരങ്ങള്‍ കളിയുടെ അവസാന ഘട്ടത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് സെല്‍ഫ് ഗോളുകളാണ് നേടിയത്. ഇതോടെ ഒത്തുകളി ആരോപണവും ശക്തമായി. സംഭവത്തിന്റെ വീഡിയോ വൈറലാണ്.

 

Advertisment