Advertisment

ആളുകള്‍ തെറ്റിച്ച് വിളിക്കുന്നു; പേര് മാറ്റുന്നുവെന്ന് ജോസ് ബട്ട്‌ലര്‍; പുതിയ പേര് ഇതാണ് ! താരം ഏപ്രില്‍ ഫൂളാക്കിയതെന്നും സംശയം

ബട്ട്‌ലറിന്റെ ഈ തുറന്നുപറച്ചില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് വീഡിയോയിലൂടെ പുറത്തുവിട്ടത്. ഏപ്രില്‍ ഫൂള്‍ ദിനത്തിലുള്ള ഈ വീഡിയോ 'പ്രാങ്ക്' ആണോയെന്നും സംശയമുണ്ട്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
jos buttler

ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരവുമായ ജോസ് ബട്ട്‌ലര്‍ തന്റെ പേര് ഔദ്യോഗികമായി 'ജോഷ് ബട്ട്‌ലര്‍' എന്നാക്കി മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ തന്റെ പേര് തെറ്റിച്ചാണ് പലരും പറയുന്നതെന്നും താരം പറഞ്ഞു. ബട്ട്‌ലറിന്റെ ഈ തുറന്നുപറച്ചില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് വീഡിയോയിലൂടെ പുറത്തുവിട്ടത്. ഏപ്രില്‍ ഫൂള്‍ ദിനത്തിലുള്ള ഈ വീഡിയോ 'പ്രാങ്ക്' ആണോയെന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ വരും ദിനങ്ങളില്‍ വ്യക്തത വരും.

Advertisment

തന്നെ ആളുകള്‍ 'ജോഷ്' എന്നാണ് തെറ്റിച്ച് വിളിക്കുന്നതെന്ന് താരം പറയുന്നു. അതുകൊണ്ടാണ് പേര് മാറ്റുന്നതെന്നും വീഡിയോയില്‍ താരം പറഞ്ഞു. ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. പേര് ഔദ്യോഗികമായി മാറിയതിന് (യാഥാര്‍ത്ഥ്യമെങ്കില്‍) ശേഷമുള്ള ആദ്യ മത്സരത്തിന് താരം ഇന്നിറങ്ങും. 

Advertisment